Tuesday, December 1, 2020

അപൂര്‍ണതയില്‍ നിന്നും, പൂര്‍ണത തേടി അപൂര്‍ണതയിലേക്കുള്ള ഇളക്കം .

അപൂര്‍ണതയില്‍ നിന്നും,

പൂര്‍ണത തേടി 

അപൂര്‍ണതയിലേക്കുള്ള

ഇളക്കം 


അത്‌ കൊണ്ടുള്ള

പ്രയാണം 


ജീവിതം.


ശ്വാസമെടുത്താലും

അപൂര്‍ണത.


ശ്വാസം വിട്ടാലും

അപൂര്‍ണത.


വിജയവും

പരാജയവും

അപൂര്‍ണ്ണം


രണ്ടറ്റത്തും

അപൂര്‍ണത.


തുടക്കവും

ഒടുക്കവും

അപൂര്‍ണത.


വഴിയില്‍

എവിടെയോ

അന്വേഷിച്ചു

കണ്ടെത്താനാവത്ത

പിടിച്ചുനിര്‍ത്താനാവാത്ത

തിരിച്ചറിയപ്പെടാത്ത

എന്തോ ഒന്ന്.


പൂര്‍ണത.


****


വിശപ്പ്.

അപൂര്‍ണത.


പൂര്‍ണത തേടി

ഭക്ഷണം കഴിക്കുക.


ഭക്ഷണം കഴിച്ചു


വയര്‍ നിറച്ചു.


ക്ഷീണം.

അപൂര്‍ണത.


പിന്നേയും 

പൂര്‍ണത തേടുക.

വയര്‍ കാലിയാവാൻ

കാത്തിരിക്കുക.


വീണ്ടും

വിശപ്പ്.


അപൂര്‍ണത.


****


ഉണര്‍വിന്റെ

ക്ഷീണം.

മടുപ്പ്


അപൂര്‍ണത.


പൂര്‍ണത

തേടി

ക്ഷീണം മാറ്റാൻ 

ഉറങ്ങുക.


ഉറങ്ങി മടുത്ത്

വീണ്ടും ക്ഷീണിക്കുക.


അപൂര്‍ണത.


ഉണരുക.


വീണ്ടും പഴയപടി

ആവര്‍ത്തിക്കുക.


****


ഉണര്‍വിന്റെ മടുപ്പ്.

അപൂര്‍ണത


പൂര്‍ണത തേടി

ജോലി ചെയ്യുക

കളിക്കുക

നൃത്തം ചെയ്യുക.


വീണ്ടും ക്ഷീണം.

അപൂര്‍ണത.


വീണ്ടും

പഴയപടിയിലേക്ക്

മടങ്ങുക


പൂര്‍ണത തേടി

അപൂര്‍ണത

സ്വന്തമാക്കുക

വിധി.


അപൂര്‍ണതയില്‍

നിന്നും

പൂര്‍ണത തേടി

അപൂര്‍ണതയിലെത്തുന്ന 

യാത്ര.


ജീവിതം.


അപൂര്‍ണത മാത്രം

സ്വന്തമാക്കുന്ന യത്നം.


ജീവിതം.


****


പിന്നെയോ

വെറും

സാക്ഷിയാവുക.


അപൂര്‍ണതയെ

ആശ്ലേഷിച്ചു

സാക്ഷിയാവുക.


തെളിയിക്കാനും

സമര്‍ഥിക്കാനും.


പൂര്‍ണതയെ

തേടി

അപൂര്‍ണതയെ

നേടുന്നതിന്


വെറുതെ

സാക്ഷിയാവുക.


വെറുതെ

നിന്ന് കൊടുക്കുക.


No comments: