വാരിയന്‍ കുന്നത്ത്,
ഖിലാഫത്ത് പ്രസ്ഥാനം,
മലബാർ ലഹള. (തുടരുന്നു)
രണ്ടാം ഭാഗം
**********************
ഇനി അല്‍പം നേരിട്ട് വിഷയത്തിലേക്ക്.
പഴയകാലത്തെ പുതിയകാലം കൊണ്ട് ഗുണിക്കാനോ ഹരിക്കാനോ പറ്റില്ല.
പഴയത് പഴയത് മാത്രം.
എങ്ങിനെയോ അങ്ങനെ.
പഴയതിന്റെ അപ്പോഴുണ്ടായിരുന്ന പരിമിതികള്‍ വെച്ച്.
പഴയതിന്റെ അബദ്ധങ്ങളും തെറ്റുകളും ആവര്‍ത്തിക്കുകയും സ്വീകരിക്കുകയും അല്ല വേണ്ടത്.
പഴയതിൽ വന്ന, വരുത്തേണ്ട തിരുത്തുകകളും പരിഹാരങ്ങളും മാത്രം നാം നടപ്പിൽ വരുത്തണം. ഭൂതത്തിന് പ്രതികാരം വര്‍ത്തമാനത്തോട് ചെയ്യാതെ
പഴയകാലത്ത് മൂക്കില്‍ നിന്നും ഒലിച്ചിട്ടുണ്ടാവും, വയറിളക്കം വന്നിട്ടുണ്ടാകും. അത് തീരെ ഇല്ലായിരുന്നുവെന്നും വല്ലാതെ ആര്‍ക്കെങ്കിലും മാത്രം ഉണ്ടായിരുന്നുവെന്നും പതപ്പിച്ച് വലുതാക്കി പറയേണ്ടതില്ല.
ജീവിതം അക്കാലത്ത് എങ്ങിനെയോ അങ്ങനെ തന്നെയായിരുന്നു.
എല്ലാവരും അവരുടെ വിശ്വാസവും വിവരവും എത്രത്തോളം ഉണ്ടായിരുന്നുവോ അത്രത്തോളം തന്നെയേ അക്കാലത്ത് ഉണ്ടായിരുന്നുള്ളു.
ആ നിലക്ക് പഴയകാലത്തില്‍ എന്തെങ്കിലും നടന്നിട്ടില്ലെന്നും നടന്നുവെന്നും കൂട്ടിയും കിഴിച്ചും ഉണ്ടാക്കിപ്പറഞ്ഞത് കൊണ്ട് കാര്യമില്ല. ഉണ്ടാക്കി നിഷേധിച്ചതുകൊണ്ടും സമര്‍ഥിച്ചത് കൊണ്ടും കാര്യമില്ല.
പഴയ കാലത്ത് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംഭവിച്ചിട്ടുണ്ടെന്ന് പറയുക തന്നെയാണ് ഉത്തമം.
തോറ്റ് കൊണ്ട് മാത്രമേ വിജയിക്കാന്‍ പറ്റൂ. ഒരര്‍ത്ഥത്തില്‍ തോല്‍ക്കുകയാണ് വിജയിക്കല്‍.
എല്ലാ അര്‍ത്ഥത്തിലും പഴയകാലം എല്ലാവർക്കും എല്ലാ സമൂഹത്തിനും കുട്ടിക്കാലം തന്നെയാണ്. കുട്ടിക്കാലത്ത് പറ്റാത്ത അബദ്ധങ്ങള്‍ ഇല്ല.
അതിനാല്‍ തന്നെ പുതിയ കാലത്തിന് അതിന്റെ മേല്‍ ഉത്തരവാദിത്തമില്ല.
പുതിയ കാലത്തില്‍ അതിന് പ്രതിക്രിയ ചെയത് പരിഹാരവും ഇല്ല.
അങ്ങിനെ പുതിയ കാലത്തിന് ഒരു ഉത്തരവാദിത്തവും പ്രതിക്രിയയും ഉണ്ടെന്ന് വരുമ്പോൾ മാത്രമാണ് അതിലൊരു മതത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണി ഉണ്ടെന്ന് വരിക. അച്ഛൻ പത്തായത്തിലുണ്ടെന്ന് വരിക.
* * * * * *
ഈ വിഷയത്തില്‍ ആദ്യവും അവസാനവുമായി മനസ്സിലാക്കേണ്ടത്:
ഖിലാഫത്ത് സമരം അടിസ്ഥാനപരമായി, ഖിലാഫത്ത് എന്ന അറബി പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ സ്വാതന്ത്ര്യസമരമല്ല, ഇന്ത്യൻ സ്വാതന്ത്ര്യം ഉദ്ദേശിച്ചുള്ളതല്ല.
ഖിലാഫത്ത് പ്രസ്ഥാനവും സമരവും അങ്ങനെ ആയിപ്പോയതില്‍ ഒരു വലിയ തെറ്റുമില്ല.
അത് അക്കാലത്തെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഒരു ശരി. ഇക്കാലത്ത് അത് ന്യായീകരിച്ച് അതിനെ ഇക്കാലത്തെയും കൂടി ശരിയാണെന്ന് വരുത്തരുത്. കുട്ടിക്കാലത്തെ വസ്ത്രം ഇപ്പോഴും പാകമാണെന്ന് പറയും പോലെ അബദ്ധമാകും അത്.
എന്ന് വെച്ച് ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യക്കും ഇന്ത്യയുടെ സ്വാതന്ത്യത്തിനും സ്വാതന്ത്ര്യസമരത്തിനും, ഇന്ത്യൻ പശ്ചാത്തലത്തില്‍ നിന്ന്കൊണ്ട്, എതിരുമായിരുന്നില്ല.
ബ്രിട്ടീഷ് വിരുദ്ധത എന്ന ഏക വാഹനത്തിലായിരുന്നു രണ്ട് കൂട്ടരും. എന്നത് രണ്ട് കൂട്ടരെയും യോജിപ്പിച്ചു, പരസ്പരം ശക്തിപ്പെടുത്തി.
ഇതിങ്ങനെ പറയുമ്പോള്‍ ഖിലാഫത്തും (ഖിലാഫത്ത് പ്രസ്ഥാനവും) ഇന്ത്യൻ സ്വാതന്ത്ര്യസമരവും എന്താണ്, എങ്ങിനെയാണ് എന്ന് മാത്രം പറയുന്നു.
ചുരുങ്ങിയത് രണ്ടും രണ്ടാണെന്ന്. രണ്ടായിരിക്കെ തന്നെ പരസ്പരം ശക്തിയായി എന്ന്. വിറകും തീയും വേറെ വേറെ. വിറകിന് തീ എന്ന പോലെ രണ്ടും ഒന്നായി. ഒന്ന് മറ്റൊന്നിനെ ആവേശിച്ചു.
ഈ പറഞ്ഞത് പറഞ്ഞത്ര എല്ലാ അര്‍ത്ഥത്തിലും ശരിയുമാണ്.
വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയുടെയോ മലബാർ ലഹളയുടെയോ കാര്യത്തിലുള്ള പറച്ചിലല്ല ഇത്.
ഖിലാഫത്ത് പ്രസ്ഥാനവും സമരവും തുടങ്ങിയത് വേറെ ഉദ്ദേശ്യത്തോടെ. എങ്ങിനെയൊക്കെയോ ആയിത്തീര്‍ന്നതും ചെന്നെത്തിയതും വേറെ ഉദ്ദേശത്തില്‍. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തില്‍.
മലബാര്‍ മാപ്പിള ലഹള ഇതിൽ നിന്നും വ്യത്യസ്തമാണ്. 1921 ല്‍ മാത്രം സംഭവിച്ച ഒന്നല്ല അത്. അത് പലപ്പോഴായി തുടങ്ങിയതും ആവര്‍ത്തിച്ച് സംഭവിച്ചതുമാണ്. 1800 ന്റെ ആദ്യപാദം തൊട്ട്. വേറെ വേറെ ഉദ്ദേശങ്ങളോടെ, വൈകാരികമായി. പലപ്പോഴും അക്കാലത്തെ നിലവാരം വെച്ചുള്ള മതഭ്രാന്ത് മൂത്ത്. എങ്ങിനെയൊക്കെയോ ആയിത്തീര്‍ന്നതും ചെന്നെത്തിയതും വേറെ പല ഉദ്ദേശങ്ങളിലും.
അതിൽ ജന്മിവിരുദ്ധതയും മതവിരുദ്ധതയും മതപരിവര്‍ത്തനവും കാര്‍ഷിക പ്രതിരോധവും എല്ലാം കലങ്ങിമറിഞ്ഞു വന്നു. ഒന്ന് മറ്റൊന്നായി വന്നു. അത്ര നിലവാരം മാത്രമേ അക്കാലത്ത് രംഗം ഭരിച്ച, പോരാടിയ ജനങ്ങൾക്ക് ഉണ്ടാവുമായിരുന്നുള്ളൂ. എന്നത് ഇന്ന് നിഷേധിച്ചാല്‍ നമ്മൾ അവരെ പോലെയായി മാറും. അത്രമാത്രം.
മലബാര്‍ ലഹളകള്‍ക്ക് പലപ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യം സമരവുമായോ ഖിലാഫത്ത് പ്രസ്ഥാനവുമായോ ഒരു ബന്ധവും ഇല്ലായിരുന്നു. പ്രത്യേകിച്ചും 1921 മുന്‍പ് നടന്ന ഒട്ടനവധി ലഹളകളില്‍. ഖിലാഫത്ത് പ്രസ്ഥാനം ഒരു സാധ്യത പോലും അല്ലാതിരുന്ന കാലങ്ങളില്‍.
കാരണം, മലബാറില്‍, പ്രത്യേകിച്ചും, ഏറനാട്ടിലും വള്ളുവനാട്ടിലും മാപ്പിള ലഹളകള്‍ 1800 ന്റെ ആദ്യപാദം തൊട്ട് ഒരേറെ അരങ്ങേറിയിട്ടുണ്ട്.
1921ലേത് മലബാറില്‍ ആ കാലയളവിലും അതിന് മുന്‍പും നടന്ന ഒട്ടനവധി കലാപങ്ങളുടെ തുടര്‍ച്ചയായി കൂടി നടന്ന അവസാനപതിപ്പ് മാത്രമായിരുന്നു.
ഈ അവസാന പതിപ്പില്‍ മാത്രമാണ് കുറച്ചെങ്കിലും കലാപത്തിന് സ്വാതന്ത്ര്യസമരവുമായും ഖിലാഫത്ത് പ്രസ്ഥാനവുമായും എന്തെങ്കിലും ബന്ധം ഉണ്ടായത്. അതും അതിലെ കുറച്ച് നേതാക്കള്‍ക്ക് മാത്രം. കോണ്‍ഗ്രസ് പ്രസ്ഥാനം എല്ലാ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെയും പരമാവധി ഏകോപിപ്പിക്കുകയായിരുന്നു എന്നത് കൊണ്ട് മാത്രം.
പക്ഷേ, മലബാർ കലാപത്തിന്റെ അങ്കണത്തില്‍ കൊമ്പുകോര്‍ത്തവര്‍ വെറും പാമരന്‍മാര്‍ മാത്രമായിരുന്നു. വെറുപ്പും വിദ്വേഷവും മതവിശ്വാസത്തിന്റെ വിഷംകലര്‍ത്തി പകയായി തീര്‍ത്തവർ. ചിലപ്പോൾ ബ്രിട്ടീഷുകാര്‍ക്കെതിരെ തുടങ്ങും. പക്ഷേ, പിന്നെയത് വഴിതെറ്റി പലർക്കുമെതിരെ, പലപ്പോഴും മതഭ്രാന്ത് കയറി വര്‍ഗീയമായി തന്നെ, തിരിഞ്ഞു പോകും.
ഒന്നും അറിയാതെ, മതഭ്രാന്തും പ്രതികാരചിന്തയും മതപരിവര്‍ത്തന ചിന്തയും മാത്രം കൊണ്ടുനടന്ന മഹാഭൂരിപക്ഷം ലഹളക്കാര്‍ക്കും ഖിലാഫത്ത് സമരവും സ്വാതന്ത്ര്യസമരവും വഴിമധ്യേ ബാധകവും ആയിരുന്നില്ല.
പ്രത്യേകിച്ചും വിദ്യാഭ്യാസപരമായി ഒരു വളര്‍ച്ചയും നേടിയിട്ടില്ലാത്ത അക്കാലത്ത്.
******,
കാര്യമായ എഴുതപ്പെട്ട ചരിത്രമൊന്നും ഇല്ലാത്ത വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയെ ഒരു വ്യക്തിയെന്ന നിലയില്‍ ഇതിൽ നിന്നൊക്കെ വേറിട്ട് കാണേണ്ടതുണ്ടെങ്കില്‍ അങ്ങനെ കണ്ടു കൊണ്ട് തന്നെയാണ് മേല്‍പറഞ്ഞത് പറഞ്ഞത്.
കാരണം അദ്ധേഹം വ്യക്തിപരമായി വെറുമൊരു മനുഷ്യനും തികഞ്ഞ മതവിശ്വാസിയും മാത്രമായിരുന്നു. അല്ലാതെ ആവാന്‍ തരവുമില്ല. എല്ലാ മുന്‍വിധികളും മാറ്റി വെച്ച് ചിന്തിച്ചാലും പറഞ്ഞാലും വരെ.
മലബാർ മുഴുവന്‍ ബാധിച്ചിട്ടില്ലാത്ത, മലബാറിന്റെ നാലിലൊന്ന് ഭാഗത്തെ പോലും ബാധിച്ചിട്ടില്ലാത്ത, 1921ലെ മലബാർ ലഹളയില്‍ സംഭവിച്ചത് മുഴുവന്‍ ശരിയായിക്കൊള്ളണമെന്നില്ല. അതൊക്കെയും സംഭവിച്ചത് വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയുടെയോ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയോ അറിവോടെയും സമ്മതത്തോടെയും ആയിക്കൊള്ളണമെന്നുമില്ല. എന്ന് വെച്ച് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് വെറുതെ പറയേണ്ടതുമില്ല
പലതും, പല തെറ്റുകളും ക്രൂരതകളും അദ്ധേഹവും ഖിലാഫത്ത് പ്രസ്ഥാനവും അറിയാതെയും അദ്ദേഹത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഇഷ്ടത്തിന് വിപരീതമായും നടന്നതായിരിക്കാം.
ഇപ്പോൾ ഉത്തരവാദിത്തം ചരിത്രത്തില്‍ പേര് വന്ന അവരുടെ തലയില്‍ കെട്ടി വെക്കുമ്പോള്‍, അത് എല്ലാ കാലത്തും നേതൃത്വത്തില്‍ സ്വാഭാവികമായും അവരറിയാതെ വന്ന് ചേരുന്ന ഉത്തരവാദിത്തം മാത്രമാണ്.
എന്നത് സാമാന്യയുക്തിക്ക് മനസിലാവാന്‍ പ്രയാസം ഉണ്ടാവേണ്ടതുമില്ല.
ആ നിലക്ക് ഇതിലെല്ലാം വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും ഖിലാഫത്ത് പ്രസ്ഥാനവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കോലത്തില്‍ പലതും എങ്ങിനെയൊക്കെയോ ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് മാത്രം .
*******
ഖിലാഫത്ത് പ്രസ്ഥാനം മുഴുഅര്‍ത്ഥത്തില്‍ ഇന്ത്യൻ സ്വാതന്ത്ര്യ സമരമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിലൊരു കടകവൈരുദ്ധ്യം ഉണ്ട്.
അങ്ങനെ പറഞ്ഞാൽ, സ്വതന്ത്രസമര സേനാനികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം കൊണ്ട് ആഗ്രഹിച്ചത് ഇന്ത്യ ഒരു ഇസ്ലാമികരാഷ്ട്രം ആയിത്തീരാന്‍ വേണ്ടിയാണെന്ന് വരും.
അല്ലെങ്കിൽ തുര്‍ക്കിയില്‍ ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കാനാണ് ഇന്ത്യൻ സ്വാതന്ത്ര്യം സമരം എന്ന് വരും.
അല്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഒരു അറബി പേര് വീണുകിട്ടുന്ന പ്രശ്നം ഉദിക്കുന്നില്ല.
കാരണം, ഖിലാഫത്ത് എന്നാൽ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണസംവിധാനത്തിന്റെ മാത്രം പേരാണ്. ഇസ്ലാമിക ഭരണ നേതൃത്വത്തിന്റെ പേര്. ഖലീഫ ഭരണാധികാരിയാവുന്ന പ്രക്രിയയുടെ പേര്.
അതിനാല്‍ തന്നെ ഖിലാഫത്ത് പ്രസ്ഥാനം നടത്തിയ സമരവും ഇന്ത്യൻ സ്വാതന്ത്ര്യസമരവും തമ്മില്‍, ഉദ്ദേശത്തിലും ലക്ഷ്യത്തിലും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടാവും.
ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരല്ല.
ഇന്ത്യൻ സ്വാതന്ത്ര്യസമരം ലക്ഷ്യം വച്ചത് എവിടെയുമുള്ള, എവിടെയും സ്ഥാപിക്കേണ്ട ഖിലാഫത്ത് എന്ന ഇസ്ലാമിക ഭരണവ്യവസ്ഥയും അല്ല.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയില്‍ ഭരണസംവിധാനമായ് സ്വാതന്ത്ര്യസമരക്കാര്‍ ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം വെച്ചു എന്ന പരമാബദ്ധം നമുക്ക് പറയാനും പറ്റില്ല.
എന്നിരുന്നാലും ഖിലാഫത്ത് സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഇന്ധനം നല്‍കിയെന്ന് മാത്രം പറയാം.
*******
എന്തായിരുന്നു ഖിലാഫത്ത് പ്രസ്ഥാനവും മലബാർ ലഹളയും?
ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെട്ടത് ഇന്ത്യക്ക് വേണ്ടിയല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുമല്ല.
ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെട്ടത് തുര്‍ക്കിയില്‍ നഷ്ടപ്പെട്ട ഇസ്ലാമിക ഖിലാഫത്തിന് വേണ്ടി മാത്രം. ഇസ്ലാമിക ഭരണവ്യവസ്ഥയായ ഖിലാഫത്ത് പുനസ്ഥാപിക്കാൻ വേണ്ടി മാത്രം.
മുസ്ലിംകള്‍, ഏത് രാജ്യത്തിലായാലും എന്നും ഏറ്റവും വലിയ പരിഗണന കൊടുക്കുന്നത് ഇസ്ലാമിനാണ്, ഇസ്ലാമിക വിശ്വാസത്തിനാണ്, ഇസ്ലാമിക രാഷ്ട്രസംവിധാനമായ ഖിലാഫത്തിനാണ് എന്നതാണ് ഖിലാഫത്ത് പ്രസ്ഥാനം തരുന്ന സൂചിക. എന്നതാണ് ഈ പ്രസ്ഥാനത്തിനും സമരത്തിനും നിദാനമായ ഒരൊറ്റക്കാരണം.
ഇത് ഉള്ളറിഞ്ഞ് വിശ്വസിക്കുന്ന മുസ്ലിംകളുടെ കാര്യത്തില്‍ ഇന്നും അന്നും എന്നും ഒരുപോലെ നിലനില്‍ക്കുന്ന, ഇപ്പോഴും തിരുത്തിയിട്ടില്ലാത്ത, തിരുത്താന്‍ കഴിയാത്ത ഒറ്റക്കാരണം, സൂചിക.
ഈയൊരു കാരണവും സൂചികയും മുസ്ലിംകള്‍ക്ക് എല്ലാ കാലത്തും, അവർ ഏത് നാട്ടില്‍ ജീവിക്കുമ്പോഴും, അതാത് നാടിന്റെ ദേശീയ മുഖ്യധാരയില്‍ ലയിക്കാന്‍ അനുവദിക്കാത്ത, സ്വയം അന്യവല്‍ക്കരണം നേടുന്ന, നടത്തുന്ന സംഘർഷം കൂടിയാണ്.
അവരുടെ വിശ്വാസം നല്‍കുന്ന, വിശ്വാസത്തില്‍ അന്തര്‍ലീനമായ സ്വയം അന്യവല്‍ക്കരണത്തിന്റെയും മാറിനില്‍ക്കലിന്റെയും സംഘർഷം.
********
ബ്രിട്ടീഷ് വിരുദ്ധം എന്നത് കൊണ്ട് മാത്രം ഖിലാഫത്ത് സമരത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നടന്നു.
ഒരുപക്ഷേ, ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് അന്നങ്ങനെ ശ്രമിച്ചു.
അന്നത്തെ സാധ്യമാകുന്ന ഒരു immediate ശരി എന്ന് ചിന്തിച്ചു കൊണ്ട്.
ശത്രുവിന്റെ ശത്രു മിത്രം എന്ന immediate ശരി എന്ന നിലക്ക്.
ബ്രിട്ടീഷ് വിരുദ്ധത വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കൂടുതല്‍ ശക്തി പകരാന്‍.
ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ ആ നിലക്ക് ഇന്ത്യയുടെയോ സ്വാതന്ത്ര്യസമരക്കാരുടെയോ ഒരു നിലക്കുമുള്ള ശത്രുക്കളല്ല എന്നിരിക്കെ പ്രത്യേകിച്ചും അതൊരു ശരിയായ തീരുമാനവും ശക്തിപകരലും തന്നെയായി.
അങ്ങനെയൊരു കോണ്‍ഗ്രസ് തീരുമാനത്തിലെ ശരിയും തെറ്റും നമ്മളെ നമ്മൾ അക്കാലത്തില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചാല്‍ മാത്രമേ മനസ്സിലാവൂ.
കാലവും സ്ഥാനവും മാറി നോക്കുമ്പോള്‍ പല ശരിയും തെറ്റാവും. ഉദയസൂര്യൻ അസ്തമയസൂര്യനായി മാറും. കുട്ടിപ്രായത്തില്‍ നമ്മളണിഞ്ഞ കുട്ടിക്കുപ്പായം വലുതായ നമുക്ക് തെറ്റാവും. പാകമാകാതെയാവും.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജർമ്മൻവിരോധം എന്ന ഒരൊറ്റക്കാരണം വെച്ച്, ആശയപരമായി തീര്‍ത്തും വ്യത്യസ്തമായ ചേരിയില്‍ നിന്ന റഷ്യ അവരുടെ യാഥാര്‍ത്ഥ ശത്രുക്കളുടെ ചേരിയില്‍ എത്തി. അതിലെ ശരിയേക്കാള്‍ വലിയ ശരി ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്ന് ശക്തിപകര്‍ന്നതിനുണ്ട്.
പിന്നീട് ജര്‍മ്മനി റഷ്യയോട് തോറ്റു തന്നെ രണ്ടാംലോക മഹായുദ്ധം തോല്‍ക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടും പോയി.
ആ നിലയില്‍ ഇവിടെ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ബ്രിട്ടീഷ് വിരോധത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി വേണ്ടവണ്ണം ഉപയോഗപ്പെടുത്തി. അതൊരളവോളം വിജയിക്കുകയും ചെയ്തു.
പ്രത്യേകിച്ചും അന്നത്തെ ഇന്ത്യയില്‍ മുസ്ലിംകള്‍, എകദേശം ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പ്രബലശക്തിയായിരുന്നു എന്നത് കൊണ്ട് കൂടി.
എന്നിരുന്നാലും, കാലക്രമത്തില്‍ അതൊരു തെറ്റായ സന്ദേശമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ചരിത്രത്തിലേക്ക് നല്‍കിയതെന്ന് ചിലര്‍ക്ക് തോന്നി.
കാലവും സ്ഥാനവും മാറി നോക്കുന്നത് കൊണ്ടും ചിന്തിക്കുന്നത് കൊണ്ടും മാത്രം അങ്ങനെ തോന്നുന്നതാവാം.
ബ്രിട്ടീഷ് വിരുദ്ധം എന്നത് കൊണ്ട് മാത്രം എല്ലാം ഇന്ത്യൻ സ്വതന്ത്ര്യസമരമാകില്ല എന്നതിനാല്‍ പ്രത്യേകിച്ചും.
അത് തന്നെയാണ് പലയിടത്തും പല സമയത്തും വഴി തെറ്റിപ്പോയ മലബാര്‍ ലഹളയുടെ കാര്യത്തിലും പറയാനുള്ളത്.
********
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികള്‍ തുടക്കത്തിലേ ബ്രിട്ടീഷ് വിരുദ്ധമാകുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രം.
ഖിലാഫത്ത് പ്രസ്ഥാനം തുടക്കത്തിലേ ബ്രിട്ടീഷ് വിരുദ്ധമാകുന്നത് എങ്ങോ ഉള്ള തുര്‍ക്കിയില്‍ ഖിലാഫത്ത് പുനസ്ഥാപിക്കാന്‍ വേണ്ടി മാത്രവും.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആദ്യകൂറ് തുര്‍ക്കിയോട്.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വര്‍ണ്ണചിത്രത്തിലെവിടെയും തുടക്കത്തില്‍ ഇന്ത്യയും ഇന്ത്യയുടെ സ്വാതന്ത്ര്യവും ഇല്ലായിരുന്നു.
*******
മുസ്ലീംകള്‍ക്ക് അക്കാലത്ത് ബ്രിട്ടീഷ്കാരോടുള്ള വിരോധം ഒട്ടനേകം വിരോധങ്ങൾ കൊണ്ട് കൂടിയായിരുന്നു.
അതിൽ പ്രധാനം തുര്‍ക്കിയിലെ ഖിലാഫത്ത് എന്നതിനപ്പുറം ഇന്ത്യയിലും ലോകത്തും മുസ്ലിംകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ അവസാനിപ്പിച്ച ബ്രിട്ടീഷുകാരോടുള്ള, ബ്രിട്ടീഷ് മേല്‍ക്കോയ്മയോടുള്ള വിരോധം.
ബ്രിട്ടീഷുകാര്‍ക്ക് എതിരെയാവുക എന്നത് മാത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ഖിലാഫത്ത് പ്രസ്ഥാനത്തിന് ഒരു ഐക്യം നല്‍കിയത്. ഉദ്ദേശം തുടക്കത്തില്‍ രണ്ട് കൂട്ടര്‍ക്കും വേറെ തന്നെയായ രണ്ടെങ്കിലും.
ബ്രിട്ടീഷുകാര്‍ക്കെതിരെയാവാന്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനും മുസ്ലിംകള്‍ക്കും അല്ലാതെയും കുറെ കാരണങ്ങൾ ഉണ്ടായിരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നു എന്നതല്ലാത്ത ഒരു കുറെ കാരണങ്ങൾ.
ഇസ്ലാമിക സാമ്രാജ്യത്വത്തിനും മേല്‍ക്കോയ്മക്കും വിലങ്ങുതടിയായും ലോകത്തെ ഇസ്ലാമികവിരുദ്ധ ശക്തിയായും മുസ്ലിംകള്‍ ബ്രിട്ടീഷുകാരെ കണ്ടു.
കുരിശു യുദ്ധത്തിലൂടെ തങ്ങളുടെ ആജന്മശത്രുവായ ക്രിസ്ത്യാനികള്‍ കൂടിയായി ബ്രിട്ടീഷുകാര്‍ എന്നതാണ് അതിൽ പ്രധാനം. അത് ബ്രിട്ടീഷുകാരോടുള്ള മുസ്ലിംകളുടെ ശത്രുതക്ക് ശക്തി കൂട്ടി.
അതുകൊണ്ടു കൂടിയായിരുന്നു ഇംഗ്ലീഷ് ഭാഷാവിരുദ്ധതയും, ഇംഗ്ലീഷ് ഭാഷാപഠനം നിഷിദ്ധമാണ് എന്ന ഫത്വകളും അക്കാലത്ത് മുസ്ലിംകളില്‍ നിന്ന് പൊതുവെ ഉണ്ടായത്.
ഇതിലെവിടെയും ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നു എന്നത് ബ്രിട്ടീഷുകാരോടുള്ള മുസ്ലിംകളുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സമരത്തിന്റെയും ശത്രുതക്ക് അടിസ്ഥാന കാരണമായിരുന്നില്ല.
ആ നിലക്ക് മുസ്ലിംകള്‍ക്ക് കൂറ് തുര്‍ക്കിയോടും ഖിലാഫത്തിനോടും എന്നത് അവിതര്‍ക്കിതം.
എന്നല്ലാമായിരിക്കെയും, ഒരു മുസ്ലിമിന്റെ അന്താരാഷ്ട്ര ഇസ്ലാമിക ബോധത്തിന്റെ ഭാഗമായി നടന്ന, ഖിലാഫത്ത് പുനഃസ്ഥാപിച്ചു കിട്ടാനുള്ള ഒരു സമരം മാത്രമായിരുന്നില്ല മലബാർ ലഹളകള്‍.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ മാത്രം നടന്ന ഒരു സമരം ആയിരുന്നില്ല 1921ലെയും അതിനു മുമ്പുള്ളതുമായ മലബാർ ലഹളകള്‍.
*******
അറിയണം, ഈ ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെടുന്ന കാലത്തും, ഈ ലഹള നടന്ന സമയത്തും ഇന്ന് നമ്മൾ കാണുന്ന ഇന്ത്യയും കേരളവും ഇല്ലായിരുന്നു, നിലവില്‍ വന്നിട്ടില്ലായിരുന്നു.
ഇവിടെ ഉണ്ടായിരുന്നത് കുറെ നാട്ടുരാജ്യങ്ങള്‍ മാത്രമായിരുന്നു.
എന്നിട്ടും ആ കാലയളവില്‍ ഇന്നത്തെ ഇന്ത്യ മുഴുക്കെയും പാക്കിസ്ഥാന്‍ ബംഗ്ലാദേശ് മുഴുക്കെയും ഇന്ത്യ എന്ന ഒരൊറ്റ വികാരം ഉണ്ടായിരുന്നു.
******
ഇന്ത്യ എന്ന ദേശമോ കേരളമെന്ന ദേശമോ ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യയുടെ പേരിലും കേരളത്തിന്റെ പേരിലും
വാരിയന്‍ കുന്നത്തിന് പ്രത്യേകിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാവേണ്ടതില്ല, ഉണ്ടായിരുന്നില്ലെങ്കില്‍ അതൊരു തെറ്റുമല്ല.
ഇന്ന് നമ്മൾ ഇന്ത്യയിലും കേരളത്തിലും നിന്ന് കരുതുന്നത് പോലെ, അദ്ദേഹത്തിന് അക്കാലത്ത് ഇന്ത്യയുടെയും കേരളത്തിന്റെയും പേരില്‍ ദേശസ്നേഹി ആവേണ്ടതുമില്ലായിരുന്നു.
ഏറിയാല്‍ അദ്ദേഹത്തിന്റെ വിശ്വാസമനുസരിച്ചുള്ള, സ്വര്‍ഗം കിട്ടാന്‍ വേണ്ട മതസ്നേഹി മാത്രമല്ലാതെ മറ്റൊന്നും അയാൾ ആവേണ്ടതില്ലായിരുന്നു. അതദ്ധേഹം ആവുകയും ചെയ്തിട്ടുണ്ട്.
എങ്ങിനെ വന്നാലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഏറിയാല്‍ അദ്ദേഹത്തിന്റെ നാട് എന്നാല്‍ അദ്ധേഹം ജനിച്ച നാട് മാത്രം.
ഏറനാടും വള്ളുവനാടും മാത്രമാണത്.
അയാള്‍ക്ക് അയാൾ സ്നേഹിക്കേണ്ട അക്കാലത്തെ നാട്. ഏറനാടും വള്ളുവനാടും.
ആ നാടിനെ അയാൾ അയാളുടെ മതം വെച്ച് കൊണ്ട് തന്നെ സ്നേഹിച്ചു. അക്കാലത്ത് അത് ശരിയുമായിരുന്നു. അദ്ദേഹത്തിന്റെ മക്കാജീവിതം സാധാമനുഷ്യനായ അയാളിലെ വിശ്വാസിയെ ശക്തിപ്പെടുത്തിയിട്ടുമുണ്ടാവും.
അതിനാല്‍ തന്നെ ധീരദേശാഭിമാനി എന്നതിനേക്കാള്‍ അദ്ധേഹം അന്ന് അക്കാലത്ത് കൂടുതല്‍ സ്വീകാര്യതയും സാധ്യതയുമുള്ള, അയാള്‍ക്കുറപ്പുള്ള, സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന ധീരമതാഭിമാനി കൂടി ആയിരിക്കണം.
ആ ധീര-മതാഭിമാനം തന്നെയായിരുന്നു അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്കെതിരെ മരണത്തെ ധീരമായി നേരിടാന്‍ സഹായിച്ചതും.
മതത്തിന് വേണ്ടി മരിച്ചാല്‍ മതം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു എന്നത് കൊണ്ട് കൂടി.
