Tuesday, November 1, 2022

ജനാധിപത്യം ഉപജീവന, സമ്പാദ്യ, അധികാര മാർഗം മാത്രം.സത്യസന്ധത ബാധകമേയല്ല.

സത്യസന്ധത എന്നത് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ബാധകമേയല്ല. ജനാധിപത്യം അവരുടെ ഉപജീവന, സമ്പാദ്യ, അധികാര മാർഗം മാത്രം.


******

ഇന്ത്യയിലെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും കാൽകാശിന് വിശ്വസിക്കാൻ കൊള്ളാത്തത്, കാൽകാശിൻ്റെ നിലവാരമില്ലാത്തത്, ഒരു പ്രതീക്ഷയും തരാത്തത്. ജനാധിപത്യം വെറും നഷ്ടമാക്കിയവർ.

പെട്രോൾ വിലവർദ്ധനയും അതിനെതിരെയുള്ള  സമൂഹത്തിൻ്റെയും രാഷ്ട്രീയ നേതൃത്വത്തിൻ്റെയും നിസ്സംഗതയും വെച്ച് മാത്രം പറയാം 'ഒന്നിനും കൊള്ളാത്ത രാഷ്ടീയ നേതൃത്വവും അതിലും കൊള്ളാത്ത നാട്ടുകാരും' എന്ന്.

ചോദ്യം: രാഷ്ട്രീയ പാർട്ടികൾ ഈശ്വരൻ ആകാശത്തു നിന്നും ഇറക്കിത്തരുന്നതല്ല. അത് ഉണ്ടാക്കുന്നതും/ ഉണ്ടാക്കേണ്ടതും നന്നായി നടത്തിക്കൊണ്ട് പോകേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.

പുറമേ നിന്ന് രക്ഷകരെ പ്രതീക്ഷിക്കരുത്.

ഉത്തരം : നല്ല സത്യസന്ധതയുള്ള ഒരൊറ്റ ഒരുത്തനെ അങ്ങോട്ട് പാർട്ടിയിൽ കയറ്റുമോ, അഥവാ ഉള്ളിൽ അങ്ങനെ ആരെങ്കിലും കയറിപ്പോയാൽ തന്നെ ഉള്ളിൽ നിർത്തുമോ, നിൽക്കാൻ പറ്റുമോ? 

ഇല്ല. അങ്ങനെ ആരെങ്കിലും ഇന്ത്യൻ രാഷ്ടീയ പാർട്ടികളിൽ കയറിപ്പോയാൽ ശ്വാസംമുട്ടി മരിക്കും

ചോദ്യം: സത്യസന്ധത ഉള്ള ആളുകൾ തന്നെ കൂട്ടംചേർന്ന് ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കിക്കൂടേ ? പുതിയ രാഷ്ട്രീയപാർട്ടി (പഞ്ചായത്ത്/സംസ്ഥാന/ദേശീയ തലത്തിൽ) ഉണ്ടാക്കാൻ എന്ത് തടസ്സമുണ്ട് ? 

ഉത്തരം : ഇന്ത്യപോലുള്ള ഇത്ര വലിയ രാജ്യത്ത് അഴിമതി നടത്തി ബില്യൺസ് കയ്യിൽ ഉള്ളവർക്കെതിരെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ ഉറപ്പ് വരുത്തുന്നു. 

ഇന്ത്യപോലുള്ള ഇത്ര വലിയ രാജ്യത്ത് ജനാധിപത്യം തന്നെ നടക്കില്ലെന്നും അവർ അവരുടെ ഉള്ളിൽ വ്യക്തമായി അറിയുന്നു.

പോരാത്തതിന് രാജ്യസ്നേഹം എന്ന കെട്ടുകഥ ഉണ്ടാക്കി, രാജ്യദ്രോഹം എന്ന ഉമ്മാക്കി അവർ ഉദ്ദേശിക്കുന്നത് പോലെ ആർക്കെതിരെ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് കൊണ്ടും. 

അതും പോരാഞ്ഞ് അവർ ഉദ്ദേശിക്കുന്നത് പോലെ, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളും പോലീസും പട്ടാളവും....

ഇതിനെല്ലാം പുറമേ മതവർഗീയതയും അന്ധവിശ്വാസവും മാത്രം ചിലവാകുന്ന, ജനാധിപത്യത്തിന് വേണ്ട സാക്ഷരതയും വിവരവും അശേഷം കിട്ടാത്ത മഹാഭൂരിപക്ഷം ജനതയും അവരുടെ മാത്രം ധൈര്യം.

ചോദ്യം: സമൂഹത്തിൻ്റെ ഭൂരിപക്ഷം രാഷ്ട്രീയത്തിലും  പ്രതിഫലിക്കും. പ്രത്യേകിച്ച് ജനാധിപത്യമെന്ന സാധനം നടക്കുന്നു എന്ന് വിചാരിക്കുന്ന സ്ഥലത്ത് ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും സ്വന്തം തന്ത നടത്താത്തതിലൂള്ള ബുദ്ധിമുട്ടേ എല്ലാവർക്കുമുള്ളൂ.

