Tuesday, December 1, 2020

ഞാനല്ലാത്ത ദൈവമില്ല. നിങ്ങളെന്നെ ആരാധിക്കുക.' എന്ന് ദൈവവും പറയേണ്ടിവരിക. എന്തൊരു നിസ്സഹായത, അല്പത്തം...

പൂര്‍ണരൂപം.

'നിശ്ചയം, ഞാന്‍ അല്ലാഹു. ഞാനല്ലാത്ത ദൈവമില്ല. നിങ്ങളെന്നെ ആരാധിക്കുക.' എന്ന് ദൈവവും പറയേണ്ടിവരിക. എന്തൊരു നിസ്സഹായത, അല്പത്തം?!


****


ദൈവമേ, നിനക്ക് പോലും 'നിന്നെ', നിന്റെ "ഞാൻ" എന്ന അധികാരബോധത്തെ, ഉപേക്ഷിക്കാനാവുന്നില്ലെന്നോ? പിന്നെയാണോ ചെറിയ മനുഷ്യന്റെ കഥ?


*****


ആത്യന്തികനായ, നിരാശ്രയനായ വിപരീതമില്ലാത്ത ദൈവം ആപേക്ഷികനായ ആവശ്യങ്ങളുള്ള വിപരീതമുള്ള മനുഷ്യനായ നമ്മുടെയൊക്കെ പിതാവിനെ പോലെയോ?


അല്ല.


ഇനി ആണെങ്കിൽ നാം എന്ത് മനസിലാക്കണം?


ദൈവത്തെ എങ്ങിനെയും ആരായും കാണാം, കാണാണം എന്ന് മനസ്സിലാക്കണം.


ആത്യന്തികനായിരിക്കെ ദൈവം ആപേക്ഷികനും ആവുമെന്ന് മനസിലാക്കണം.


ഓരോരുവന്റെയും സങ്കല്പസാധ്യത പോലെ കാണാം, എല്ലാ ഓരോ കാഴ്ചയും കേള്‍വിയും ദൈവത്തിന്റെ ഗുണങ്ങളായ ബിംബങ്ങൾ എന്നർത്ഥം.


കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവത്തെ കാണാം, കാണണം എന്നർത്ഥം


അല്ലെങ്കിൽ എന്തൊരസംബന്ധം


ദൈവം ഉദ്ദേശിച്ചത്‌ മാത്രമേ നടക്കുന്നുള്ളൂ. ദൈവം മാത്രം നടക്കുന്നു. പദാര്‍ത്ഥമായിട്ടാണെങ്കിലും ആത്മാവായിട്ടാണെങ്കിലും. ബോധമായിട്ടാണെങ്കിലും, ഊര്‍ജമായിട്ടാണെങ്കിലും 


വെറും മനുഷ്യനായ, ആശ്രയിക്കേണ്ടി വരുന്ന പിതാവിന്റെ കാര്യം ആത്യന്തികനും കൂടിയായ ദൈവത്തിന്റെത് പോലെയല്ല.


****


യാഥാര്‍ത്ഥ ദൈവം ആയ അല്ലാഹു അല്പനല്ല. പരബ്രഹ്മം. എന്തായി ഗണിക്കപ്പെട്ടാലും പ്രശ്നമില്ലാത്തത് 


പകരം അല്ലാഹു എന്ന് പറഞ്ഞ്‌ ഇസ്ലാം മതം പരിചയപ്പെടുത്തിയ അല്ലാഹു അല്പന്‍ തന്നെ.


ആവശ്യപ്പെടുന്ന, കോപിക്കുന്ന, ശിക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന, marketing ആവശ്യപ്പെടുന്ന, പരിചയപ്പെടുത്തേണ്ടി വരുന്ന, സ്കീമുകളും offerകളും ഇറക്കുന്ന അല്ലാഹു അല്പന്‍ തന്നെ.


