Tuesday, December 1, 2020

സാത്താന്‍ സാത്താനായത് ദൈവനിഷേധം കൊണ്ടല്ല. പിന്നെ?

 അറിയണം.


സാത്താന്‍ സാത്താനായത് ദൈവനിഷേധം കൊണ്ടല്ല.


ഒരു മതവിശ്വാസ പ്രകാരവും...... 


സാത്താന്‍ ദൈവനിഷേധി ആയിരുന്നില്ല


സാത്താന്‍ സാത്താനായത് ബഹുദൈവവിശ്വാസം കൊണ്ടായിരുന്നില്ല


ഒരു മതവിശ്വാസ പ്രകാരവും......


സാത്താന്‍ ബഹുദൈവവിശ്വാസി ആയിരുന്നില്ല.


സാത്താന്‍ സാത്താനായത് തിന്മകള്‍ ഏറെ ചെയതത് കൊണ്ടായിരുന്നില്ല


ഒരു മതവിശ്വാസ പ്രകാരവും......


സാത്താന്‍ എന്തെങ്കിലും തിന്മ, നാം മനസിലാക്കുന്ന തരത്തിലുള്ള, നമ്മുടെ ആപേക്ഷിക മാനം കൊണ്ട്‌ മാത്രം നാം കണക്കാക്കുന്ന ഒരു തിന്മയും, ചെയ്തതായി പറയപ്പെടുന്നില്ല


ഒരു മതവിശ്വാസ പ്രകാരവും......


സാത്താന്‍ സാത്താനായത് നാം മനസിലാക്കുന്നത് പോലുള്ള അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും ഏറെ നടത്താത്തത് കൊണ്ടായിരുന്നില്ല.


സാത്താന്‍ സാത്താനായത് ദൈവത്തെ ഏറെ പ്രകീര്‍ത്തിക്കാത്തത് കൊണ്ടും പരിശുദ്ധപ്പെടുത്താത്തത് കൊണ്ടുമായിരുന്നില്ല


പിന്നെ, എങ്ങിനെയാണ് സാത്താന്‍ സാത്താനായത്


ഉത്തരം : സാത്താന്‍ സാത്താനായത്:


അറിവിനെ അസൂയ കൊണ്ടും അഹങ്കാരം കൊണ്ടും പ്രതിരോധിച്ചത് കൊണ്ട്‌ മാത്രം


അറിവുള്ളവനെ അംഗീകരിക്കാന്‍ കാണിച്ച മടി കൊണ്ട്‌


അസൂയയും അഹങ്കാരവും ആയുധമാക്കി അറിവുള്ളവനെ ബഹുമാനിക്കാത്തത് കൊണ്ട്‌


താനല്ലാത്ത അറിവുള്ളവന്റെ മുന്നില്‍ തല കുനിക്കാത്തത് കൊണ്ട്‌.


താനല്ലാത്ത അറിവുള്ളവനെ, തന്റെ അസൂയയും അഹങ്കാരവും ഉള്ളില്‍ വെച്ച് അതുണ്ടാക്കിയ അസഹിഷ്ണുത വെച്ച്, അതിലെ വിഷം പുരട്ടി നേരിട്ടത് കൊണ്ട്‌


തന്റെ ഒളിച്ചുവെച്ച അസൂയയും അഹങ്കാരവും ഉണ്ടാക്കിയ ധിക്കാരമനോഭാവം കൊണ്ട്‌ അറിവുള്ളവനെ നേരിട്ടത് കൊണ്ട്‌.


ഭൗതികമായ തന്റെ വലുപ്പം മാത്രം  കൈമുതലാക്കി അറിവുള്ളവന്റെ മുന്നില്‍ തല കുനിക്കാത്തത് കൊണ്ട്‌.


തന്റെ ഭൗതികമായ അളവുകോല്‍ വെച്ച് ആദം എന്ന പ്രതിയോഗി എന്ത്കൊണ്ടും തന്നേക്കാള്‍ ചെറുതെന്ന് ഉറപ്പിച്ച് കാണാന്‍ നിര്‍ബന്ധം പിടിച്ച് അഹങ്കരിച്ചിടത്ത്.


******


മേല്‍ പറഞ്ഞതാണ് വിശ്വാസികള്‍ തന്നെ വിശ്വസിക്കുന്ന വസ്തുതയെങ്കിൽ, വിശ്വാസികള്‍ മുഴുവന്‍ അറിയണം.


99.9% വിശ്വാസികള്‍ക്കാകെയും ഇത് ബാധകമായെന്ന്.


വിശ്വാസികളായ തങ്ങൾ ഇപ്പോൾ ഇരിക്കുന്നതും, ഇതുവരെ ഇരുന്നതും, സാത്താന്റെ അതേ സ്ഥാനത്തെന്ന്


അന്ധരും ബധിരരും ഊമരും - അവർ മടങ്ങുകയില്ല (ഖുര്‍ആന്‍).


ഇതും 99.9% വിശ്വാസികള്‍ക്കാകെയും ബാധകം എന്ന്.


അറിവുള്ളവന്റെ മുന്നില്‍ തലകുനിക്കാനാണ് യാഥാര്‍ത്ഥ വിശ്വാസം വിശ്വാസികളെയും കൊണ്ടു ചെന്നെത്തിക്കേണ്ടത്.


മാറ്റം ഉണ്ടാക്കുന്നത് അറിവ്.


അറിവുണ്ടാക്കുന്നത് മാറ്റം.


എപ്പോഴും പഴയത് ഉപേക്ഷിച്ച് പുതിയതില്‍ എത്തിക്കുന്നത് അറിവ്.


എപ്പോഴും പുതിയതില്‍ നിലനിര്‍ത്തുന്നത് അറിവ്.


നിര്‍ത്താത്ത അന്വേഷണം കൊണ്ട്‌ മാത്രം കിട്ടുന്നത് അറിവ്.


നിര്‍ത്താത്ത അന്വേഷണം നിര്‍ബന്ധമാക്കുന്നത് അറിവ്.


നിര്‍ത്താത്ത അന്വേഷണം കൊണ്ട്‌ മാത്രം കിട്ടുന്നത് അറിവ്


അതുവരെയുള്ളത് മുഴുവന്‍ നിഷേധിച്ച് പോകുന്നത് അറിവ്.


നിലവില്‍ നിന്ന ഇടത്തെ പിറകിലാക്കി മുന്നോട്ട് പോകുന്നത് അറിവ്


അങ്ങനെയുള്ള അറിവിന് വേണ്ടിയും.... ,


അങ്ങനെയുള്ള അറിവിന്റെ മുന്നിലും.... ,


അങ്ങനെയുള്ള അറിവുള്ളവന്റെ മുന്നിലും....,


തലകുനിക്കുന്നതല്ല.....,

തലകുനിക്കുന്നതിലല്ല.......


നിഷേധവും ബഹുദൈവവിശ്വാസവും കാണേണ്ടത്.


തെറ്റും തിന്മയും കാണേണ്ടത്.


No comments: