Tuesday, December 1, 2020

എല്ലാവർക്കും ഉത്തരം കിട്ടാത്ത, എന്നാല്‍ എല്ലാവർക്കും ഉത്തരം കിട്ടേണ്ട ഏറ്റവും വലിയ ചോദ്യം?

 എല്ലാവർക്കും ഉത്തരം കിട്ടാത്ത, എന്നാല്‍ എല്ലാവർക്കും ഉത്തരം കിട്ടേണ്ട ഏറ്റവും വലിയ ചോദ്യം


'ഞാന്‍' എന്ന് അവന് തോന്നുന്ന 'അവന്‍'.


ഒരുത്തരം കിട്ടിയാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകുന്ന ഒരേയൊരു ചോദ്യം, ഒരേയൊരു ഉത്തരം


'ഞാന്‍' എന്ന ചോദ്യം.

'ഞാന്‍' എന്ന ചോദ്യത്തിനുള്ള ഉത്തരം


ബാക്കി എല്ലാ ചോദ്യങ്ങളും വലിയ ചോദ്യങ്ങള്‍ ആവാനുള്ള കാരണം


'ഞാന്‍' എന്നത്‌ വലിയ ചോദ്യമാകുന്നത് കൊണ്ട്‌.


'ഞാന്‍' എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടാത്തത് കൊണ്ട്‌


സാധാരണ ഗതിയില്‍ ആര്‍ക്കും പരിഹരിക്കാന്‍ സാധിക്കാത്ത ഏക പ്രശ്നം?


'ഞാന്‍' എന്ന് ഓരോരുവനും തോന്നുന്ന 'അവന്‍'. ' 


ലോകത്ത് കാണുന്ന എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനുള്ള ഏക സൂത്രം?


'ഞാന്‍' എന്ന പ്രശ്നത്തെ പരിഹരിക്കുക.


'ഞാന്‍' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക.


മുഴുവന്‍ ലോകവുമായ് പൊരുത്തത്തില്‍ ആവാന്‍ സാധിക്കാത്തത്?


'ഞാനു'മായ് 'ഞാന്‍' പൊരുത്തത്തില്‍ അല്ലാത്തത് കൊണ്ട്‌.


'അവനു'മായ് 'അവന്‍' പൊരുത്തത്തില്‍ അല്ലാത്തത് കൊണ്ട്‌.


മുഴുവന്‍ ലോകവുമായി പൊരുത്തത്തില്‍ ആവാനുള്ള എളുപ്പവഴി?


'ഞാനു'മായി ഞാന്‍ പൊരുത്തത്തില്‍ ആവുക. 'അവനു'മായ് 'അവന്‍' പൊരുത്തത്തില്‍ ആവുക


എനിക്ക് 'ഞാനു'മായ് പൊരുത്തത്തില്‍ ആവാന്‍ സാധിക്കാതെ വന്നാല്‍?


മുഴുവന്‍ ലോകവുമായി പൊരുത്തത്തില്‍ അല്ലാതെ വരും


'ഞാനു'മായി ഞാന്‍ സംഘർഷത്തില്‍ ആയാല്‍?


മുഴുവന്‍ ലോകവുമായി 'ഞാന്‍' സംഘർഷത്തില്‍ ആവും


'ഞാൻ' ഉത്തരം നല്‍കേണ്ടത്?


ലോകത്തിനല്ല.

ലോകത്തെ മറ്റാര്‍ക്കുമല്ല.

പകരം 'ഞാനെ'ന്ന എനിക്ക്.


പരിഹരിക്കേണ്ട വലിയ പ്രശ്നം?


'ഞാന്‍'.


ലോകത്തെ മറ്റേതൊരു പ്രശ്നത്തെയും പരിഹരിക്കുന്നതിന് മുന്‍പ് പരിഹരിക്കേണ്ട വിഷയം.


'ഞാന്‍' എന്ന 'ഞാന്‍'.

'അവന്‍' എന്ന 'അവന്‍'. 


എന്നെ പരിഹരിക്കാനുള്ള എളുപ്പവഴി?


'ഞാനു'മായി പൊരുത്തത്തില്‍ ആവാനുള്ള എളുപ്പ വഴി?


'ഞാന്‍' എന്ന ചോദ്യത്തിന്‌ എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനുള്ള വഴി


ഞാൻ ഇല്ലെന്നും ഇല്ലാത്തതാണെന്നും അറിയുക.


ഉള്ളത് ജീവിതം മാത്രം, ജീവിതം മാത്രമായ ദൈവം മാത്രം എന്നറിയുക


ഇല്ലാത്ത ഞാനുമായി, ഇല്ലായ്മയുമായ് പൊരുത്തത്തില്‍ ആവുക.


ഇല്ലായ്മയുമായ് പൊരുത്തത്തില്‍ ആയവന് എല്ലാ ചോദ്യങ്ങളും ഇല്ലാതായി.


ഇല്ലായ്മയുമായ് പൊരുത്തത്തില്‍ ആയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞു.


ബോറടി എന്നത്‌ ഇല്ലാതായി.


ഇല്ലായ്മയില്‍ എന്ത് ബോറടി, എന്ത് പ്രശ്നം?




No comments: