Tuesday, December 1, 2020

മതേതരവഴിയില്‍ കൊറോണ നല്‍കിയ പാഠവും ഉറപ്പും.....,

 മതേതരവഴിയില്‍ കൊറോണ നല്‍കിയ പാഠവും ഉറപ്പും.....,


അതേ മതേതരവഴിയില്‍ തന്നെ കൊറോണ നടപ്പാക്കിയ മാതൃകയും.....,


ഒരു രാഷ്ട്രീയ പാർട്ടിയും നേതാവും ഭരണകൂടവും ഇന്ത്യാമഹാരാജ്യത്ത് ഇതുവരെയും നല്‍കിയിട്ടില്ല, നടപ്പാക്കിയിട്ടില്ല.


ജാതിമതഭേദമന്യേ എല്ലാ പള്ളികളും അമ്പലങ്ങളും ചര്‍ച്ച്കളും എത്ര എളുപ്പം അടച്ചുപൂട്ടി കൊറോണ


ദൈവവിശ്വാസവും പ്രാര്‍ത്ഥനയും ആരാധനയും പൂജയും വ്യക്തിപരമായ സ്വകാര്യമായി ചെയ്യേണ്ട കാര്യമാണെന്ന് എത്ര ലളിതമായും വ്യക്തമായും ഉദാഹരണസഹിതം  തെളിയിച്ചു പ്രാവര്‍ത്തികമാക്കി ബോധ്യപ്പെടുത്തി, കൊറോണ??? 


ഇനിയൊന്ന് ചോദിക്കട്ടെ..... 


എല്ലാ മതങ്ങളും എല്ലാ വിശ്വാസികളായ മനുഷ്യരും ഒരുപോലെ പറയുന്നു: ദൈവം എല്ലായിടത്തും ഒരുപോലെ ഉണ്ടെന്ന്.


എങ്കില്‍, എന്തിനാണ് ദൈവത്തിന് വേണ്ടി എന്ന പേരില്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് പ്രത്യേക അമ്പലവും പള്ളിയും ചര്‍ച്ചും


എല്ലായിടത്തും ഉള്ള ദൈവത്തോട് പ്രാര്‍ത്ഥിക്കാനും, ദൈവത്തെ പൂജിക്കാനും ആരാധിക്കാനും എല്ലായിടത്തുനിന്നും പറ്റില്ലേ?


എന്തിനാണ് എല്ലായിടത്തും ഉള്ള ദൈവത്തിന് ഒരു പ്രത്യേക സ്ഥലം


എല്ലാവരുടെ വീട്ടിലും കുളിമുറിയിലും മനസ്സിലും ഇല്ലാത്ത ദൈവം കൂടുതലായി പ്രത്യേകിച്ച് അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലും ഉണ്ടാവുമോ?


അങ്ങനെ അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലും കൂടുതൽ ഉണ്ടാവുമെന്ന് പറയുന്നത് ദൈവത്തിന്റെ പേരില്‍ നടത്തുന്ന, ദൈവത്തിന്റെ ദൈവികതയെ ചോദ്യം ചെയ്യുന്ന, പരിമിതപ്പെടുത്തുന്ന വലിയ ആരോപണവും അപവാദം പറച്ചിലും ആവില്ലേ


ദൈവത്തിന് എവിടെയെങ്കിലും കൂടുതല്‍ സാന്ദ്രതയും എവിടെയെങ്കിലും സാന്ദ്രതക്കുറവും ഉണ്ടാവുമോ


വീട്ടില്‍ നിന്നും സ്വന്തം മുറിയില്‍ നിന്നും സ്വന്തം ഇടങ്ങളില്‍ നിന്നും പ്രാര്‍ത്ഥിച്ചാലും പൂജിച്ചാലും കേള്‍ക്കാത്ത അറിയാത്ത ദൈവം അമ്പലത്തില്‍ നിന്നും പള്ളിയില്‍ നിന്നും ചര്‍ച്ചില്‍ നിന്നും മാത്രമായി പ്രത്യേകിച്ച് കൂടുതൽ കേള്‍ക്കുമോ?


അങ്ങനെയാണോ ഏതെങ്കിലും മതത്തിലെ ദൈവത്തെ കുറിച്ചുള്ള വിവക്ഷയും നിര്‍വ്വചനവും


എങ്കില്‍ ഒന്ന് കൂടി ചോദിക്കട്ടെ.


അങ്ങനെ എവിടെയെങ്കിലും ചുരുങ്ങുന്നവനല്ല ദൈവമെങ്കിൽ...., 


അമ്പലവും പള്ളിയും ചര്‍ച്ചും മാറ്റി അഗതിമന്ദിരങ്ങളും വൃദ്ധസദനങ്ങളും ആക്കിക്കൂടേ?


അമ്പലത്തിനും പള്ളിക്കും ചര്‍ച്ചിനും ചുറ്റുമുള്ള ഭൂമിയെ അഗതിമന്ദിരങ്ങളും വൃദ്ധസദനങ്ങളും ഊട്ടാനുള്ള കൃഷിയിടങ്ങള്‍ ആക്കിക്കൂടെ?


No comments: