Tuesday, December 1, 2020

അയോധ്യയെന്നാല്‍ 'യുദ്ധം നടക്കാത്ത, നടക്കാൻ പാടില്ലാത്ത ഇടം

ഹിന്ദുവിന് അയോധ്യയെന്നാല്‍ 'യുദ്ധം നടക്കാത്ത, നടക്കാൻ പാടില്ലാത്ത ഇടം".


മുസ്ലിമിന് ഹറം എന്നാലും "യുദ്ധം നടക്കാത്ത, നടക്കാൻ പാടില്ലാത്ത ഇടം".


രണ്ടും രക്തം ചൊരിച്ചില്‍ പാടില്ലാത്ത ഇടം


യാദൃച്ഛികമെങ്കിലും സംഗതി ഒരുപോലെ.


എങ്കിൽ, മനസ്സിലാക്കേണ്ടത് അയോധ്യയും ഹറമും ഒന്ന് തന്നെയെന്ന്.


സങ്കല്‍പം കൊണ്ടും പ്രയോഗം കൊണ്ടും.


*****


ഹിന്ദുവും മുസ്ലിമും സങ്കല്‍പ്പിക്കുന്നത്, വിശ്വസിക്കുന്നത് ഒന്ന്, ഒരേ കോലത്തിൽ.


മുസ്ലിമിന് ദൈവത്തിന് നൂറു പേരുകൾ. അവ ഭാഷയിലെ ബിംബങ്ങൾ.


ഹിന്ദുവിന് ദൈവത്തിന് നൂറ് രൂപങ്ങള്‍. അവ ചിത്രത്തിലെ ബിംബങ്ങൾ.


സഗുണ ഭാവങ്ങൾ


അപ്പോഴും സംഗതി ഒന്ന്.


******


മുസ്ലിമിന് കാര്യങ്ങൾ ചെയ്യാൻ നൂറായിരം കോടി മാലാഖമാര്‍ എന്ന് വിശ്വാസം.


ഹിന്ദുവിന് കാര്യങ്ങൾ ചെയ്യാൻ നൂറായിരം കോടി ദേവഗണങ്ങൾ എന്ന് വിശ്വാസം.


രണ്ടും ഒന്ന്


വ്യത്യാസം പേരിലും ഭാഷയിലും മാത്രം.


സംഗതി ഒന്ന്


നടക്കുന്നതും നടത്തുന്നതും ഒന്ന്.


******


അമ്പലത്തിലും കോവിലിലും കയറിച്ചെന്നാല്‍ ഉടനെ ചെയ്യുന്നത്‌ കുപ്പായവും ചെരുപ്പും അഴിച്ച് വലം വെക്കുക.


കഅബയില്‍ ചെന്നാലും ഉടനെ ചെയ്യുന്നത്‌ കുപ്പായവും ചെരുപ്പും ഇല്ലാതെ വലം വെക്കുക.


വിശ്വാസം ഒന്ന്.


അനുഷ്ഠാനമായ് നടപ്പാക്കപ്പെട്ടതും ഒരേ കോലത്തില്‍.


******


ഹിന്ദുവിന് യാഥാര്‍ത്ഥ ദൈവം പാരബ്രഹ്മ മാത്രം.


മുസ്ലിമിന് യാഥാര്‍ത്ഥ ദൈവം അല്ലാഹു മാത്രം.


അപ്പോഴും സംഗതി ഒന്ന്.


നിരാകാരം, നിര്‍ഗുണം.


*****


പിന്നെയുള്ളത്:

മുസ്ലിമിനെ സംബന്ധിച്ചേടത്തോളം വേണ്ടിടത്ത്, വേണ്ടത് പോലെ ദൈവത്തിന് വേണ്ടി എല്ലാം ചെയ്യുന്നത് മാലാഖമാര്‍. ഹിന്ദുവിനത് ദേവഗണങ്ങൾ.


മുസ്ലിമിന് ഓരോ ചെറിയ കാര്യത്തിനും ഓരോ മാലാഖ.


ഹിന്ദുവിന് ഓരോ ചെറിയ കാര്യത്തിനും ഓരോ ദേവന്‍.


എന്താണ്‌ വ്യത്യാസം എന്ന് മാത്രം മനസിലാവുന്നില്ല.


*****


എന്നിരിക്കെ ദൈവത്തെയും സത്യത്തെയും എന്തിന്‌ അന്യദേശത്തും അന്യഭാഷയിലും മാത്രം തേടണം, അന്വേഷിക്കണം.


അവനവന്റെ ഭാഷയിലും കോലത്തിലും ദേശത്തും അന്വേഷിച്ചു കൂടെ, കണ്ടുകൂടേ....? 


അങ്ങനെയുള്ള ദൈവത്തോട് അവനവന്റെ ഭാഷയിലും കോലത്തിലും ഉള്ളടക്കത്തിലും തന്നെ പ്രാര്‍ത്ഥിച്ചു കൂടെ..... ?


അങ്ങനെയുള്ള ദൈവത്തെയും സത്യത്തെയും ഏതെങ്കിലും സ്ഥലത്തുള്ള വ്യക്തിയിലും സമയത്തിലും ഗ്രന്ഥത്തിലുമായ് ചുരുക്കേണ്ടതുണ്ടോ?


No comments: