(കഴിഞ്ഞ വർഷം ഇതേ ദിവസം എഫ്ബിയിൽ ഇട്ട പോസ്റ്റ്)
ഇതാണ് അതാത് ഭരണ പാർട്ടികൾ സ്വന്തം അണികളെ ധരിപ്പിക്കുന്നത്:
'പെട്രോൾ വില കമ്പനികളാണ് നിശ്ചയിക്കുന്നത്. കമ്പനികളാണ് വിലകൂട്ടുന്നത്. കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കൊടുത്തതാണ് പ്രശ്നം. അത് പണ്ട് കോൺഗ്രസ് ചെയ്തതാണ്.'
പക്ഷെ മേൽപറഞ്ഞ ഭരണ പാർട്ടികളുടെ ഭാഷ്യം തെറ്റാണ്.
യഥാർഥത്തിൽ വില കൂട്ടുന്നത് സർക്കാരാണ്, കമ്പനികൾ അല്ല. വേലിയാണ് വിള തിന്നുന്നത്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ എന്ന വൻ വേലികൾ.
യഥാർത്ഥ വിലയുടെ ഇരട്ടിയിലധികം നികുതിയിടുന്നത് ഈ രണ്ട് സർക്കാരുകൾ ആണ്. അങ്ങനെയാണ് ഇത്ര ഭീകരമായി പെട്രോൾ വില കൂടുന്നത്.
കമ്പനികൾ വില നിശ്ചയിക്കുന്നുണ്ട്. ശരിയാണ്.
പക്ഷേ, കമ്പനികൾ നിശ്ചയിക്കുന്ന ആ വില അന്താരാഷ്ട്ര വിപണിക്ക് തുല്യമായി മാത്രം. ഒപ്പം അവരുടെ ചെറിയ ചിലവും ചെറിയ ലാഭവും ചേർത്ത്.
ഇവിടെ നമ്മുടെ നാട്ടിൽ ഈ പറഞ്ഞ കമ്പനികൾ നൽകുന്ന (ഈടാക്കുന്ന) പെട്രോളിൻ്റെ വില വെറും 45 രൂപ.
ബാക്കി മുഴുവൻ സർക്കാർ എന്ന വേലികൾ ഉദ്യോഗസ്ഥരെ പോറ്റാൻ വേണ്ടി വിളതിന്നുന്നത്.
നമ്മുടെ പെട്രോൾ വിലയിൽ 70 ശതമാനവും വെറും സർക്കാർ നികുതി. എന്ന് വെച്ചാൽ വിലയുടെ ഇരട്ടിയോളം നികുതി മാത്രം.
No comments:
Post a Comment