ഒന്നുമില്ല എന്നത് ഒരു വലിയ സംഗതിയാണ്..
ഒന്നുമില്ലായ്മയെക്കാള്‍ വലിയ സംഗതി വേറെ ഇല്ല.
********
വിശ്വാസപരമായി ഇസ്ലാം നിലകൊള്ളുന്നത്
തീവ്രതയിലും അസഹിഷ്ണുതയിലും മാത്രമാണ്.
അതറിയാതെയോ മറച്ചോ സുഖിപ്പിച്ചോ
ആരെന്ത് പറഞ്ഞാലും.
*********
എന്താണ് ആത്മീയത?
ആവശ്യവും ആവശ്യങ്ങളിലുമാണ്
ആത്മീയത.
ആവശ്യങ്ങൾക്ക് വേണ്ടി
എന്ത് ചെയ്യുന്നതും ആത്മീയത.
*******
ജീവിക്കാൻ വേണ്ടി ജീവിതം.
വ്യക്തിത്വവും തിരിച്ചറിയലും ജീവിതം കൊണ്ട്.
തൊഴിലും അറിവും ജീവിക്കാൻ.
തൊഴിലിനും അറിവിനും വേണ്ടി ജീവിതമല്ല.
********
'നിശ്ചയം, ഞാന്‍ അല്ലാഹു.
ഞാനല്ലാത്ത ദൈവമില്ല.
നിങ്ങളെന്നെ ആരാധിക്കുക.'
എന്ന് ദൈവവും പറയേണ്ടിവരിക.
എന്തൊരു നിസ്സഹായത, അല്പത്തം?!
*********
മോക്ഷം തലച്ചോറില്‍ നിന്ന്.
അറിവ് മോക്ഷത്തെ സഹായിക്കാനല്ല;
ജീവിതത്തെ സഹായിക്കാന്‍.
അറിവ് ഏറെക്കുറെ
അതിജീവനത്തിനായ് ഉണ്ടായത്.
********
വെറുതെയെന്നത് ബാക്കിയാവും.
ജീവിതം എന്തെല്ലാം ലക്ഷ്യമുള്ളതെന്ന് ദൈവം വെച്ചാലും,
ദൈവം സൃഷ്ടിച്ചതും, ദൈവം തന്നെയും
വെറുംവെറുതെയാവും
*******
No comments:
Post a Comment