അന്ന് ഇല്ലാതിരുന്ന വെറും ദേശീയത മരണാനന്തരം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നില്ല എന്നതിനാലും.
ഈയൊരു കാരണം കൊണ്ട് കൂടിയാണ് മതസ്നേഹം എന്നും ദേശസ്നേഹത്തിന് മുകളില്‍ അതിന്റേതായ ധൈര്യം നല്‍കി വന്ന് നില്‍ക്കുന്നത്.
ആ ധൈര്യം അദ്ദേഹവും മലബാറിലെ മുസ്ലിംകളും ബ്രിട്ടീഷുകാര്‍ക്കെതിരെ കൂടുതല്‍ കാണിക്കുകയും ചെയ്തു. പിന്നെ മാപ്പിള ലഹളകളിലും.
******
ഈ നിലക്ക് അദ്ദേഹം നല്ല ഉറച്ച വിശ്വാസിയായ മുസ്ലിം ആയിരുന്നു. അങ്ങനെ ഉറച്ച മുസ്ലിം ആകുന്നതൊരു തെറ്റല്ലെങ്കിലും.
പക്ഷേ, ഉറച്ച മുസ്ലിം വിശ്വാസിവുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും സങ്കുചിത മതചിന്തയും ഏതൊരാളെയും പോലെ അദ്ദേഹത്തെയും കലാപകാരികളെയും ബാധിച്ചിട്ടുണ്ടാവും. അത് ബാധിക്കാതിരിക്കാന്‍ മാത്രം അദ്ദേഹവും കലാപകാരികളും അമാനുഷരും ആയിരുന്നിരിക്കില്ല.
ഇസ്ലാംമതം നിര്‍ബന്ധമായും വിശ്വാസത്തോടൊപ്പം നല്‍കുന്ന നരകസ്വര്‍ഗ വിശ്വാസവും ഏകസത്യാവാദവും അതിനാല്‍ തന്നെ അദ്ദേഹത്തിനും കലാപകാരികള്‍ക്കും അക്കാലത്ത് ഉണ്ടാവും.
അത് അദ്ദേഹത്തിന്റെയും കലാപകാരികളുടെയും എല്ലാ കര്‍മ്മപരിപാടികളിലും നിഴലിച്ചിട്ടുമുണ്ടാവും.
എന്നത് നല്ല വിശ്വാസികളെ സംബന്ധിച്ചേടത്തോളം വളരെ സാധാരണം.
അത്രയ്ക്കൊന്നും ചിന്താപരമായി പുരോഗമിക്കാത്ത അക്കാലത്ത് പ്രത്യേകിച്ചും.
മതേതരത്വവും ജനാധിപത്യവും മനുഷ്യത്വവും ഒന്നും ചര്‍ച്ചയും വിഷയവും ആകാത്ത അക്കാലത്ത്.
മതം തന്നെ എല്ലാമായ, മതം തന്നെ എല്ലാറ്റിനും പരിഹാരമായ, മതം തന്നെ ബാക്കി എല്ലാറ്റിനും തടസ്സംനിന്ന അക്കാലത്ത്. പ്രത്യേകിച്ചും.
ഇക്കാലത്ത് പോലും ഉറച്ച വിശ്വാസികളായ എല്ലാ മുസ്ലിംകള്‍ക്കുമുള്ള മതപരമായ നിര്‍ബന്ധങ്ങളും വാശികളും സങ്കുചിത ചിന്തയും അന്നത്തെ അദ്ദേഹത്തിനും കലാപകാരികള്‍ക്കുമുണ്ടാവില്ല, ഉണ്ടായിരുന്നില്ല എന്ന് കരുതുന്നത് ആ നിലക്ക് ശരിയുമല്ല.
*****
ടിപ്പു സ്വന്തം നാടായ മൈസൂറില്‍ മതമൈത്രി സൂക്ഷിച്ചിരുന്നു. പക്ഷേ പടയോട്ടത്തില്‍ അതിനെ തന്റെ സൗകര്യം പോലെ വേണ്ടെന്ന് വെച്ചു.
യാഥാര്‍ത്ഥത്തില്‍, മലബാര്‍ മേഖലയില്‍, ടിപ്പുവിന്റെ വരവിന് ശേഷം ഒരു പുതിയ തരം പോര് ജന്മം കൊണ്ടിരുന്നു. ഉള്ള മതമൈത്രി നഷ്ടപ്പെടുകയും ചെയ്തു.
മുസ്ലിം ജന്മിമാരും ഹിന്ദു ജന്മിമാരും തമ്മിലുള്ള സമരം പിന്നീട് വഴിതെറ്റിയ പലതരം കലാപങ്ങളുമായി.
ഈ മുസ്ലിം ഹിന്ദു ജന്മിമാര്‍ തമ്മിലുള്ള സമരം എന്നത് കൂടി വാരിയം കുന്നത്തിന്റെ സമരത്തില്‍ നിഴൽ വീഴ്ത്തിയിട്ടുണ്ടാവും.
അദ്ദേഹത്തിന്റെ കുടുംബം തന്നെ വലിയ ജന്മി കുടുബമായിരുന്നു എന്നതും ഇക്കാര്യത്തില്‍ മനസിലാക്കേണ്ട കാര്യം.
ബ്രിട്ടീഷ് വിരുദ്ധനായ ധീരവീരനായ അദ്ധേഹം ഇന്നത്തെ കേരളത്തേയും ഇന്ത്യയേയും സംബന്ധിച്ച് വീരനും വില്ലനും ആണെന്ന് ആ നിലക്ക് വരേണ്ടതുമില്ല.
അദ്ധേഹം ബ്രിട്ടീഷ് വിരുദ്ധനായത് അദ്ദേഹത്തിന്റെ മതവിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിന്നീട് സ്വന്തം നാടായ ഏറനാടിനും വള്ളുവനാടിനും വേണ്ടി.
അദ്ധേഹം നടത്തിയ വിപ്ലവം ആ നിലക്ക് ഒരു വഴിതെറ്റിയ വിപ്ലവമായിരുന്നു.
ആ വഴിതെറ്റലില്‍ ഒരു തർക്കവും കൂടാതെ പറയാൻ സാധിക്കും ഒട്ടനവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു, മതം മാറാൻ നിര്‍ബന്ധിക്കപ്പെട്ടിരുന്നു.
ആ ഒരു കാലഘട്ടത്തിന്റെ സ്വാഭാവം പോലെ.
ഈ കാലഘട്ടത്തില്‍ നിന്നും നമുക്ക് ഊഹിക്കാനും സങ്കല്പിക്കാനും സാധിക്കാത്ത വിധം.
ആ കാലഘട്ടത്തില്‍ മുസ്ലിംകളില്‍ പ്രധാനമായും ഉണ്ടായിരുന്നത് വിവരക്കേട്, മതഭ്രാന്ത്, അന്ധവിശ്വാസം എന്നിവയായിരുന്നു എന്നതിനാല്‍ പ്രത്യേകിച്ചും. ഇന്നും അതിൽ വലിയ വ്യത്യാസം ഇല്ലെന്ന് കാണുമ്പോള്‍ വീണ്ടും പ്രത്യേകിച്ചും.
അക്കാലത്തെ മതനേതാക്കള്‍ പൊതുവേ പ്രോത്സാഹനം നല്‍കിയതും അതിന് വേണ്ടിമാത്രം. മത തീവ്രതക്ക്. ഭ്രാന്തിന്
വിവരക്കേട്, ദാരിദ്ര്യം, മതഭ്രാന്ത് , സ്വര്‍ഗസുഖത്തിന്റെ പ്രതീക്ഷ എന്നിവ ഒരു ജനവിഭാഗത്തെ ഏതറ്റം വരെയും എത്തിക്കും. അസഹിഷ്ണുക്കളും തീവ്രവാദികളും ആക്കും. ഇന്ന് പോലും.
ആ കാലഘട്ടത്തില്‍ ഹിന്ദുക്കളിലും ഉണ്ടായിരുന്നു വിവരക്കേട്, ജാതീയത, അന്ധവിശ്വാസം. മതനേതാക്കള്‍ പൊതുവേ ഹിന്ദുക്കള്‍ക്ക് ഒരു കാലത്തും ഇല്ലായിരുന്നു.
വാരിയം കുന്നത്ത് അറിഞ്ഞാലും ഇല്ലെങ്കിലും വിവരക്കേട്, ദാരിദ്ര്യം, മതഭ്രാന്ത് , സ്വര്‍ഗസുഖത്തിന്റെ പ്രതീക്ഷ ഇതൊക്കെ ആയിരുന്നു മലബാർ കലാപത്തില്‍ കലാകാരികള്‍ക്ക് വല്ലാതെ ഇന്ധനം പകര്‍ന്നത്.
ഹിന്ദു എന്ന കാഫിറിനെ കൊന്നാലും മതം മാറ്റിയാലും സ്വര്‍ഗം എന്നത് അന്നത്തെ മുസ്ലീംകളില്‍ വിവരക്കേട് പോലെ തന്നെ ഉറച്ച വിശ്വാസമായിരുന്നു.
സ്വര്‍ഗം പ്രതീക്ഷിക്കുന്ന മുസല്‍മാന് മരണം ഇഹലോകദുരിതത്തില്‍ നിന്നും പരീക്ഷണത്തില്‍ നിന്നും വിജയിക്കാനുള്ള വഴി കൂടിയായിരുന്നു.
അതിനാല്‍ തന്നെ ഏത് ചെറിയ കാരണത്തിനും ഹിന്ദുവിനെ കൊല്ലുന്നതും, ഏറിവന്നാല്‍ ഹിന്ദുവിനാല്‍ കൊല്ലപ്പെടുന്നതും അന്നവന് സ്വര്‍ഗം നല്‍കുന്ന പുണ്യമായിരുന്നു.
ആ നിലക്ക് ജിഹാദ് ആ കാലത്ത് (എല്ലാ കാലത്തും) അവര്‍ക്ക് ഒരു ഭീതിയും നല്കിയില്ല, സ്വര്‍ഗപ്രതീക്ഷയല്ലാതെ. അത് അക്കാലത്ത് മലബാറില്‍ നടന്ന ലഹളകളില്‍ ന്യായമായും നിഴലിട്ടിട്ടുമുണ്ടാവും. ജിഹാദ് വിളികളായി രൂപാന്തരപ്പെട്ട്.
എന്നിരിക്കെ 1921ലെ മലബാർ ലഹളയിലെ തെറ്റായ സംഗതികളിലും സംഭവവികാസങ്ങളിലും വാരിയം കുന്നത്തിന്റെ നേരിട്ടുള്ള കൈ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ഉണ്ടെന്ന് തന്നെയാണ് ഭരണാധികാരിയും നേതാവും എന്ന നിലയില്‍ നമ്മൾ ഇക്കാലത്ത് കരുതേണ്ടത്, പറയേണ്ടത്.
ഗുജറാത്ത് കലാപത്തില്‍ ഭരണാധികാരി എന്ന നിലയില്‍ മോഡിയെയും അമിത് ഷായെയും നമ്മള്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും……..
No comments:
Post a Comment