ശീലം
നല്ലതോ
മോശമോ
എന്നതല്ല
വിഷയം.
ശീലമായാല്‍
ബോധം
ചെലുത്താതെയും
കാര്യം നടത്താം.
ശീലമാകുമ്പോള്‍
ഓര്‍മ
നിന്റെ പേശികളില്‍
വന്നുനില്‍ക്കും.
പിന്നെ നിന്റെ
വെറും പേശികള്‍
ബോധം ചെലുത്താതെ
കാര്യം ചെയ്യും.
വെറും യാന്ത്രികമായി.
ശീലമാകുന്ന
പ്രാര്‍ത്ഥനയും
അനുഷ്ഠാനങ്ങളും
അങ്ങനെയാണ്.
ബോധം
ചെലുത്താതെ
ശീലമായി
നടക്കും.
തുടങ്ങിയാൽ
ഒടുങ്ങും വരെ
അതങ്ങ്
തുടരും.
ക്രിക്കറ്റ്
കളിക്കാരന്‍
ബാറ്റ് ചെയ്യുന്നത്
അങ്ങനെയാണ്.
എത്രക്ക്
പരിശീലനത്തിലൂടെ
ശീലം
കൂട്ടുന്നുവോ,
അത്രയ്ക്ക്
യാന്ത്രികമായി,
ബോധം ചെലുത്താതെ.
ഓര്‍മയെയും
ബോധത്തെയും
പേശികളില്‍
ചേര്‍ത്തുവെച്ച്
അവനത് ചെയ്യുന്നു.
ഒരു കാര്യം
നിങ്ങള്‍ക്ക്
ബോധപൂര്‍വ്വം
ചെയ്യണമെന്നുണ്ടെങ്കില്‍,
നിങ്ങളത്
ശീലമാക്കാതിരിക്കുക.
ശീലമാകാതെയാവും വണ്ണം
മാറ്റി മാറ്റി
ഒരുപോലെയല്ലാതെ
ചെയ്യുക.
പ്രാർത്ഥനയാണേലും
അനുഷ്ഠാനമാണേലും.
ശീലം
ഒരു മുറിവ് പോലെ.
മുറിവായാല്‍
കെട്ടിവെക്കണം,
മരുന്ന് വെക്കണം.
ശീലം
തുടര്‍ത്തുകയാണ്
ശീലമായ
മുറിവിനുള്ള
മരുന്നും
കെട്ടിവെക്കലും.
അതെന്തായാലും.
No comments:
Post a Comment