Tuesday, December 1, 2020

എപ്പോഴാണ് തനിക്ക് തന്റേതായ ശരിയുണ്ടാവുന്നത്?

എപ്പോഴാണ് തനിക്ക് തന്റേതായ ശരിയുണ്ടാവുന്നത്

എല്ലാ ഓരോരുത്തനും അവന്റെതായ ശരിയുണ്ട് 

എന്ന് കൂടി മനസിലാക്കാന്‍ തുടങ്ങുമ്പോള്‍.

*******


ആയത് ആയി

ആവുന്നത് ആവുന്നു

ബുദ്ധനും മുഹമ്മദും കൃഷ്ണനും 

മാര്‍ക്സും യേശുവും എല്ലാം അങ്ങനെ

ആവര്‍ത്തനവും അനുകരണവും ഇല്ലസാദ്ധ്യമല്ല.


********



ഓരോന്നും ഓരോരുവനും

ആനയും ഉറുമ്പും

അവനവന്റെ അവസ്ഥയിൽ ശരിയാണ്‌


എന്നിരിക്കിലും ആരും താന്‍ മാത്രം

ന്റേത് മാത്രം ശരി എന്ന് പറയരുത്.


*******



ജനനവും ജീവിതവും മരണവും 

ഒന്നിച്ചൊരുമിച്ചൊന്നായി നടക്കുന്നത്

ഓരോ പ്രാവശ്യം ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും 

നീയത് മനസിലാക്കണം.


********



അതിജീവനബോധമായ

അസ്ഥിരആപേക്ഷിക തലച്ചോറിന്റെ 

'ഞാന്‍ഇല്ലെന്നല്ല

സ്ഥിരമായതുടര്‍ച്ചയുള്ള

ബാക്കിയാവുന്ന 'ഞാന്‍ഇല്ലെന്നര്‍ത്ഥം.


*******



ജനങ്ങൾ എല്ലാകാലത്തും 

മാസ്ക് ധരിച്ച് തന്നെ

യാഥാര്‍ത്ഥ മുഖം കാണിക്കാതെ


ഇപ്പോഴവർ തുണികൊണ്ടുള്ള 

മാസ്ക് കൂടി ധരിക്കുന്നു എന്ന് മാത്രം.


*********



എപ്പോഴാണ് ദൈവവും സത്യവും മരിച്ചത്?

മതങ്ങളും സംഘടനകളും സംഘങ്ങളും 

രൂപപ്പെട്ട്ഏറ്റെടുത്ത് വിപണനം നടത്താന്‍ തുടങ്ങിയപ്പോൾ.


**********






No comments: