രാജ്യമെന്നാല്‍ ലാഭമുണ്ടാക്കുന്ന കച്ചവടസ്ഥാപനമോ,
ഇടയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്കും
എംഎല്‍എ എംപിമാര്‍ക്കും
ശമ്പളം കൂട്ടുക മാത്രം ചെയ്യാൻ?
*********
പെങ്ങളെ,
നിന്റെ ജീവൻ പൊലിക്കുന്നതിന് മുമ്പ്...,
ആ പുരുഷനില്‍ കാമം വേഷംകെട്ടുന്നതല്ലാത്ത
ഒരു പ്രണയമില്ലെന്ന്
നീ അറിയാതെ പോയല്ലോ?
******
ആരാണ് നേതാക്കൾ?
ആരായിരിക്കണം നേതാക്കള്‍?
നാടിന്റെ ചിലവില്‍ സുഭിക്ഷമായി സുഖിക്കുന്നവരോ,
നാടിനു വേണ്ടി സകലതും ചിലവഴിക്കുന്നവരോ?
********
പെട്രോൾ വില:
മൃഗീയഭൂരിപക്ഷം കിട്ടിയാല്‍
ഏത് സര്‍ക്കാറും ഏത് പാർട്ടിയും
എന്ത് തോന്നിവാസവും കളിക്കും
എന്നതിന്റെ തെളിവ്.
************
ജനാധിപത്യമോ?
ഇന്ത്യയിലോ?
ഇന്ത്യയിലെവിടെ ജനം?
ഇന്ത്യയlലുള്ളത് മേശക്ക് കീഴെ
മുള്ള് (ഉച്ഛിഷ്ടം) കാത്തിരിക്കുന്ന
പൂച്ചകള്‍.
ജനം ഇല്ല.
********
മുതലാളി നടത്തിയാലേ
കൊള്ളയും ചൂഷണവും ആകൂ?
പാർട്ടി നടത്തിയാല്‍ ആവില്ലേ?
പാര്‍ട്ടിയാവുമ്പോള്‍ ജനങ്ങളോട്
ഉത്തരം പറയേണ്ടതില്ല എന്നാണോ?
*******
കൊറോണ.
എലിയെ പേടിച്ച്
നാം ഇല്ലം ചുടുന്നു.
ഇല്ലം കത്തുന്നു.
എലി ചാവുന്നില്ല.
നാം എവിടെ വരെ കളിക്കും
ഈ ഒളിച്ചുപൊത്തിക്കളി ?
*********
ഏതൊരു രാജ്യവും സമൂഹവും
എത്രത്തോളം ഉയർന്നു, താഴ്ന്നു എന്നത്
ആ സമൂഹത്തിന്റെയും രാജ്യത്തിന്റെയും
ഭരണനേതൃത്വത്തെ നോക്കി മാത്രം പറയാം.
*******
ജനാധിപത്യം :
കോടതികൾ പാർട്ടി ഓഫീസുകളാവുന്നതിന്റെ പേരാവരുത്.
ജനാധിപത്യം :
പാർട്ടി ഓഫീസുകള്‍ കോടതികളാവുന്നതിന്റെ പേരും ആവരുത്.
********
"രാഷ്ട്രീയം ശുദ്ധീകരിക്കണം."
ആര് ശുദ്ധീകരിക്കണം? രാഷ്ട്രീയക്കാരനോ???
ചെന്നായ തന്നെ ഇരയെ
രക്ഷിക്കണം, പരിലാളിക്കണം എന്നോ!!!???
No comments:
Post a Comment