***


ദൈവം ആരെന്ന് മനസ്സിലാക്കാൻ സൂറ അല്‍ ഇഖ്ലാസ് വായിക്കുക. സൂറ അല്‍ ഇഖ്ലാസ് ഖുര്‍ആനില്‍ ഉള്ളത് തന്നെ. ഖുര്‍ആനില്‍ ഉള്ളത് ആയത് കൊണ്ട്‌ എല്ലാം തെറ്റെന്ന് ആരും പറയുന്നില്ല. അത് മാത്രം ശരി എന്ന് പറയുന്നതും അതല്ലാത്ത എല്ലാം തെറ്റ് എന്ന് പറയുന്നതും മാത്രമാണ് തെറ്റ്


അഹദ്, ഏകന്‍, ഏകം. വിപരീതം ഇല്ല. ശത്രു ഇല്ല. രണ്ട് ഇല്ല. ഒന്ന് മാത്രം. ഒന്ന് മാത്രം, രണ്ടില്ല എന്ന് തന്നെയാണ് 'ലാ ഇലാഹ ഇല്ലല്ലാ' യും അര്‍ത്ഥമാക്കുന്നത്. അദ്വൈതം


അല്‍ സമദ്, നിരാശ്രയന്‍. എന്നിരിക്കെ ആരാധനകളെയോ മറ്റെന്തെങ്കിലും കാര്യങ്ങളെയോ ആശ്രയിക്കുന്നില്ല.  Marketing വേണ്ടാത്തവന്‍. സന്ദേശം അയക്കാന്‍ ഖുര്‍ആനും മുഹമ്മദും അറബി ഭാഷാ മാത്രവും ആവശ്യമില്ലാത്തവന്‍. ഏതെങ്കിലും ഒരു പ്രത്യേക കാലത്തില്‍ മാത്രമായി ചുരുങ്ങാത്താവനും ഏതെങ്കിലും ഒരു നിശ്ചിത സമയത്തെ മാത്രം ആശ്രയിക്കാത്തവനും. കാലവും സ്ഥലവും തന്നെയായിരിക്കുന്നവന്‍. നിറഞ്ഞ് നില്‍ക്കുന്നവന്‍. വാസിഉം മുഹീത്തും ആയിരിക്കുന്നവന്‍


ലം യലിദ്, വലം യൂലദ്. ജനിച്ചിട്ടില്ല. ജനിപ്പിച്ചിട്ടില്ല. അപ്പോഴും രണ്ടില്ല. ദൈവം അല്ലാത്തത് ഇല്ല


ലം യകുന്‍ ലഹു കുഫുവന്‍ അഹദ്. അതുല്യന്‍, അനുപമന്‍.


എന്നിരിക്കെ ആപേക്ഷികനായ മനുഷ്യനെ പോലെ, മനുഷ്യന്റെ ആവശ്യങ്ങൾ വെച്ച് ഉപമിക്കുന്നത് തന്നെ തെറ്റ്.


മനുഷ്യരായ നമുക്കുള്ള പോലെ ആവശ്യങ്ങള്‍ ഉള്ളവന്‍ എന്ന് പറയുന്നതും തെറ്റ്.


ഇനി അഥവാ അങ്ങനെ ചെയ്യുന്നുവെങ്കിൽ എല്ലാ രൂപങ്ങളും അവസ്ഥകളും ദൈവത്തിന്റെ തന്നെ രൂപങ്ങളും അവസ്ഥകളും എന്ന് പറയേണ്ടി വരും, പറയാൻ സാധിക്കണം


*****

ഒന്ന്കൂടി ഇറങ്ങി ചിന്തിക്കുക.


മാ ഷാഅ അല്ലാഹു കാന്‍. വമാ ലം yasha'a ലം യകുന്‍. ലാ ഹൗല ലാ ഖുവ്വത്ത് ഇല്ലാ ബില്ലാഹി അല്‍ അലിയു അല്‍ അദീം


ഇതിൽ നിന്നാണ് "മാഷാ അല്ലാഹ്" എന്ന, എന്തു കണ്ടാലും യാന്ത്രികമായി നമ്മൾ ഉച്ചരിക്കുന്ന വചനം രൂപപ്പെട്ടത്.


എന്താണ്‌ ഇതിന്റെ അര്‍ത്ഥം?