ഉത്തരം :

ഹഹഹഹഹഹ...  

അതേ....

താങ്കൾ അത് വളരേ സുന്ദരമായി പറഞ്ഞു...

തനിക്ക് കിട്ടാത്ത അസൂയയാണ് മഹാഭൂരിപക്ഷത്തിനും ആദർശം. അല്ലെങ്കിൽ അവരുടെ പേടി, വിവരക്കേട് അവരുടെ ആദർശം...

ചോദ്യം : 

ഇവിടെ തമ്മിൽ  ഭേദപ്പെട്ട  തൊമ്മന്മാർ  ഉണ്ട്.

ഉത്തരം : പേരിന് ... 

വെറും പേരിന് മാത്രമായി അവരും മാറി, മാറുന്നു... 

ഞെക്കിക്കൊല്ലുന്നുവോ നക്കിക്കൊല്ലുന്നുവോ എന്നത് മാത്രം വ്യത്യാസം.

അല്ലാതെ, അഴിമതിയും കളവും കാപട്യവും ഇല്ലാതെ ഒരിഞ്ച് പോലും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഇന്ത്യൻരാഷ്ട്രീയ യാഥാർത്ഥ്യം വെച്ച് അവരും ദുഷിച്ചും ദുഷിപ്പിച്ചും മാത്രം പോകുന്നു.

ചോദ്യം: അങ്ങനെ ആണോ? സത്യത്തിൽ ഈ വിശേഷണങ്ങൾ അർഹിക്കുന്നത് ഇന്ത്യൻ ജനത അല്ലെ?

ഉത്തരം :  അതേ.. 

അവരിൽ ഭേദപ്പെട്ടവർ എന്ന നിലക്ക് പാർട്ടികളെയും നേതൃത്വത്തെയും തെറ്റിദ്ധരിച്ച് കാണുന്നത് കൊണ്ട് മാത്രം ഇങ്ങനെ പറഞ്ഞു.

സത്യസന്ധത എന്നത് ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും ബാധകമേയല്ല. ജനാധിപത്യം അവരുടെ ഉപജീവന, സമ്പാദ്യ, അധികാര മാർഗം മാത്രം.

ചോദ്യം: ഇത് ജനാധിപത്യത്തിന്റെ വൈകല്യം ആണോ, അതല്ല അടിമ മനസ്സുള്ള ഒരു ജനതയുടെ പ്രശ്നമാണോ?

ഉത്തരം: രണ്ടും... 

ഒപ്പം ഇന്ത്യയുടെ വലുപ്പവും....

******

ഇവിടെ എല്ലാ സർക്കാരുകളും നല്ല സർക്കാരുകൾ തന്നെ.

ആർക്ക് എന്ന് ചോദിക്കരുത്. സ്വദേശി ഭരണമാണ്. ചോദിക്കുന്ന നിങൾ രാജ്യദ്രോഹി ആവും.

ഭരണത്തിൻ്റെ നന്മ സ്വദേശി പാർട്ടികൾക്കും നേതാക്കൾക്കും തന്നെ. 

ഭരണത്തിൻ്റെ നന്മ ജനങ്ങൾക്ക് കിട്ടണം എന്ന് നിങൾ കരുതുന്നുണ്ടെങ്കിൽ നിങൾ മനസിലാക്കണം നിങൾ ഒരു രാജ്യസ്നേഹി അല്ലെന്ന്. പകരം നിങൾ വെറുമൊരു രാജ്യദ്രോഹി മാത്രമാണെന്ന്.

നിങ്ങൾക്കറിയുമോ എന്തൊരു സഹായമാണ് ജനങ്ങൾക്ക് വേണ്ടി ഈ സർക്കാരുകൾ ചെയ്ത് കൊണ്ടിരിക്കുന്നത്? ജനജീവിതം ദുസ്സഹമാക്കുക എന്നത് അത്ര ചെറിയകാര്യമൊന്നും അല്ല. 

അതുകൊണ്ട്, നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കണം രാജാവ് നഗ്നനനല്ല എന്ന്.

രജ്ജ്യസ്നേഹവും രാജ്യസുരക്ഷയും രാജ്യദ്രോഹവും ഒരുമിച്ച് വെച്ച് പുഴുങ്ങിത്തിന്നണമെന്ന്.

******

ഇവിടെ സംഗതി അങ്ങനെയാണ്..

ശുദ്ധ കള്ളനും കപടനും എത്ര വേണേലും സ്ഥാനവും അധികാരവും പ്രശസ്തിയും കിട്ടിക്കൊണ്ടെയിരിക്കും... 

അവർ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്രസിഡൻ്റും ഒക്കെ വരെ ആവും.

*****

സത്യസന്ധത എന്നത് ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും ബാധകമേയല്ല. ജനാധിപത്യം അവരുടെ ഉപജീവന, സമ്പാദ്യ, അധികാര മാർഗം മാത്രം

No comments: