ഉംറ, ഹജ്ജ്, മറ്റ് പുണ്യമെന്ന് പേര് വീണ കുറേ വിനോദയാത്രകൾ.
എന്താണ്, എന്തിനാണ് എന്ന് പോലും മനസ്സിലാകാത്ത കുറേ മനുഷ്യർ.
അവർ ലക്ഷങ്ങൾ പൊടിപൊടിക്കുന്നു.
അതിൻ്റെ പത്തിലൊന്ന് പോലും സ്വന്തം മക്കളുടെയോ മരുമക്കളുടെയോ വിദ്യാഭ്യാസത്തിന് വേണ്ടി അബദ്ധവശാൽ പോലും ചിലവഴിക്കാത്ത അതേ കൂട്ടർ.
ഇത്തരം സമൂഹം എങ്ങിനെ ഗുണം പിടിക്കും?
****
ശരിയാണ്.
ഇതൊരു വ്യവസായവും കച്ചവടവും ആണ്.
ഇതുകൊണ്ട് മാത്രം ജീവിക്കുന്നവരുടെ ജീവിതവഴിയാണ് ഇത്.
അതങ്ങനെ തന്നെ മനസ്സിലാക്കി ചെയ്താൽ സംഗതി ശരിയാണ്.
എന്തും ഏതും ശരിയാണ്.
ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും ഉറങ്ങുകയും മാത്രമല്ലല്ലോ ജീവിതം...???
ചുരുങ്ങിയത് അങ്ങനെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും ഉറങ്ങുകയും മാത്രം ആക്കിക്കൂടല്ലോ ജീവിതത്തെ...???
*****
ഇവിടെ വിഷയം വേറൊന്നാണ്.
ജീവിക്കാൻ വകയില്ലാത്തവർ.
ഒപ്പം വിശ്വാസവും അതിൻ്റെ എന്തെങ്കിലും അടിസ്ഥാനവും അറിയാത്തവർ.
അവർ ഇതിൻ്റെ പേരിൽ വഞ്ചിക്കപ്പെടുന്നതാണ് കാര്യം.
മക്കളുടെയും പേരമക്കളുടെയും മരുമക്കളുടെയും നല്ല വിദ്യാഭ്യാസത്തിന് യഥാർഥത്തിൽ ഒന്നും ചെയ്യാത്തവരും ചെയ്യാനാവാത്തവരും ആണ് ഇവരെന്നും ഓർക്കണം.
ഇവർ യഥാർഥത്തിൽ സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കാത്തവരാണെന്നും.
ആരൊക്കെയോ ബലൂണിൽ എന്ന പോലെ ഊതിവീർപ്പിച്ച് മാത്രം ഉണ്ടായ ബോധവും വിവരവും, പിന്നെ ആരുടെയൊക്കെയോ അദ്ധ്വാനവും പൈസയും എങ്ങിനെയൊക്കെയോ സംഘടിപ്പിച്ചാണ് പലരും ഇത് ചെയ്യുന്നതെന്നും ഓർത്താൽ സംഗതിയുടെ ക്രൂരവിനോദ സ്വഭാവം മനസ്സിലാകും.
പ്രത്യേകിച്ചും ഇതൊരു കച്ചവടമാക്കുന്നവരുടെ, അങ്ങനെ മാത്രം ഇവരെ ചൂഷണം ചെയ്യുന്നവരുടെ ക്രൂരവിനോദ സ്വഭാവം.
****
നേരിട്ടുള്ള അനുഭവം വെച്ചും, നേരിട്ടറിയുന്ന കുറേ ആകുകളെ അറിഞ്ഞും നിരീക്ഷിച്ചും തന്നെ പറഞ്ഞതാണ്, പറയുന്നതാണ് ഇത്.
ഒരു സംശയവും ഇല്ലാത്ത വിധം.
ഒന്നും തിരിയാത്ത കുറേ പെണ്ണുങ്ങൾ ആണ് ഈ കച്ചവടത്തിലും ചൂഷണത്തിലും ഏറെയും വീഴുന്നതും പോകുന്നതും എന്നത് കണ്ടാലും നോക്കിയാലും തന്നെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാവും.
No comments:
Post a Comment