"അല്ലാഹു ഉദ്ദേശിച്ചത്‌ ഉണ്ടായി (നടന്നു). അവന്‍ ഉദ്ദേശിക്കാത്തത് ഉണ്ടായില്ല (നടന്നില്ല). ശക്തിയും പ്രതാപവും മഹാനും അജയ്യനുമായ അല്ലാഹുവിനല്ലാതെ ഇല്ല."


അങ്ങനെയെങ്കില്‍, അര്‍ത്ഥം വെച്ച് മാത്രം ചിന്തിച്ചാൽ, എന്താണ്‌ മനസ്സിലാക്കേണ്ടത്


എല്ലാം ദൈവം ഉദ്ദേശിച്ചത്‌ പോലെ മാത്രമായി നടക്കുന്നു. ദൈവം മാത്രം നടക്കുന്നു


അങ്ങനെയുള്ള ലോകത്ത്, പ്രത്യേകിച്ച് വേറെ ഒരു ദൈവ കല്പന വേണമോ?


നമ്മൾ ചെയ്യുന്നതും നടത്തുന്നതുമായ എല്ലാ കാര്യങ്ങളും കല്പനകളും ദൈവകല്പന, ദൈവത്തിന്റെ ഉദ്ദേശം എന്നല്ലേ അര്‍ത്ഥമാവുക?


നമ്മൾ ഓരോരുവനിലൂടെയും ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും മാത്രം നടക്കുന്നു എന്നല്ലേ, അതിന്റെ ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത, നേരെയുള്ള അര്‍ത്ഥം?


എന്നിരിക്കെ ഏതോ കാലത്തില്‍ മാത്രം, ഏതോ ഭാഷയില്‍ മാത്രം അവസാനിപ്പിച്ച ദൈവത്തിന്റെ കല്പന എന്നത്‌ ഉണ്ടാവുമോ?


അതും ഏറെക്കുറെ പരാജയപ്പെടുന്ന, അനുസരിക്കപ്പെടാത്ത കല്പന.


ദൈവത്തെ പരാജയമായി കാണിക്കുന്ന കല്പന.


മഹാഭൂരിപക്ഷവും കലാകാലമായി മനസ്സിലാക്കാതെ പോയ, കാണാതെ പോയി, മനസ്സിലാക്കാതെ പോയി എന്ന് വരുത്തുന്ന കല്പന.


ദൈവത്തെ നമ്മുടെ മാനത്തിനുള്ളില്‍ മാത്രം തളച്ചിടുന്നതിന് തുല്യമല്ലേ അത്


ഇസ്ലാം പരാജയം മാത്രമായ, അതിനാല്‍ തന്നെ കോപിക്കുന്ന, ആവശ്യപ്പെടുന്ന ദൈവത്തെ മാത്രമാണ് ചിത്രീകരിക്കുന്നത്.


ഏതോ കാലത്തും ഭാഷയിലും വ്യക്തിയിലും ചെന്ന് തന്നെ ദൈവത്തെ മനസ്സിലാക്കണം എന്ന് നിരാശപ്പെട്ട് വാശി പിടിക്കുന്ന, അല്ലെങ്കിൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൈവത്തെ.


എന്നിട്ടും പരാജയപ്പെടുന്ന ദൈവത്തെ.


വിശ്വാസികൾ എന്ന് പറയപ്പെടുന്നവര്‍ക്കിടയില്‍ വരെ പരാജയപ്പെടുന്ന ദൈവത്തെ


തന്നെ സമര്‍ഥിക്കല്‍ വലിയ വിഷയമായെടുക്കുന്ന ദൈവത്തെ.


Marketing ആവശ്യപ്പെടുന്ന ദൈവത്തെ


നിസ്സഹായനായ അല്പനായ ദൈവത്തെ.


ഈയുള്ളവന്‍ പറയുന്ന, ഈയുള്ളവന്റെ ദൈവം പരാജയമല്ല. പരാജയപ്പെടുന്നില്ല


****


ഏതോ കാലത്തും ഭാഷയിലും വ്യക്തിയിലും മാത്രമായി ദൈവം, തന്നെയും തന്റെ സന്ദേശത്തെയും അവസാനിപ്പിക്കുന്നതിന്റെ യുക്തി എന്ത്?


'ഞാന്‍ ഞാന്‍' എന്ന് ഹതഭാഗ്യനെ പോലെ ദൈവം പറയേണ്ടി വരുന്നതും എന്തിന്‌?


വിശേഷ ബുദ്ധിയും അതും തമ്മില്‍ എന്ത് ബന്ധം? വിശേഷബുദ്ധി മനുഷ്യന്‍ സ്വയം വളരാനുള്ളതിന്റെയും വളരേണ്ടതിന്റെതുമാണ്


1400 കൊല്ലം മുമ്പിലേക്ക് പോയി കാര്യങ്ങൾ മനസിലാക്കണം എന്ന് ദൈവം വാശി പിടിക്കുന്നതുമായി നാം അവകാശപ്പെടുന്ന വിശേഷബുദ്ധിക്ക് ബന്ധമില്ല.


ദൈവത്തെ പരാജയപ്പെടുത്തുന്ന ദൈവസങ്കല്‍പവുമായി, നാം ഏകപക്ഷീയമായി നമുക്ക് മാത്രമുണ്ട് എന്നവകാശപ്പെടുന്ന വിശേഷബുദ്ധിക്ക് എന്ത് ബന്ധം?


****


ദൈവം ഉദ്ദേശിച്ചത്‌ മാത്രം നടക്കുന്ന ലോകത്ത് എന്തബദ്ധം സംഭവിക്കാന്‍?


ആത്യന്തികമായ അര്‍ത്ഥത്തിലും മാനത്തിലും അബദ്ധം എന്നത് തന്നെയില്ല. നമ്മുടെ ആപേക്ഷികമായ അര്‍ത്ഥത്തിലും മാനത്തിലും അല്ല.


ദൈവത്തെ നമ്മുടെ മാനത്തിലും മാനദണ്ഡത്തിലും മാത്രമായി ഒതുക്കുന്നതിന്റെ ഒരു പ്രശ്നമാണ്‌.


ഇനി അങ്ങനെ നമ്മുടെ മാനത്തിലും മാനദണ്ഡത്തിലും ഒതുക്കുകയാണെങ്കിൽ തന്നെ, എല്ലാവർക്കും അവരുടേതായ കോലത്തിലും ഭാവനയിലും ദൈവത്തെയും സന്ദേശത്തേയും മനസിലാക്കാം എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്?


ദൈവം 'ഞാന്‍ ഞാന്‍' എന്ന് പറയേണ്ട ഗതികെട്ട അവസ്ഥ ഉണ്ടാവരുതല്ലോ?


അങ്ങനെയുള്ള, നമ്മുടെ ചിത്രീകരണത്തിലൂടെ പരാജയപ്പെട്ട, ഗതികെട്ട അവസ്ഥയെ നമ്മുടെ വിശേഷബുദ്ധിയുമായ് ബന്ധപ്പെടുത്തിക്കൊണ്ടുള്ള കാഴ്ചയും ശരിയല്ലല്ലോ?


പിന്നെന്തിനാണ് കോമാളിക്കളി ദൈവത്തിന്റെ പേരില്‍ ആരോപിക്കുന്നത്?


*****


വെറും സൂറ al maaoon മാത്രമല്ല ഖുര്‍ആനും ഇസ്ലാമും... Thouba യും അന്‍ആമും , അന്‍ഫാലും baqara യും ഒക്കെയുണ്ട്


ഭംഗിവാക്ക് പറഞ്ഞത് കൊണ്ട്‌ മാത്രം കാര്യമില്ല.


ഇത്‌ അവസാനത്തേത്, ഇതല്ലാത്തത് എല്ലാം തെറ്റ് എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഭംഗിവാക്കില്‍ വരില്ല.


ശരി പറയാനും അന്വേഷിക്കാനും ഒരേ ഒരു ഗ്രന്ഥത്തിലേക്കും വ്യക്തിയിലേക്കും 1400 വർഷങ്ങൾക്ക് മുന്‍പുള്ള കാലത്തിലേക്കും പോകണമെന്ന് പറയുന്നത് ഉണ്ടാക്കുന്ന സങ്കുചിത മനോഭാവവും തീവ്രതയും അസഹിഷ്ണുതയും ഭംഗിവാക്ക് കൊണ്ട്‌ ഇല്ലാതാവില്ല.


ദൈവം ഏതോ ഭാഷയില്‍ ഏതോ കാലത്ത് ആരോടൊക്കെയോ മാത്രം സംസാരിച്ചത് പോലെ (എന്ന് അവകാശപ്പെടുന്നത് പോലെ. അങ്ങനെ ദൈവത്തെയും ദൈവിക ഇടപെടലിനെയും സന്ദേശത്തേയും ഏതോ കാലത്തിലും ഭാഷയിലും വ്യക്തിയിലും മാത്രം ചുരുക്കി ഒതുക്കി.) അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കില്‍ ശിക്ഷ കൊണ്ട്‌ ഭീഷണിപ്പെടുത്തുന്നതും ഭംഗിവാക്ക് കൊണ്ട്‌ ഇല്ലാതാവില്ല.


ഭംഗിവാക്കല്ല മഹാഭൂരിപക്ഷത്തിന്റയും വിശ്വാസത്തിന്റെ ആധാരവും.


****


ഓരോരുത്തന്റെയും മനസ്സിലാക്കൽ ഓരോരുത്തന്റെയും വിശ്വാസം ആകുന്നു എന്ന് മനസ്സിലാക്കിയാല്‍ മതി. ഒപ്പം അത് കൊണ്ട്‌ മാത്രമാണ്‌ വിശ്വാസവും വിശ്വാസവ്യത്യാസവും എന്നും. ഒന്ന് മാത്രം, ഒരേപോലെ തന്നെ എല്ലാവരും മനസിലാക്കണം, വിശ്വസിക്കണം എന്ന് വാശി പിടിക്കാതെ. അതും ദൈവത്തിന്റെ പേരില്‍. ദൈവത്തിനും ദൈവത്തിന്റെ സന്ദേശത്തിനും ഫുള്‍ സ്റ്റോപ്പ് ഇട്ട് കൊണ്ട്‌.


*****


ദൈവം ഇങ്ങനെ ഞാന്‍ ഞാന്‍ എന്ന് പറയില്ല, പറയേണ്ടി വരില്ല. ദൈവം ദൈവമെങ്കിൽ market ചെയ്യില്ല.


Market ചെയ്യുന്നവനായും offers നല്‍കുന്നവനായും നാരകം പറഞ്ഞ്‌ ഭീഷണിപ്പെടുത്തുന്നവനായും ദൈവത്തെ ചിത്രീകരിച്ച മതങ്ങൾ ആണ് പ്രതിസ്ഥാനത്ത്.


ദൈവം ഇങ്ങനെ പറഞ്ഞു എന്ന് പറയുന്ന അല്പത്തരം മതങ്ങൾ ആണ്‌ ചെയ്യുന്നത് . അത്തരം മതങ്ങൾ ആണ് ദൈവത്തെ ഇങ്ങനെ ചിത്രീകരിച്ചതും അല്പനെ പോലെ ആക്കിയതും.


എങ്കിൽ അല്പത്തരം ചൂണ്ടിക്കാട്ടി വിളിച്ചു പറയുന്ന ഈയുള്ളവനല്ല തെറ്റ് ചെയതത്.


പകരം ദൈവത്തെ അങ്ങനെ ചിത്രീകരിച്ച മതങ്ങളും മതവിശ്വാസികളും ആണ്‌ തെറ്റുകാര്‍.


*******


സ്വാതന്ത്ര്യവും ലയവും ഉണർത്തിവിടുന്ന ഊർജം വല്ലാത്തതാണ്. നശീകരണ സ്വഭാവം തോന്നാം. നിര്മാണത്തിന്റെതും സൃഷ്ടിയുടെതും കൂടിയാണത്.


No comments: