ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ എന്ത് സംഭവിക്കും?
വര്‍ത്തമാനകാല ഇന്ത്യയില്‍ ചോദിക്കേണ്ട ഏറ്റവും സംഗതമായ പ്രാധാന്യമേറെയുള്ള ചോദ്യം.
ഒരു ഹിന്ദുരാഷ്ട്രമായാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമല്ലാതാവും.
ശരിയാണ്.
പക്ഷെ, എന്തുകൊണ്ട്? പിന്നെ ഇന്ത്യ എന്താവും?
ഒരു യാഥാര്‍ത്ഥ ഹിന്ദുരാഷ്ട്രമായാല്‍ ഇന്ത്യ പൂർണ്ണമായും മതരഹിത രാജ്യമാകും എന്നത് കൊണ്ട് ഇന്ത്യ മതേതര രാഷ്ട്രമല്ലാതാവും.
അതെന്താണ് അങ്ങനെ പറയുന്നത്?
കാരണം മറ്റൊന്നുമല്ല.
ഹൈന്ദവം സനാതനമാണ്, സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. സനാതനധര്‍മ്മം ഒരു മതമല്ല.
ഹൈന്ദവത യാഥാര്‍ത്ഥത്തില്‍ ഒരു മതമല്ല, സനാതനധര്‍മ്മം മാത്രമാണ്, ആയിരിക്കണം .
ആ നിലക്ക് ഒരു പ്രത്യേക വിശ്വാസവും ജീവിതരീതിയും മാത്രം ഉദ്ഘോഷിക്കുന്ന, അത് മാത്രം കൊണ്ടു നടക്കാൻ ബാധ്യതയുള്ള മതവിശ്വാസി അല്ല ഹിന്ദു.
പ്രാദേശികമായും സമൂഹ്യമായും സാഹചര്യവശാലും അവിടവിടെ അപ്പപ്പോൾ ഉള്ളതൊഴികെ ഹിന്ദുവിനെ ഭരിക്കുന്ന ഒന്നുമില്ല.
ഹിന്ദു എന്നാല്‍ വിശ്വാസപരമായി സ്വാതന്ത്ര്യമുള്ളവന്‍ എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ, ഉണ്ടാവേണ്ടതുള്ളൂ...
അതിനാല്‍ കാര്യമായ നിര്‍ബന്ധങ്ങൾ ഇല്ലാതെ ഹിന്ദുവും ഹൈന്ദവതയും.
ഏകശിലയില്‍ തീര്‍ത്ത, ഏകഗ്രന്ഥത്തില്‍ അധിഷ്ഠിതമായ മതമായ ഒരു ഹൈന്ദവത ഇല്ല എന്നതിനാല്‍.
ഹൈന്ദവത, ഹിന്ദു എന്നതിന് എവിടെയെങ്കിലും അവസാനിക്കുന്ന ചരിത്രവും രേഖയും ഗ്രന്ഥവും ഇല്ല, വേണ്ട എന്നതിനാല്‍.
ഹിന്ദുവും ഹൈന്ദവതയും പ്രത്യേകിച്ച് ചരിത്രവും രേഖയും ഗ്രന്ഥവും ഇല്ലാത്തത് എന്നൊക്കെ പറഞ്ഞ് ആരൊക്കെ ആക്ഷേപിച്ചുലും പറയാനുള്ളത് അത് തന്നെയാണ് അതിന്റെ പ്രത്യേകത എന്നത് തന്നെയാണ്.
ഒരു നൂറായിരം ഉണ്ട്. പക്ഷെ ഒന്നിനെയും അതുമാത്രം എന്ന് പറഞ്ഞ് സ്വന്തമാക്കി സ്വയം ചുരുക്കുന്നില്ല, ചുരുങ്ങുന്നില്ല ഹിന്ദുവും ഹൈന്ദവതയും.
അത്തരം അവകാശവാദങ്ങൾ ഇല്ലാത്ത, വേണ്ടാത്ത, എല്ലാ ഗ്രന്ഥങ്ങളെയും രേഖകളെയും അത് മാത്രം എന്ന് പറഞ്ഞ് സ്വന്തമാക്കാതെ സ്വന്തമാക്കുന്ന ഹൈന്ദവം, ഹിന്ദു എന്നത് മാത്രമേയുള്ളൂ.
അല്ലെങ്കില്‍, ഏതെങ്കിലും ചരിത്രത്തിലും രേഖയിലും ഗ്രന്ഥങ്ങളിലും ചരിത്രപുരുഷനിലും മാത്രം ചുരുങ്ങാത്തത്ര ജൈവികമായത് ഹൈന്ദവം, ഹിന്ദു, സനാതനം എന്ന് മനസിലാക്കണം.
അതിനാല്‍, അങ്ങനെ ചിലത് മാത്രം ഇല്ലാത്തത്ര, അങ്ങനെ ചിലത് മാത്രം വേണ്ടാത്തത്ര പുതിയത്, ജൈവികമായത്, നവീനമായത്, നവീനമായിക്കൊണ്ടിരിക്കുന്നത് ഹൈന്ദവം, ഹിന്ദു, സനാതനം എന്ന് മനസിലാക്കണം.
സനാതനധര്‍മ്മത്തിന് എപ്പോഴും എവിടെയും നിലകൊള്ളുന്ന ധര്‍മ്മം എന്ന് മാത്രം അര്‍ത്ഥം.
ഏതെങ്കിലും മതത്തിന്റെയും ഗ്രന്ഥത്തിന്റെയും കാലത്തിന്റെയും വ്യക്തിയുടെയും പിന്തുണ നിര്‍ബന്ധമില്ലാത്ത വിധം പ്രകൃതിയും ജീവിതവും പോലെ സജീവമായത് സനാതനം.
*****
യഥാര്‍ത്ഥത്തില്‍ ഹിന്ദു എന്നാല്‍ ഇന്ത്യക്കാരന്‍ എന്നതിനുമപ്പുറം ലോകപൗരന്‍ എന്നര്‍ത്ഥം വരണം. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് പറയുന്ന വീക്ഷണം വെച്ച്. 'വസുധൈവ കുടുംബകം' വെച്ച്.
ഹിന്ദുവിനെ ഭരിക്കുന്നത് സാര്‍വത്രികവും സാര്‍വലൗകികവുമായ സനാതനധര്‍മ്മം എന്ന് വന്നാല്‍ ആര്‍ക്കും എങ്ങിനെയും എവിടെ വെച്ചും ഹിന്ദു ആവാം എന്നും വരും. അവരവര്‍ക്ക് അവരവരുടെതായ തടസ്സങ്ങൾ ഇല്ലെങ്കില്‍
ഹിന്ദു എന്ന ഇന്ത്യക്കാരനാവാന്‍ ആ നിലക്ക് ഏകശിലാ രൂപത്തില്‍, ഏതെങ്കിലും കോലത്തില്‍ മാത്രം, ഏതെങ്കിലും കാലത്തില്‍ ഫുൾസ്റ്റോപ്പ് വീണ, ഒരു മതവിശ്വാസിയാവേണ്ട ആവശ്യമില്ല.
വിശ്വാസിയായും വിശ്വാസിയല്ലാതെയും, പൂര്‍ണനിഷേധിയായും ഏകദൈവവിശ്വാസിയായും ബഹുദൈവവിശ്വാസിയായും, ബിംബാരാധകനായും അല്ലാതെയും ഒരാൾക്ക് ഹിന്ദു ആവാം. അഥവാ ഇന്ത്യക്കാരനാവാം.
അതായിരിക്കും, അതായിരിക്കണം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ സംഭവിക്കുക, സംഭവിക്കേണ്ടത്.
*******
അല്ലേലും, സത്യസന്ധമായി പറഞ്ഞാല്‍, ഹൈന്ദവതയെക്കാള്‍, ഭാരതീയതയെക്കാള്‍, വെറും ഭാരതീയനാവുന്നതിനേക്കാള്‍ എല്ലാം ശരിയെന്ന് കാണുന്ന, എല്ലാറ്റിലും ശരിയും ദൈവവും കാണുന്ന നല്ല മതേതരത്വം എവിടെ?
ഹൈന്ദവതയേക്കാള്‍, വെറും ഭാരതീയനാവുന്നതിനെക്കാള്‍, നല്ല മാനമുള്ള മതേതരത്വം ഇല്ല.
അതുകൊണ്ട് തന്നെ ചിത്രത്തിലുടനീളം പലതായി പലകോലത്തില്‍ ഭിന്നിച്ചും ഒരുമിച്ചും നിന്ന ഭാരതസമൂഹം ഉയര്‍ത്തിപ്പിടിച്ച ഉയരമുള്ള മതേതരത്വം ഏത് മതേതരപാർട്ടിയാണ് വര്‍ത്തമാന ഇന്ത്യയില്‍ യാഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടത്, ഉള്‍ക്കൊള്ളുന്നത്?
*****
മതേതരമെന്നത് നിലവിലെ വര്‍ത്തമാന ഇന്ത്യയില്‍ തീർത്തും കപടമായ പ്രയോഗം. വാക്കും പ്രവൃത്തിയും രണ്ട് മാത്രമാകുന്ന, ആകാനുള്ള പ്രയോഗം.
മതേതരമെന്നത് പ്രീണനം നടത്താൻ മാത്രം ഉദ്ദേശിച്ച, കൃത്യമായ മറ്റൊരജണ്ടയും ഇല്ലാതെ അധികാരക്കൊതിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന, അകക്കാമ്പ് ഒട്ടുമില്ലാത്ത പ്രയോഗം. വെറും മറ.
മതേതരത്വം എന്ന ലേബലില്‍ കൃത്യമായി 46 വര്‍ഷവും, സ്വാതന്ത്ര്യാനന്തര ഇന്ത്യ മൊത്തം 73 വര്‍ഷവും ഭരിക്കപ്പെട്ടു.
മതപരമായ വിഭജനം കൂട്ടുകയല്ലാതെ, മതപരമായ ഏകീഭാവം ഉണ്ടാക്കാൻ, വെറും ഇന്ത്യൻ പൗരനെ മാത്രമുണ്ടാക്കാന്‍, ഒരുതരം ശ്രമവും മതേതരത്വത്തിന്റെ പേരില്‍, ഇവിടെ ഒരു മതേതര പാർട്ടിയുടെ ലാബലിലും നടന്നില്ല.
മതപാഠശാലകള്‍ വർദ്ധിപ്പിച്ചതല്ലാതെ മതേതര പാഠശാലകളോ മതേതരത്വം പഠിപ്പിക്കുന്ന പാഠശാലകളോ ഉണ്ടായില്ല.
മതേതരമെന്നത് വെറും പ്രീണനത്തിനുള്ള, നിലപാടില്ലായ്മക്കുള്ള, മനുഷ്യര്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുന്ന, ഉള്ള് പൊള്ളയായ പ്രയോഗം മാത്രമായി.
മതേതരം എന്നത് ആ വഴിയില്‍ ഒന്നും കാര്യമായി ചെയ്യാതിരിക്കാനുള്ള പ്രയോഗം മാത്രമായി.
മതേതരം എന്നത് ചില പ്രത്യേക മതങ്ങളേയും തീവ്രവാദത്തെയും, അത്തരം മതങ്ങളും അതിലെ തീവ്രവാദവും അസഹിഷ്ണുതയും എന്തെന്നറിയാതെ, ദേശീയ മുഖ്യധാരയില്‍ നിന്നും ചില മതവിശ്വാസികളെ അകറ്റിനിര്‍ത്തി, തീറ്റയും കുടിയും കൊടുത്ത് വളര്‍ത്താനുള്ള മറ മാത്രമായി.
*****
ഇന്ത്യയിലെ മതേതര പാർട്ടികൾ ഒന്നും തന്നെ തങ്ങളുടെയുള്ളില്‍ മതതീവ്രവാദികള്‍ തഴച്ചുവളരുന്നതോ, തങ്ങളെ മതതീവ്രവാദം ഒരു മറയാക്കി ഉപയോഗിച്ച് തഴച്ചുവളരുന്നതോ, അങ്ങനെ തന്നെ മനസിലാക്കിയവരല്ല.
അങ്ങനെ മതതീവ്രവാദം തഴച്ചുവളരുന്നതിനെ ജാഗ്രതായോടെ പ്രതിരോധിച്ചവരോ, അതിന് മാത്രം കൃത്യമായ മതേതര കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയവരോ, മതേതരത്വം തങ്ങളുടെ തന്നെ പാഠമാക്കിയവരോ അല്ല ഇന്ത്യയിലെ ഒരൊറ്റ മതേതര പാർട്ടിയും നേതൃത്വവും.
*****
സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രമായാല്‍ സംഭവിക്കുന്നത് ഈ മേല്‍ പറഞ്ഞ അധികാരം നേടാൻ വേണ്ടി മാത്രം സൂക്ഷിച്ച, വെറും മേല്‍വിലാസം മാത്രമായ മതേതര കാപട്യം പൊളിഞ്ഞ് വീഴും എന്നത് മാത്രമാണ്.
ആ മതേതര കാപട്യവും മുഖപടവും കൈവെടിഞ്ഞ് ഇന്ത്യ പൂർണ്ണമായും മതരഹിത രാജ്യമാകും എന്നതാണ്.
മതം ഒരു വിഷയവും തുറുപ്പ്ചീട്ടും ആവാത്ത രാജ്യമാവും ഇന്ത്യ എന്നതാണ്.
മതരാഹിത്യത്തിന്റെ സനാതനധര്‍മ്മം അടിസ്ഥാനമായ ഹൈന്ദവതക്ക് സര്‍വ്വരും, തങ്ങളുടെ വിശ്വാസ വ്യത്യാസങ്ങൾ വെടിയാന്‍ തയ്യാറാവുക എന്നത് മാത്രം ആ നിലക്ക് ആ ഇന്ത്യാരാജ്യത്ത് സംഭവിക്കണം.
ഹൈന്ദവത എന്നത് യാഥാര്‍ത്ഥത്തില്‍ ഒരു മതമല്ല എന്നത് തിരിച്ചറിഞ്ഞ് കൊണ്ട് എല്ലാ മതങ്ങളും അതിൽ ലയിക്കണം.
എല്ലാവർക്കും ചേരാവുന്ന, പലതും പലതും ചേര്‍ന്ന, പലതും പലതും ചേരാവുന്ന, നിര്‍ബന്ധങ്ങൾ ഇല്ലാത്ത ഒരു സംസ്കാരം, ഒരു വലിയ കുട ഹൈന്ദവം, ഭാരതീയം, സനാതനം.
എല്ലായിടത്തും നടന്നത് പോലെ ഭൂതകാലത്ത് എന്തെങ്കിലും ഇവിടെയും നടന്നു എന്ന് പറഞ്ഞ്, അതങ്ങനെയല്ല എന്ന് പറഞ്ഞ്, അതിനെ നിരുത്സാഹപ്പെടുത്തിയത് കൊണ്ട് കാര്യമില്ല.
ഹൈന്ദവത പരിണാമത്തിനും മാറ്റത്തിനും അനുസ്യൂതം തയ്യാറായ, വിധേയമായ നാനാതരം കൂട്ടങ്ങളുടെ തിട്ടൂരങ്ങൾ ഇല്ലാത്ത ജീവിത സംസ്കൃതി മാത്രമാണ്.
അതിൽ ഏതെങ്കിലും ഒന്ന് മാത്രം ശരി, ബാക്കി എല്ലാം തെറ്റ് എന്ന് പറയുന്ന, ആ നിലക്ക് ഒരൊറ്റ വഴി കാണിക്കുന്ന, ഒരൊറ്റ വഴി മാത്രം മുറുകെപ്പിടിക്കുന്ന ഒരു മതമല്ല ഹൈന്ദവത.
ഹൈന്ദവതയുടെ ഉള്ളില്‍ ഒരു നൂറായിരം ശരികള്‍ ഉണ്ട്, ഒരു നൂറായിരം വഴികള്‍ ഉണ്ട്. ഒരു നൂറായിരം ശരികള്‍ക്കും വഴികള്‍ക്കും സാധ്യതയുണ്ട്.
നിങ്ങൾ എങ്ങിനെ, ഏത് ദിശയില്‍ നിന്ന് കാണുന്നുവോ അങ്ങനെ എന്നത് മാത്രമേ ഹൈന്ദവതക്കുള്ളൂ, സനാതനധര്‍മ്മത്തിനുള്ളൂ. വെറും ജീവിതത്തിന്റെ സ്വാഭാവിക രീതി.
നിഷേധവും വിശ്വാസവും ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും ദ്വൈതവിശ്വാസവും അദ്വൈതവിശ്വാസവും എല്ലാം ഒരുപോലെ ഈ ഹൈന്ദവതക്ക് കീഴില്‍ ഒരുമിച്ച് പോകും...
അതിനാല്‍ തന്നെ, ഹൈന്ദവതയെന്നാല്‍ മതേതരം, മതരഹിതമായത് എന്ന് മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ.
******
ഇന്ത്യക്കാരില്‍ ഉണ്ടായിരുന്ന, എല്ലാം ശരിയെന്ന് കൗതുകത്തോടെ നോക്കിക്കണ്ടു കണക്കാക്കിയ അമൂര്‍ത്തമായ വിശ്വാസ സംസ്കാരം ഹൈന്ദവത.
പള്ളിയും ചര്‍ച്ചും കണ്ടാല്‍ കൈകൂപ്പുന്ന അവിടത്തെ ഭണ്ഡാരത്തില്‍ പൈസ നിക്ഷേപിക്കുന്ന ഹിന്ദുവിന്റെ വിശ്വാസ സംസ്കാരം ഹൈന്ദവത.
ഹിന്ദുവിനെ സംബന്ധിച്ചേടത്തോളം അവന്റെ നൂറുകോടി ദൈവസങ്കല്‍പങ്ങളില്‍ വരാവുന്ന ഒന്ന് മാത്രമാണ് സെമിറ്റിക് മതങ്ങൾ കൊണ്ട്‌നടക്കുന്ന എല്ലാ ദൈവസങ്കല്‍പങ്ങളും.
*****
എങ്കിൽ ഒന്ന് ചോദിക്കട്ടെ.
പേരില്‍ കാര്യമില്ലല്ലോ?
പ്രത്യേകിച്ചും മതത്തിന്റെ പേരില്‍ കാര്യമില്ലല്ലോ.
ആരും ജനിക്കുന്നത് മതവും പേരും കൊണ്ടല്ലല്ലോ?
ദൈവവും സത്യവും ശരിയും മാത്രമാണല്ലോ വിശ്വാസിക്ക് പ്രധാനം? അവനവന്റെ വിതാനത്തിനനുസരിച്ച് അന്വേഷിച്ച് കണ്ടെത്തേണ്ട സത്യവും ദൈവവും ശരിയും.
തന്റെ എല്ലാ പരിധികളും പരിമിതികളും വെച്ച് മനസിലാക്കിയത് പോലെ ദൈവത്തെയും സത്യത്തെയും മനസിലാക്കണം പൂജിക്കണം എന്ന് മാത്രമേ വിശ്വാസിക്ക് നിര്‍ബന്ധമുള്ളൂ.
എങ്കിൽ അവന് പറ്റിയ വഴിയും കവാടവും ഹൈന്ദവതയാണ്.
തീര്‍ത്തും മതേതരമായത്.
മതരഹിതമായത്.
മതപരമായ വിഭജനം ആവശ്യമില്ലാതെ തന്നെ എല്ലാ വ്യത്യാസങ്ങളും ഒന്നായി ഉള്‍കൊള്ളാവുന്ന ഒന്ന്.
പേരെന്തായാലും ഭാഷ ഏതായാലും ദൈവം ദൈവം തന്നെ. സത്യം സത്യം തന്നെ. അതിൽ ആര്‍ക്കും ഒരു മതവിശ്വാസിക്കും തർക്കമില്ല.
റോസയുടെ പേര് റോസ എന്നല്ലെങ്കിലും റോസ റോസ തന്നെ, സുന്ദരം തന്നെ.
എങ്കിൽ വീണ്ടും ഒരു ചോദ്യം.
വിശ്വാസ-ആചാര-അനുഷ്ഠാന വ്യത്യാസത്തിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് മുഴുവന്‍ ഇന്ത്യക്കാരെയും ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്നവർ എന്ന നിലയില്‍ ഹിന്ദുവായി, ഇന്ത്യക്കാരായി കണക്കാക്കുന്നതിലും പേര് വിളിക്കുന്നതിലും എന്ത് തെറ്റ്?
അത് ഏത് മതവിശ്വാസക്കാരാനായാലും നിരീശ്വരവിശ്വാസി ആയാലും. ഇന്ത്യ എന്ന നൂല് കൊണ്ട് ബന്ധിച്ച് കൊണ്ട് ഒരൊറ്റപ്പേര്.
ഇതിന് സെമിറ്റിക് മതവിശ്വാസികള്‍ (ഇസ്ലാം ക്രൈസ്തവ വിശ്വാസികള്‍) ആലോചിച്ച് മറുപടി പറയണം.
*****
ഇനി ചിലത് പറയാം.
മതേതരത്വം എന്നത് മതേതര പാർട്ടികൾ പോലും ആത്മാര്‍ത്ഥമായി കൊണ്ടു നടക്കുന്ന ഒന്നല്ല.
മതം എന്ന പേരും കുടയും സത്യത്തെയോ ദൈവത്തെയോ സ്വന്തമാക്കുന്നില്ല.
മതം യഥാർത്ഥത്തിൽ വിശാല അര്‍ത്ഥത്തിലുള്ള സത്യത്തെയും ദൈവത്തെയും നിഷേധിക്കുക മാത്രമാണ്.
യാഥാര്‍ത്ഥ ദൈവവും സത്യവും ഒരു നിലക്കും മേല്‍വിലാസമായ് പോലും മതത്തെ ആവശ്യമാക്കുന്നുമില്ല.
യാഥാര്‍ത്ഥ ദൈവവും സത്യവും, ഉണ്ടെങ്കിൽ ഉള്ളതായി നിലനില്‍ക്കുന്നത് മതം ഉള്ളത് കൊണ്ടുമല്ല.
*****
നമ്മൾ ഇക്കാലയളവില്‍ നൂറായിരങ്ങളെ കണ്ടു. ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒക്കെയായി.
പക്ഷേ ഒന്ന് പറയാതെ വയ്യ.
മുസ്ലിമിനും ക്രിസ്ത്യനുമുള്ള വിശ്വാസപരമായ മൂര്‍ത്തതയും അത് നല്‍കുന്ന വിഭജനവും തീവ്രതയും വര്‍ഗീയതയും അസഹിഷ്ണുതയും ഇന്ത്യയിലെ ഒരു ഹിന്ദുവിശ്വാസിയിലും ഉള്ളില്‍ ചെന്ന് നോക്കുമ്പോള്‍ ഇന്നിതുവരെ കണ്ടില്ല, കാണാന്‍ കഴിയില്ല.
ഇതൊരു വസ്തുതയാണ്, വാസ്തവമാണ്.
ഇതു വെച്ച് മറ്റ് പലതും തിരുത്തേണ്ട വസ്തുതയും വാസ്തവവും.
ന്യൂനപക്ഷം ഭൂരിപക്ഷം എന്ന് വിശ്വാസ വ്യത്യാസം വെച്ച് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്ത വസ്തുതയും വാസ്തവവും.
പ്രത്യേകിച്ചും കലുഷിതമായ ഈ സന്ദര്‍ഭത്തില്‍ തന്നെ.
********
ചോദ്യം:
ഭൂരിപക്ഷ വര്‍ഗീയതയെയും തീവ്രതയെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ഈ കാലത്ത് താങ്കള്‍ ഇങ്ങനെ സംസാരിക്കുന്നത്?
എല്ലാ വിധ വര്‍ഗീയതയെയും തോല്പിക്കാനാവുക അങ്ങനെയൊരു മതപരമായ ധ്രുവീകരണവും വിഭജനവും ഇല്ലാതായാല്‍ തന്നെയല്ലെ?
എങ്കിൽ അങ്ങനെയുള്ള വിശ്വാസത്തിന്റെ പേരിലുള്ള വിഭജനം നഷ്ടപ്പെടുത്തുക തന്നെയല്ലേ വേണ്ടത്?
ഹിന്ദുവെന്നാല്‍ ഇന്ത്യക്കാരന്‍ മാത്രം, ഒരു മതവിശ്വാസി അല്ല എന്ന് വരിക തന്നെയല്ലേ അതിന് ഏറ്റവും നല്ല പരിഹാരം?
*******
പിന്നെ ഇപ്പോൾ ഇത് പറയുന്നതിന്റെ സാംഗത്യം.????
കുട്ടികൾ പരസ്പരം തല്ലുകൂടുമ്പോള്‍ തന്നെയാണല്ലോ അവരെ ശകാരിക്കുക?
രണ്ട് പേരെയും തടഞ്ഞ്നിര്‍ത്തേണ്ടതും രണ്ട് പേരുടെയും കുറ്റം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതും അവർ ഷണ്ട കൂടുമ്പോള്‍ തന്നെയല്ലേ?
*****
ഇന്ന് ഇന്ത്യയില്‍ കാണുന്ന ഹിന്ദുവിശ്വാസിയുടെ തീവ്രതയും വര്‍ഗീയതയും വിശ്വാസപരമല്ല.
പകരം ചരിത്രത്തില്‍ സംഭവിച്ചതിനോടുള്ള പ്രതികരണപരമായ പ്രതികാരപരമായ തീവ്രത മാത്രമാണ്, അങ്ങനെയുള്ള വര്‍ഗീയത മാത്രമാണ്.
വിശ്വാസപരമല്ലാത്തത് കൊണ്ട് തന്നെ അതിന് ഒരു തീര്‍ച്ചയും മൂര്‍ച്ചയും അവസാനവും ഉണ്ട്, ഉണ്ടാവും.
വിശ്വാസപരമായത് എന്തെല്ലാം സംഭവിച്ചാലും ഇല്ലേലും ലോകാവസാനം വരെ, ലോകത്തെ അവസാനിപ്പിക്കും വരെ ഉണ്ടാവും
അല്ലാതെ ഇത് മാത്രം എന്ന് പറയുന്ന ഒരു വിശ്വാസവും തീവ്രതയും ഹൈന്ദവതയില്‍ ഇല്ല, ഹിന്ദുവിനില്ല. അവന്റെ ഒരു വേദവും ഗ്രന്ഥവും വെച്ച് അവന് ഉണ്ടാവാന്‍ സാധിക്കില്ല.
ഹിന്ദുവിന്റെത് വിശ്വാസ തീവ്രതയുടേതല്ല. പകരം, അവന്റെ (അഥവാ ഇന്ത്യയുടെ) വിശാലതയെയും ബഹുസ്വരതയെയും സങ്കുചിതമായ ഏകസത്യാവാദം കൊണ്ട് സെമിറ്റിക് മതങ്ങൾ പരാജയപ്പെടുത്തുന്നതിന്റേതായ പ്രതികരണത്തിന്റെതാണ്.
അതിനാല്‍ തന്നെ ഹിന്ദുവിന്റെ ഇപ്പോഴത്തെ തീവ്രതക്ക് ഒരു കാരണമുണ്ട്.
അതിന് ചരിത്രപരമായി കാരണക്കാരായവരും, കാരണം ഉണ്ടാക്കിയവരും ഉണ്ട്.
ആ നിലയ്ക്ക് ആ തീവ്രതക്ക് ഒരു തുടക്കവും ഒടുക്കവും ഉണ്ട്, ഉണ്ടാവും.
കൃത്യമായും ഏകസത്യാവാദം മാത്രം പറഞ്ഞ് ലോകം കീഴടക്കാനുള്ള തത്രപ്പാടില്‍ നിലകൊള്ളുന്ന സെമിറ്റിക് മതങ്ങള്‍ തന്നെയാണ് അതിന്റെ കാരണവും കാരണക്കാരായവരും, പ്രത്യേകിച്ചും ഇസ്ലാം മതം. പിന്നെ ക്രിസ്തുമതവും ജൂതമതവും.
സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാട് ഹൈന്ദവതയുടെത് പോലെയല്ല.
സെമിറ്റിക് മതങ്ങളുടെത് വിശ്വാസപരമാണ്. ഏകസത്യം എന്ന വിശ്വാസത്തില്‍ ഉള്ളത്.
അതിനാല്‍ തന്നെ അത് വിശ്വാസതീവ്രതയാണ്. അതിൽ വിശ്വാസതീവ്രതയുണ്ട്. അതിൽ മറ്റുള്ള വിശ്വാസങ്ങളുടെ ഉന്മൂലനവും അവക്ക് മേലുള്ള അധിനിവേശവും ഉദ്ദേശമുണ്ട്.
പ്രത്യേകിച്ചും മദ്ധ്യകാലത്തെ ക്രിസ്ത്യന്‍ സമൂഹത്തെ പോലെ ഇപ്പോൾ പെരുമാറുന്ന ഇസ്ലാം വിശ്വാസത്തിന്റെയും വിശ്വാസികളുടെതും കാര്യം.
വലിയ വലിയ അവകാശവാദങ്ങളുടെതും അവസാനവാക്കുകളുടെതും തന്നെ സെമിറ്റിക് മതവിശ്വാസ തീവ്രത.
ഇത് മാത്രം ദൈവത്തിന്റെതെന്നും അവസാനത്തേതെന്നും അവകാശപ്പെട്ടു കൊണ്ടുള്ളതാണവ.
അതിനാല്‍ തന്നെ ഈ സെമിറ്റിക് മത തീവ്രവാദത്തിന് തുടക്കവും ഒടുക്കവും ഇല്ല, ഉണ്ടാവില്ല. ബാക്കിയുള്ള എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അതിലെ വൈവിധ്യങ്ങളേയും നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാണവ.
ഹൈന്ദവതയും ഹൈന്ദവനും ഏകദൈവവിശ്വാസത്തെ എതിർക്കുന്നില്ല.
പക്ഷേ, ഏകദൈവ വിശ്വാസിയായ മുസ്ലിമും ഇസ്ലാമും (ക്രിസ്തുമതവും ജൂതമതവും) ബഹുദൈവവിശ്വാസത്തെ എതിര്‍ക്കുന്നു,
സമയം ഒത്തുവരുമ്പോള്‍ ബഹുദൈവ വിശ്വാസത്തെ ഇല്ലാതാക്കാന്‍ അവർ ആഗ്രഹിക്കുന്നു, അങ്ങനെ അതിന് വേണ്ടി പ്രസംഗിച്ചും പ്രചരിപ്പിച്ചു പദ്ധതിയിട്ടു തന്നെ അവർ ശ്രമിക്കുന്നു.
ഹൈന്ദവതയില്‍ ബഹുദൈവവിശ്വാസം പോലെ തന്നെ ഏകദൈവവിശ്വാസവും ഉണ്ട്.
ഒരുപക്ഷെ ബഹുദൈവ വിശ്വാസത്തിന്റെ തന്നെ ഏറ്റവും ഉയർന്ന രൂപമായിട്ട് ഹൈന്ദവത ഏകദൈവ, നിരാകാര നിര്‍ഗുണ പരബ്രഹ്മ വിശ്വാസത്തെ കാണുന്നു, ആദരിക്കുന്നു.
എന്നാലും, അതേസമയം, സാധാരണക്കാരന് അവന്റെ മാനത്തിലും തലത്തിലും നിന്ന് കൊണ്ട് മനസ്സിലാവുന്നത് എങ്ങിനെയോ അങ്ങനെ തന്നെ അവനെ വിശ്വസിക്കാന്‍ അനുവദിച്ച് കൊടുക്കുന്നു ഹൈന്ദവത എന്ന് മാത്രം.
നേരെ മറിച്ച് സെമിറ്റിക് ഇസ്ലാമിക വിശ്വാസത്തിന് ബഹുദൈവവിശ്വാസത്തെ ആദരിക്കാന്‍ സാധിക്കുന്നതേ ഇല്ല.
ഏകദൈവവിശ്വാസി മാത്രമായ ക്രിസ്ത്യനും മുസ്ലിമും തങ്ങൾ വിശ്വസിക്കുന്നത് മാത്രം ശരി എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നതിന്റെയും അതിന് വേണ്ടി ബഹുദൈവവിശ്വാസത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും പ്രശ്നമേ ഇവിടെ ഉണ്ടായിട്ടുള്ളൂ, ഉണ്ടാവുന്നുള്ളൂ.
അല്ലെങ്കില്‍, ഒന്നാലോചിച്ച് നോക്കൂ.
വിശാലഹിന്ദു സങ്കല്‍പം വെച്ച് പറഞ്ഞാൽ, ക്രിസ്ത്യനും മുസ്ലിമും ഏകദൈവവിശ്വാസി ആയിരിക്കെ തന്നെ ഹിന്ദുവാണ്.
അങ്ങനെ ഹിന്ദു ആകാവുന്നത്രയേ ഉള്ളൂ ഹൈന്ദവതയിലെ കാര്യങ്ങൾ.
സെമിറ്റിക് മതവിശ്വാസികള്‍ക്ക് അവർ പറയുന്ന ദൈവത്തിന്റെ പേരില്‍ അജണ്ടകള്‍ ഉണ്ടാക്കി, അത്തരം അജണ്ടകള്‍ വെച്ച് വിജയിക്കേണ്ടതിന്റെയും കീഴ്പ്പെടുത്തേണ്ടതിന്റെയും ആവശ്യമില്ലെങ്കില്‍.
*****
ഹിന്ദുവിശ്വാസത്തിന് ആ നിലക്ക് ഒരജണ്ടയുമില്ല.
ചരിത്രത്തില്‍ ഇങ്ങോളം വിശ്വാസപരമായ ഒരജണ്ടയും ഹിന്ദുവിശ്വാസത്തിന് ഉണ്ടായിട്ടില്ല.
കടന്ന്കയറാനും കീഴടക്കാനും പ്രചരിപ്പിച്ച് വലുതാക്കാനും അതിന് ഉദ്ദേശമില്ല, ഉണ്ടായിരുന്നില്ല.
അതേസമയം, കയറിവന്ന സെമിറ്റിക് വിശ്വാസങ്ങള്‍ക്ക് കുറെ ഒളിയജണ്ടകള്‍ ഉണ്ടായിരുന്നു, ഇപ്പൊഴും കുറെ ഒളിയജണ്ടകളുണ്ട്. അങ്ങനെ കുറെ ഉദ്ദേശ്യങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നു, നടപ്പാക്കിയിട്ടുണ്ട്, ഇപ്പോഴും ഉണ്ട്, നടപ്പാക്കുന്നുണ്ട്.
******
ചോദ്യം :
അപ്പോൾ ഈയിടെ ഇന്ത്യയില്‍ കണ്ടു വരുന്ന വലതുപക്ഷതീവ്രവാദമോ, ഭീകരതയോ?
അതാണ് പറഞ്ഞത്, അത് അടിസ്ഥാനപരമായി വിശ്വാസപരമല്ല.
അത് ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസം മാത്രം ശരി, അത് മാത്രം അവസാനത്തേത് എന്ന് പറയുന്നതല്ല, പറയാൻ ഉദ്ദേശിച്ചുള്ളതല്ല. അങ്ങനെ ഏതെങ്കിലും ഒരു വിശ്വാസം മാത്രം അടിച്ചേല്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമല്ല. അങ്ങനെയൊരു പ്രത്യേക വിശ്വാസം ഇന്ത്യയിലും ഇന്ത്യൻദര്‍ശനങ്ങളിലും വേദങ്ങളിലും ഇല്ല.
പകരം ഹൈന്ദവതയെന്നാല്‍ കുറെ പ്രാദേശികവും അല്ലാത്തതുമായ നൂറായിരം സങ്കല്‍പങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മ സൂക്ഷിക്കാനുള്ളതാണ്. ആ കൂട്ടായ്മ സംസ്കാരത്തിന്റെ പേര് മാത്രമാണ് ഹൈന്ദവത.
ആ കൂട്ടായ്മയും അതിലെ വൈവിധ്യവും നശിക്കരുത്, നശിപ്പിക്കരുത് എന്നേയുള്ളൂ.
അത്രയേ ഉള്ളൂ ഈ ഹൈന്ദവ തീവ്രതയുയുടെയും ഭീകരതയുടെയും ലക്ഷ്യം.
ആ കൂട്ടായ്മയെയും അതിലെ വൈവിധ്യത്തേയും സെമിറ്റിക് ഏകസത്യാവാദത്തിനെതിരെ പ്രതിരോധിച്ച് സൂക്ഷിക്കാനുള്ള ശ്രമം.
ആ നിലക്ക് ഇന്ത്യയെയും ഇന്ത്യൻ സംസ്കാരത്തെയും സൂക്ഷിക്കാനുള്ള ഒരു ശ്രമം.
അത്തരം ഒരു കൂട്ടായ്മ സങ്കല്‍പത്തില്‍ ഇസ്ലാമും മുസ്ലിമും ഹൈന്ദവം തന്നെയാണ്, ഹിന്ദു തന്നെയാണ്. അവർ സ്വയം അല്ലെന്ന് പറയുന്നില്ലെങ്കില്‍.
അവര്‍ക്കവർ അങ്ങനെ ഈ കൂട്ടായ്മയില്‍ ഇല്ലെന്ന് സ്വയം പറയേണ്ടിവരുന്നിടത്താണ് പ്രശ്നം.
അവർ സ്വയം ഒറ്റതിരിഞ്ഞ് മാറി നില്‍ക്കുന്നിടത്ത്. വെള്ളത്തിൽ ഒഴിച്ച മണ്ണെണ്ണ പോലെ നില്‍ക്കുന്നിടത്ത്. ഒപ്പം വള്ളത്തിന്റെ ഉള്ള നല്ല രുചിയും ഗന്ധവും (ഒരു പ്രത്യേക രുചിയും ഗന്ധവും സ്വന്തമായി വെക്കാത്ത രുചിയും ഗന്ധവും) മാറ്റുന്നിടത്ത്.
സെമിറ്റിക് വിശ്വാസികള്‍ ഈ ഹൈന്ദവ കൂട്ടായ്മയെയും അതിലെ വിശ്വാസവൈവിധ്യത്തേയും അന്ധവിശ്വാസം എന്ന് കണ്ട്, പറഞ്ഞ് നശിപ്പിക്കാന്‍ ശ്രമിക്കുന്നിടത്തും, പകരം അവരുടെ ഒന്ന് മാത്രം ശരിയെന്ന് പറഞ്ഞ് അതവിടെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നിടത്തുമാണ് പ്രശ്‌നം.
അങ്ങനെ ഒന്ന്മാത്രം ശരി എന്ന് പറഞ്ഞ് ഹൈന്ദവതയിലെയും ഇന്ത്യയിലെയും വൈവിധ്യത്തെ നശിപ്പിക്കുന്നതിനും, ഏകവിശ്വാസം മാത്രം കുടിയിരുത്തുന്നതിനുമെതിരെയുള്ള ഒരു പ്രതികരണപരമായ പ്രതിരോധപരമായ ചരിത്രപരമായ പ്രതികാരത്തിന്റെ ഒരു തീവ്രവാദം മാത്രമാണ് ഇന്ന് ഇന്ത്യയില്‍ അല്പമെങ്കിലും നാം കാണുന്നത്.
പകരം, വിശ്വാസ-ആചാര-അനുഷ്ഠാന വ്യത്യാസത്തിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് മുഴുവന്‍ ഇന്ത്യക്കാരും, മുഴുവന്‍ മതക്കാരും ആ നിലക്ക് ഹിന്ദുവായി മാറിയാല്‍ തീരുന്ന പ്രശ്നം മാത്രം.
അങ്ങനെ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഹിന്ദുവായി കണക്കാക്കുന്നതിൽ ഒരു മതക്കാരാനും മതപരമായി ഒരു തെറ്റും കാണേണ്ടതില്ല.
ഇന്ത്യയും ഹൈന്ദവതയും വ്യത്യസ്ത വിശ്വാസത്തെയും അനുഷ്ഠാനത്തേയും ചോദ്യം ചെയ്യാത്ത കാലത്തോളം.
*****
ഹിന്ദുമതം എന്ന് പറഞ്ഞില്ല.
ഹിന്ദു വിശ്വാസങ്ങള്‍, അഥവാ ഇന്ത്യൻ വിശ്വാസങ്ങള്‍ എന്ന് മാത്രം സാരം.
എന്തും എങ്ങിനെയും വിശ്വസിച്ചവരും വിശ്വസിക്കാമെന്ന് വെച്ചവരും എന്ന് മാത്രം സാരം.
എല്ലാറ്റിലും ഒരു ശരി കണ്ടെത്തുന്നത് ഹിന്ദു അഥവാ ഹൈന്ദവം എന്ന് സാരം.
ഒരു നിര്‍ബന്ധവും അവസാന വാക്കും വിശ്വാസകാര്യത്തില്‍ ഇല്ലാതെ.
എങ്ങിനെയും സങ്കല്പിക്കാന്‍ സ്വാതന്ത്ര്യം ഉള്ളവരായ്.
അതിനാല്‍ പ്രത്യേക അജണ്ട ഇല്ലാതെ.
*****
ശരിയാണ്. നിങ്ങൾ ഭൂതകാലത്തെ ഇന്ത്യയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കും.
ഏല്ലാം നടപ്പാക്കാന്‍ അനുവദിച്ച ഒരു സംസ്കാരം ആയത് കൊണ്ട് തന്നെ നടപ്പാക്കിയതിൽ ഏറെ തകരാറുകള്‍ ഉണ്ട്, ഉണ്ടാവും.
കാരണം, അത് ഒരൊറ്റ നേതൃത്വത്തിന്റെ കീഴിലും ഭരണത്തിന്റെ കീഴിലും ഉണ്ടായ, നടപ്പാക്കിയ ഒരു മതമോ രാഷ്ട്രീയ പ്രസ്ഥാനമോ അല്ല.
ആലോചിച്ച് പിടിച്ച ഒരു അജണ്ടയുടെ ഭാഗമായി തീയതി വെച്ചുണ്ടായ ഒരു മതമോ പ്രസ്ഥാനമോ അല്ല ഹൈന്ദവത.
അവസാനവാക്കില്ലാതെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു സംസ്കാരം മാത്രമാണ് ഹൈന്ദവത.
അവസാനവാക്ക് ഇല്ലാത്തതിനാല്‍ തന്നെ, അതിലെ പഴയത് പറഞ്ഞ് അതിനെ വിമര്‍ശിച്ചത് കൊണ്ട് കാര്യമില്ല. പഴയയത് അങ്ങനെ തന്നെ ഇന്ന് നടപ്പാക്കും എന്ന് വെറുതെ അപവാദം പറഞ്ഞത് കൊണ്ട് കാര്യമില്ല. അത് പണ്ട് തെറ്റായി നടപ്പാക്കിയ ജാതീയത പറഞ്ഞു കൊണ്ടായാലും.
അതൊക്കെ ആവുന്നത്ര തിരുത്തിക്കഴിഞ്ഞു കടന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്ന ഒരു സംസ്കാരം ആണത്. അതാത് പ്രദേശത്തെ ജനങ്ങളുടെ വികാരതലം പോലെ.
സെമിറ്റിക് മതങ്ങളിലെ പോലെ ഇങ്ങനെ മാത്രം എന്ന അവസാന വാക്ക് പറയുന്ന മതപരമായ ഒരു അജണ്ട മറ്റ് മതങ്ങളെ കേന്ദ്രീകരിച്ച് ഹൈന്ദവതക്ക് ഇല്ല എന്നതിനാല്‍ പ്രത്യേകിച്ചും.
*****
ഇന്ന് രാഷ്ട്രീയമായ് പലതും ഉണ്ട്, ഉണ്ടാവാം.
എന്ന് വെച്ച് ഇന്നലെയിലെ വസ്തുതകളെയും വാസ്തവങ്ങളെയും പറയാതിരിക്കാന്‍ വയ്യ.
വിശ്വാസപരമായ, ഒന്ന് മാത്രം ശരിയെന്ന തീവ്രതയും അസഹിഷ്ണുതയും ഹിന്ദുവിന് ഇന്നും അന്നും ഇല്ല തന്നെ.
ഇപ്പോഴുള്ളത് പ്രതികരണപരമായ ചരിത്രപരമായ പ്രതികാരത്തിന്റെ തീവ്രതയാണ്.
സെമിറ്റിക് വിശ്വാസം പോലെ, ഏകസത്യാവാദം പോലെ, അതെന്നും നിലനില്‍ക്കില്ല.
******
ജാതീയമായ വേര്‍തിരിവ് നിഷേധിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ ജാതി എന്നത് തൊഴിൽ വിഭജനവും വിതരണവും ആണ്.
ആ നിലക്ക് അതൊരു രാഷ്ട്രമീമാംസയുടെയും രാഷ്ട്രതന്ത്രത്തിന്റെയും ഭാഗമാണ്. പ്രത്യേകിച്ചും ഒരു കാലത്തെ.
തൊഴില്‍പരമായ വിഭജനവും വിതരണവും ഏതര്‍ത്ഥത്തിലായാലും അത് ഇന്നും എന്നും ഉണ്ട്.
ഉയർന്ന തൊഴിൽ എന്നാല്‍ എന്നും ഉയർന്ന ജാതി തന്നെയാണ്.
ജോലി എന്തെന്ന് അന്വേഷിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ജാതി തന്നെയാണ് അന്വേഷിക്കുന്നത്.
ജാതിപരമായ ഒരു വിഭജനം, ഒരര്‍ത്ഥത്തില്‍ ഭാരതീയമായതിനോട് ഏറെ സാമ്യംപുലര്‍ത്തുന്ന കോലത്തില്‍ സോക്രട്ടീസും അങ്ങ് ഗ്രീസില്‍ അക്കാലത്ത് വിഭാവന ചെയ്തു. Platoയുടെ റിപ്പബ്ലിക് എന്ന പുസ്തകം സോക്രട്ടീസിന്റെ ആ കാഴ്ചപ്പാട് വ്യക്തമായും പറയുന്നു, വിശദീകരിക്കുന്നു.
പക്ഷേ ഏതര്‍ത്ഥത്തിലോ ജാതീയത തെറ്റായി നടപ്പാക്കി, ഒരുപക്ഷേ ഇന്ത്യയില്‍, എന്ന് മാത്രം. അത്രയേ ഉള്ളൂ.
പക്ഷേ, വിശ്വാസപരമായ തീവ്രത അത് പോലെയല്ല.
ജാതീയമായ വിഭജനം ഇല്ലാതെ ഒരു വ്യവസ്ഥിതിയും സ്ഥാപനവും യന്ത്രവും നടക്കില്ല.
ടയര്‍ ടയറിന്റെ പണി തന്നെ എടുക്കണം. സ്റ്റിയറിങ് സ്റ്റിയറിങ്ങിന്റെതും.
മനേജര്‍ മാനേജരുടെ പണിയും എഞ്ചിനിയര്‍ അയാളുടെതും തന്നെ എടുക്കണം.
ഒരുതരം ജാതീയത തന്നെയാണത്.
എവിടെയും ചെയര്‍മാനും ഓഫീസ് ബോയിയും ഒരുപോലെ അല്ല.
മുന്‍കൂട്ടി നിശ്ചയിച്ചാലും ഇല്ലേലും എങ്ങിനെയെങ്കിലും ജാതീയത ജീവിതത്തിൽ തൊഴിൽ രംഗത്ത് സംഭവിക്കും. ഏതെങ്കിലും ഒരു ജാതിയില്‍ എല്ലാവരും വന്ന്പെടും.
പക്ഷേ ജാതീയത വിശ്വാസപരമായ തീവ്രതയല്ല. പ്രത്യേകിച്ചും ഇന്ന് അതങ്ങനെയല്ല. ഒരു ജാതിയുടെതായ ഒരു പ്രത്യേകം വിശ്വാസം ഇന്നില്ല.
ഇതിലൊന്നും ഇത് മാത്രം ശരി, ഇത് അവസാനത്തേത് എന്ന തീവ്രതയും അത് വെച്ചുള്ള അജണ്ടയും ഇല്ല. ഇതൊന്നും മറ്റ് വിശ്വാസമതങ്ങളെ കേന്ദ്രീകരിച്ചുള്ള, അവരെ മതംമാറ്റി കീഴ്പ്പെടുത്താനുള്ള അജണ്ടകള്‍ ആയിരുന്നില്ല.
സെമിറ്റിക് മതങ്ങൾക്ക് ഇപ്പോഴും അതുണ്ട്, ഉണ്ടായിരുന്നു.
*****
അപ്പോൾ ജനിച്ചു വളര്‍ന്ന മതവും വിശ്വാസവും?
ആര് പറഞ്ഞു ആരെങ്കിലും ഏതെങ്കിലും മതവിശ്വാസി ആണെന്ന്?
മതം ജനനം കൊണ്ട് കിട്ടേണ്ടതല്ല.
മതം തെരഞ്ഞെടുപ്പ് കൊണ്ടും അറിഞ്ഞു കൊണ്ടും കിട്ടേണ്ടതാണ്.
അങ്ങനെയൊരു തെരഞ്ഞെടുപ്പ് ആരും കാര്യമായി നടത്തുന്നില്ല.
അങ്ങനെയെങ്കില്‍ ആരറിഞ്ഞു ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ മതവിശ്വാസികള്‍ എന്ന്.
അല്ലേലും ദൈവമെന്നതിനും സത്യമെന്നതിനും മതവുമായി ഒരു ബന്ധവും ഇല്ല.