Tuesday, December 1, 2020

കര്‍മ്മം ആകാൻ വേണ്ടി ബോധപൂര്‍വ്വം ഒന്നും ചെയ്യുന്നില്ല.

സൂര്യനും ചന്ദ്രനും ഒന്നും, നാം പറയും പോലെ, കര്‍മ്മം ആകാൻ വേണ്ടി ബോധപൂര്‍വ്വം ഒന്നും ചെയ്യുന്നില്ല.


അതിനാല്‍ തന്നെ അവ മൂലം സംഭവിക്കുന്നതൊന്നും കര്‍മ്മങ്ങൾ അല്ല.


ആവുംപോലെ ആയിരിക്കുകയാണ്.

ആവും പോലെ ആയിരിക്കുമ്പോൾ ആവുന്നതാണ് എല്ലാം


ആവുംപോലെ ആവുമ്പോൾ സംഭവിക്കുന്നതാണ് പ്രാപഞ്ചികതയിലെ എല്ലാം


Inertiaയില്‍.

ഒരു തരം ആലസ്യത്തില്‍.

എല്ലാം അതിന്‌ വേണ്ടി മാത്രം നിലകൊള്ളുന്നു എന്ന (നാം പറയുന്ന) സ്വാര്‍ത്ഥതയില്‍


സൂര്യോദയം സൂര്യന്റെ കര്‍മ്മം അല്ല.


അവിടെ, അതിൽ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും കല്‍പിക്കാനും വിശേഷിപ്പിക്കാനും ഇല്ല.


എല്ലാം ഒരുപോലെ സ്വാര്‍ത്ഥവും നിസ്വാര്‍ത്ഥവും ആണ്‌ 


സൂര്യൻ ആര്‍ക്ക് വേണ്ടിയും സൂര്യോദയവും അസ്തമയവും നടത്തുന്നില്ല.


ഭൂമിയുടെ, ആവും പോലെ ആയുണ്ടാവുന്ന, സ്വയംകറക്കം ഉണ്ടാക്കുന്നതാണ് ഉദയവും അസ്തമയവും


എല്ലാം സംഭവിക്കുകയാണ്.

ഉദ്ദേശിച്ചാലും ഇല്ലേലും.

ഒരു കര്‍മ്മമായല്ലാതെ.

സ്വാര്‍ത്ഥവും നിസ്വാര്‍ത്ഥവും അല്ലാതെ.

(ഞാന്‍ നീ എന്ന) താനും തന്നിലേക്ക് തിരിച്ചു വരുന്ന കര്‍മ്മ ഫലവും ഇല്ലാതെ


കാല്‍പനികമായി, ഭാവനാസുഖത്തിന് വേണ്ടി, ഭാഗികമായ കാഴ്ചപ്പാടില്‍ നമുക്ക് എല്ലാം കര്‍മ്മമെന്നും സ്വാര്‍ത്ഥ - നിസ്വാര്‍ത്ഥ ദൗത്യമെന്നും ഒക്കെ പറയാം.


പക്ഷേ, അത് വെറും കാല്‍പനികതയും ഭാവനാവിലാസവും മാത്രമാണ്


മനുഷ്യരില്‍ 'ഞാൻ' 'നീ' ബോധം ഉണ്ടാക്കുന്ന, അതിജീവനപരമായ സ്വാര്‍ത്ഥതയും ആവശ്യങ്ങളും അതിൽ നിന്നുണ്ടാവുന്ന കര്‍മ്മങ്ങളും ഒഴിവാക്കാന്‍ പറ്റില്ല.


അവയൊന്നും കര്‍മ്മങ്ങൾ എന്ന് പറയാനില്ല.


ചെറിയ വൃത്തത്തിനുള്ളില്‍ നിന്ന് ഭാഗികമായി നോക്കുമ്പോള്‍ അല്ലാതെ


മനുഷ്യനിലെ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥത തന്നെയാണ്.


അവയൊക്കെയും സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും അല്ലാത്തതുമായവ


കര്‍മ്മവും ദൗത്യവും നിനച്ച് മനുഷ്യന്‍ ഒന്നും ചെയ്യുന്നില്ല.


അവനില്‍ നിന്ന് സംഭവിക്കുന്നത് സംഭവിക്കുക എന്നതും ഒഴിവാക്കാനാകാത്ത നിസ്സഹായതയാണ്.


ഭാഗികമായി നോക്കി ദര്‍ശിച്ച് നമുക്ക് പലതും തോന്നുമെങ്കിലും നാം പലതും പറയുമെങ്കിലും.


പക്ഷെ, അവയെല്ലാം ഭാഗികമായ കാഴ്ചയും തോന്നലും മാത്രം


തേനീച്ച തേൻ ശേഖരിക്കുന്നതും മാവ് മാങ്ങ ഉണ്ടാക്കുന്നതും ദൗത്യവും കര്‍മ്മവും ആക്കാന്‍ അല്ല


അത് ഉണ്ടായിക്കൊണ്ടിരിക്കും.


സ്വാര്‍ത്ഥത നിസ്വാര്‍ത്ഥതയും, നിസ്വാര്‍ത്ഥത സ്വാര്‍ത്ഥതയും ആയിത്തീരുന്ന കര്‍മ്മമല്ലാത്ത കര്‍മ്മമായിക്കൊണ്ട് .


No comments: