Sunday, November 6, 2022

പെട്രോൾവില കൂടുന്നതും കുറക്കാത്തതും.

പെട്രോൾവില കൂടുന്നതും കുറക്കാത്തതും. 

(ഇത് 2021 എൽ ഇതേ ദിവസം fbയിൽ പോസ്റ്റ് ചെയ്തത്).

ഉദ്യോഗസ്ഥരെ തീറ്റി പോറ്റാൻ വേണ്ടി മാത്രം നികുതി പിരിച്ച് , പോരാത്തതിന് കടവുംവാങ്ങി നടന്ന്പോകുന്ന ഒരു സംസ്ഥാനം. കേരളം.

എന്നിട്ട് ഭരിക്കുന്ന പാർട്ടിയും നേതാക്കളും സമരം, പ്രതിഷേധം, ബന്ദ്, ഹർത്താൽ എന്നീ നാടകങ്ങൾ കളിച്ച് ജനങ്ങളെ കബളിപ്പിക്കുക, ബുദ്ധിമുട്ടിക്കുക.

ഉദ്യോഗസ്ഥർക്ക് വേണ്ടി ഭരിക്കുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും. 

രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടി ശിങ്കിടി പാടാൻ ഒരുദ്യോഗസ്ഥ വൃന്ദം.

*****

രാജ്യവും സംസ്ഥാനവും ഭരണകൂടവും ഉദ്യോഗസ്ഥരും തങ്ങൾക്ക് കിട്ടികൊണ്ടിരിക്കുന്നത് വേണ്ടെന്ന് വെക്കില്ല.

അവരത് കൂട്ടിക്കൂട്ടി എടുക്കുകയേ ചെയ്യൂ. അതുകൊണ്ട് ആ രണ്ട് കൂട്ടർക്കും വേണ്ട ശമ്പളവും ആനുകൂല്യങ്ങളും ഏത്വസ്ഥയിലും ദുരന്ത കാലത്തും കഷ്ടത്തിലും താഴാതെ ഉയർന്ന് മാത്രം പോകുന്നത്.

എന്ന മേൽപറഞ്ഞ കാര്യം പെട്രോൾ വിലയിലെ വർദ്ധനവും അത് കുറക്കാൻ തയ്യാറില്ലാത്തതും നമുക്ക് മനസിലാക്കിത്തരുന്നു. 

വിദേശി വെറുപ്പോടെ നമ്മൾ പറയുന്ന ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ നികുതിയോക്കെ ഇതിനേക്കാൾ എത്രയോ നിസാരമായിരുന്നു എന്നും നാം ഇപ്പൊൾ അറിയുന്നു....

******

കേന്ദ്രം വർധിപ്പിക്കുന്ന പെട്രോൾ നികുതിയിലും വിലയിലും സംസ്ഥാനങ്ങൾക്ക് ഒരു കാര്യവും നേട്ടവും ഇല്ലെങ്കിൽ പെട്രോളിനെ GSTയിൽ ഉൾപെടുത്തുന്നതിനെ എന്തിന് കേരളം ഉൾപെടുന്ന സംസ്ഥാനങ്ങൾ എതിർക്കുന്നു?

എന്നിട്ടോ? സമരം, പ്രതിഷേധം ബന്ദ്, ഹർത്താൽ എന്നീ നാടകങ്ങൾ കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും എന്തിന്?

*****

അല്ലാതെ എന്താണ് നമ്മൾ പറയുന്നത്, കേൾക്കുന്നത്? 

ഒന്നും ആർക്കും മനസ്സിലാകാത്തത് പോലെ.

ഇന്ത്യയുടെയും കേരളത്തിൻ്റെയും മൊത്തം സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ, ഇവിടെയുള്ള ഉദ്യോഗസ്ഥന്മാരെ പോറ്റുന്ന ചെലവിനുള്ള പൈസ കണ്ടെത്താൻ, വിദേശത്ത് നിന്നും വരുന്ന പെട്രോൾ തന്നെ വേണമെന്നാണോ, അതിൻ മേൽ ചിമത്തുന്ന വിലയുടെ ഇരട്ടിയിൽ അധികമുള്ള നികുതി തന്നെ വേണമെന്നോ നമ്മൾ പറയുന്നത്? പോരാത്തതിന് വിദേശത്ത് നിന്നും കടം വാങ്ങണം എന്നാണോ?

ജനങ്ങളുടെ ചുമലിൽ ഭാരം കയറ്റും വിധം പെട്രോളിന് ചുമത്തുന്ന ഭീമമായ നികുതി വേണമെന്നാണോ ഈ പറയുന്നതിൻ്റെയൊക്കെ ആകെമൊത്ത അർത്ഥം?

പെട്രോളിന് വില കുറഞ്ഞ കാലത്തും, നികുതി ഇത്രയൊന്നും കയറ്റാത്ത കാലത്തും കേരളം പോലുള്ള സംസ്ഥാനവും  ഇന്ത്യയും എങ്ങിനെയാണ് വരുമാനം കണ്ടെത്തിയത്, അതിജീവിച്ചത്?

വിദേശത്ത് നിന്ന് വരുന്ന പെട്രോൾ തന്നെ വേണോ സ്വദേശത്തിൻ്റെ രക്ഷക്ക്, ദേശസ്നേഹം വളർത്താൻ? 

അതും പെട്രോൾ വിലയുടെ ഇരട്ടിയും അതിലധികവും നികുതി ഇട്ട് തന്നെ വേണോ, പാവം ജനങ്ങളെ പിഴിഞ്ഞ് തന്നെ വേണോ കേരളത്തിനും ഇന്ത്യക്കും രക്ഷപ്പെടാൻ?

ചുരുക്കിപ്പറഞ്ഞാൽ, പെട്രോൾ വിലവർധന കേന്ദ്രത്തിൻ്റെ മാത്രം ആവശ്യമല്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിൻ്റെ മൊത്തം ആവശ്യമാണ്. നാടിൻ്റെ ചിലവിൽ അവരുടെ ആർഭാടം നടക്കാൻ വേണ്ടിയാണ്.

പെട്രോൾ വിലവർധന കേന്ദ്രത്തിൻ്റെ ആവശ്യം എന്നതിലുപരി കേരളം പോലുള്ള സംസ്ഥാനങ്ങളുടേത് കൂടിയാണ് എന്നത് ഇപ്പോഴുള്ള സംഭവവികാസങ്ങൾ മനസ്സിലാക്കിത്തരുന്നു. ഒപ്പം ഭരണകൂട രാഷ്ട്രീയ നേതൃത്വത്തിൻ്റെയും ഉദ്യോഗസ്ഥപ്രഭുക്കളുടെയും ആവശ്യമാണെന്ന്. 

അതുകൊണ്ടാണല്ലോ ജനങ്ങൾക്ക് ആരോഗ്യവും ചികിത്സയും ഉറപ്പ് വരുത്തേണ്ട സർകാർ, അത് ഉറപ്പ് വരുത്താതെ, പകരം ചികിത്സയിലും ചികിൽസ ഉറപ്പ് വരുത്തുന്ന ആരോഗ്യ ഇൻഷുറൻസിലും വരെ വൻനികുതി ചുമത്തി ജനങ്ങളുടെ മേൽ വേട്ട നടത്തുന്നത്.

നികുതിയുടെ ഏറിയ പങ്കും സംസ്ഥാനങ്ങൾക്ക് ഉള്ളതാണ്, രാഷ്ട്രീയ നേതൃത്വത്തെയും ഉദ്യോഗസ്ഥ പ്രഭുക്കളെയും പോറ്റാൻ മാത്രമുള്ളതാണ്  എന്ന്.

കേരളത്തിൻ്റെയും ഇന്ത്യയുടെയും മൊത്തം പ്രശ്നം പരിഹരിക്കാൻ ജനങ്ങളുടെ രോഗവും ചികിത്സയും വരെ വേണം. പിന്നെ വിദേശത്ത് നിന്നുവരുന്ന ഒരു പെട്രോളും അതിൻ്റ വിലയുടെ ഇരട്ടിയിൽ അധികം വരുന്ന നികുതിയും മാത്രമേയുള്ളൂ പരിഹാരമായി.  

ഈ നാട്ടിലെ ഈ സംഗതി തീർത്തും പരിഹാസ്യമായി തോന്നുന്നു. 

രാജ്യവും സംസ്ഥാനവും ഭരണകൂടവും ഉദ്യോഗസ്ഥരും തങ്ങൾക്ക് കിട്ടികൊണ്ടിരിക്കുന്നത് വേണ്ടെന്ന് വെക്കില്ല തന്നെ. അവരത് കൂട്ടിക്കൂട്ടി എടുക്കുകയേ ചെയ്യൂ.

നികുതി കൂട്ടിയപ്പോൾ ബ്രിട്ടിഷ്കാർക്കെതിരെ സമരം ചെയ്ത ഇന്ത്യക്കാർ ഇപ്പൊഴും അതേ കാരണത്താൽ സമരം ചെയ്യേണ്ടിയിരിക്കുന്നു. സ്വദേശികളായ കൊള്ളക്കാർക്കെതിരെ. വിദേശികളായ ബ്രിട്ടീഷുകാർ അക്കാലത്തെ കണക്കനുസരിച്ച് ഇത്രയൊന്നും നികുതി ഈടാക്കിയില്ലെന്ന് കൂടി ഓർത്തുകൊണ്ട് തന്നെ.

അല്ലെങ്കിൽ പിന്നെ, സ്വദേശത്തെ പോലെ വിദേശത്തേയും നമുക്ക് സ്നേഹിക്കാം. 

കാരണം, വിദേശത്ത് നിന്ന് കൊണ്ടുവന്ന പെട്രോളിൻമേൽ വൻനികുതി ചുമത്തി വേണം നമ്മടെ ഈയൊരു വലിയ രാജ്യവും കുറേ സംസ്ഥാനങ്ങളും അതിജീവിക്കാൻ.

അല്ലാതെ രാജ്യത്തിൻ്റെ ചിലവിൽ സൗജന്യമായി മാത്രം ജീവിക്കുന്ന വെള്ളാനകളായ രാഷ്ടീയ നേതൃത്വത്തിനും ഉദ്യോഗസ്ഥപ്രഭുക്കൾക്കും ജനങ്ങളുടെ പ്രയാസം മനസിലാവില്ല.  അവർ വെറും അധരവ്യായാമം മാത്രം നടത്തും.

*****

എല്ലാ ഭരണ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ കാര്യവും തന്നെയാണ് പറയുന്നത്. 

ഒരു കൂട്ടരുടെ  തെറ്റിനെ മറ്റൊരു കൂട്ടരുടെ തെറ്റിനെ കൊണ്ട് ന്യായീകരിക്കാൻ തിടുക്കം കാണിക്കാതിരിക്കുക. ആരായാലും.

No comments: