മാനുഷികമായ ധർമ്മം, സ്നേഹം എന്നാൽ ആത്യന്തിക ധർമ്മം, സ്നേഹം എന്നില്ല.
മനുഷ്യകേന്ദ്രീകൃതമായി, മനുഷ്യൻ മനുഷ്യനെ രക്ഷപ്പെടുത്താൻ വേണ്ടി ഉണ്ടായ, ഉണ്ടാക്കിയ ധർമ്മം, സ്നേഹം മാത്രമത്.
വേറൊരു ദിശയിൽ നിന്നും മാനത്തിൽ നിന്നും നോക്കിയാൽ മാനുഷികമായ ധർമ്മം, സ്നേഹം എന്നോക്കെ പറഞാൽ തികഞ്ഞ അക്രമം, അധിനിവേശം, വിധ്വംസക പ്രവർത്തനം എന്നൊക്കെ മാത്രം തോന്നാവുന്നത്.
****
പന്നിക്കുട്ടികൾക്കിടയിൽ മുത്ത് വിതറരുതെന്ന് യേശുക്രിസ്തു.
എന്ത് ചെയ്യാം?
മുത്തുകൾ വിതറിക്കിടക്കുന്നത് പന്നിക്കുട്ടികൾക്കിടയിൽ തന്നെ.
കാരണം മറ്റൊന്നുമല്ല.
എവിടവും എക്കാലവും മഹാഭൂരിപക്ഷം പന്നിക്കുട്ടികൾ മാത്രം.
*****
പേര് ജനാധിപത്യം.
ഒരു പാർട്ടിക്കും വിവരാവകാശനിയമത്തിന് കീഴില്‍ വരാൻ താല്പര്യമില്ല.
ഭരിക്കാന്‍ വരുന്നവരെ കുറിച്ച് ജനങ്ങൾ ഒന്നും അറിയരുത്.
കുറുക്കന്‍ കുറുക്കനാണെന്ന് വരരുത്.
കുറുക്കന് കുറുക്കനെ സംരക്ഷിക്കണം.
കോഴികളുടെ മേൽ, കോഴികളുടെ ചിലവിൽ കുറുക്കന് എപ്പോഴും ഭരിച്ച് തന്നെ കഴിയണം.
*****
അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും പിൻബലത്തോടെ പറയുന്നത് മാത്രമേ ജനങ്ങൾക്ക് സ്വീകാര്യമാകൂ. സത്യമാകൂ.
അധികാരവും സമ്പത്തും ഇല്ലാതെ നൂറായിരം സത്യം നിങൾ വിളിച്ചു പറഞ്ഞാലും നിങൾ വെറും ഭ്രാന്തൻ, അധികാരവും സമ്പത്തും നിങ്ങളെ കൊല്ലും.
*****
അധികാരത്തിൻ്റെ ബലത്തിൽ വന്നത് മാത്രമെ സ്ഥാപിതമതങ്ങൾ ആയിട്ടുള്ളൂ.
ഇപ്പൊൾ ഇന്ത്യയിൽ വരെ സംഭവിക്കുന്നതും അതാണ്.
അധികാരം ഉപയോഗിച്ച് വിശാല ഹിന്ദുസംസ്കാരത്തെ ഒരു സങ്കുചിത സ്ഥാപിതമതം ആക്കുക എന്നത്.
No comments:
Post a Comment