ഒരു പുള്ളിയായി (dot) തന്നെയാണ്
ഈ പ്രപഞ്ചം തുടങ്ങിയത്.
അഥവാ
ഒരു പുള്ളിയും തുള്ളിയും
തന്നെയാണ്
ഈ പ്രപഞ്ചമായത്.
പിന്നീട്
ആ പ്രപഞ്ചത്തിലെ
അനേക പുള്ളികളിൽ
ചില പുള്ളികളായി (dots)
നമ്മൾ.
പോരാത്തതിന്
അവയിലൊരു പുള്ളിക്ക് (dot ന്) ചുറ്റും,
അല്ലേൽ അവയിലൊരു പുള്ളിയിൽ (dotൽ),
ഒത്തുകൂടി നിന്ന
കുറച്ച് പുള്ളികളുമായി
നമ്മൾ.
പക്ഷേ, ഇവിടെ
പുള്ളികൾക്കിടയിൽ
വല്ലാത്തൊരു നിശബ്ദതുടെ gap
Feel ചെയ്യുന്നു.
ഇവിടെ പുള്ളികൾ
അടുത്തടുത്ത് നിന്ന്
ഒരു വരയാവുന്നില്ല.
ഒരു നേർവര.
എന്തേ എല്ലാവരും
മടിച്ചു നിൽക്കുന്നു?
എന്തേ എല്ലാവരും
ഇവിടെയൊന്ന് കൂടി വരാത്തത്?
എന്തേ എല്ലാവരും ഇവിടെ
ഒന്ന് കൂടിയിരിക്കാത്തത്?
No comments:
Post a Comment