താന്‍ അടിമയാണ്
എന്നറിയുന്ന അടിമകള്‍
വളരെ കുറവ്.
അതിനാല്‍ തന്നെ
തനിക്ക് നഷ്ടപ്പെട്ട,
ഉടമ നഷ്ടപ്പെടുത്തിയ
ലോകവും സ്വാതന്ത്ര്യവും
എന്തെന്ന്
യാഥാര്‍ത്ഥ അടിമകള്‍
അറിയില്ല.
മത രാഷ്ട്രീയ വിശ്വാസികളില്‍
മഹാഭൂരിപക്ഷവും ഇങ്ങനെ.
അത്തരം അടിമകള്‍
ഉടമകളുടെ മഹത്വം
വര്‍ണിക്കുന്നു.
പാടിപ്പുകഴ്ത്തുന്നു.
ചിതലുകളും
തുരുമ്പുകളും തന്നെ
ലോകം ഭരിക്കണം
തങ്ങളെ ഭരിക്കണം
എന്നവര്‍
ആവര്‍ത്തിച്ച് പറയുന്നു.
ആ ചിതലുകളും
തുരുമ്പുകളും
സ്വന്തം പിതാക്കന്മാരും
പുരോഹിതന്‍മാരും
നേതാക്കന്മാരും
ആണെങ്കിലും…..
.
No comments:
Post a Comment