ചോദ്യം :
എല്ലാ ചോദ്യങ്ങള്‍ക്കും
പ്രശ്നങ്ങൾക്കുമുള്ള
ഒരൊറ്റ ഉത്തരവും
ഒരൊറ്റ പരിഹാരവും
കൈവശമുണ്ടോ?
ഒരൊറ്റമൂലി?
ഉത്തരം :
ഇല്ല.
അങ്ങനെയൊന്ന്
ആരുടെ കൈവശവും ഇല്ല,
അങ്ങനെയൊന്ന്
ആരുടെ കൈവശവും ഉണ്ടായിട്ടില്ല.
അങ്ങനെയൊന്ന്
ആരുടെ കൈവശവും ഉണ്ടായിരുന്നില്ല.
ചോദ്യം :
എന്നാലും,
എല്ലാ ചോദ്യങ്ങള്‍ക്കും
പ്രശ്നങ്ങൾക്കുമുള്ള
ഒരൊറ്റ ഉത്തരവും
ഒരൊറ്റ പരിഹാരവും
കൈവശം ഇല്ലേ?
ഒരൊറ്റമൂലി?
ഉണ്ട്.
ചോദ്യം :
എങ്കിൽ അതെന്താണ്?
ഉത്തരം :
ജീവിതം.
പച്ചയായ ജീവിതം.
എന്തൊക്കെയാണോ
നീ അനുഭവിക്കുന്നത്
അത് തന്നെയായ ജീവിതം.
അതൊക്കെയാണ് ജീവിതം
എന്ന അറിവ്.
എല്ലാറ്റിനെയും പരിഹരിക്കുന്ന
എല്ലാറ്റിനും ഉത്തരമാകുന്ന
ജീവിതം.
സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും
മാറി മാറി വരുന്ന
ചോദ്യവും ഉത്തരവും ആയ
ജീവിതം.
പ്രശ്‌നവും പരിഹാരവും ആയ
പ്രശ്‌നവും പരിഹാരവും ഉണ്ടാക്കുന്ന
ജീവിതം.
No comments:
Post a Comment