Saturday, December 31, 2022

ദൈവത്തോട് നാം ക്ഷമിക്കുക. ദൈവം ക്ഷമിക്കാൻ ഒരുക്കമല്ല.

ഏറ്റം നിഷ്കളങ്കമായ കാര്യമാണ് 

ചില മത വിശ്വാസ പ്രകാരം

ഒരിക്കലും പൊറുക്കപ്പെടാത്ത, 

ഏറ്റവും വലിയ ശിക്ഷ കിട്ടുന്ന, 

ഏറ്റവും വലിയ പാപം. 


എന്താണത്? 


ഒരാൾക്ക് മനസ്സിലാവുന്ന വിധത്തിലുള്ള 

ദൈവത്തെ ആരാധിക്കുന്നത്. 


ഒരാൾക്ക് മനസ്സിലാവാത്ത ദൈവത്തെ 

നിഷേധിക്കുന്നത്. 


ഒരാൾക്ക് മനസ്സിലാവുന്ന ദൈവസങ്കല്പവും ജീവിതസങ്കല്പവും വെക്കുന്നത്.

****

മലം എത്ര കഴുകിയാലും മലം തന്നെ. 

വൃത്തിയാവില്ല. 

വൃത്തിയാക്കാൻ ശ്രമിക്കുന്ന കൈകൾ വൃത്തികേടാവും.

******

ദൈവമല്ലാത്ത ദൈവമില്ലെന്ന് 

ഒരാൾ  സ്വയം  കണ്ടെത്തിയാൽ, 

അറിഞ്ഞാൽ, 

പറഞ്ഞാൽ, 

അത് അതിഗംഭീരം തന്നെ. 


പക്ഷേ, 

അത് ദൈവം സ്വയം പറയുന്നു, 

ദൈവത്തിന് തന്നെക്കുറിച്ച് സ്വയം 

പറയേണ്ടിവരുന്നു 

എന്നുവന്നാൽ 

മഹാഅബദ്ധം തന്നെ.

****

ദൈവത്തോട് നാം ക്ഷമിക്കുകയാണ് നല്ലത്.

ദൈവം എന്തായാലും ക്ഷമിക്കാൻ ഒരുക്കമല്ല.

*****

ആപേക്ഷിക മാനത്തിൽ 

എല്ലാ വികാരവിചാരങ്ങളും ഉള്ള, 

നമ്മുടേത് പോലെ തന്നെ തലച്ചോറുള്ള 

അല്പനായ ഏകദൈവം.

മതം പരിചയപ്പെടുത്തുന്ന ദൈവം.

*****

എവിടെയായാലും ജീവിതം ഒന്ന് തന്നെ, ജീവിതത്തിന് ഒരേ ഭാവവും കോലവും തന്നെ. 

ഇക്കരെ നിന്ന് അക്കരെ എന്ന് തോന്നും. 

അക്കരെ എത്തിയാലോ? 

ആദ്യത്തെ ഇക്കര അക്കരയാവും. 

അല്ലെങ്കിൽ വേറെ അനേകം അക്കരകൾ ഉണ്ടാവും. 

പ്രയാണം തുടരും.

*****

ഓരോരുവനും അവൻ്റെ സങ്കൽപം പോലെ അവൻ്റെ ദൈവം. 

നിഷേധിക്കുന്നതും വിശ്വസിക്കുന്നതും അറിവുകേട് കൊണ്ട്. 

ഇത് സാമാന്യയുക്തിയിൽ മനസിലാക്കിയാൽ സഹിഷ്ണുതയായി, വിശാലതയായി. 

മതവും വിഭജനവും പരസ്പരമുള്ള വെറുപ്പും ഇല്ലാതായി.

******

ചിലർക്ക് പറയുന്ന വ്യക്തിയും വ്യക്തിഅധിക്ഷേപവും ആണ് വിഷയം.

അതുകൊണ്ട് തന്നെ അത്തരം ചിലർ എപ്പോഴും കടന്നാക്രമിച്ചു വ്യക്തിപരമായി ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുന്നത് കാണും.

ഒരു പ്രത്യേക കാരണവും ഇല്ലാതെ.

എന്ത് പറഞ്ഞാലും പറഞ്ഞ വ്യക്തിയിലേക്ക് കാര്യം ചുരുക്കിക്കൊണ്ട്. അദ്ദേഹത്തെ കൊച്ചാക്കാൻ ശ്രമിച്ചുകൊണ്ട്.

ഒരുതരം അധമബോധത്തിൽ നിന്നും അപകർഷതാബോധത്തിൽ നിന്നും അസൂയയിൽ നിന്നും ഉയരുന്ന അസഹിഷ്ണുത നിറഞ്ഞ, വെറുപ്പ് പോലെ.

കാലേക്കൂട്ടി നിശ്ചയിച്ച സ്വരം പോലെ.

തുടരെത്തുടരെ.

സംവാദത്തിൽ സൂക്ഷിക്കേണ്ട മര്യാദ തൊട്ടുതീണ്ടാതെ.

അത് മറ്റൊന്ന് കൊണ്ടുമല്ല.

ഏകസത്യാവാദവും അവസാനവാദവും ഉണ്ടാക്കിയ അനിവാര്യമായ തീവ്രതയും അസഹിഷ്ണുതയും അവരറിയാതെയും പുറത്ത് വരുന്നതാണ്.

പിന്നെ വ്യക്തിപരമായ വെറുപ്പും കുശുമ്പും അസൂയയും അതിൻ്റെ കൂടെ കൂടിക്കലരുന്നത്.

ചരിത്രത്തിൽ അബൂജഹലുമാർക്ക് സംഭവിക്കുന്നത്.

നേരിട്ടറിയുകയോ കാണുകയോ ചെയ്യാത്ത ഒരാളുടെ നേരെ പോലും.

അല്ലാതെ ആശയത്തിൻ്റെ നേരെ ആശയം വെച്ച് തന്നെയല്ല.

സ്വന്തമായ ന്യായന്യായതകൾ വെച്ചുമല്ല.

ശരിയും അത് പറയുന്നതുമല്ല അത്തരക്കാർക്ക് വിഷയം.

പറയുന്ന വ്യക്തി വലിയ ആൾ ആയിപ്പോകുന്നുവോ ആരെങ്കിലും അങ്ങനെ കരുതിപ്പോകുന്നുവോ എന്നതാണ് അവരെ കൂടുതൽ ബാധിക്കുന്നത്.

ഏതോ എന്തോ പഴയ ചിലത്, ഒന്ന് മാത്രമെന്നത്, ഓരാൾ മാത്രമെന്നത്, ഒരു ഗ്രന്ഥം മാത്രമെന്നത്, കിണഞ്ഞ് പരിശ്രമിച്ച് പ്രതിരോധിക്കാനുള്ളത് പോലെ അത്തരക്കാർ.

ആരോ പറഞ്ഞുവിട്ടതും പറഞ്ഞേല്പിച്ചതും പോലെ.

സത്യം ഇളക്കമാണ്. സ്ഥാനമാനങ്ങളും നിന്നിടവും നഷ്ടമാക്കും.

അറിവും കാഴ്ച്ചയും അനുഭവവും ഉള്ളവന് എന്ത് വിശ്വാസം, എന്തിന് വിശ്വാസം? 

അറിവും കാഴ്ചയും അനുഭവവും തന്നെ ആവുന്നവന് എന്ത് വിശ്വാസം, എന്തിന് വിശ്വാസം?

*****

കൂടെ ആരെങ്കിലുമുണ്ടാവുമെന്ന് കരുതി 

സത്യം പറയേണ്ട, 

സത്യം പറയാൻ നിൽക്കേണ്ട. 


പറയുന്നത് സത്യമാണെങ്കിൽ, 

ആരും കൂടെയുണ്ടാവില്ല. 

ആർക്കും കൂടെനിൽക്കാനാവില്ല. 


കാരണം, 

സത്യം ഇളക്കമാണ്. 

സ്ഥാനമാനങ്ങളും നിന്നിടവും 

നഷ്ടമാക്കും. 


നിങ്ങളും പറഞ്ഞതും 

വെറും കളവും കാല്പനികവും 

കഥയും കഥാപാത്രവും 

ആവുമ്പോൾ ഒഴികെ. 


അതിനാൽ, 

ശരിക്കും തോന്നുന്നുവെങ്കിൽ മാത്രം, 

തോന്നുന്നത് കൊണ്ട് മാത്രം, 

അനുകരിക്കാതെ മാത്രം, 

പ്രതീക്ഷകൾ ഒന്നും വെക്കാതെ മാത്രം, 

സത്യം പറയുക.

*****

അതുവരെ ഉണ്ടായിരുന്ന, 

അല്ലെങ്കിൽ അപ്പപ്പോൾ 

അവിടവിടെ നിലനിന്നിരുന്ന 

ഏതെങ്കിലും ഒരു കുടയുടെയും 

സംഘത്തിൻ്റെയും 

തോളിൽ കയറിയും, 

അവരുടെയൊക്കെ മറയിയിലും 

പിന്തുണയിലുമല്ല, 

അങ്ങനെ അത്തരം 

വിശ്വാസങ്ങളുമായി ഓർത്തുപോകുന്നവരായിട്ടല്ല 

ബുദ്ധനും മുഹമ്മദും 

യേശുവും കൃഷ്ണനും 

നാരായണനും ശങ്കരനും 

സോക്രട്ടീസും രമണനും റൂമിയും?


പിന്നെന്താണ് 

ആരെയെങ്കിലും പിന്തുടരാതെ 

എങ്ങിനെ എന്ന ചോദ്യം?


കുടയുടെയും 

സംഘബലത്തിൻ്റെയും ആവശ്യം 

ഭീരുക്കൾക്കാണ്. 

സ്വന്തമായി തെളിച്ചമില്ലാത്തവർക്ക്. 

അനുകരിച്ച് പോകുന്നവർക്ക്. 

ഒറ്റക്ക് നിൽക്കാൻ കഴിയാത്തവർക്ക്.


വിത്ത് ശല്യമാണെന്ന് വരെ വന്നേക്കും.

വിത്ത് മുളക്കും. 

വിത്ത് മരമാകും. 

മരത്തിൽ  നൂറായിരം വിത്തുകളുണ്ടാവും. 

വിത്ത് സാധാരണ സംഭവമാവും. 

വിത്ത് വിലയില്ലാത്തതാവും. 

വിത്ത് ശല്യമാണെന്ന് വരെ വന്നേക്കും. 


എന്നാലും അറിയണം....

മരത്തെ മരമാക്കിയത് വിത്തല്ലെന്ന് വരില്ല. 

വിത്തിൻ്റെ വിലയും വലുപ്പവും 

ഏതൊരു മരത്തിൻ്റെതും 

മരത്തിനേക്കാളുമാണ്. 

നമ്മെ നമ്മളാക്കിയ ഓരോ കാര്യവും 

ഓരോ വിത്ത് തന്നെ. 

പുതുവത്സരാശംസകൾ. 

*****

നമ്മുടെ വർഷം തുടങ്ങുന്നത് 

നമ്മുടെ ജന്മദിനം തൊട്ട്. 


നമ്മൾ പോലുമറിയാതെ 

നമ്മൾ കയറിവന്നുണ്ടായി. 


നമ്മൾ പോലുമറിയാതെ 

നമ്മൾ ഇറങ്ങിപ്പോയില്ലാതാവും. 


അത്രതന്നെ. 


ജീവിതം സ്വയം മാറും. 

ആ വഴിയിൽ നമ്മളെയും മാറ്റും. 


അല്ലാതെ നമ്മൾ സ്വയം മാറാനില്ല. 

സമൃദ്ധിയും പൊരുത്തവും ഉണ്ടാവട്ടെ.


പുതുവസരാശംസകൾ...

*****

അതുവരെ ഉണ്ടായിരുന്ന, 

അല്ലെങ്കിൽ അപ്പപ്പോൾ 

അവിടവിടെ നിലനിന്നിരുന്ന 

ഏതെങ്കിലും ഒരു കുടയുടെയും 

സംഘത്തിൻ്റെയും 

തോളിൽ കയറിയും, 

അവരുടെയൊക്കെ മറയിയിലും 

പിന്തുണയിലുമല്ല, 

അങ്ങനെ അത്തരം 

വിശ്വാസങ്ങളുമായി ഓർത്തുപോകുന്നവരായിട്ടല്ല 

ബുദ്ധനും മുഹമ്മദും 

യേശുവും കൃഷ്ണനും 

നാരായണനും ശങ്കരനും 

സോക്രട്ടീസും രമണനും റൂമിയും?


പിന്നെന്താണ് 

ആരെയെങ്കിലും പിന്തുടരാതെ 

എങ്ങിനെ എന്ന ചോദ്യം?


കുടയുടെയും 

സംഘബലത്തിൻ്റെയും ആവശ്യം 

ഭീരുക്കൾക്കാണ്. 

സ്വന്തമായി തെളിച്ചമില്ലാത്തവർക്ക്. 

അനുകരിച്ച് പോകുന്നവർക്ക്. 

ഒറ്റക്ക് നിൽക്കാൻ കഴിയാത്തവർക്ക്.

Friday, December 30, 2022

ഇന്ത്യ ഒരു മതേതര രാജ്യമല്ലേ? ആദ്യവും അവസാനവും മതവിശ്വാസി മാത്രം.

ചോദ്യം: ഇന്ത്യ ഒരു മതേതര രാജ്യമല്ലേ?

അതേ,

എന്ത് പറ്റി?

എന്തേ അങ്ങനെ ചോദിക്കാൻ? 

ഒന്നുമില്ല.

നിങൾ അത്രക്കങ്ങ് മതേതരത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണോ?

അല്ല.

നിങൾ ഇന്ത്യയിൽ വിശ്വസിക്കുന്നത്കൊണ്ടാണോ?

അല്ല.

എങ്കിൽ നിങൾ ശരിക്കും വിശ്വസിക്കുന്നത്?

മതത്തിൽ. 

മതം പറയുന്ന സ്വർഗ്ഗത്തിലും നരകത്തിലും.

ഓഹോ...

എന്നിട്ടും ഇന്ത്യ മതേതര രാജ്യമല്ലേ എന്ന് ചോദിക്കാൻ കാരണം?

നമ്മുടെ മതത്തിൻ്റെ പ്രബോധന പ്രചാരണ പരിപാടികൾ നടത്താൻ. 

അവ നടത്താനുള്ള അനുവാദം കിട്ടാൻ.

അതിന് ഇന്ത്യ മതേതര രാജ്യമായി തുടരേണ്ടത് നമ്മുടെ ആവശ്യമാണ്.

ഓഹോ... 

അല്ലാതെ നിങൾ മതേതര വിശ്വാസി ആയത് കൊണ്ടല്ല.

അല്ല.

നിങ്ങളുടെ സ്വന്തം ഇടങ്ങളും വീട്ടകങ്ങളും മതേതരമാക്കുന്നത് കൊണ്ടും, അങ്ങനെ മതേതരമാക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടുമല്ല.

അല്ല.

തീരെയും അല്ല.

എങ്കിൽ, നിങൾ ആദ്യവും അവസാനവും എന്താണ്?

നമ്മൾ ആദ്യവും അവസാനവും മതവിശ്വാസി മാത്രം.

മതവിശ്വാസിയായി തന്നെ മരിക്കാൻ എപ്പോഴും പ്രാർത്ഥിക്കുന്ന മതവിശ്വാസി.

ഒഹോ...

അങ്ങനെ.....

അല്ലാതെ, ഇന്ത്യ ഒരു മതേതര രാജ്യമല്ലേ എന്ന് ചോദിച്ചത്  നിങൾ മതേതരത്വത്തേയും ഇന്ത്യയെയും സ്നേഹിക്കുന്നത് കൊണ്ടല്ല.

നിങൾ ഒരു മതേതരൻ ആവുന്നത് കൊണ്ടുമല്ല. 

മതേതരൻ ആയിത്തന്നെ ജീവിക്കാനും മരിക്കാനും അല്ല. 

അതേ..., അല്ല.

രാജ്യത്തിനും മതേതരത്വത്തിനും മുകളിൽ തെരഞ്ഞെടുക്കുന്നതും ഇഷ്ടപ്പെടുന്നതും നമ്മുടെ മതത്തെ. 

സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന, അല്ലെങ്കിൽ നരകം കൊണ്ട് ശിക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന മതത്തെ നമ്മൾ എപ്പോഴും ഒരുപടി മുന്നിൽ തന്നെ വെക്കും.


ഒരു സുഹൃത്ത് നടത്തിയ ഉണർത്തൽ:

ഒരു സുഹൃത്ത് ( Mohamed Rafeeque ) നടത്തിയ ഉണർത്തൽ:

"താങ്കളുടെ വിശ്വാസം എന്തുമാവട്ടെ. അതിൽ ഇടപെടുന്നില്ല. പക്ഷേ, കുറെയായിട്ടുള്ള ഈ ഇസ്ലാംമത വിമർശനരീതി അത്ര ശരിയല്ല. അത്‌ മതവിശ്വാസികൾക്ക് പ്രയാസമുണ്ടാക്കാം.

മറുപടി:

ഈയുള്ളവൻ്റെ ഈയടുത്ത കാലത്തുള്ള കുറിപ്പുകളിൽ എവിടെയും നേരിട്ടുള്ള ഇസ്ലാം മതവിമർശനം ഇല്ലല്ലോ?

മതം എന്ന് മാത്രമല്ലേ എല്ലായിടത്തും പറയുന്നുള്ളൂ...???

മതം എന്ന പൊതുപ്രയോഗം മാത്രം. 

ആ നിലക്ക് മതങ്ങളെ മൊത്തമായി വിമർശിക്കുക മാത്രം.

ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് മതവുമായും,  മതത്തിന് ദൈവവുമായും ഒരു ബന്ധവും ഇല്ലെന്ന മട്ടിൽ.

മതത്തെ പൊതുവേ വിമർശിക്കുമ്പോൾ അത് ഇസ്ലാമിനെ മാത്രമാണെന്ന് തോന്നുന്നത് മുസ്ലിംകളും ഇസ്ലാമിസ്റ്റ്കളും ഒരുതരം കുറ്റബോധമനസ്സ് സൂക്ഷിക്കുന്നത് കൊണ്ടാവില്ലേ? 

മതം എന്നാൽ ഇസ്‌ലാം മാത്രമാണോ?

അതുമല്ലെങ്കിൽ, താങ്കൾ മേൽസൂചിപ്പിച്ചതിൻ്റെ അർത്ഥം വേറൊന്നാണോ?

ഞങ്ങൾക്ക് എല്ലാവരെയും വിമർശിക്കാം, ഞങ്ങളെ ആരും വിമർശിക്കരുത് എന്ന വാദമാണോ? 

എങ്കിൽ മുസ്ലിംകളുടെയും ഇസ്ലാമിസ്റ്റ്കളുടെയും ഏകസത്യാവാദത്തിൽ നിന്ന് ഉരുത്തിരിയുന്ന  ഔദ്ധത്യബോധത്തിൽ നിന്നായിരിക്കില്ലേ താങ്കൾ സൂചിപ്പിച്ച അങ്ങനെയൊരു തോന്നലും വേദനയും പ്രയാസവും ഉണ്ടാവുന്നത്? 

ഞങ്ങൾക്ക് എല്ലാവരും സ്വാതന്ത്ര്യം നൽകണം, ഞങ്ങൾ ആർക്കും സ്വാതന്ത്ര്യം കൊടുക്കില്ലെന്ന ഏകപക്ഷീയ ഏകസത്യവാദ ബോധത്തിൽ നിന്ന് വരുന്ന നിലപാടല്ലേ അത്?

*******

ഇസ്‌ലാം മതത്തെ നേരിട്ട് വിളിച്ച് വിമർശിച്ച ഈയുള്ളവൻ്റെ അടുത്തകാലത്തുള്ള ഒരു പോസ്റ്റെങ്കിലും താങ്കൾ കാണിക്കൂ. 

വിമർശിക്കാനുള്ള പേടി കൊണ്ടല്ല വിമർശിക്കാത്തത്. 

തെറ്റ് ആരുടെ ഭാഗത്തായാലും തിരുത്തണം, വിമർശിക്കണം.

ഇസ്‌ലാം വിമർശനം ഈയുള്ളവന് അജണ്ട അല്ലാത്തത് കൊണ്ട് മാത്രം  വിമർശിക്കാത്തതാണ്. 

ഇസ്‌ലാം അതിന് മാത്രം ഇല്ലാത്തത് കൊണ്ട് മാത്രം വിമർശിക്കാത്തതാണ്.

പിന്നെ നിഷ്പക്ഷമായി ചില ശരി പറയുമ്പോൾ ആർക്കെങ്കിലും പൊള്ളുന്നുവെങ്കിൽ അത് പൊള്ളുന്നവൻ്റെ പ്രശ്നമാണ്, രോഗമാണ്. 

ആർക്കും കുളിരാത്ത അന്തരീക്ഷത്തിൽ കുളിരുന്നവന് പനിയുണ്ട്, രോഗമുണ്ട് എന്നർത്ഥം.

അവന് മാത്രം കമ്പിളി വേണ്ടി വരും. 

അത് കൊണ്ട് ഇസ്ലാമിനും വേണ്ടി വരും ഒരു കമ്പിളി.

ന്യായീകരണങ്ങളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രതിരോധങ്ങളുടെയും കമ്പിളി. 

സ്വയം എല്ലാവർക്കുമെതിരെ എപ്പോഴും പ്രാർത്ഥിച്ചും ഗൂഢാലോചനകൾ നടത്തിക്കൊണ്ടുമിരിക്കെ.

*****

ഇനി താങ്കൾ ആരോപിച്ചത് പോലെ ഇസ്ലാം മതത്തെ ഈയുള്ളവൻ വിമർശിക്കുന്നു എന്ന് തന്നെ കരുതുക. 

കോടാനുകോടി ആളുകളുടെ ജീവിതത്തെ തെറ്റായോ ശരിയായോ സ്വാധീനിക്കുന്നു ഇസ്‌ലാം എന്നത് കൊണ്ട് മാത്രമാണത്.  

ആ സ്വാധീനിക്കപ്പെടുന്ന കോടാനുകോടി ആളുകൾക്ക് വേണ്ടി, (അങ്ങനെ ജനിച്ച് കിട്ടിയത് കൊണ്ട് മാത്രം മഹാഭൂരിപക്ഷത്തിന് വേണ്ടി), തെറ്റായും ശയിയായും അതേ ഇസ്ലാമിനെ കൈകാര്യം ചെയ്യേണ്ടതില്ലേ? 

കോടാനുകോടി ആളുകളുടെ കുടയായ ഇസ്‌ലാം മതം ഒരു പൊതുസ്വത്തല്ലേ?

പൊതുസ്വത്താവുമ്പോൾ പൊതുവായി തന്നെ കൈകാര്യം ചെയ്യേണ്ടതല്ലേ?

ആ കുട കീറിപ്പോളിഞ്ഞ കുടയാണെങ്കിൽ അതങ്ങനെ തന്നെ പറയേണ്ടതില്ലേ?

******

ഇനിയും ചോദിക്കട്ടെ. 

ഇസ്ലാമിന് വേണ്ടി പ്രബോധന പ്രചാരണ പരിപാടികൾ നടക്കുന്നില്ലേ? 

അതുപോലെ തന്നെയല്ലേ ഇസ്ലാമിക വിരുദ്ധരും മതവിരുദ്ധരും അവരുടെ വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും (അത് സ്വാഭാവികമായും ഇസ്ലാമിക വിരുദ്ധമായിരിക്കുമല്ലോ?) പ്രബോധന പ്രചാരണ പരിപാടികൾ നടത്തുന്നത്?

ഇസ്ലാമിന് അനുകൂലമായി വ്യാഖ്യാനം പറയുന്നത് പോലെ തന്നെ സ്വാഭാവികമല്ലേ അതിന് എതിരെയും വ്യാഖ്യാനം പറയുന്നത്? 

ഇസ്ലാമും ഇസ്ലാമിക പ്രസ്ഥാനങ്ങളും വളരുന്നത് മറ്റു മതങ്ങളെ വിമർശിച്ചും തെറ്റാണെന്ന് തെളിയിച്ചും തന്നെയല്ലേ? 

ഖുർആൻ തന്നെ ബഹുദൈവ വിശ്വാസികളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും ദൈവനിഷേധികളെയും നിഷേധിച്ചും വിമർശിച്ചും തന്നെയല്ലേ ഉള്ളത്? 

മറ്റ് മതങ്ങളെ വിമർശിക്കുന്ന, തെറ്റാണെന്ന് വരുത്തുന്ന എത്ര ഇസ്‌ലാമിക പുസ്തകങ്ങൾ ഉണ്ട്? 

എത്രയെത്ര ക്ലാസുകളും പൊതുപരിപാടികളും ഇസ്ലാമിസ്റ്റുകൾ ഇസ്ലാമിനെ പരിചയപ്പെടുത്താനും മറ്റ് മതങ്ങളെയും അവിശ്വാസത്തേയും തെറ്റെന്ന് കാണിക്കാനും നടത്തുന്നു? 

മുസ്ലിം സംഘടനകൾ തന്നെ എത്രയെത്ര വിമർശന പരിപാടികൾ പരസ്പരം എതിരേ നടത്തുന്നു? 

എത്രയെത്ര പരസ്പരം വിമർശിക്കുന്നു?

അപ്പോഴൊന്നും ഇല്ലാത്ത വേവലാതി, ന്യായം പറഞ്ഞ് മാത്രം, വെറുതെ കണ്ണടച്ച് തെറി പറയാതെ, ഇസ്ലാമിനെ വിമർശിക്കുമ്പോൾ ഉണ്ടാവുന്നത് ശരിയാണോ?

Tuesday, December 27, 2022

താൻ മാത്രം വലുതാണെന്നന്ന് എപ്പോഴും വിളിച്ച് പറയേണ്ടി വരിക....!!!

ദൈവത്തിന് മതമില്ല. 

മതം പറയുന്നത് പോലുള്ള  ദൈവമില്ല. 

മതം പറയുന്നത് പോലെയല്ല ഉണ്ടെങ്കിൽ ഉള്ള ദൈവം. 

മതം ദൈവത്തെ ചുരുക്കുന്നു. 

ചുരുങ്ങിയ ദൈവം പിശാചാകുന്നു, വിഭജനവും വെറുപ്പുമുണ്ടാക്കുന്നു.

******

ദൈവത്തിന് പറയേണ്ടി വരികയോ? 

അതും ദൈവത്തിന്!!!! 

ഏതോ കാലത്ത്, ഏതോ ഭാഷയിൽ മാത്രം? 

അതും ഈ ചെറിയ മനുഷ്യനോട്. 

എന്നിട്ട് തോറ്റുപോവുക. 

****

ദൈവം തിരുത്തുകയോ? 

അതും ഈ ചെറിയ മനുഷ്യനെ. 


ദൈവവും ദൈവത്തിൻ്റെ നിനവും മാത്രം ലോകവും ലോകത്തുള്ളതും?

അല്ലാത്തതൊന്നും ഇല്ല. 

എന്നിട്ടും പിന്നെ?

****

ദൈവം ഉദ്ദേശിക്കുന്നത് മാത്രം നടക്കുന്ന ലോകത്ത്, 

ദൈവം ഉദ്ദേശിക്കുന്നതല്ലാത്ത ഒന്നും നടക്കാത്ത ലോകത്ത് 

(മാ ഷാ അല്ലാഹു കാൻ, വ മാലം യഷാ ലം യക്കുൻ) 

വീണ്ടും വീണ്ടും ഞാണെനെന്ന് പറയേണ്ടി വരികയോ?

അങ്ങനെ ദൈവം മാത്രം ശരിക്കുമുള്ള ദൈവത്തിന്, ദൈവമല്ലാത്ത വേറൊരാളും ശക്തിയും യഥാർഥത്തിൽ ഇല്ലാത്ത ദൈവത്തിന്, 

വീണ്ടും വീണ്ടും തിരുത്തേണ്ടി വരികയോ? 

എന്നിട്ട് ആ തിരുത്ത് നടക്കാതിരിക്കുകയോ?

ദൈവം പരാജയപ്പെടുകയോ? 

*****

അല്ലെങ്കിലും, 

എവിടെയും നിലക്കാത്ത, 

എപ്പോഴും തുടർന്ന്കൊണ്ടിരിക്കുന്ന, 

ഒരു പ്രത്യേക ഗ്രന്ഥത്തിലും വ്യക്തിയിലും 

ഭാഷയിലും കാലത്തിലും 

ചുരുങ്ങാത്ത, അവസാനിക്കാത്ത 

തിരുത്തും ഇടപെടലും 

കളിയും കാര്യവും

തന്നെയാവണ്ടേ ദൈവം?

ആരും പറയാത്ത, 

ആർക്കും പറയാനും ചുരുക്കാനും 

സാധിക്കാത്ത ദൈവം. 

******

ഈ കാലമത്രയും ദൈവവും, 

പിന്നെ സ്വർഗ്ഗം കിട്ടാൻ കൂടെ കൂടിയ 

പ്രചാരകരും പ്രബോധകരും 

പുരോഹിതരും വ്യാഖ്യാതാക്കളും കൂടി 

പ്രയത്നിച്ചിട്ട് മനുഷ്യന് 

മാർഗ്ഗനിർദ്ദേശം കിട്ടിയോ? 


ഭൂരിപക്ഷവും എക്കാലവും പുറത്ത് തന്നെയാണല്ലോ?

******

ഇനി, മാർഗ്ഗനിർദേശം കിട്ടിയെന്ന് പറയപ്പെടുന്ന ഭൂരിപക്ഷം വിശ്വാസികൾ പോലും പേര് കൊണ്ടും ജന്മം കൊണ്ടും മാത്രം. 

അവരിലും എത്ര ശതമാനമുണ്ടാവും മാർഗ്ഗനിർദേശം കിട്ടിയവർ? 

നിങൾ പറയുന്ന ദൈവം ശരിക്കും പരാജയപ്പെടുകയല്ലേ?

*****

ജനങ്ങളെ സൃഷ്ടിച്ച ദൈവം എത്ര ശ്രമിച്ചിട്ടും ജനങ്ങളുടെ മുൻപിൽ പരാജയപ്പെടുകയോ? 

മതപ്രവാചകരും പ്രബോധകരും പുരോഹിതരും ഒരുപോലെ പറഞ്ഞുവരുന്നത് അതല്ലേ, അങ്ങനെയല്ലേ? 

*****

ഈഗോയുടെ മൊത്തക്കച്ചവട കേന്ദ്രമാണ് ദൈവം എന്നർത്ഥം, അല്ലേ?

താൻ മാത്രം വലുതാണെന്നന്ന് എപ്പോഴും വിളിച്ച് പറയേണ്ടി വരുന്നത്ര അല്പനായ ഈഗോയുടെ മൊത്തക്കച്ചവട കേന്ദ്രം.

താനല്ലാത്തവർ, തൻ്റെ തന്നെ സൃഷ്ടികൾ പോലും, വലുതായിപ്പോകുമോ എന്നതിൽ വല്ലാത്ത പേടിയുള്ളവൻ ദൈവം.

മതം പരിചയപ്പെടുത്തുന്ന ദൈവം.

*****

നമ്മെപ്പോലെ hurt ആവുന്നവനാണ് ദൈവമെങ്കിൽ..., 

എല്ലാ ദൈവസങ്കല്പങ്ങളും ശരിയാണെന്ന് പറയണം. 

എല്ലാവരും ദൈവവും ഒരുപോലെ എന്ന്. 

മറിച്ച് പറഞ്ഞാൽ, കല്ലും തൂണും പശുവും ആടും എലിയും പൂച്ചയും നീയും ഒക്കെ ദൈവംമെന്ന്. 

എല്ലാറ്റിലും, പിന്നെ ഏത് ബിംബത്തിലും ദൈവത്തെ കാണണമെന്ന്.

*****

ആപേക്ഷിക മാനത്തിൽ എല്ലാ വികാരവിചാരങ്ങളും ഉള്ള, നമ്മുടേത് പോലെ തന്നെ തലച്ചോറുള്ള അല്പനായ ഏകദൈവം

മതം പരിചയപ്പെടുത്തുന്ന ദൈവം.

******

ദൈവമല്ലാത്തതിനെ ആരാധിച്ചാൽ, ദൈവത്തെ നിഷേധിച്ചാൽ ദൈവത്തിനെന്ത് നഷ്ടം? 

എന്തെങ്കിലും നഷ്ടപ്പെടുന്നവനോ ദൈവം? 

അതെങ്ങിനെ ഏറ്റവും വലിയ ശിക്ഷ നൽകേണ്ട, ഒരിക്കലും പൊറുക്കാത്ത പാപമാവുന്നത്? 

ഏത് ആരാധിക്കുന്നവനും തൻ്റെ പരിധിക്കുള്ളിലെ അറിവനുസരിച്ച ദൈവത്തെയാണ് ആരാധിക്കുന്നത്.

ഏത് നിഷേധിക്കുന്നവനും തൻ്റെ പരിധിക്കുള്ളിലെ അറിവനുസരിച്ചാണ് നിഷേധിക്കുന്നത്.

അറിയാത്തത് വെച്ച്, ആരോ എന്തോ പറഞ്ഞത് വെച്ച്, എന്തെങ്കിലും ചെയ്യാൻ ആരോടും ഒരു ദൈവത്തിനും ആവശ്യപ്പെട്ടു കൂടല്ലോ, നിർബന്ധിച്ചു കൂടല്ലോ?

******

നമുക്ക് പിടികിട്ടാത്ത കാര്യമാണ്. 

പക്ഷേ പിടികിട്ടാത്ത കാര്യമാണ് എന്ന് ദൈവത്തിനും അറിയില്ലേ?

പിന്നെന്തിനാണ്, പിടികിട്ടാത്ത കാര്യത്തിൻ്റെ പേരിൽ മനുഷ്യനെ തിരുത്താനുള്ള ശ്രമവും നരക ഭീഷണിയും ഒക്കെ? 

പിടികിട്ടിച്ചു കൊടുത്താൽ മാത്രം പോരേ? 

ദൈവമല്ലേ? 

വിചാരിച്ചാൽ നടക്കുമല്ലോ?

അതല്ലേൽ ദൈവം മനുഷ്യനെ പോലെ ആവുകയാണോ? 

അതുമല്ലെങ്കിൽ മതം പരിചയപ്പെടുത്തുന്ന ദൈവം മാത്രം മനുഷ്യനെ പോലെ ആവുകയാണോ?

ഈ 1400 കൊല്ലം പിറകിലേക്ക് മാത്രം കയർ കെട്ടിവെച്ച ഒരു മതത്തിൻ്റെ അബദ്ധങ്ങളെ ഇങ്ങനെയും വ്യാഖ്യാനിച്ച് ന്യായീകരിക്കേണ്ടതുണ്ടോ? 

മതത്തെ നിഷേധിച്ച് ദൈവത്തെ കൊണ്ടുനടന്നാൽ പോരേ...?

******

മനുഷ്യൻ ദൈവത്തിൻ്റെ ഭൂമിയിലെ പ്രതിനിധി ആണ്, ആവണം പോൽ.

എന്നിട്ട് അതും നടക്കാത്ത കോലത്തിൽ പരാജയപ്പെടുകയോ?

ദൈവത്തിന് നേരിട്ട് കാര്യങ്ങൾ ചെയ്യാൻ കഴിയാത്തത് കൊണ്ടാണോ?

പലരും എന്തൊക്കെയോ എവിടെയൊക്കെയോ കേട്ടതും വായിച്ചതും അപ്പടിയേ പറയുന്നു. 

ജമാഅത്തെ ഇസ്ലാമിക്കാർ കാലാകാലമായി പറയുന്നത് അപ്പടി പലരും ഇപ്പോൽൾ പറയുന്നു. (ഇന്നീ ജാഇലും ഫിൽ അർളി ഖലീഫാ) എന്ന സൂക്തം പിടിച്ചുള്ള വ്യാഖ്യാനം.

മനുഷ്യൻ പ്രതിനിധിയാവാൻ ദൈവം തീരുമാനിച്ചാൽ ആവാതിരിക്കാൻ കഴിയില്ലല്ലോ? 

സ്വാഭാവികമായും ആവുമല്ലോ? 

മനുഷ്യൻ മുഴുവനും തന്നെ സ്വാഭാവികമായി പ്രതിനിധി ആവുകയല്ലേ? ആവുമല്ലോ?

ആരെങ്കിലും എപ്പോഴെങ്കിലും കൃത്രിമമായി ശ്രമിച്ച് ആവുന്നതല്ലല്ലോ പ്രതിനിധി? 

******

മതേതരത്വവും സഹിഷ്ണുതയും പുറംപൂച്ചിന് പറയുന്ന മതതീവ്രവാദിയുടെ ഉള്ളിലെ അസഹിഷ്ണുത എങ്ങനെ വെളിപ്പെടും? 

അവൻ ആരെയെല്ലാം സഹിച്ചാലും, സ്വസമുദായത്തിൽ നിന്നുള്ള വേറിട്ട ചിന്താഗതിക്കരനെ സഹിക്കില്ല. 

ബന്ധുവായാലും സുഹൃത്തായാലും അയൽവാസിയായാലും, വീട്കൂടലിനും മക്കളുടെ കല്യാണത്തിനും വരെ വേറിട്ട് ചിന്തിക്കുന്നവനെ അവഗണിക്കും.

അവൻ കണ്ടില്ലെന്ന് നടിച്ച് തമാസ്കരിക്കും, അങ്ങനെ തമസ്കരിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടും

Saturday, December 24, 2022

അപ്പോഴാണ് ഓരോരുത്തരും വ്യത്യസ്തവും അപൂർവ്വവും ആവുന്നത്.

എല്ലാവർക്കും വേണ്ടി, എല്ലാ കാലത്തേക്കും വേണ്ടി ആർക്കും എല്ലാം (ഒരുപക്ഷേ ഒന്നും തന്നെ) പറഞ്ഞുവെക്കാൻ സാധിക്കില്ല, സാധിക്കേണ്ടതില്ല. 

അതിനാൽ തന്നെ അച്ചട്ട് പോലെ മുൻ കടന്നുപോയ ആരെയും അനുസരിക്കരുത്, അനുസരിക്കാൻ പറ്റരുത്. 

അപ്പോഴാണ് ഓരോരുത്തരും അവരുടെ വ്യക്തിത്വം കാണിക്കുന്നത്. 

അപ്പോഴാണ് ഓരോരുത്തരും വ്യത്യസ്തവും അപൂർവ്വവും ആവുന്നത്. 

പറ്റുന്നുവെങ്കിൽ മാത്രം, പറ്റുന്നത്ര മാത്രം എന്തും സ്വീകരിക്കുക. 

******

ജീവിതം ജീവിതത്തിൻ്റെ സ്വഭാവം കൊണ്ട് അനിശ്ചിതമാണ്. 

എന്നുവെച്ച് നമ്മളായി ജീവിതത്തെ ഒന്നുകൂടി അനിശ്ചിതമാക്കേണ്ടതില്ല. 

അതുകൊണ്ടാണല്ലോ നമ്മൾ നമ്മുടേതായ ശ്രദ്ധയും കരുതലും മുൻകരുതലും എടുക്കുന്നത്. 

ആരും പ്രയാസവും അപകടവും ആഗ്രഹിക്കില്ലല്ലോ?

******

മതേതരത്വവും സഹിഷ്ണുതയും പുറംപൂച്ചിന് പറയുന്ന മതതീവ്രവാദിയുടെ ഉള്ളിലെ അസഹിഷ്ണുത എങ്ങനെ വെളിപ്പെടും? 

അവൻ ആരെയെല്ലാം സഹിച്ചാലും, സ്വസമുദായത്തിൽ നിന്നുള്ള വേറിട്ട ചിന്താഗതിക്കരനെ സഹിക്കില്ല. 

ബന്ധുവായാലും സുഹൃത്തായാലും അയൽവാസിയായാലും, വീട്കൂടലിനും മക്കളുടെ കല്യാണത്തിനും വരെ വേറിട്ട് ചിന്തിക്കുന്നവനെ അവഗണിക്കും. 

കണ്ടില്ലെന്ന് നടിച്ച് തമാസ്കരിക്കും, അങ്ങനെ തമസ്കരിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടും.

വിശ്വാസം മാറുന്നവന് വധശിക്ഷ എന്ന മതവിധി അവൻ്റെ ഉള്ളിൽ അതിന് രഹസ്യമായി ന്യായവും കരുത്തും നൽകും 

Friday, December 23, 2022

ഇതൊരു ചോദ്യമാണ്. 'ദ ഹിന്ദു' പത്രം ചോദിച്ചതാണ്.

ഇതൊരു ചോദ്യമാണ്.

'ദ ഹിന്ദു' പത്രം ചോദിച്ചതാണ്.

ഭരണഘടനാ സ്ഥാപനം കൂടിയായ കോടതികൾ ദീർഘകാലം അവധിക്ക് പൂട്ടിയിടേണ്ടതുണ്ടോ?


മറ്റാർക്കും ഇല്ലാത്ത സ്പെഷ്യൽ ദീർഘകാല അവധികൾ (എല്ലാവർക്കുമുള്ളത് പോലെ, അവർക്കുള്ള മറ്റ് അവധികൾക്ക് പുറമേ) ജഡ്ജിമാർ അർഹിക്കുന്നുണ്ടോ?

ഉത്തരം ഉള്ളവർക്ക് ഉത്തരം പറയാം.

ഇനിയും ചോദ്യങ്ങൾ ഉള്ളവർക്ക് അതുയർത്തുകയും ആവാം.

*****

ജഡ്ജിമാരും കോടതിയും കൂടുതൽ ഒഴിവുദിവസങ്ങൾ അർഹിക്കുന്നു എന്നത് ശരിയായിരിക്കാം.


അനുകൂലിക്കാനും പ്രതികൂലിക്കാനും ഉദ്ദേശിച്ചല്ല, 

ഈ വിഷയം ഉയർത്തുന്നത്, ഇത് ചോദിക്കുന്നത്.


ജനാധിപത്യത്തിൻ്റെ മൂന്നാം തൂണിനെ കുറിച്ച് ജനങ്ങളും എന്തെങ്കിലും പറയട്ടെ എന്ന് മാത്രം ഇത് പോസ്റ്റ് ചെയ്യുമ്പോൾ കരുതി. ഒരു ചർച്ച.

പക്ഷേ ജനങ്ങൾക്ക് ആർക്കും ഇതേകുറിച്ച് കാര്യമായ അറിവോ ആലോചനയോ അഭിപ്രായമോ ഇല്ലെന്ന് തോന്നുന്നു. 

ഇതിൽ (എഫ്‌ബിയിൽ) അവരിൽ നിന്നും കാര്യമായ പ്രതികരണം ഇല്ലാത്തത് നോക്കിയാൽ അറിയാം.

അതുകൊണ്ട് തന്നെ അതിനപ്പുറം ഈയുള്ളവൻ ഒന്നും പറഞ്ഞില്ല.

എന്തായാലും ഹിന്ദുവിൽ വന്ന ചർച്ചക്ക് മൂന്ന് inherent ആയ തകരാറുകൾ ഉണ്ടായിരുന്നു.

ഒന്ന്: അതിൽ പങ്കെടുത്ത രണ്ട് പേരും സുപ്രീം കോടതിയിൽ നിന്നുളളവരാണ്. 

ഒന്ന് retired ജഡ്ജി. 

രണ്ടാമത്തേത് സുപ്രീം കോടതിയിലെ തന്നെ സീനിയർ വക്കീൽ.


രണ്ട്: രണ്ട് പേരും പൂർണമായും നിലവിലുള്ളതിനെ അനുകൂലിക്കുന്നുവരായിരുന്നു.

മറുപക്ഷം പറയുന്ന ആരും ഉണ്ടായിരുന്നില്ല.


മൂന്ന്: രണ്ട് പേരും സുപ്രീം കോടതിയുടെ പരിപ്രേക്ഷ്യത്തിൽ നിന്ന് മാത്രമായിരുന്നു ചർച്ചയിൽ സംസാരിച്ചത്. ജനങ്ങളുടെ ഭാഗത്ത് നിന്നോ, കോടതിക്ക് വേണ്ടിയും ജഡ്ജിമാർക്ക് വേണ്ടിയും ജനങ്ങൾ വഹിക്കുന്ന ഭീമമായ ചിലവും നഷ്ടവും വെച്ചോ ആരും ചർച്ച ചെയ്തില്ല. 

അവർ സുപ്രീം കോടതി അല്ലാത്ത മറ്റ് കോടതികളുടെ പരിപ്രേക്ഷ്യത്തിൽ നിന്ന് സംസാരിക്കുന്നുമില്ല.

ജീവിക്കുന്നു എന്നുറപ്പിക്കാൻ ജീവിതം.

ഇതാണ് 'ഞാൻ', അതാണ് 'ഞാൻ' എന്ന ധാരണ, 

എന്ന് വരുത്തിത്തീർക്കാനുള്ള നിൻ്റെ  ശ്രമം, 

അത് തന്നെ നിന്നെ കുടുക്കുന്നു. 


സ്വയം സ്ഥാപിച്ച് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തന്നെ 

ഫലത്തിൽ നിൻ്റെ ജീവിതവും ജീവിതത്തിൽ ചെയ്യുന്ന ഏല്ലാ തൊഴിലുകളും...

****

നിങൾ എങ്ങിനെ സങ്കല്പിക്കുന്നുവോ അങ്ങനെയാണ് നിങ്ങളുടെ ദൈവം. 

നിങൾ എങ്ങിനെ പ്രാപിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങൾക്ക് ദൈവത്തെ പ്രാപിക്കാം. 

നിഷേധിച്ചും വിശ്വസിച്ചും ദൈവത്തെ പ്രാപിക്കാം.

വേണ്ടെന്ന് വെച്ചാലും നിങൾ ദൈവത്തോടൊപ്പം തന്നെ.

എല്ലാം ഒരുപോലെ ശരി. 

നിങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന് പറയാതിരുന്നാൽ മാത്രം മതി. 

അങ്ങനെ 'മാത്രം' പറഞാൽ അത് മാത്രം തെറ്റ്.

******

ദൈവം നിങ്ങളിലേക്ക് ചുരുങ്ങും. 

അതുകൊണ്ട് ദൈവത്തെ എങ്ങിനെയും കാണാം, സങ്കല്പിക്കാം, പ്രാപിക്കാം. 

ദൈവത്തിലേക്ക് എങ്ങിനെയും വികസിക്കാം. 

അതുകൊണ്ട് ദൈവത്തെ എങ്ങിനെയും കാണാതിരിക്കാം, സങ്കല്പിക്കാതിരിക്കാം.

*****

മരിക്കാനും മരിക്കുന്നതിലുമല്ല യഥാർഥത്തിൽ ആർക്കും പേടിയും വിഷമവും. 

'ഞാൻ' ഇല്ലാതാവും എന്നതിലാണ്. 

'ഞാൻ' ഇല്ലാതാവും എന്ന് കരുതിപ്പോകുന്നതിനാലാണ്. 

'ഞാൻ' തുടരുന്നതാണെങ്കിൽ മരിക്കാനെന്തിന് വിഷമിക്കണം, പേടിക്കണം?

****

തിന്നുക, കുടിക്കുക, ഉറങ്ങുക - ജീവിതം. 

അങ്ങനെ തിന്നാനും കുടിക്കാനും ഉറങ്ങാനും വേണ്ടി എന്തൊക്കെയോ അറിയുക, പഠിക്കുക, പറയുക ചെയ്യുക - ജീവിതം. 

ജീവിക്കുന്നു എന്നുറപ്പിക്കാൻ ജീവിക്കുക - ജീവിതം.

*****

യഥാർഥത്തിൽ ഇല്ലാത്ത ഒന്നിനെ, യഥാർഥത്തിൽ ഇല്ലാതിരുന്ന ഒന്നിനെ ഒന്നുകൂടെ ഇല്ലാതാക്കുന്നു മരണം.

സമയത്തിൻ്റെ ലാഭവും നഷ്ടവും നിശ്ചയിക്കുന്നത് എന്ത്, ആര്?

ഒരു വാക്കിൻ്റെ അർത്ഥമാണ് ആ വാക്കിൻ്റെ അഹങ്കാരം. 

ഞാൻ എന്നതിൻ്റെ, ആ വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം. 

ഏത് വാക്കിൻ്റെയും അർത്ഥം അതു ഉച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം.

****

വേരുകളിൽ നിന്ന് വളർന്ന പൂവിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വേരിനെ തിരയണം. 

കാരണം അടിത്തറയില്ലാതെ ഒരു കൊട്ടാരവും പണിയില്ല.

****

എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രം.  

താൽക്കാലികമായ ഒരുക്കൂട്ടുകൾ ഉണ്ടാക്കുന്ന ഞാൻ മാത്രം. 

അല്ലാത്ത ഞാനില്ല. 

അല്ലാത്ത ഒന്നുമില്ല.

*****

മറ്റാരേക്കാളും ശക്തമായി ദൈവത്തെ നിഷേധിക്കുന്നു ഈയുള്ളവൻ. 

അതേസമയം മറ്റാരേക്കാളും ശക്തമായി ദൈവത്തിൽ വിശ്വസിക്കുന്നു ഈയുള്ളവൻ.

*****

എൻ്റെതൊന്നും എൻ്റേതല്ലെങ്കിൽ, 

ഞാൻ തന്നെയും എൻ്റേതല്ലെങ്കിൽ, 

പിന്നെ എൻ്റെതെന്ന് തോന്നുന്ന, 

ഞാൻ എന്നെ സമർത്ഥിക്കാനും 

സ്ഥാപിക്കാനും കാണിക്കുന്ന 

അഹങ്കാരം ആരുടേതാണ്? 

ആർക്ക് വേണ്ടിയാണ്?


ഞാനും എൻ്റേതും 

ആരുടെയോ എന്തിൻ്റെയോ 

സമ്മാനമാണെങ്കിൽ, 

അതിൻ്റെ വലുപ്പം 

അത് തന്നവൻ്റെതാണ്.

അത് സംഭവിപ്പിച്ചവൻ്റെതാണ്.

****

ദൈവത്തിൽ വിശ്വസിക്കാത്തവൻ 

പിന്നെന്തിന് സമയത്തിൽ, 

അഥവാ സമയത്തിൻ്റെ നഷ്ടത്തിലും ലാഭത്തിലും 

വിശ്വസിക്കണം, വ്യാകുലപ്പെടണം? 


സമയം കൊണ്ട് എന്ത് നേടാൻ, 

എന്ത് നഷ്ടമാകാൻ?


സമയത്തിൻ്റെയും അല്ലാതെയുമുള്ള 

ലാഭവും നഷ്ടവും നിശ്ചയിക്കുന്നത് എന്ത്, ആര്?

*****

ഭൂരിപക്ഷം ആ ഒരു തുണിയും വെച്ച് നടക്കുന്നത് കൊണ്ട് അവരുടെ ആ തുണി വെച്ച് തന്നെ തുന്നിക്കൊടുക്കുന്നു എന്ന് മാത്രം. 

അവർക്ക് മനസ്സിലാവുന്ന അതേ വാക്ക് ഉപയോഗിക്കുന്നു എന്ന് മാത്രം. 

അതല്ലെങ്കിൽ ഇല്ലെന്നും ഉണ്ടെന്നും പറയുന്നതിന് ഒരേ അർത്ഥം. 

ഉള്ളതെന്തോ അതുണ്ട്. 

ഇല്ലാത്തതെന്തോ അതില്ല.

*****




എന്ത് കണ്ടാണ് നമ്മുടെ രാഷ്ട്രീയക്കാരെ നമ്മൾ ഭരിക്കാൻ ഏല്പിക്കുന്നത്?

ജനങ്ങൾ അവരെ ഭരിക്കുന്നവരെ ശരിക്കും തെരഞ്ഞെടുക്കാൻ മാത്രം വളരാത്തതും..... 

ജനങ്ങളെ ആ നിലക്ക് എപ്പോഴും തങ്ങൾ വിചാരിക്കും പോലെ കിട്ടാൻ തൽപര കക്ഷികൾ വളർത്താത്തതുമാണ്... 

ഇന്ത്യയുടെയും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും യഥാർത്ഥ പ്രശ്നം.

*****

എന്ത് കണ്ടാണ് നമ്മുടെ രാഷ്ട്രീയക്കാരെ നമ്മൾ ഭരിക്കാൻ ഏല്പിക്കുന്നത്? 

ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇവിടെ ഭരണം എന്തെന്നും, ഭരിക്കേണ്ടത് എങ്ങനെയെന്നും ആരെയെങ്കിലും പഠിപ്പിക്കുന്നുണ്ടോ? 

അങ്ങനെ ഭരണവും ഭരിക്കേണ്ടതും എങ്ങിനെയെന്ന് പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളാണോ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ?

പരലോകവും പുനർജന്മവും ഉണ്ടായാലെന്ത്?

പരലോകവും പുനർജന്മവും ഉണ്ടായാലെന്ത്? 

ഒന്നുമില്ല 

ജീവിതം ഇക്കാണുന്നത് പോലെ പലതായി സ്വാഭാവികമായി തുടരും.. മാറി മാറി തുടരും. അത്രതന്നെ. 


എല്ലാ ലോകവും പരലോകം. 

എല്ലാ ജന്മവും പുനർജന്മം.

അത്രതന്നെ.


****

പുനർജന്മവും പരലോകവും ഉണ്ടാവുന്നുവെങ്കിൽ ഉണ്ടാവട്ടെ.

പക്ഷേ അത് ഇന്നിലെ എന്നെ ഇപ്പോലെ തന്നെ രക്ഷിക്കാനും ശിക്ഷിക്കാനും തന്നെ എന്ന് വരുമ്പോഴും പറയുമ്പോഴും ആണ് പ്രശ്നം.  

അതുകൊണ്ട് മാത്രമാണ് പലർക്കും ഇത്രയ്ക്ക് ശക്തിയുക്തം നിഷേധിക്ക്ണ്ടി വരുന്നത്.

*****

ഹിന്ദുവിനെ നോക്കൂ.

മരിച്ചവനെ കൊണ്ടുപോകുന്ന ഒരമ്പലമോ അമ്പലപ്പറമ്പോ ഇല്ല. 

മരിച്ചവന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരിടമയ അമ്പലവുമില്ല. 

മരണത്തെ പ്രാർത്ഥനയിൽ നിന്നും പൂജാകർമ്മങ്ങളിൽ നിന്നും പൂർണമായും മാറ്റിനിർത്തുന്നു. 

ബലിതർപ്പണം പോലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല. മൊത്തം ജീവിതത്തേയും പ്രാപഞ്ചികതയേയും തന്നേയല്ലാതെ. 

കൗതുകകരം.

*******

സ്ഥല കാല മാനങ്ങൾക്കും ചിന്തകൾക്കും അളവുകോലുകൾക്കും അപ്പുറത്താണ് ഉണ്ടെങ്കിൽ ഉള്ള ദൈവം.

എന്നത് കൊണ്ട് തന്നെ ദൈവത്തിന് ബാധകമായത് നമുക്ക് അറിയില്ല, ബാധകമല്ല. 

നമ്മൾ നമുക്കാവുന്നത് പോലെ, എങ്ങനെയോ അങ്ങനെയായി ചിന്തിച്ചാലും ചെയ്താലും മതി. 

ആത്യന്തികനായ ദൈവത്തെ കുറിച്ച് പറയുന്ന എല്ലാം ഒരുപോലെ തെറ്റാണ്. 

എല്ലാം ഒരുപോലെ തെറ്റായത് കൊണ്ട് വേണമെങ്കിൽ എല്ലാം ഒരുപോലെ ശരിയെന്നും പറയാമെന്ന് മാത്രം. 

ഏതെങ്കിലുമൊന്ന് മാത്രം ശരിയാവുന്ന പ്രശ്നം ദൈവവും ആത്യന്തികവുമായി ബന്ധപ്പെട്ട കാര്യത്തിൽ ആപേക്ഷികലോക വീക്ഷണത്തിൽ നിന്ന് ഉണ്ടാവുകയില്ല.

*****

മഹാഭൂരിപക്ഷവും മുൻവിധികളുടെ ലോകത്ത് തന്നെ ജീവിക്കുന്നു.

അതാകുമ്പോൾ തലവേദന ഇല്ല.

ചിന്തിക്കേണ്ട.

ചെറുപ്പത്തിൽ ഉപബോധ മനസ്സിൽ കയറ്റി വെച്ചതിന് ന്യായവും ന്യായീകരണവും വ്യാഖ്യാനവും ഉണ്ടാക്കി ജീവിച്ചാൽ മതി.

പേടിക്കുന്നവനാണ് ശക്തി കാണിക്കുക.

യഥാർഥത്തിൽ ഭർത്താക്കന്മാർ ഭാര്യമാരെയാണ് പേടിക്കുന്നത്. 

പേടിക്കുന്നവനാണ് ശക്തി കാണിക്കുക. 

പേടിയാണ് അധികാരമായും പീഢനമായും മാറുക. 

നിൽക്കക്കള്ളിയില്ലാത്ത നിസ്സഹായതയാണ്, അതുകൊണ്ടുള്ള ഒളിച്ചോട്ടവും അധൈര്യവും മറച്ചുപിടിക്കലുമാണ് അധികാരം, കോപം, പീഢനം.

*****

ബഹുമാനിച്ചു കൊണ്ടേ ഇഷ്ടപ്പെടാൻ സാധിക്കൂ. 

ഇഷ്ടം സ്വാഭാവികമായും ബഹുമാനമായി മാറും. 

ബഹുമാനമെന്നാൽ പേടിയല്ല. 

അർഹിച്ചത് നൽകുകയാണ് ഇഷ്ടവും ബഹുമാനവും. 

ബഹുമാനിക്കാതെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതെ ബഹുമാനിക്കാനും സാധിക്കില്ല. 

സ്നേഹമെന്ന വാക്ക് ഇതിന് വേണ്ടിയൊന്നും ഉപയോഗിക്കാതിരിക്കുക.

*****

കൂടെയുള്ളവരെ മാനിക്കാത്തവൻ, അംഗീകരിക്കാത്തവൻ യഥാർഥത്തിൽ സ്വന്തത്തെ തന്നെയാണ് മാനിക്കാത്തത്, അംഗീകരിക്കാത്തത്. 

അവൻ സ്വയം ഒരു തടവറയിലാണ്. 

ആ തടവറയുടെ ഭിത്തികളുടെ ശക്തിയാണ്, മുരുമുരുപ്പാണ് അവൻ്റെ അഹങ്കാരവും ധാർഷ്ട്യവുമായി തോന്നുന്നത്. 

അവൻ ശരിക്കും പരാജയപ്പെടുന്നവൻ.

*****

ഒരു സോറി പറഞാൽ വലിയൊരു സ്വർഗ്ഗം കിട്ടുമെങ്കിൽ സോറി പറയുന്നതാണ് നല്ലത്. 

തോറ്റുകൊണ്ട് ജയിക്കുക. 

നൂറ് ശതമാനം ശരിയായിരിക്കേയും നിങൾ തോൽക്കും, തോൾക്കേണ്ടിവരും. 

പക്ഷേ, അത് ദീർഘദൂരത്തിൽ വിജയിക്കാനെന്ന് കരുതി തോൽക്കണം. 

നഷ്ടപ്പെട്ടു നേടണം. 

ഇര നഷ്ടപ്പെട്ടു തന്നെ മീൻപിടിക്കണം.



കുറച്ച് ചോദ്യങ്ങൾ: ലളിതമായ കുറച്ച് ചോദ്യങ്ങൾ.

കുറച്ച് ചോദ്യങ്ങൾ:

ലളിതമായ കുറച്ച് ചോദ്യങ്ങൾ: 

ചോദ്യം ഒന്ന്: 

ജനിച്ചത് തീരുമാനിച്ച് തെരഞ്ഞെടുത്താണോ?

അല്ല.

പകരം ജനിച്ചപ്പോൾ തെരഞ്ഞെടുപ്പായി മാറിയതാണ്.

തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ജനിക്കുന്നതിന് മുൻപ് ഞാൻ ഉണ്ടായിരുന്നില്ല. 

ജനിക്കുന്നതിന് മുൻപ് ഉണ്ടായിരുന്നതായി ജനിക്കുന്നതോടെ രൂപപ്പെട്ട്, പ്രവർത്തിക്കുന്ന ഈ തലച്ചോറ് കൊണ്ട് ഓർക്കാൻ സാധിക്കുന്നില്ല.


ചോദ്യം രണ്ട്:

ജനിച്ചത് ജീവിതം എന്തെന്ന് മുൻകൂട്ടി അറിഞ്ഞാണോ?

അല്ല.

മുൻപ് പറഞ്ഞത് പോലെ അങ്ങനെ മുൻകൂട്ടി അറിയാൻ ജനിക്കുന്നതിനും ജീവിക്കുന്നതിനും മുൻപ് ഞാനുണ്ടായിരുന്നില്ല.

ജീവിക്കുമ്പോൾ മാത്രം ഞാനുണ്ടായി, ഞാനുണ്ടാവുന്നു.

ജീവിക്കുമ്പോൾ മാത്രം ജീവിതമെന്തെന്നറിയുന്നു. 


ചോദ്യം 

ജീവിക്കുമ്പോൾ അറിയുന്നുവോ ജീവിതമെന്തെന്ന്, എന്തിനെന്ന്?

ഇല്ല.

ജീവിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നുവെന്നറിയുന്നു.

സംഭവിച്ചത് കൊണ്ടായി.

സംഭവിക്കുന്നത് കൊണ്ടാവുന്നു.

*****

ചോദ്യം നാല്:

വിശ്വാസങ്ങൾ ഉണ്ടോ?

ഉണ്ട്.

നിഷേധം പോലും എൻ്റെ വിശ്വാസമാണ്.


ചോദ്യം അഞ്ച്:

നീ വിശ്വസിക്കുന്നത് ശരിയാണോ?

അറിയില്ല.

പക്ഷേ, ശരിയാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു.


ചോദ്യം ആറ്:

പക്ഷേ, അങ്ങനെ വിശ്വസിക്കുന്നത് ശരിയാണോ എന്നറിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

അതും അറിയില്ല.


ചോദ്യം ഏഴ്:

ശരിയാണോ എന്നറിയില്ലെങ്കിൽ ചുരുങ്ങിയത് നിൻ്റെത് മാത്രം ശരിയെന്ന് കരുതാതിരിക്കുക എന്നത് ചെയ്യേണ്ടേ?

അറിയാത്ത നിൻ്റെ അറിവുകേടിനെ നീ മനസ്സിലാക്കേണ്ടെ? 

വേണം.


ചോദ്യം എട്ട്:

അറിയാത്ത നിൻ്റെ അറിവുകേടിനെ നീ സഹിക്കുന്നില്ലേ, കൊണ്ടുനടക്കുന്നില്ലേ?

അതേ, ഉണ്ട്.


ചോദ്യം ഒൻപത്:

എങ്കിൽ അത് മറ്റുളളവർക്കും അതുപോലെ തന്നെ ബാധകമല്ലേ?

അതേ, ബാധകമാവണം.


ചോദ്യം പത്ത്:

മറ്റുള്ളവരുടെ വിശ്വാസത്തിന് അവരവർക്ക് ആധാരമായി എടുത്ത അവരുടെ അറിവുകേടിനെയും നീ മനസ്സിലാക്കേണ്ടെ,, സഹിക്കേണ്ടെ, കൊണ്ടുനടക്കാൻ അവരെയും അനുവദിക്കേണ്ടെ?

വേണം 


ചോദ്യം പതിനൊന്ന്

നീയും അവരും ഒരുപോലെ ഒരേ തോണിയിലാണെന്ന് മനസ്സിലാക്കേണ്ടെ?

വേണം.


ചോദ്യം പന്ത്രണ്ട്:

അറിവില്ലായ്മ എന്ന തോണിയിൽ എല്ലാവരുമെന്ന് മനസ്സിലാക്കേണ്ടെ?

അതേ, വേണം.


ചോദ്യം പതിമൂന്ന്

ചിന്തിക്കാതിരിക്കാൻ വിശ്വാസമായി കൊണ്ടുനടക്കുന്ന തോണി തന്നെയല്ലേ അറിവില്ലായ്മ തരുന്ന വിശ്വാസം എന്ന എളുപ്പം?

അതേ.

*****

ഇനിയും ചോദിക്കട്ടെ:


ചോദ്യം പതിനാല്

അറിവില്ലായ്മ തന്നെയായ നിൻ്റെ വിശ്വാസം നിനക്ക് എവിടെനിന്നു കിട്ടി?

അധികഭാഗവും മാതാപിതാക്കളിൽ നിന്ന്. 

പിന്നെ ചുറ്റുപാടിൽ നിന്ന്.


ചോദ്യം പതിനഞ്ച്:

അപ്പോൾ നീ പഠിച്ചും മനസ്സിലാക്കിയും താരതമ്യം ചെയ്തും ഒന്നിനേക്കാൾ നല്ലത് മറ്റത് എന്ന നിലക്ക് മനസ്സിലാക്കി തെരഞ്ഞെടുത്തതല്ല, അല്ലേ?

അതേ, അല്ല. 


ചോദ്യം പതിനാറ്:

ഇങ്ങനെ തന്നെയല്ലേ നീയല്ലാത്തവരും?

അതേ, ആയിരിക്കണം  


ചോദ്യം പതിനേഴ്:

നിൻ്റെ മാതാപിതാക്കൾ പഠിച്ചും മനസ്സിലാക്കിയും താരതമ്യം ചെയ്തും ഒന്നിനേക്കാൾ നല്ലത് മറ്റത് എന്ന നിലക്ക് അവർക്ക് വേണ്ടി നിനക്ക് വേണ്ടിയോ മനസ്സിലാക്കി തെരഞ്ഞെടുത്തതാണോ?

അല്ല.

ആവാനിടയില്ല. 


ചോദ്യം പതിനെട്ട്:

ഇത് തന്നെയല്ലേ, നിൻ്റെത് പോലുള്ള കഥ തന്നെയാവില്ലെ നീയല്ലാത്തവരുടെ കഥയും.?

ആയിരിക്കും.


ചോദ്യം പത്തൊൻപത്:

എങ്കിൽ നീയും അവരും തമ്മിൽ വിശ്വാസത്തിൻ്റെ കാര്യത്തിൽ എന്ത് വ്യത്യാസം?

ഒന്നും ഒരു വ്യത്യാസവും ഇല്ല, കാണുന്നില്ല.


ചോദ്യം പത്തൊൻപത്:

നിൻ്റെത് കേമം എന്നും മറ്റവൻ്റെത് കേമമല്ല എന്നും പറയാൻ നിനക്കെന്തു ന്യായം?

ഒരു ന്യായവും ഇല്ല.

ഞാൻ വളർന്നു എന്ന് വിചാരിക്കുന്നതിനേക്കാൾ ചെറുതാവലും അല്പത്തവും ഇല്ല

ഈയുള്ളവൻ്റെ മൂന്ന് കമൻ്റുകളും താങ്കൾ ഡിലീറ്റ് ചെയ്തു. 

വിഷയം മാത്രം സംസാരിച്ച വ്യക്തിപരമായ ഒരു ആരോപണ പ്രത്യാരോപനങ്ങൾ ഒന്നുമില്ലാത്ത മൂന്ന് കമെൻ്റുകൾ.

ഇനി വേണമെങ്കിൽ ബ്ലോക്കും ചെയ്യും. 

കാരണം, ചെറുപ്പം മുതൽ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഏകസത്യാവാദത്തിൻ്റെ തീവ്രതയും അസഹിഷ്ണുതയും മാത്രമാണല്ലോ?

അതുകൊണ്ട് തന്നെ നിങ്ങളുടെ ഇടങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തമസ്കരിക്കും, ഡിലീറ്റ് ചെയ്യും. മറ്റുള്ളവരുടെ ഇടങ്ങളിൽ നിങ്ങൾക്ക് അഭിപ്രായം പറയുകയും വേണം.

ഫാസിസ്റ്റ്കൾ ചെയ്യുന്ന അതേ കാരൃം നിങൾ ചെയ്യുന്നു.

എന്നാലോ? 

പൊതുവേദിയിൽ ജനാധിപത്യം പറയും, പത്രധർമ്മം പറയും, അഭിപ്രായസ്വാതന്ത്ര്യം ആവശ്യപ്പെടും. ഫാസിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കും.

സുക്കർബർഗ് തന്ന സൗജന്യ ഇടത്തിൽ വരേ നിങൾ ഇങ്ങനെ എതിരേ വരുന്ന അഭിപ്രായത്തെ ഡിലീറ്റ് ചെയ്യുന്നു, തമസ്കരിക്കുന്നുവെങ്കിൽ നിങ്ങളുടെ തന്നെ സ്വന്തം ഇടങ്ങളിൽ എന്തായിരിക്കും ചെയ്യുക? 

കൊന്നുകളയും.

പഠിക്കുന്നത് ജേർണലിസത്തിനാണെന്ന് കൂടി അറിയുമ്പോൾ നാണം തോന്നുന്നു.

സ്വയം ഫാസിസ്റ്റും സെലക്ടീവും ആണെന്ന് നിങ്ങൾക്ക് നിങ്ങളെ മനസ്സിലാകാത്തതാണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം.

ഇനി നിങ്ങൾക്ക് തന്ന കമെൻ്റ, പിന്നീട് വികസിച്ച് വന്നത്, ഒരു ലിൻകായി ഇവിടെ ഒരിക്കൽ കൂടി ഇടുന്നു.

*****

ചെറുപ്പത്തിൽ കിട്ടിയത് തന്നെ കൊണ്ടുനടക്കുന്ന നിങൾ അന്ധത ബാധിക്കാത്ത ആൾ. 

ഒന്ന് മാത്രം ശരിയെന്ന് പറയുന്ന നിങൾ അന്ധത ബാധിക്കാത്ത ആൾ അന്ധത ബാധിക്കാത്ത ആൾ. 

എല്ലാം ഉപേക്ഷിക്കുന്ന, എല്ലാറ്റിലും ശരി കണ്ടെത്താൻ ശ്രമിക്കുന്ന, ഒന്ന് മാത്രം ശരിയെന്ന് പറയാത്ത, അങ്ങനെ ഒന്ന് മാത്രം ശരി എന്ന് പറയുന്നത് മാത്രം തെറ്റെന്ന് കരുതുന്ന ഈയുള്ളവൻ അന്ധത ബാധിച്ചവൻ, ഫാസിസ്റ്റ്. 

നല്ല വ്യാഖ്യാനം .

എന്നാലും അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശവും മതേതരത്വവും ഇന്ത്യയിലും ലോകത്ത് എവിടെയും  നഷ്ടപ്പെടുന്നതിനെതിരെ, അവ ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുമ്പോൾ നിങ്ങളെ പോലുള്ളവർ തന്നെ എപ്പോഴും മുന്നിലുണ്ടാവണം.

ഹിപോക്രിസിയുടെ അർത്ഥവും കൂടി ഒന്ന് മറ്റുള്ളവർക്ക് പഠിക്കാമല്ലോ.

നമ്മൾ നമുക്ക് കിട്ടണം എന്നാഗ്രഹിക്കുന്നത് മറ്റ്റുള്ളവർക്ക് നമ്മൾ കൊടുക്കണം എന്നും പഠിക്കണം. 

സ്വാതന്ത്ര്യം ആയാലും ജനാധിപത്യബോധം ആയാലും അഭിപ്രായസ്വാതന്ത്ര്യം ആയാലും മതേതരത്വ ചിന്ത ആയാലും. 

നമുക്ക് എല്ലായിടത്തും വേണം. 

പക്ഷേ നമ്മൾ ആർക്കും കൊടുക്കില്ല എന്നാവരുത്. 

പ്രത്യേകിച്ചും നമ്മുടെ ഇടങ്ങളിൽ നമ്മൾ മറ്റാർക്കും കൊടുക്കില്ല എന്നാവരുത്.

ഒന്ന് ജനാല തുറന്ന് പുറത്ത് നോക്കാനും കാറ്റ് കൊള്ളാനും മറക്കേണ്ട. 

നാം കെണിഞ്ഞതല്ലാത്ത വലിയൊരു ലോകം പുറത്തുണ്ട്. 

ഒരാൾ ശരിക്കും അടിമയാവുന്നത് അയാൾ അടിമയാവുന്നത് കൊണ്ട് മാത്രമല്ല. 

പകരം അടിമയാണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തപ്പോൾ കൂടിയാണ്. 

അറിയാതിരിക്കാം. 

പക്ഷേ ആ അറിവില്ലായ്മയേ തന്നെ അറിവാക്കരുത്. 

അറിയില്ല എന്നതും അറിയാതാവരുത്.

*****

എങ്ങിനെ വേണമെങ്കിലും തോന്നാം. 

സൂര്യൻ ഉദിച്ചു എന്നും ഇല്ലെന്നും  കണ്ണ് തുറന്നും അടച്ചും പറയാം. 

പ്രത്യേകിച്ചും ചെറുപ്പത്തിൽ തന്നെ ന്യായവും തെളിവും ഇല്ലാതെ കെട്ടിയുണ്ടാക്കിയ ഉപബോധ മനസ്സിനെ മാത്രം പിന്തുടരുന്ന കാലത്തോളം .

പക്ഷേ മറ്റൊരാളുടെ അഭിപ്രായത്തെ സുക്കർബർഗ് സൗജന്യമായി തന്ന ഇടത്തിൽ നിന്ന് വരെ ഡിലീറ്റ് ചെയ്യുന്ന മനസ്സും മാനസികാവസ്ഥയും... 

അത് വല്ലാത്തത് തന്നെ. 

നിങൾ നിങ്ങളെ തന്നെ ഒന്ന് കണ്ണാടി എടുത്ത് നോക്കുന്നത് നല്ലതാണ്.

*****

അതേ... 

ശരീരം കൊണ്ടും അഹങ്കാരം കൊണ്ടും ധാർഷ്ട്യവും ധിക്കാരവും കൊണ്ട് വളർന്നുവെന്ന് വേണ്ടത്ര മനസ്സിലായി. 

മനുഷ്യ നിർമമിതമായ ഒന്നും ഉപയോഗിക്കാതെ ഒട്ടകവും കൊണ്ട് നടന്നാൽ നല്ലത്. 

ആ ഫോണും കമ്പ്യൂട്ടറും ഫേസ്ബുക്കും കാഫിറുകളും മറ്റും ഉണ്ടാക്കിയതാണ്. 

ദൈവിക നർമ്മിത വ്യവസ്ഥിതിക്ക് വേണ്ടിയും മറ്റും ഇനിയുമിനിയും തീവ്രവാദിയും അസഹിഷ്ണുവും ആയി വളരുക. 

ഞാൻ വളർന്നു എന്ന് വിചാരിക്കുന്നതിനേക്കാൾ ചെറുതാവലും അല്പത്തവും ഇല്ല. 

പിശാചിന് പറ്റിയെന്ന് പറയുന്ന അതേ കാരൃം. 

ഉപബോധ മനസ്സിൽ കുടുങ്ങി നിൽക്കലാണ് വളർച്ച എന്ന് മനസ്സിലാക്കുന്നത് തന്നെ വലിയ വളർച്ച.

*****

ഇസ്ലാമിസ്റ്റ്കൾക്ക് മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശവും ഒക്കെ ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും കിട്ടേണ്ടവ മാത്രം. 

അവരാർക്കും കൊടുക്കാനുദ്ദേശിക്കുന്നതല്ല. 

അവരുടെ രാജ്യങ്ങളിൽ തീരെയും കൊടുക്കില്ല. 

അ വരുടെ മതേതരത്വവും സ്വാതന്ത്യബോധവും ജനാധിപത്യചിന്തയും അവരെ രക്ഷപ്പെടുത്താൻ മാത്രം ഉപയോഗപ്പെടുത്തേണ്ട അടവുകൾ. 

മറ്റുള്ളവർക്ക് സ്വന്തമിടങ്ങളിൽ കൊടുക്കാനുള്ളതല്ല.


സ്വാതന്ത്ര്യം ധീരന് പറഞ്ഞത്.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയില്ലാതെ സ്വാതന്ത്ര്യം പറയുക. 

ഉപബോധമനസ്സിൻ്റെ തടവറയിലായിരിക്കെ വിപ്ലവം നാക്ക്കൊണ്ട് മാത്രം പറയുക. 

കുട്ടിപ്രായത്തിൽ ശീലാമാക്കി കയറ്റിവെച്ചതിൽ രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും അവയുടെ കലവറയായ ഉപബോധമനസും കൊണ്ടുനടക്കുക. 

അങ്ങനെ വാർദ്ധക്യം വരെ തടവിലായി ഒരു മാറ്റവുമില്ലാതെ കരഞ്ഞ് തുടരുക.

*****

സ്വാതന്ത്ര്യം ധീരന് പറഞ്ഞത്. 

നിരാശ്രയനായി നിൽക്കുന്ന, 

നിരാശ്രയത്വം ആഗ്രഹിക്കുന്ന, 

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന 

ആൾക്ക് പറഞ്ഞത്. 


അതുകൊണ്ട് കൂടിയാവണം 

സ്വാതന്ത്ര്യത്തിന് 

ഫ്രീഡം പോരാഞ്ഞ് 

ഇൻഡിപെൻഡൻസ് എന്ന് കൂടി 

വാക്കുള്ളത്. 


സ്വാതന്ത്ര്യം ഭീരുവിന് പറഞ്ഞതല്ല. 

ആശ്രയിച്ച് നിൽക്കുന്ന, 

ആശ്രയിക്കാൻ മാത്രം ആഗ്രഹിക്കുന്ന, 

ഉത്തരവാദിത്തം ഏറ്റെടുക്കാത്ത 

ആൾക്ക് പറഞ്ഞതല്ല.

*****

ആണായി, പെണ്ണായി. 

അതുകൊണ്ടെന്ത് കാര്യം? 

ഒരു കാര്യവുമില്ല. 


ആയത് കൊണ്ടായി. 

അതുകൊണ്ടങ്ങ് കൊണ്ടുനടക്കുക മാത്രം. 

കിട്ടിയത് വിദ്യയും വഴിയുമാക്കിക്കൊണ്ട്.

*****

അടിമത്തം മഹാഭൂരപക്ഷവും 

ഇഷ്ടപ്പെടുന്നു, തെരഞ്ഞെടുക്കുന്നു.

ലഹരി പോലെ.

ഭക്തി പോലെ. 


ആ അടിമത്തം

ശാരീരികമായയാലും ആത്മീയമായായാലും


അവർ

സ്വാതന്ത്ര്യമെന്ന നല്ല പേര് വിളിച്ച് 

അടിമത്തം കൊണ്ടുനടക്കും.

 

എന്തുകൊണ്ട്?


ഉത്തരവാദിത്വവും ബാധ്യതയും 

അതിൻ്റെ അനിശ്ചിതത്വവും അരക്ഷിത്ത്വവും

അടിമത്തത്തിൽ ഇല്ല.

*****

രാജ്യത്തിനല്ല; ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം കിട്ടണം. 

പുറത്ത് നിന്ന് മാത്രമല്ല; ഉളളിൽ നിന്ന് കൂടി. 

സ്വാതന്ത്ര്യമെന്നത് അന്നവും പാർപ്പിടവും പ്രശ്നമാകാത്ത അവസ്ഥ കൂടിയാണ്. രോഗം ബാധിക്കാത്ത അവസ്ഥയും.

*****

ആരാൻ്റെ ചിലവിൽ, ആരാൻ്റെ ചിന്തയിൽ, ആരാൻ്റെ അധ്വാനത്തിൽ നിൻ്റെ സ്വാതന്ത്ര്യം നടക്കില്ല. 

സ്വാതന്ത്ര്യം മാത്രമില്ല. 

ഉത്തരവാദിത്വത്തോടെയല്ലാതെ. 

ചിന്തയിൽ മാറാത്തവർക്ക് പ്രയോഗത്തിൽ എങ്ങിനെ സ്വാതന്ത്ര്യം?

Wednesday, December 21, 2022

യഥാർത്ഥ മനോരോഗി ആര്?

എല്ലാവരിലും ഏതെങ്കിലും നിലക്കുള്ള ഒരു മനോരോഗിയുണ്ട്.

അത് വളരാനുള്ള സാധ്യത ഒത്തുവന്നാൽ മനോരോഗി എല്ലാവരിലും വളരും.

വെച്ചുകുത്തിയ ഇടത്ത് തന്നെ കാൽ വീണ്ടും  വീണ്ടും വെച്ചുകുത്തി പഴുക്കുന്നത് പോലെ, വേദനിക്കുന്നത് പോലെ.

ശ്രദ്ധിക്കേണ്ടത് അത്തരം വീണ്ടും വീണ്ടും വെച്ചുകുത്തുന്ന  സാഹചര്യങ്ങളെയാണ്, അവ ഒഴിവാക്കുകയാണ്.

വിത്ത് മുളക്കാനുള്ള മണ്ണിലും ചുറ്റുപാടിലും മാത്രമേ വിത്ത് മുളക്കൂ.

******

നിർബന്ധമായും ചെയ്യേണ്ടത് ചെയ്യാതിരിക്കാൻ നിസ്സാരമായ കാരണങ്ങൾ പറയും. 

വീട് കത്തുമ്പോൾ അണക്കില്ല, 

പകരം അണക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ വൃത്തികേടിനെ കുറിച്ച് വാചാലരാവും.

*****

ചില പ്രശ്നങ്ങൾ ഇല്ലാത്തത്,  പരിഹാരമില്ലാത്തത്. 

അവ ജീവിതത്തെയാസകലം ബാധിക്കില്ലെങ്കിൽ, പരിഹാരമില്ലാത്തതാണെന്ന് തന്നെ മനസ്സിലാക്കി, അവഗണിച്ച് ഒത്തുപോകണം, മുന്നോട്ട് പോകണം. 

പ്രശ്നങ്ങൾ പലതും മനസ്സ് ഉണ്ടാക്കുന്നതുമാവും. 

വെറുതെ തോന്നുന്നത്. 

അവയ്ക്കുള്ള പരിഹാരം മറ്റുള്ളവരിലില്ല. 

അത്തരം പ്രശ്നങ്ങൾ മറ്റുള്ളവർ ഉണ്ടാക്കിയതാണെന്ന് ആരോപിച്ചിട്ട് കാര്യവുമില്ല. 

സ്വയം മാറി പൊരുത്തപ്പെട്ട് പോകുക മാത്രം പരിഹാരം.

****

യഥാർത്ഥ മനോരോഗി:  

തനിക്കനുകൂലമായത് മാത്രം ഓർക്കും. 

താൻ രോഗിയാണെന്ന് മനസിലാക്കില്ല. 

പകരം, താനല്ലാത്ത എല്ലാവരും രോഗി എന്ന് കരുതും. 

സ്വയം ഒരു വല നെയ്ത് പ്രശ്നങ്ങളിൽ കുരുങ്ങും. 

എന്നിട്ടോ, എളുപ്പം ആരോപിക്കും പ്രശ്നങ്ങൾ മുഴുവൻ മറ്റുള്ളവർ ഉണ്ടാക്കിയതാണെന്ന്.

*****

യഥാർത്ഥ മനോരോഗി:  

യഥാർഥത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. 

പക്ഷേ അവർ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തും. 

അത് മറ്റുളള ആരൊക്കെയോ ഉണ്ടാക്കിയതാണെന്നും വരുത്തും. 

എന്തിന്? 

ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒളിച്ചോടാൻ.

*****

രണ്ടും മനസ്സ് ചെയ്യുന്നത്. 

ഒന്ന്: ഭീരുത്വം. 

മറ്റുള്ളവരിൽ കുറ്റമാരോപിച്ച്, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, ഒളിച്ചോടി, അടഞ്ഞിരുന്ന്, മറ്റുള്ളവരുടെ ചിലവിൽ സുരക്ഷിതമാവുക. 

രണ്ട്: ധീരൻ. സ്വയം കുറ്റബോധപ്പെട്ട്, തിരുത്തി, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത്, വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകുക.

*****

യഥാർത്ഥ മനോരോഗി: 

ചുറ്റുമുള്ളവരെ മുൾമുനയിൽ നിർത്തി, ഭീഷണിപ്പെടുത്തി, കാര്യം നടത്താൻ ന്യായവും സൂത്രവും കാണും. 

സ്വയം കുലുങ്ങിയിരിക്കുന്ന ആൾ പറയും ഞാൻ കുലുങ്ങുന്നില്ല, പകരം ലോകം മുഴുവൻ കുലുങ്ങുന്നു. 

******

മനോരോഗിയോട് പറയാൻ പറ്റാത്ത പ്രധാന കാര്യം: 

അയാൾ മനോരോഗിയാണെന്നത്. 

മനോരോഗിക്ക് വേണ്ടി ചയ്യാൻ സാധിക്കാത്ത പ്രധാന കാര്യം: 

അയാൾക്ക് വേണ്ട ചികിത്സ കൊടുക്കുക എന്നത്.

*****

രോഗി: തനിക്ക് യഥാർഥത്തിൽ വേണ്ടത് വേണ്ടെന്ന് വെക്കും, തനിക്ക് യഥാർഥത്തിൽ വേണ്ടാത്തത് വേണമെന്ന് വെക്കും. 

മനോരോഗി: തന്നെ നശിപ്പിക്കുന്നതിനെ സ്നേഹിക്കും, വളർത്തും. തന്നെ വളർത്തുന്നതിനെ വെറുക്കും, നശിപ്പിക്കും.

വേരിനെ മുറിച്ച് ചിതലിനെ സ്നേഹിച്ച് പുണരും.

*****

എന്ത് നിലപാട്? 

ഒരു മനോരോഗിയുടെ യഥാർത്ഥ പ്രശ്നം നിലപാടില്ലാത്തതാണ്. 

നിലപാട് ഉണ്ടാക്കാൻ സാധിക്കാത്തതാണ്. 

പരിഹാരമില്ലാത്ത ഒരുകുറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഉയർത്തുന്നതുമാണ്.

തൻ്റെ മനോരോഗത്തെ നിലപാടായി ധരിക്കുന്നതും അവകാശപ്പെടുന്നതുമാണ്. 

അനുകരിക്കുന്നില്ല എന്ന് പറഞ്ഞും അനുകരണം നിലപാടാകുന്നതാണ്.

*****

നൂറ് ശതമാനം താൻ മാത്രം ശരിയെന്ന് എപ്പോഴും വിചാരിക്കുന്ന ആൾ. 

തനിക്ക് തെറ്റ് പറ്റുന്നുണ്ടെന്ന് മനസ്സിലാക്കാത്ത ആൾ. 

വല്ലവിധേനയും തെറ്റ് മനസ്സിലാക്കിയാലും, ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചാലും, അത് തിരുത്താതിരിക്കാൻ നൂറ് ന്യായങ്ങൾ കല്പിച്ചുണ്ടാക്കി പ്രതിരോധിക്കുന്ന ആൾ. 

പ്രതിരോധിക്കുന്ന വഴിയിൽ ആ തെറ്റ് മറ്റുള്ളവരിൽ ആരോപിക്കുന്ന ആൾ. 

ഏത് അർഥത്തിലും തനിക്ക് ഒരു പ്രശ്നമവുമില്ലെന്ന് വരുത്തുന്ന ആൾ.

*****

മനോരോഗിക്ക് ന്യായവും യുക്തിയും ബാധകമല്ല. 

അവൻ തന്നെയല്ലാത്ത, അവൻ്റേത് തന്നെയല്ലാത്ത ന്യായവും യുക്തിയും ഇല്ല.

നിങൾ എത്ര നല്ല മറുപടി കൊടുക്കുന്നുവോ അത്രക്ക് മനോരോഗിയുടെ മനോരോഗം കൂടിക്കൂടി വരും. 

*****

മനോരോഗിക്ക് പരിഹാരം അവനുണ്ടാക്കുന്ന പ്രശ്നമാണ്.

അവൻ നിൻ്റെ പരിഹാരത്തേയും പ്രശ്നമാക്കി മാറ്റും. 

അവൻ കുഴിക്കുന്ന കുഴിയിൽ അവൻ തന്നെ വീഴുന്നത് മാത്രം അവൻ്റെ പരിഹാരം. 

ശേഷം നിങൾ വീഴ്ത്തിയതാണെന്ന് പറയുന്നതും  അവൻ്റെ പരിഹാരം.

*****

കാരണം മനോരോഗി നിഴലുകളിലാണ് ജീവിതം കാണുന്നത്, ദാഹം ശമിപ്പിക്കുന്നത്.

അവൻ്റെ ചങ്ങാത്തവും യുദ്ധവും നിഴലുകളുമായാണ് 

അവന് ശരിയായ മുന്തിരി ശരിയായ രീതിയിൽ തിന്നാൻ കഴിയില്ല. 

ചിത്രത്തിലെ മുന്തിരിക്ക് വേണ്ടി അവൻ ശരിയായ മുന്തിരി നശിപ്പിക്കും, വേണ്ടെന്ന് വെക്കും.

Thursday, December 15, 2022

രാജ്യത്തെ ദ്രവിക്കാതെ സൂക്ഷിക്കുന്ന കവചം പട്ടാളക്കാർ, പൊലീസുകാർ.

പട്ടാളക്കരുടെ വില കുറച്ച് കാണുന്നില്ല. 

അത് കൂടുതൽ തന്നെ. 

പ്രത്യേകിച്ചും (വസുധൈവ കുടുംബകം എന്നത് വിട്ട്) രാജ്യമെന്ന സങ്കല്പം ഉണ്ടെങ്കിൽ. 

രാജ്യമെന്നതിൽ മാത്രം അള്ളിപ്പിടിക്കുന്നുവെങ്കിൽ. 

രാജ്യമെന്ന പരിപ്രേക്ഷ്യത്തിലൂടെ മാത്രം  നോക്കുമ്പോൾ. 

രാജ്യത്തിൻ്റെ തനതായ, സ്വതന്ത്രമായ നിലനിൽപിനായി പ്രവർത്തിക്കുമ്പോൾ. 

******

മനുഷ്യൻ സാമൂഹ്യമായി സംഘടിക്കുന്നതിൻ്റെയും പ്രതിരോധിക്കുന്നതിൻ്റെയും നിലവിലെ ഏറ്റവും വലിയ രൂപമാണ്, സാധ്യതയാണ് രാജ്യം. 

മനുഷ്യൻ  ഇനിയും വളർന്ന്, രാജ്യം എന്നതും വിട്ട് ഭൂമിലോകം തന്നെ ഒന്ന്, ഭൂമിലോകം തന്നെ ഒരൊറ്റ രാജ്യം എന്നും അടുത്ത ഭാവിയിൽ തന്നെ ആയിക്കൂടായകയില്ല.

******

രാജ്യം എന്നതുണ്ടെങ്കിൽ, ആ രാജ്യത്തിന് ബാഹ്യമായ ഭീഷണി എന്നതുണ്ടെങ്കിൽ പട്ടാളക്കാർ എന്നതുണ്ട്. 

ഭീഷണി കുറയുന്നത്ര, ആ നിലക്ക് മനുഷ്യസമൂഹം വളരുന്നത്ര, പട്ടാളവും കുറയും, ഇല്ലാതാവും.

പട്ടാളക്കാർ ഇല്ലാതെ നമ്മൾ സങ്കൾപിച്ചുണ്ടാക്കിയ നാടിൻ്റെ ശരീരം അക്കോലത്തിൽ നിലനിൽക്കില്ല. 

ശരീരം എങ്ങനെയെല്ലാം ബാഹ്യമായ അണുബാധയിൽ നിന്നും അതുമൂലം ഉണ്ടാകാവുന്ന രോഗങ്ങളിൽ നിന്നും ശരീരത്തെ പ്രതിരോധിച്ച് നിർത്തുന്നുവോ അതുപോലെ തന്നെ പട്ടാളവും പോലീസും രാജ്യത്തെ ഉള്ളിലെയും പുറത്തെയും പ്രശ്നങ്ങളിൽ നിന്നും ബാധയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ആവത് സംരക്ഷിച്ചു നിർത്തുന്നു.

രാജ്യമെന്ന ശരീരത്തെ ദ്രവിക്കാതെ സൂക്ഷിക്കുന്ന കവചമാണ് പട്ടാളക്കാർ, പൊലീസുകാർ.

*****

എന്നുവെച്ച്, യുദ്ധത്തിൽ അല്ലാതെ സംഭവിക്കുന്ന പട്ടാളക്കരുടെ അപകടമരണത്തിൽ വരെ, സാധാരണ മരണത്തിൽ വരെ നാട്ടുകാരെ ഇത്രക്ക് വികാരം തുള്ളിക്കുന്നത് അപകടം പിടിച്ച, യൂറോപ്പിലും മറ്റും പരീക്ഷിച്ച് പരാജയപ്പെട്ട, തീവ്രദേശീയതയ്ക്ക് മാത്രമല്ലേ ഉപകരിക്കൂ.

പട്ടാളക്കരുടെ ജീവിതത്തിന് ഇത്രക്ക് വില നൽകുന്നതാണെങ്കിൽ അത്രതന്നെ നൽകണം പോലീസുകാർക്ക്. നാടിൻ്റെ നിത്യജീവിതത്തിൽ ഉളളിൽ കൂടെ നിന്ന് സഹിക്കുന്നതും പ്രയാസപ്പെടുന്നതും ഉപയോഗപ്പെടുന്നതും പൊലീസുകാരാണ്. 

നാടിനെ ഉള്ളിൽ നിന്ന് ഇടതടവില്ലാതെ പണിയെടുത്ത് നിലനിർത്തുന്നതും നാടിൻ്റെ ചൂടുംചൂരും ക്രമസമാധാനവും നിലനിലനിർത്തുന്നതും പോലീസുകാരാണ്. 

രക്തധമനി പോലെ എപ്പോഴും ഉണർന്നും പണിയെടുത്തും പോലീസുകാർ.

പോലീസുകാർക്കും അവരുടെ ജീവനും ജീവിതത്തിനും ഈപ്പറയുന്ന, നാട്ടുകാരെ മുഴുവൻ വികാരം കൊള്ളിക്കുന്ന വില കിട്ടുന്നില്ല. ഒരർത്ഥത്തിലും.

*****

'വസുധൈവ കുടുംബകവും' 'ലോകാ സമസ്ത സുഖിനോ ഭവന്തുവും' അടിസ്ഥാനമാക്കി ചിന്തിക്കുമ്പോൾ രാജ്യം എന്നത് അത്രക്ക് വലിയ നിർബന്ധമായ സ്ഥിരമായ, സ്ഥിരമായി നിന്ന, സ്ഥിരമായി നിൽക്കേണ്ട സത്യമല്ല. മനുഷ്യൻ്റെ ഇനിയങ്ങോട്ടുള്ള വളർച്ചയിൽ ഇല്ലാതാകാവുന്ന ഒന്നുമാണ്.

വസുധൈവ കുടുംബകവും' 'ലോകാ സമസ്ത സുഖിനോ ഭവന്തുവും' അടിസ്ഥാനമാക്കി ചിന്തിക്കുമ്പോൾ രാജ്യം എന്നത് വെറും താൽകാലികമായ അർത്ഥത്തിലും സാങ്കല്പികമായും മാത്രം ഉണ്ടായത്, ഉണ്ടാക്കിയത്. വേദങ്ങളായ വേദങ്ങളൊന്നും രാജ്യം എന്ന സങ്കല്പത്തെ കുറിച്ച് ഒന്നും പറയുന്നില്ല. 

വേദങ്ങളൊന്നും അതിർത്തികൾ നിശ്ചയിച്ച ഏതെങ്കിലും രാജ്യത്തിൻ്റെ പേരെടുത്ത് അതപ്പടിയെ സൂക്ഷിക്കണമെന്നും അതാണ് പുണ്യവും ധർമ്മവും മോക്ഷമാർഗവും എന്നും എവിടെയും പറയുന്നുമില്ല.

എങ്കിൽ അങ്ങനെ കൃത്രിമമായിമാത്രം ഉണ്ടായ രാജ്യത്തിൻ്റെ ചിലവിൽ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന പട്ടാളക്കാരൻ്റെയും രാഷട്രീയ നേതൃത്വത്തിൻ്റെയും മരണത്തെ എന്തോ വലിയ ഹിമാലയൻ സംഭവമായും കാണേണ്ടതുണ്ടോ? 

പ്രത്യേകിച്ചും രാജ്യത്തിൻ്റെ ചിലവിൽ ഒരുതരം ശമ്പളവും ആനുകൂല്യങ്ങളും പറ്റാത്തവരില്ലെങ്കിൽ. അതേ സമയം രാജ്യത്തെ മുഴുവൻ അന്നമൂട്ടുന്ന കർഷകൻ്റെയും മറ്റു ജനങ്ങളുടെയും ജീവിതത്തേയും മാരണത്തെയും നിസാരമായി കാണിക്കുമ്പോൾ. 

അങ്ങനെ വരുമ്പോൾ നമ്മൾ ഉയർത്തിപ്പിടിക്കുന്നത്  എന്ത് തരം ദേശീയതയാണെന്ന് മനസ്സിലാവുന്നില്ല. 

******

പ്രത്യേകിച്ചും ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയിരിക്കെ. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത്. ഒരു നിലക്കും ഒരു സൈനിക രാജ്യമാവാൻ കൊതിക്കാത്ത ഇന്ത്യപോലുള്ള ഒരു രാജ്യത്ത്.

പട്ടാളത്തെ വല്ലാതെ പുകഴ്ത്തി സാധാരണ ജനങ്ങളുടെ ലോലവികാരത്തെ പ്രത്യേക വഴിയിൽ തിരിച്ചുവിട്ട് പോകുന്ന രാജ്യവും രാജ്യസങ്കല്പവും എങ്ങോട്ടേക്കാവും പോവുക?

പ്രത്യേകിച്ചും...., 

വസുധൈവ കുടുംബകം വെച്ച് ലോകം തന്നെ അതിർത്തികൾ ഇല്ലാതെയായി ഒന്നാവണം എന്ന് സ്വപ്നം കാണുമ്പോൾ... 

അതിനുളള സാധ്യതകൾ അതിവിദൂരമല്ലാതെ തെളിഞ്ഞു വരുമ്പോൾ. 

നിക്ഷിപ്തവും കുടിലവുമായ മത-രാഷ്ടീയ താൽപര്യങ്ങൾ ഒന്ന് മാറിനിന്ന് കൊടുക്കുമെങ്കിൽ.

*****

ചിലർക്ക് പട്ടാളക്കാർ മരിച്ചാൽ മാത്രം നാട്ടിന് ഉണ്ടാവുന്നത് തീരാനഷ്ടം എന്ന വാദം. രാജ്യത്തെ രക്ഷിക്കാനുള്ള പട്ടാളക്കാർ ശരീരകോശം പൊലെ, അനിവാര്യമായും ഒന്നല്ലെങ്കിൽ മറ്റൊന്ന് ഉണ്ടാവുമെന്ന് മനസിലാക്കാതെ. ഇപ്പറഞ്ഞ പോലെ ശരീരം ശരീരമായി ജീവനോടെ നിലനിൽക്കുന്നിടത്തോളം.

അവർ എങ്ങിനെയോ ഇന്ത്യ ഒരു പട്ടാളരാജ്യം ആണെന്ന് തെറ്റിദ്ധരിച്ചു മുന്നോട്ട് പോകുന്നു. രാജ്യം എന്നത് എന്നും പട്ടാളക്കാരെ വെച്ച് അടഞ്ഞ് ചുരുങ്ങി മാറിനിൽക്കേണ്ട സംഗതി ആണെന്നും.

അവരെസം ബന്ധിച്ചേടത്തോളം പാട്ടാളക്കാരല്ലാത്ത ബാക്കിയുള്ളവർ മരിച്ചാൽ രാജ്യത്തിന് തീരാനഷ്ടമില്ല. പിന്നെയോ? തീരാലാഭം.

അവരറിയുന്നില്ല പട്ടാളക്കാർ എന്ന് പറഞ്ഞ് ആരും ജനിക്കുന്നില്ല ഈ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും ലോകത്തും എന്ന്. ശരീരം തന്നെ അങ്ങനെയും വേഷം കെട്ടുന്നതാണെന്ന്.

അതല്ലെങ്കിൽ, ജോലിയായി മാത്രം, ശമ്പളവും ഉപജീവനവും സുരക്ഷിതത്വവും തേടി മാത്രം തന്നെ മഹാ മഹാ ഭരിപക്ഷവും പട്ടാളക്കാർ ആവുന്നത്. 

അതും, മിക്ക പട്ടാളക്കാരനും വളരേ കുറച്ച് കാലം മാത്രം ഒന്നും കാര്യമായി ചെയ്യേണ്ടിവരാതെ ജോലി ചെയ്ത്, ആ വകയിൽ ജീവിതകാലം മുഴുവൻ രാജ്യത്തിൻ്റെ ചിലവിൽ സൗജന്യമായി ജീവിച്ചു കൊണ്ട്. 

******

യുദ്ധം എന്നത് ഒരിക്കലും സംഭവിക്കാത്ത ഈ കാലത്ത് പട്ടാളം എന്നത് ജോലിയും ആവശ്യവും എന്നതിനേക്കാൾ അലങ്കാരം മാത്രം. 

അധികമൊന്നും ജോലി ചെയ്യേണ്ടി വരാത്ത, എന്നാൽ എപ്പോഴും വലിയ വില കൊടുത്ത് വാങ്ങി വെറുതെ കാത്ത്സൂക്ഷിക്കുന്ന, ഏറ്റവും വിലപിടിപ്പുള്ള അലങ്കാരം, പട്ടാളം. 

അലങ്കാരം ഏതും വലിയ വിലയുള്ളത് തന്നെ. പട്ടാളവും അപ്പടി.

എങ്കിൽ ഒരേയൊരു ചോദ്യം. 

ഇത്രക്ക് വേണോ പട്ടാളക്കാരുടെ മരണത്തെ മാത്രം പർവതീകരിക്കുന്നത്? അതും സാധാരണ അപകട മരണം വരെ.

തീവ്രദേശീയത ഉണ്ടാക്കുന്ന, അതിലൂടെ അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും....

ശമ്പളത്തിനും അനോകൂല്യങ്ങൾക്കും വേണ്ടിയല്ലാതെ, വെറും തൊഴിൽ എന്ന നിലക്കല്ലാതെ, പട്ടാളത്തിൽ ജോലി ചെയ്യുന്ന, രാജ്യത്തിന് വേണ്ടി മന്ത്രിയും എംഎൽഎയും എംപിയും ആവുന്ന ഒരാളെ എങ്കിലും ആർക്കെങ്കിലും കാണിക്കാൻ സാധിക്കുമോ? 

ഇല്ല. 

എങ്കിൽ എന്തിന് ഇത്രക്ക്?

ജീവിതം മൈനസുകളുടെത് മാത്രമാവും.

ലക്ഷ്യമില്ലാതെ പാഴായിപ്പോകുന്ന  ജീവിതത്തെ പറ്റി ആവലാതിപ്പെടാതിരിക്കുക.  

പകരം പാഴായിപ്പോകുന്ന പ്രാപഞ്ചികതയില്‍ നിഴലിട്ട് ആശ്വാസം നേടുക.

******

അര കൂട്ടണം അര ഒന്നല്ല. 

പകരം മൈനസ് രണ്ട്.

നിങൾക്ക് ഒരു ഒന്ന് വേണമെങ്കിൽ ഒരു ഒന്ന് തന്നെ പൂർത്തിയാക്കുക, ഒരു മുഴവൻ ഒന്ന് കണ്ടെത്തുക. അല്ലാതെ കുറേ അരകൾ അല്ല. കുറേ പകുതികൾ അല്ല.

അറിഞ്ഞും അറിയാതെയും കുറേ അരകൾ ആണ് നിങൾ മിക്കവാറും പൂർത്തിയാക്കുന്നത്. ഒരു മുഴുവൻ ഒന്നല്ല. 

പാതിവഴിയിൽ ഉപേക്ഷിക്കുന്ന ശ്രമങ്ങൾ ആണ് മിക്കവാറും നിങൾ നടത്തുക. ജീവിതം മുഴുവൻ. 

അങ്ങനെ കുറേ പാതിശ്രമങ്ങൾ. 

മുഴുവൻ ശ്രമങ്ങൾ എന്ന് നിങൾ അറിയാതെ തെറ്റിദ്ധരിക്കുന്ന, വിളിക്കുന്ന കുറേ പാതിശ്രമങ്ങൾ. കുറേ അരകൾ.

രണ്ട് അരകൾ, അല്ലെങ്കിൽ ഒരു കുറേ അരകൾ ഒന്നിച്ചുചേർന്നാൽ ഒരു മുഴുവൻ ഒന്ന് വരില്ല, ഉണ്ടാവില്ല. 

കോഴിമുട്ട വിരിയാൻ വേണ്ടതിൻ്റെ പകുതി ദിവസങ്ങൾ പോര. തുടർച്ചയായ മുഴുവൻ ദിവസങ്ങൾ തന്നെ വേണം. അല്ലെങ്കിൽ നിങ്ങളുടെ മുട്ട നശിച്ച് വെറുതെ ആയിപ്പോകും.

ഒരു ഒന്ന് കിട്ടാൻ ഒരു ഒന്ന് തന്നെ പൂർണമായും വേണം. പൂർണദൂരം തന്നെ നിങൾ നടക്കണം.

കണക്കിൽ അര കൂട്ടണം അര ഒന്ന് എന്ന് നിങ്ങൾക്ക് ഉത്തരം വന്നേക്കും, തന്നേക്കും.

പക്ഷേ പ്രായോഗിക ജീവിതത്തിൽ മിക്കവാറും രണ്ട് അരകൾ ഒന്നല്ല. അരയും അരയും കൂട്ടിയാൽ ഒന്ന് വരില്ല.

പ്രായോഗിക ജീവിതത്തിൽ അര കൂട്ടണം അര ഒന്നല്ല. 

ഇത് മിക്കവാറും ആരും അറിയാതെ പോകുന്ന, എന്നാൽ എല്ലാവരേയും നിരാശപ്പെടുത്തുന്ന അറിവ്. ആരും ശ്രദ്ധിക്കാത്ത അറിവ്.

പ്രായോഗിക ജീവിതത്തിൽ അര കൂട്ടണം അര മൈനസ് രണ്ടാണ്. 

രണ്ട് അരകൾ കൊണ്ട് രണ്ടിന് വേണ്ട അധ്വാനവും സമയവും പോകും. 

ഒരു ഒന്ന് കിട്ടുകയും ഇല്ല. 

ശരിക്കും എത്തേണ്ടിടത്ത് എത്തില്ല.

തുടങ്ങിയ ഇടത്ത് തന്നെ ഉണ്ടാവും.


കാരണം മറ്റൊന്നുമല്ല. 

ബോംബെയിൽ പോകേണ്ട നിങൾ യാത്ര തുടങ്ങി എത്ര പ്രാവശ്യം പകുതിക്ക് വെച്ച് മടങ്ങി തിരിച്ചുവന്നാലും ഒരു പ്രാവശ്യം ബോംബെയിൽ എത്തില്ല.

ഒരു പ്രാവശ്യം അര ചെയ്ത് പാതിവഴിയിൽ വെച്ച് മടങ്ങി തിരിച്ചെത്തുമ്പോൾ ഓരോരുത്തനും ഒരു മുഴുവൻ ഒന്നിന് വേണ്ട സമയവും അധ്വാനവും ചിലവാക്കും. 

അങ്ങിനെ, എത്രയും അരകൾ ചെയ്യുന്നുവോ അത്രയും ഒന്നുകളുടെ സമയവും അധ്വാനവും ചിലവാകും. 

ഓരോ പ്രാവശ്യവും പാതിവഴിയിൽ വെച്ച് മടങ്ങുന്നതിനാൽ അത്രയും ഓരോന്നുകൾ പൂർത്തിയാവുകയും ഇല്ല. 

അത്രയും മൈനസ് ഒന്നുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

ജീവിതം മൈനസുകളുടെത് മാത്രമാവും.

Tuesday, December 13, 2022

കളിക്ക് പകരം കളവ് ജയിക്കുന്നുവോ? അർജൻ്റീനയെന്ന ടീമിന് എതിരല്ല.

അർജൻ്റീനയെന്ന ടീമിന് എതിരല്ല. 

അർജൻറീനയുടെ നല്ല കളിക്കും എതിരല്ല. 

എന്ന് മാത്രമല്ല, ഒരു ടീമിനും എതിരല്ല. 

ആരുടെയും നല്ല കളിയെ കളിയായി തന്നെ അംഗീകരിച്ചു പോകും. 

കാരണം ഒന്ന് മാത്രം. 

കളിയെ ഇഷ്ടപ്പെടുന്നു. 

കളിയുടെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും കളവിനെ ഇഷ്ടപ്പെടുന്നില്ല.  

അതുകൊണ്ട് തന്നെയാണ് പലപ്പോഴായി പല ടീമുകളെ പിന്തുണച്ച് പോകുന്നത്. 

അതുകൊണ്ട് തന്നെയാണ് ഒരു ടീമിൽ മാത്രം കുരുങ്ങി മറ്റ് ടീമുകളെ വെറുക്കാതിരിക്കുന്നത്. 

അതുകൊണ്ട് തന്നെയാണ് മറ്റ് ടീമുകളുടെ കളിയെ കാണാതെ പോകാതിരിക്കുന്നത്.

*****

കളവിനെയും തെറ്റിനെയും എതിർക്കുമ്പോൾ ടീമിനെയും വ്യക്തിയെയും ശത്രു ആക്കുന്നതായി കണക്കാക്കരുത്. 

ഭൂരിപക്ഷം പിന്തുണ ഉള്ളത് കൊണ്ട് അവർക്കെതിരെ ശരി പറയുന്നതിന് മടിക്കുകയും അരുത്.

ഭൂരിപക്ഷമല്ല ശരി നിശ്ചയിക്കാനുള്ള അളവുകോൽ.

ഭൂരിപക്ഷം എപ്പോഴും ശക്തൻ്റെയും അധികാരത്തിൻ്റെയും വിജയത്തിൻ്റെയും നിലവിലുള്ളതിൻ്റെയും കൂടെയാണ് നിലയുറപ്പിക്കുക. ചരിത്രം സാക്ഷി.

*****

ശരിയാണ്. 

അർജൻ്റീന കളിച്ചു. 

അർജൻ്റീന നന്നായി കളിച്ചു. 

അർജൻ്റീന എപ്പോഴും നന്നായി കളിക്കുന്ന നല്ല ടീം തന്നെയാണ്.

പക്ഷേ, ഇന്നലത്തെ ക്രൊയേഷ്യയുമായുള്ള കളിയിൽ അർജൻ്റീന എപ്പോൾ മുതൽ നന്നായി കളിച്ചു? 

ഒരേയൊരു തെറ്റായ പെമാൽടിക്ക് ശേഷം. 

ആ തെറ്റായ പെനാൽറ്റി ഗോളായതിന് ശേഷം.

ഏത് പോലെ? 

ഓർക്കാപ്പുറത്ത് അടികിട്ടി വീണവനെ വീണ്ടും വീണ്ടും അടിച്ചതും അടിക്കുന്നതും പോലെ. 

വളരേ എളുപ്പം, വളരേ സാധാരണം. 

വീണവൻ വീണിടത്ത് നിന്ന് എങ്ങിനെയൊക്കെയോ തിരിച്ചടിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും ക്രൂരമായി കൗണ്ടർ അറ്റാക്ക് ചെയ്തു കൊണ്ട്.

അക്കാര്യത്തിൽ ആദ്യം കൊടുത്ത തെറ്റായ പെനൽറ്റി എന്ന ഒരേയൊരു ചെറിയ സഹായം മതി അർജൻ്റീനക്ക്. ആ പിടിവള്ളിയിൽ പിടിച്ച് അർജൻ്റീന അങ്ങ് കയറി. 

നാം പോലും അറിയാതെ ഒരനീതി നൂറ് അനീതികളായി മാറും ഇരട്ടിക്കും. 

അപ്പോൾ നമുക്കും ആർക്കും തോന്നും അർജൻ്റീന തന്നെയായിരുന്നു നന്നായി കളിച്ചതെന്ന്. 

ഇത് എന്ത് കൊണ്ടും അർജൻ്റീന അർഹിച്ച വിജയമെന്ന്.

മൃഗീയഭൂരിപക്ഷം നേടുന്ന അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫലങ്ങൾ നമ്മളെ വിശ്വസിപ്പിക്കും പോലെ. ആർക്കും പിന്നിട് ഒന്നും ചിന്തിക്കാനും മറുത്ത്പറയാനും സാധിക്കാത്ത വിധം. 

അധികാരിയായ റഫറിയുടെയും ഫിഫയുടെയും ഭാഗത്ത് നിന്ന് അത് മതി. 

പിന്നെ എല്ലാം ആ വഴിയിൽ നടക്കും. 

അങ്ങനെ ചത്തവനെ വീണ്ടും വീണ്ടും അടിച്ചുകൊല്ലാം. 

ചത്തവൻ യഥാർഥത്തിൽ ജീവിക്കാൻ അർഹത ഇല്ലാത്തത്ര ദുർബലനായിരുന്നുവെന്നും അങ്ങനെ വരുത്താം.

അടിയിൽ നിന്ന് ഒരേയൊരു കലം വലിച്ചാൽ മതി. പിന്നെല്ലാം തനിയേ വീണുകൊള്ളും. 

ഇക്കാര്യം വലിക്കുന്നവന് നന്നായറിയാം. 

കാണുന്നവന് മനസ്സിലാവില്ല. 

അഥവാ കാണുന്ന വനു മനസ്സിലാവാത്തവിധം ചെയ്യാനും അവനറിയാം. 

യഥാർത്ഥത്തിൽ ഗോളിയെ ഫൗൾ ചെയ്തു എന്ന് വരെ എടുക്കാവുന്ന തീരുമാനത്തിന് പകരം പെനാൽറ്റി എന്ന വിപരീത തീരുമാനം ആക്കുന്നിടത്താണ് മിടുക്ക്. 

അത് ശരിയെന്ന് നമ്മളെക്കൊണ്ട് വരെ പറയിപ്പിക്കുന്നിടത്തും 

ഗോളി യഥാർഥത്തിൽ എന്ത് ചെയ്തു? 

ഏതൊരു ഗോളിയും ചെയ്യുന്നതും ചെയ്യേണ്ടതും ചെയ്തു.

ബോൾ തടുക്കാൻ കൈകൾ ഉയർത്തുന്നു.

നിമിഷാർദ്ധ തീരുമാനവും ആക്ഷനും.

അത്രമാത്രം...

ഗോളിയുടെ മേൽ കളിക്കാരൻ വീഴുകയായിരുന്നു എന്ന് വരെ വേണമെങ്കിൽ പറയാം, കരുതാം. 

അങ്ങനെ, വേണമെങ്കിൽ ആ കളിക്കാരന് മഞ്ഞക്കാർഡ് കൊടുക്കാം. 

പക്ഷേ ഒരേ കാര്യത്തെ നമ്മൾ ആരെ അനുകൂലിക്കുന്നു എന്നതിനനുസരിച്ച് എങ്ങിനെ വേണമെങ്കിലും നമുക്ക് കാണാം, വ്യാഖ്യാനിക്കാം. 

എല്ലാവർക്കും അങ്ങനെ ചെയ്യാം. 

പക്ഷേ കളി നിയന്ത്രിക്കുന്ന , തീർത്തും നിഷ്പക്ഷനാവേണ്ട റഫറി കൂടി അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് യഥാർഥത്തിൽ അനീതി നടക്കുന്നത്. 

നമ്മളൊക്കെയും എതിർക്കുന്നതും അനുകൂലിക്കുന്നതും ഒരു നിലക്കും തിരുത്താൻ സാധിക്കാത്ത ആ അനീതിക്ക് ശേഷം മാത്രവും. 

തെറ്റായ തീരുമാനത്തിന് ശേഷം മാത്രം. 

തുടർച്ചയായി ഒരേയൊരു ടീമിന് അനുകൂലമായി മാത്രം നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് ശേഷം മാത്രം. 

ഈ അനീതിയുടെ ആനുകൂല്യം തുടർച്ചയായി അനുഭവിക്കുന്നതോ അർജൻ്റീന എന്ന ടീം മാത്രവും. 

ഇതിനകം തന്നെ മൂന്ന് പെനൽറ്റികിക്കുകൾ. 

മൂന്നും ഒരു ന്യായവും ഇല്ലാതെ. 

അമ്മയെ തല്ലിയാലും നാലഭിപ്രായം ഉണ്ടാവുന്നത് പോലെ ഇക്കാര്യത്തിലും അധികാരിയുടെ തെറ്റായ തീരുമാനത്തേയും വിജയിച്ച ടീമിനെയും ഒരു കുറേ ആളുകൾ അനുകൂലിക്കുന്നു.

അവർ ചോദിക്കുന്നു. 

അപ്പോൾ പിന്നെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകളോ.? 

ശരിയാണ്. 

രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ നല്ല ഗോളുകൾ തന്നെയായിരുന്നു. 

പക്ഷേ ആ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ വീഴാനും, ആ രണ്ട് ഗോളുകൾ ഇത്ര നല്ല ഗോളുകൾ ആവാനും കാരണം എന്താണ്?

ആദ്യത്തെ തെറ്റായ തീരുമാനം കൊണ്ടുള്ള ഗോൾ. 

അതവർക്ക് മനസ്സിലാവുന്നില്ല. 

അതവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഒരു തെറ്റായ തീരുമാനവും  പെനാൽറ്റിയും ചില കളിയുടെ മൊത്തം താളം തെറ്റിക്കും. 

അങ്ങനെ ഏത് ടീമും വീണ്ടൂം വീണ്ടൂം ഗോളുകൾ അടിക്കും. 

ഈ ലോകകപ്പിൽ ഒരു ടീമിന് വേണ്ടിയും കളിക്കാത്ത ഇബ്റാഹീമോവിച്ച് വരെ പറയേണ്ടി വന്ന ഫിഫയുടെ അജണ്ട അങ്ങനെ നടപ്പാകും.

അറിയണം, അർജൻ്റീനക്ക് മാത്രം വീണ്ടും വീണ്ടും തെറ്റായ പെനൽറ്റികൾ കിട്ടുന്നു. മൂന്നാം തവണ. മൂന്നും തെറ്റായിട്ട്. 

കളിക്ക് പകരം കളവ് ജയിക്കുന്നുവോ എന്ന് എല്ലാവരും പേടിക്കുക സാധാരണം. 

കളവിന് വേണ്ടി കളി തോൽക്കുന്നുവോ എന്നും എല്ലാവരും പേടിക്കുക സാധാരണം. 

നമ്മൾ ഒരു ടീമിനെ അനുകൂലിക്കുന്നു എന്നത് കൊണ്ട് മാത്രം അവർക്ക് അനുകൂലമായി ഭവിച്ച അനീതിയെ മനസ്സിലാക്കില്ല. 

അതുകൊണ്ട് കൂടിയായിരിക്കും ഇബ്റാഹീമോവിച്ച് കൂടി പറഞ്ഞു പോയത്.  അർജൻ്റീനക്ക് വേണ്ട ഫിഫയുടെ ഒത്തുകളി ജയിക്കുന്നുവോ എന്ന്.

ഒരേയൊരു ചെറിയ സഹായം റഫറിയുടെയും ഫിഫയുടെയും ഭാഗത്ത് നിന്ന്..... 

പിന്നെ എല്ലാം ആ വഴിയിൽ.

അടിയിൽ നിന്ന് ഒരു കലം വലിച്ചാൽ ബാക്കിയെല്ലാം തനിയേ വീണുകൊള്ളും. 

ഇത് തീർത്തും കുറ്റം പറയാൻ സാധിക്കാത്ത ഒരു പ്രായോഗിക സിദ്ധാന്തം. പിന്നിൽ നിന്ന് കളിക്കുന്നവർ അറിയുന്ന പ്രായോഗിക സിദ്ധാന്തം.

******

അർജൻ്റീനയുമായുള്ള കളിയിൽ ഇതുവരെ മുൻ പിൻ നോക്കാതെ എല്ലാ പെനാൽട്ടി തീരുമാനങ്ങളും അർജൻ്റീനക്ക് അനുകൂലമായി സംഭവിക്കുന്നതിൻ്റെ വ്യാകരണം മാത്രമാണ് മനസ്സിലാവാത്തത്.

*****

ശരിയാണ്. 

എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്തുന്ന തീരുമാനം ഒരു റഫറിക്കും എടുക്കാൻ കഴിയില്ല.

പക്ഷേ എപ്പോഴും ഒരു ടീമിന് മാത്രം അനുകൂലമായി, അവരെ തൃപ്തിപ്പെടുത്തുന്ന കോലത്തിൽ മാത്രം, എല്ലാ റഫറിമാരും തീരുമാനം എടുക്കുന്നതിൻ്റെ വ്യാകരണവും മനസ്സിലാവുന്നില്ല.

*****

ഇതുവരെ ദൈവത്തിൻ്റെ കൈകളുടെ ദുഷ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ റഫറിമാരുടെയും പിന്നെ മുതുമുത്തച്ചൻ ഫിഫയുടെയും കൈകളോടെ അർജൻ്റീന മുന്നോട്ട്പോകുന്നു. ഇതുവരെ റഫറിമാർ കനിഞ്ഞുനൽകിയത് നാല് പെനാൽട്ടികൾ. ആകയാൽ നടന്ന ആറ് കളികകിൽ നാല് കളികളിലും പേനാൽട്ടി കൊടുത്തു.

Sunday, December 11, 2022

മൊറോക്കോ വന്നത് ഫുട്ബോൾ കളിക്കാനാണ്; ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിനിധീകരിച്ചല്ല.

മുസ്ലിംകളെ.... 

നിങൾ ഓർക്കുന്നുവോ? 

മൊറോക്കോ വന്നത് ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിനിധീകരിച്ചല്ല. 

പകരം ആഫ്രിക്കയെ പ്രതിനിധീകരിച്ചാണ്. 

ഫുട്ബോൾ കളിക്കാനാണ്.

ലോകകപ്പിലേക്ക് ഏത് ടീമിനെയും ഫിഫ തെരഞ്ഞെടുക്കുന്നത് മതാടിസ്ഥാനത്തിലല്ല. 

പകരം ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും വെച്ചാണ്.

കുറച്ച് കൂടി പക്വതയും വിവേകവും കാണിക്കുക.

******

മൊറോക്കോയുടെ വിജയവും മുസ്ലിം സമുദയത്തിൻ്റെ വർഗീയചിന്തയും.

***** 

മുസ്ലിം സമുദായത്തിൽ നിന്ന് കുറച്ച് കൂടി പക്വതയും വിവേകവും പ്രതീക്ഷിക്കുന്നു.

മൊറോക്കോയോ മറ്റേതെങ്കിലും മുസ്ലിം രാജ്യങ്ങളോ ജയിക്കുമ്പോൾ മാത്രം ഫുട്ബോൾ കളിയിൽ എന്തിനാണ് നിങൾ മതവും ഫലസ്തീനും കൊണ്ടുവരുന്നത്?

പറഞ്ഞ് പറയിപ്പിക്കാനോ?

മറ്റെല്ലാവരെക്കൊണ്ടും നിങൾ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാ ഓരോ കാര്യത്തിലും മതവും മതവർഗീയതയും മാതതീവ്രതയും ചിന്തിപ്പിക്കാനോ? 

അല്പന് അർത്ഥം കിട്ടിയത് പോലെ തന്നെ നിങൾ എന്ത്കൊണ്ട് പെരുമാറുന്നു? 

നിങ്ങളെന്തിന് അർദ്ധരാത്രിയിലും കുടപിടിക്കുന്നു?

യഥാർഥത്തിൽ നിങൾ എപ്പോഴും മതതീവ്രതയും അസഹിഷ്ണുതയും ചാക്കിൽ ഒളിപ്പിച്ചു കൊണ്ടുനടക്കുന്നവരോ?

അവസരം കിട്ടുമ്പോൾ, നിങ്ങൾക്കനുകൂലമായ സാഹചര്യം വരുമ്പോൾ, മതതീവ്രതയും അസഹിഷ്ണുതയും പുറത്തെടുക്കാൻ കാത്തിരിക്കുകയാണോ നിങൾ?

ഇക്കാലമത്രയും ഒരുപടി രാജ്യങ്ങൾ എത്ര തവണ കളികൾ ജയിച്ചു, കപ്പുകൾ ജയിച്ചു. 

അവരാരും, അവർക്ക് വേണ്ടി ആരും, ഇതുവരെ മതം പറഞ്ഞില്ലല്ലോ? 

അവരാരും, അവർക്ക് വേണ്ടി ആരും, ഇതുവരെ വേഷഭൂഷാതികളിൽ മതം കണ്ടില്ലല്ലോ, പറഞ്ഞില്ലല്ലോ?

അവരാരും ഇതുവരെയും അവരാരുടെയും മതം പറഞ്ഞത് പോലുള്ള വസ്ത്രം ധരിക്കുന്നതിൻ്റെ കാരൃം പറഞ്ഞില്ലല്ലോ? അങ്ങനെ ധരിച്ചു വന്നില്ലല്ലോ? അവർ സാധാരണ ഗതിയിൽ തന്നെ ധരിക്കുന്ന വസ്ത്രമല്ലാതെ. അവകാശവാദങ്ങൾ ഒന്നുമില്ലാതെ. 

നിങ്ങൾക്ക് ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം മതേതരത്വവും ജനാധിപത്യവും സഹിഷ്ണുതയും തീവ്രതവിരുദ്ധതയും പറഞാൽ മതിയോ?

എന്നിട്ട് നിങ്ങൾക്ക് വേണ്ടി, പറ്റിയ സമയത്ത് പുറത്തെടുക്കാൻ, മതേതരത്വവിരുദ്ധതയുടെയും , ജനാധിപത്യവിരുദ്ധതയുടെയും, അസഹിഷ്ണുതയുടെയും തീവ്രതയുടേയും അജണ്ട സൂക്ഷിക്കുകയാണോ നിങൾ?

****

നിങൾ നിങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയെ കുറിച്ച് ഉറക്കെ പറയും. 

എന്നിട്ടോ?

ആകാവുന്നിടത്ത് മുഴുവൻ നിങൾ അസഹിഷ്ണുത മാത്രം കാണിക്കും.

നിങൾ മറ്റുള്ളവരെ ഉൾകൊള്ളാൻ തക്കവണ്ണം inclusive അല്ല. 

നിങൾ തീർത്തും എക്സ്ക്ലൂസീവ് ആയി മാത്രം നിലകൊള്ളും. 

അവസാനവും ഏകവും പറഞ്ഞുകൊണ്ട്.

എന്നിട്ടോ?

നിങ്ങളോട് മറ്റുള്ളവർ നിങ്ങളെ ഉൾകൊള്ളുംവിധം inclusive ആയി  പെരുമാറുന്നില്ല എന്ന് പറയും. 

മറ്റുള്ളവർ inclusive ആയി പെരുമാറാത്തത് നിങൾ എടുത്ത് പറയും.

നിങ്ങളുടെ ഇടങ്ങളിൽ നിങൾ മറ്റുള്ളവരുടെ സ്വരത്തെ അനുവദിക്കില്ല. 

എന്നാലോ?

നിങ്ങളുടേത് എവിടെയെങ്കിലും ഒരു സെൻ്റിമീറ്റർ കുറഞ്ഞാൽ നിങൾ വല്ലാതെ കരഞ്ഞ് വാപൊളിക്കും 

ഇത്തരം കളി പോലുള്ള കാര്യങ്ങളിൽ വരെ നിങൾ മതം പറയും. 

എന്നിട്ടോ? 

മറ്റുള്ളവർ വല്ല നിലക്കും അവരുടേത് എന്തെങ്കിലും പറഞാൽ നിങൾ അതിലെ തെറ്റ് പറയും.  അവർ മതപരമായ വിവേചനം പറയുന്നു, നടത്തുന്നു, കാണിക്കുന്നു എന്ന് പറയും.

ശുദ്ധകാപട്യമല്ലാതെ പിന്നെന്താണ് ഇത്?

യഥാർഥത്തിൽ നിങൾ നിങ്ങളെ തന്നെ സൂക്ഷിക്കണം.

കാരണം നിങൾ സ്വയം നിങൾ നിൽക്കുന്നിടം കുത്തിക്കലക്കും. 

എന്നിട്ടോ?

നിങ്ങൾ സ്വയം തന്നെ പറയും. എല്ലാവരും കൂടി നിങ്ങളെ കലക്കവെള്ളത്തിൽ ഇട്ടുവെന്ന്.

നിങൾ സ്വയം തിരിഞ്ഞിരിക്കും. 

എന്നിട്ടോ?

നിങ്ങൾ സ്വയം തന്നെ പറയും. എല്ലാവരും കൂടി നിങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന്.

നിങൾ സ്വയം വല നെയ്യും. വലക്കകത്തിരിക്കും. 

എന്നിട്ടോ?

നിങ്ങൾ സ്വയം തന്നെ പറയും. എല്ലാവരും കൂടി നിങ്ങളെ വലയിൽ കുടുക്കിയിരിക്കുന്നുവെന്ന്.

നിങ്ങളെ നിങ്ങൾക്ക് തന്നെയെന്നല്ല; ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയില്ല

Saturday, December 10, 2022

നമ്മുടെ ഇംഗ്ലണ്ടും പോയി.

നമ്മുടെ ഇംഗ്ലണ്ടും പോയി.

കിട്ടിയ പെനാൽടി കളഞ്ഞവരെ കുറിച്ച് എന്ത് പറയാൻ?

ഇവർ ഇങ്ങനെയാണ്, എപ്പോഴും.

എന്നും ഏറ്റവും നല്ല ടീമുമായി വരും. ഏറ്റവും നന്നായി കളിക്കും 

ഫൈനലിനേക്കാൾ നല്ല മാച്ചും കളിയും ക്വാർട്ടറിൽ കളിക്കേണ്ടി വന്ന്, കളിച്ച് തോറ്റ് അവരങ്ങു പുറത്താകും.

സന്ധ്യയോളം വെള്ളം കോരി സന്ധ്യക്ക് കുടം ഉടക്കുന്ന അവരുടെ സ്ഥിരം പരിപാടി...

അല്ലെങ്കിലും എല്ലാവരും പറയും പോലെ നമ്മൾ പിന്തുണച്ചാൽ ആ ടീം പുറത്താകുന്നതാണോ? കോടാനുകോടികളിൽ നമ്മളും അങ്ങനെ പ്രസക്തമാകുന്നതാണോ?

അതുകൊണ്ട് ബെൽജിയം, ഹോളണ്ട്, ഇംഗ്ലണ്ട്. എല്ലാവരും ക്രമത്തിൽ പുറത്തായി.

ജർമ്മനിയും സപൈനും ബ്രസീലും എല്ലാം പോയി.

എന്തായാലും ഇനിയങ്ങോട്ട്, എല്ലാവരുടെയും സമ്മതത്തോടെ വളരേ വിദൂര സാധ്യതയുള്ള, എന്നാൽ ഇപ്പോൾ സാമാന്യം തെറ്റില്ലാത്ത സാധ്യത കാണുന്ന ക്രൊയേഷ്യ-മൊറോക്കോ ഫൈനൽ സ്വപ്നം കാണാം. 

എന്നിട്ട്?

മൊറോക്കോ കപ്പ് നേടുന്നതും സ്വപ്നം കാണാം. 

എന്തും സ്വപ്നം കാണാൻ ഒരു വിരോധവും ആർക്കും ഉണ്ടാവില്ലല്ലോ?

കപ്പ് നേടാൻ കൂടുതൽ സാധ്യത ഫ്രാൻസിന് തന്നെയാണെങ്കിലും...

സാധ്യത എന്തെങ്കിലും ആവട്ടെ... 

ആഗ്രഹം ഒരു ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ആവട്ടെ. ഇതാദ്യമായി..... 

നിലവിൽ ഏഷ്യൻ രാജ്യങ്ങൾ ഒന്നും മത്സരത്തിന് ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും. 

മുൻപ് കൊറിയയിൽ വെച്ച് നടന്ന ലോകകപ്പിൽ കൊറിയ മൂന്നാം സ്ഥാനം നേടിയ നല്ല ഓർമ്മയുടെ ഓരം ചേർന്നു കൊണ്ട് ഇങ്ങനെയൊരു ആഗ്രഹം കൊണ്ടുനടക്കാൻ നല്ലൊരു കുളിരുണ്ട്

നെതർലാൻഡ്സിൻ്റെ തോൽവി അർജൻ്റീനയുടെ വിജയം.

നെതർലാൻഡ്സിൻ്റെ തോൽവി അർജൻ്റീനയുടെ വിജയം. 

കളിയെന്നാൽ കളവ് കൂടിയാണ് എന്ന് അർത്ഥം വരുന്നത് പോലെ. അതും പിന്നാമ്പുറത്ത് നിന്നും മുന്നിൽ നിന്നും കളവ് കളിക്കുന്ന കളി.

ഈ കളിയിൽ ശരിയോടൊപ്പം നിൽക്കുക എന്നത് ഏതെങ്കിലും ടീമിനെ വെറുക്കുകയല്ല. ഏതെങ്കിലും കളിക്കാരനെ മോശമായി കാണലുമല്ല. ആരോടെങ്കിലുമുള്ള ഇഷ്ടം മറ്റൊരാളോടുള്ള വെറുപ്പല്ല. നേരെ മറിച്ച്, ആരോടെങ്കിലുമുളള വെറുപ്പ് മറ്റൊരാളോടുള്ള ഇഷ്ടവും അല്ല.

******

അറിയണം....

ഹോളണ്ടിന് ഫാൻ base ഇല്ല....

അവർക്കുവേണ്ടി പറയാനും കരയാനും ആരുമില്ല...

കാരണം മറ്റൊന്നുമല്ല.

വ്യക്തിപമായി ഹീറോകളുള്ള ടീമിനാണ് കാര്യമായ ഫാൻ base. 

കാരണം, മനുഷ്യർ എക്കാലത്തും ആശയങ്ങൾക്കപ്പുറം, കാമ്പും കഴമ്പും കാണുന്ന തിനപ്പുറം വ്യക്തികളെ കാണുന്നു. ബിംബങ്ങളെ ആവശ്യപ്പെടുന്നു, ഇഷ്ടപ്പെടുന്നു. 

മനുഷ്യർക്ക് മനസ്സിലാവാൻ എക്കാലത്തും ഏതെങ്കിലും നിലക്കുള്ള വീരൻമാരായ ബിബങ്ങൾ വേണം. 

അതിനാൽ തന്നെ മനുഷ്യരിൽ മഹാഭൂരിപക്ഷവും എക്കാലത്തും ബിമ്പാരാധകർ തന്നെയാണ്. എത്ര അല്ലെന്ന് പറഞ്ഞാലും.

അതുകൊണ്ട് തന്നെ അങ്ങനെ വ്യക്തിപരമായ ഹീറോകൾ നിലവിലില്ലാത്ത ഹോളണ്ടിനും ജർമ്മനിക്കും ഒക്കെ ഫാൻ base തീരെ കുറവാണ്. 

അത്തരം നല്ല ടീമുകൾക്കുള്ളത് യഥാർത്ഥ ഫുട്ബാൾ ഇഷ്ടപ്പെടുന്ന വളരേ കുറച്ച് പേരുകൾ മാത്രം. അഹം ബ്രഹ്മാസ്മിയും ലാ ഇലാഹ ഇല്ലല്ലയും ശരിക്കും മനസ്സിലാവുന്ന വളരേ കുറച്ച് പേരെ പോലെ കുറച്ചുപേർ.

*****

ഇനി ഫുട്ബോൾ വിഷയത്തിലേക്ക്: 

നെതർലാൻഡ്സ് തോറ്റു. 

ശരിയാണ്. സാധാരണ ഗതിയിൽ തന്നെ രണ്ട് ടീമിനും ജയിക്കാൻ സാധിക്കില്ല. ഇതാണെങ്കിൽ നോക്കൗ്ട് ഘട്ടമാണ്.  രണ്ടാൾക്കും സമനില പോലും പിടിച്ച് തുടരാൻ പറ്റില്ല. ഒരു ടീം തോൽക്കുക നിർബന്ധം. എന്ത് വിലകൊടുത്തും ഒരാളെ തോൽപ്പിക്കുക സംഘാടകർക്ക് തന്നെ നിർബന്ധമായ നോക്കൗട്ട് ഘട്ടം. 

പക്ഷേ, പല ടീമുകളും തോൽക്കുന്നത് പോലെ മാത്രമായിരുന്നുവോ ഹോളണ്ട് തോറ്റത്? 

അല്ല. 

അല്ലെന്ന് പറയാൻ തോന്നുന്നു.

നന്നായി കളിച്ചത് ഹോളണ്ട് ആണെന്ന വാദം അശേഷം ഇല്ലാതെ തന്നെ, വെക്കാതെ തന്നെ.

എന്നാലും, നെതർലാൻഡ്സ് റഫറിയുമായി കളിച്ച് തോറ്റു എന്ന് തന്നെ പറയണം (ഗോളിൻ്റെ കാര്യത്തിൽ). അപ്പോഴും അർജൻ്റീന നന്നായി കളിച്ചു എന്നംഗീകരിക്കുന്നു.

ചെയ്യാത്ത ഫൗളിന്, അഥവാ ഫൗൾ ഉണ്ടെങ്കിൽ തന്നെ ഏറെക്കുറെ പെനാൽറ്റിബോക്‌സിന് തൊട്ടുപുറത്ത് നടന്ന, ഗോലിലേക്ക് നീങ്ങാത്ത ഒരു നിസ്സാര ഫൗളിന് റഫറി കൊടുത്ത തെറ്റായ പെനൽറ്റികിക്കിന് വേണ്ടി നെതർലാൻഡ്സ് തോറ്റു. 

സ്പാനിഷ് റഫറി സ്പാനിഷ് വംശജരും കോളനിയുമായ അർജൻ്റീനയെ കരുതിക്കൂട്ടി ജയിപ്പിക്കുകയായിരുന്നോ? 

അറിയില്ല.

ഇത് അർജൻ്റീനയോ അവരുടെ ഫാൻസോ ഫിഫായോ അംഗീകരിക്കില്ല.

മാത്രവുമല്ല, മറിച്ചാണ് കാര്യമെന്ന് വിശ്വസിപ്പിക്കാൻ വേണമെങ്കിൽ അവരും റഫറിയെ കുറിച്ച് കുറേ ആവലാതി പറഞ്ഞേക്കാം. ഒരു മുൻകൂർ ജാമ്യം പോലെ.

ഇനിയും പറയട്ടെ, അറിയില്ല.

ഈ റഫറിയെ കുറിച്ച് ഒരു കുറേ ആരോപണങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെയൊരു ആരോപണം ഇതുവരെ ആരും ഉയർത്തിയതായി കാണുന്നില്ല.

ഇനി അതല്ല, ഒരു ലാറ്റിനമേരിക്കൻ ടീമെങ്കിലും സെമിയിൽ വേണമെന്ന നിർബന്ധം ഫിഫക്കുണ്ടായിരുന്നോ?

ഫിഫ യെ ന്ന വൻ കോർപറേറ്റ് സ്ഥാപനം എന്ത് ലക്ഷ്യം വെക്കുന്നുവെന്ന് പറയാവതല്ല.

********

ചോദ്യം വരും.

അർജൻ്റീനക്കെതിരെയും റഫറി കുറേ ഫൗൾ വിളിച്ചില്ലെ?

ശരിയാണ്. 

അതിലും എത്രയോ കൂടുതൽ ഫൗൾ ചെയ്ത അർജൻ്റീനക്ക് അത്രയെങ്കിലും ഫൗൾ കൊടുക്കാതിരിക്കാൻ റഫറിക്ക് എത്ര മഹാമനസ്കത കൊണ്ടുനടന്നാലും സാധിക്കില്ലായിരുന്നു. എല്ലാവരെയും വിശ്വസിപ്പിക്കാനെങ്കിലും. അത്രക്ക് ഫൗൾ അർജൻ്റീനക്ക് എത്ര കൊടുത്താലും  കൊടുത്താലും മതിയാകുമായിരുന്നില്ല.

ഒരു വലിയ തെറ്റായ തീരുമാനം ഹോളണ്ടിനെതിരെ നിർണായകമായി ചെയ്ത്, അതിന് ശേഷം അതിന് പകരമായി നൂറ് ചെറുതുകൾ പ്രായശ്ചിത്തമായി അർജൻ്റീനയോട് ചെയ്യുന്നുവെന്ന് വരുത്തിയത് കൊണ്ട് കാര്യമില്ലല്ലോ? 

അർജൻ്റീന അഭിനയിക്കുന്നതിന് മുഴുവൻ ഹോളണ്ടിന് മഞ്ഞക്കാർഡ് കൊടുക്കുകയായിരുന്നുവോ മറ്റോരർത്ഥത്തിൽ റഫറി? 

യഥാർഥത്തിൽ റഫറിയെ തെറ്റിദ്ധരിപ്പിക്കുന്ന , റഫറിയെ കൊണ്ട് ഇല്ലാത്ത ഫൗളിന് ഇല്ലാത്ത പേനാൽടിയും മഞ്ഞക്കാർഡും ഡയറക്ട് / ഇൻഡയറക്റ് കിക്കും കൊടുപ്പിക്കുന്ന കളിക്കാരനെതിരേ ശക്തമായ നിലപാട് എടുക്കുന്ന നിയമം വരണം, ഫിഫ വരുത്തണം. ഇതേ var വെച്ച് തന്നെ. കാരണം കളിയുടെ ഗതിയെ കളിക്കാതെ കളവ് കൊണ്ട് മാറ്റാൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്. 

റഫറിയും ചോദ്യം ചെയ്യപ്പെടണം. 

മനുഷ്യൻ എന്ന നിലക്കുള്ള എല്ലാ സ്വാധീനവും ചായ്വും തെറ്റുകളും റഫറിക്കും ബാധകമാണ്. വർഗീയവും വംശീയവും ദേശീയവും സപത്തികവും വ്യക്തിപരവും ഒക്കെയായ സ്വാധീനങ്ങൾ.

******

ഇനി അതല്ലെങ്കൽ ഫിഫ മുൻകൂട്ടി തീരുമാനിച്ചു വെച്ചോ ഇക്കുറി അർജൻ്റീനയും പോർച്ചുഗൽലും തന്നെ ഫൈനൽ കളിക്കണമെന്ന്. 

റൊണാൾഡോ മെസ്സി ഫാൻ base കൊണ്ട് viewership കൂട്ടാൻ. എങ്കിൽ ഇന്ന് മൊറോക്കോയുടെ വിധി കണ്ടു തന്നെ കാണണം. പ്രത്യേകിച്ചും ബ്രസീൽ പുറത്തായ സ്ഥിതിക്ക്.

രണ്ട് ടീമുകൾക്കും (അർജൻ്റീനക്കും പോർച്ചുഗലിനും) നിലവിൽ തന്നെ ഒരു ന്യായവും ഇല്ലാതെ രണ്ട് കളികളിലായി രണ്ട് പേനാൽടികൾ ഫിഫ സൗജന്യമായി നൽകിക്കഴിഞ്ഞു. സഹായിച്ചു കഴിഞ്ഞു.

ഇതൊരു ചെറിയ സംശയം മാത്രം. ഇതിനേക്കാൾ വലിയ അജണ്ട ഫിഫ എന്ന വൻകോർപറേറ്റ് സ്ഥാപനത്തിന് ഉണ്ടാവും.

****

ഈ കളിയിലും ശരിയോടൊപ്പം നിൽക്കുക എന്നത് ഏതെങ്കിലും ടീമിനെ വെറുക്കുകയല്ല.

യഥാർത്ഥത്തിൽ കളി ഇഷ്ടപ്പെടുന്നവർക്ക് ഒരുപടി ടീമിനെ പല അവസരങ്ങളിലായി ഇഷ്ടപ്പെടും.

കാരണം അവർ ടീമിൻ്റെ കാര്യത്തിൽ  മതവിശ്വാസികളെ പോലെ ഒന്ന് മാത്രം ശരിയെന്ന് പറഞ്ഞ് ഉള്ള കാഴ്ച നഷ്ടപ്പെടുന്നവരല്ല. അസഹിഷ്ണുതയും തീവ്രതയും സൂക്ഷിക്കുന്നവരല്ല. ഒന്ന് മാത്രം ശരി, അവസാനത്തേത് എന്നവർ കരുതില്ല.

ഓരോ കളിയിലും അവർക്ക് ഇഷ്ടപ്പെടാൻ ഓരോ കാര്യവും ഓരോ ടീമും ഉണ്ടാവും. 

അപ്പപ്പോഴുള്ള കാരണവും ന്യായവും വെച്ച് അവർ അവരുടെ ഇഷ്ടവും ആസ്വാദനവും തുടർന്ന് കൊണ്ടേയിരിക്കും.

ഒരു ടീമിനെയോ ആളെയോ ഇഷ്ടപ്പെടുന്നത് മറ്റെല്ലാവരെയും വെറുക്കാനുള്ള ന്യായമല്ല അവർക്ക്.

Offside വിളിക്കുന്ന കാര്യത്തിൽ കാണിക്കുന്ന സൂക്ഷ്മത എന്തുകൊണ്ട് ഫിഫ പെനൽറ്റി കൊടുക്കുന്ന കാര്യത്തിലും, റഫറിയെ തെറ്റിദ്ധരിപ്പിക്കുന്ന കളിക്കാരുടെ അഭിനയത്തിൻ്റെ കാര്യത്തിലും നടത്തുന്നില്ല.

Thursday, December 8, 2022

സോക്രട്ടീസ് ചോദിച്ച ചില ചോദ്യങ്ങളുണ്ട്.

സോക്രട്ടീസ് ചോദിച്ച ചില ചോദ്യങ്ങളുണ്ട്. അവക്കുള്ള ഉത്തരങ്ങളും. ഇന്നും പ്രസക്തമായത് 

"ആരാണ് ചെരുപ്പ് നന്നാക്കുക?" 

"അതറിയുന്നവന്‍. ചെരുപ്പ്കുത്തി."

"ആരാണ് ഫര്‍ണിച്ചര്‍ ഉണ്ടാക്കുക?"

"അതറിയുന്നവന്‍. ആശാരി."

"ആരാണ് വീടുണ്ടാക്കുക?"

"അതറിയുന്നവന്‍. പെരിതേരി."

"ആരാണ് രോഗിയെ ചികിത്സിക്കുക?"

"അതറിയുന്നവന്‍. വൈദ്യന്‍."

എങ്കിൽ ആരാണ് രാജ്യം ഭരിക്കേണ്ടത്?

ഉത്തരമില്ല.


ഉള്ള ഉത്തരം: (സോക്രട്ടീസ് പറഞ്ഞു) "ഭരിക്കാന്‍ അറിയുന്നവർ."


ഇനി നമുക്ക് ചോദിക്കാം.

കാലമൊക്കെ മാറി.

ജനാധിപത്യമെന്ന് പേര്‌ പറയുന്ന കൊടുംചൂഷണത്തിന്റെ ഭരണക്രമത്തിലെത്തി നില്‍ക്കുന്നു നാം.

അതിനാല്‍, ഇപ്പോൾ നമ്മളും ചോദിക്കണം.

ഭരിക്കാനറിയുന്നവരാണോ നമ്മെ ഭരിക്കുന്നത്?

"അല്ല. ഉറപ്പില്ല. അറിയില്ല." 

"ഭരണമറിയാൻ, ഭരിക്കുന്നതെങ്ങിനെ എന്നറിയാന്‍, വല്ല യോഗ്യതയും പരിശീലനവും നേടിയാണോ അവർ ഭരിക്കുന്നത്?"

"അല്ല. അവരുടെ പാർട്ടി അവരുടെ യോഗ്യത."

"സാധാരണഗതിയില്‍ എങ്ങിനെയാണ് ഭരണാധികാരികളും മറ്റാരും എന്തെങ്കിലും അറിയുന്നത്? പ്രത്യേകിച്ചും ഭരിക്കാനറിയുന്നത്?" 

"അവരത് പഠിച്ചാല്‍. അതിന്‌ പരിശീലനം നേടിയാല്‍."

"നിലവിലുള്ള ഭരണാധികാരിള്‍ ആരെങ്കിലും ആ നിലക്ക് എവിടെ നിന്നെങ്കിലും  എന്തെങ്കിലും പഠിച്ചുവോ, പരിശീലനം നേടിയോ?" 

"ഇല്ല."

"ഇനി അതല്ല, നാം അറിയാതെയെങ്കിലും ആരെങ്കിലും അവരെ എന്തെങ്കിലും എവിടെ നിന്നെങ്കിലും പഠിപ്പിച്ചുവോ?"

"ഇല്ല."

"ചില പാര്‍ട്ടികളില്‍ ചേരുക എന്നത്‌ മാത്രമാണോ അവരുടെ യോഗ്യത?"

"അതേ."

"അവരുടെ പാർട്ടികൾ ആ നിലക്ക് യോഗ്യത നല്‍കുന്ന സര്‍വകലാശാലകളാണോ?"

"അല്ല."

"രാജ്യമാകുമ്പോള്‍ പിന്നെ എന്തും എങ്ങിനെയുമാവാം എന്നാണോ?"

"അതേ. അങ്ങനെ തോന്നുന്നു. അതിനപ്പുറം ഒന്നും പറയാനറിയില്ല. കാട്ടിലെ മരം തേവരുടെ ആന. വാലിയെടാ വലി."


പക്ഷേ, ഒന്നുണര്‍ത്തട്ടെ.

മേല്‍ ചോദ്യങ്ങള്‍ ചോദിച്ച, സോക്രട്ടീസ് തടവിലായി, കൊല്ലപ്പെട്ടു.

നാട് കുട്ടിച്ചോറാകുമ്പോള്‍ ആ ചോദ്യങ്ങൾ ഇന്നും പ്രസക്തം.

ഇന്നും ഭരിക്കാന്‍ അറിയുന്നവർ ഭരിക്കുന്നില്ല. നാട് കുട്ടിച്ചോറും ആകുന്നു. 

"ഈ ചോദ്യങ്ങളും ഈ ഉത്തരങ്ങളും ഭരണാധികാരികളുടെ മുഖത്ത്നോക്കി ചോദിക്കുന്നവനും പറയുന്നവനും ഇന്നും ഏതെങ്കിലും നിലയില്‍ കൊല്ലപ്പെടുമോ?" 

"ചോദിക്കും പോലെ ചോദിക്കാന്‍ തന്നെ പേടിയാണ്, ആളില്ല." 

"പിന്നെയല്ലേ ചോദിക്കുന്നവന്‍ കൊല്ലപ്പെടുമോ എന്ന അടുത്ത ചോദ്യം!!! 

നമുക്ക് നിസ്സഹായരായി നോക്കിനില്‍ക്കാം.

സാക്ഷികള്‍ പോലും ആവാന്‍ തയ്യാറാകാതെ.

കാട്ടിലെ മരം തേവരുടെ ആന. വാലിയെടാ വലി.

കുറ്റം ചെയ്യുന്നതും കുറ്റവാളി ആവുന്നതും കുറ്റം ചെയ്യുന്നത് കൊണ്ടല്ല.

തലച്ചോറിൽ ഏറ്റവും എളുപ്പം വളർന്നുവരുന്ന, വളർത്തിയെടുക്കാൻ കഴിയുന്ന വികാരം അസൂയയും വെറുപ്പും ശത്രുതയും തന്നെ. 

കാലാകാലമായി അസൂയയും വെറുപ്പും ശത്രുതയും താലോലിച്ച് വളർത്തിയെടുക്കുന്നവരുമുണ്ട്. വ്യക്തിപരമായും സാമൂഹികമായും. 

തങ്ങളിലുള്ള അസൂയയേയും വെറുപ്പിനേയും ശത്രുതയേയും  മറ്റുള്ളവരിൽ നിഴലിട്ട്, പ്രതിബിംബിച്ച് ആരോപിക്കുന്നവരാണ് അധികവും.

ഒരു കുറ്റവാളി കുറ്റം ചെയ്യുന്നതും കുറ്റവാളി ആവുന്നതും വെറും കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല. 

പകരം ആ കുറ്റം താനല്ല (തങ്ങളല്ല) ചെയ്തത് എന്ന് വരുത്തും വിധം അതൊളിപ്പിക്കുമ്പോഴും, ഒന്നുമറിയാത്ത മറ്റൊരു നിരപരാധിയിലോ നിരപരാധികളായ മറ്റൊരു വിഭാഗത്തിലോ ആരോപിക്കുമ്പോഴും കൂടിയാണ്.

ഒരുപക്ഷെ വർത്തമാന ഇന്ത്യൻ രാഷ്ട്രീയം ഏറ്റവും കൂടുതൽ, ഏറ്റവും നന്നായി പരീക്ഷിച്ച്  ഉപയോഗപ്പെടുത്തുന്നതും ഈ മൂന്ന് വികാരങ്ങളെയാണ്. അസൂയയും വെറുപ്പും ശത്രുതയും. ഒപ്പം ഈ മൂന്ന് വികാരങ്ങൾ മൂലം ഉണ്ടാവുന്ന അക്രമ പ്രവർത്തങ്ങൾ, സ്വയം ഒളിപ്പിച്ചു വെച്ച് മറ്റാരിലെങ്കിലും ആരോപിക്കുന്നതിലും.

നോട്ട് നിരോധനം മുതൽ വർഗീയതയിലും വർഗീയ കലാപങ്ങളിലും വരെ ഉപയോഗപ്പെടുത്തുന്നതും ഭരണകൂടവും തൽപര കക്ഷികളും ഈ വികാരങ്ങളെ തന്നെ. 

ഒരളവോളം വർത്തമാനകാല ഭരണകൂടം ഭരണവിരുദധ വികാരത്തെയും വിലക്കയറ്റ വിരുദ്ധ വികാരത്തെയും വഴിമാറ്റി ഒഴുക്കുന്നതും അതിജീവിക്കുന്നതും തങ്ങളുടെ അണികളിൽ ഈ മൂന്ന് വികാരങ്ങൾ ആളിപ്പടർത്തിക്കൊണ്ടും, എതിർ ചേരിയിൽ ആ വകയിൽ ഭീതി ഉണ്ടാക്കിക്കൊണ്ടുമാണ്.

ഈയൊരു വസ്തുത അതങ്ങനെയായിരിക്കെ അങ്ങനെയാണെന്ന് പറയുന്നു എന്ന് മാത്രം.

******

ഇനി ഇതിൻ്റെ മറ്റൊരു തലം. നിത്യജീവിതത്തിൽ, വ്യക്തി, കുടുംബ, സമൂഹ തലത്തിൽ

സ്വന്തക്കാർ, അടുത്തറിവുള്ളവർ, അടുത്തറിയുന്നവർ ഇവരൊക്കെ തന്നെയാണ് പലപ്പോഴും നിങ്ങൾക്ക് ശത്രുക്കളും അസൂയാലുക്കളും ആവുക. 

തൊട്ടറിവുള്ള വേറൊരുത്തൻ്റെ വളർച്ചയിലും ഉയർച്ചയിലും മഹാഭൂരിപക്ഷത്തിനും തോന്നുന്നത് കാര്യമായും അസൂയ, വെറുപ്പ്, ശത്രുത.

അടുപ്പവും അറിവുമാണ് ഇത്തരത്തിൽ  അസൂയയും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത്. ഒരുതരം സഹിക്കായ്‌ക. അസഹിഷ്ണുത. 

രാഷ്ടീയവും മതവും മറ്റ് സമുദായങ്ങളെ യും മതവിഭാഗങ്ങളെയും കാണിച്ച് വരെ ഇത് ഉണ്ടാക്കുന്നു, നടത്തുന്നു എന്ന് മാത്രം.

അറിയാത്തവർക്കും, അങ്ങനെ അറിയാത്തത് കൊണ്ടും അല്ലാതെയും, അകലെയുള്ളവർക്കും പ്രത്യേകിച്ച് ആരോടും അസൂയയും ശത്രുതയും തോന്നാനില്ല. 

പക്ഷേ രാഷ്ട്രീയവും മതവും അതും ഉണ്ടാക്കും.

അതുകൊണ്ട് തന്നെയാണ് എല്ലാ ബുദ്ധനും കൃഷ്ണനും മുഹമ്മദിനും യേശുവിനും ശങ്കരാചാര്യർക്കും ദാർശനികർക്കും വിപ്ലവകാരികൾക്കും കവികൾക്കും സാഹിത്യകാരൻമാർക്കും ആദർശധീരർക്കും സ്വന്തം നാട്ടിൽ നിൽക്കക്കളളി ഇല്ലാതെ പോയത്. എറ്റവും വലിയ എതിർപ്പും ശത്രുതയും പാരയും നേരിടേണ്ടി വന്നത് സ്വന്തക്കാരെന്ന് പറയുന്ന അറിയുന്ന, അടുത്ത ശത്രുക്കളിൽ നിന്നുമാണ് എന്ന് വന്നത്.

സ്വന്തക്കാർ ശത്രുക്കളാവുമ്പോൾ, സ്വന്തക്കാർ ഒറ്റപ്പെടുത്തുമ്പോൾ നാട്ടുകാരും ക്രമേണ ശത്രുക്കളാവുന്നു, ഒറ്റപ്പെടുത്തുന്നു. വിരളമായി കിട്ടാവുന്ന നല്ല ചില സുഹൃത്തുക്കൾ ഒഴികെ.

കാരണം മറ്റൊന്നുമല്ല. വ്യക്തിയെ കുറിച്ച് കുടുംബം എന്ത് പറയുന്നുവോ അതാണ് നാട്ടുകാർക്ക് കൂടുതൽ അറിയുക, സ്വീകാര്യമാവുക. 

വ്യക്തിയെക്കാൾ നാട്ടുകാർക്ക് പ്രധാനവും കുടുംബമാണ്. 

നാട്ടുകാർക്ക് പല ബന്ധങ്ങളും ആവശ്യങ്ങളും ഉണ്ടാവുക കുടുംബത്തെ കേന്ദ്രീകരിച്ചുമാണ്. അത്കൊണ്ട് തന്നെ അവർ വ്യക്തിയെ അവഗണിക്കും.

പ്രത്യേകിച്ചും വ്യക്തിക്ക് അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും മാന്ത്രികതയുടെയും പിൻബലം ഇല്ലെങ്കിൽ. 

കുടുംബം തള്ളിയവനെ, നാട്ടുകാരും തള്ളുന്നു, ഒറ്റപ്പെടുത്തുന്നു. അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും മാന്ത്രികതയുടെയും പിൻബലം ഇല്ലെങ്കിൽ എല്ലാവരും തള്ളുന്നു, ഒറ്റപ്പെടുത്തുന്നു.

കണ്ണിൽ എണ്ണയൊഴിച്ച് നോക്കിയാൽ കാണുന്ന വളരേ ചെറിയ അപവാദം മാറ്റി നിർത്തിയാൽ. അങ്ങനെയൊരു അപവാദം ഉണ്ടോ എന്ന് പോലും സംശയം.

*****

മഹാൽഭുതം അതാണ്. 

പരസ്പരം അസൂയപ്പെടുന്നവരായിട്ടും മനുഷ്യൻ സംഘടിച്ചു, സാമൂഹ്യജീവിയായി. 

അഭിനയിക്കാനും വിധേയപ്പെടാനുമുള്ള മനുഷ്യൻ്റെ ശേഷി കൂടിയാണത്.

Tuesday, December 6, 2022

അഗ്നിയായി തെളിഞ്ഞ്, സ്വയം കൊളുത്തി മറുപടി തരിക

ചില ഇല്ലാക്കഥകളും 

പെരുംനുണകളും വിശ്വസിക്കാൻ

ഏറെയിഷ്ടം.


ഇല്ലാക്കഥകകൾക്കും  

പെരുംനുണകൾക്കും

നല്ല ചന്തമാണ്, ചൂടാണ്.


അതുകൊണ്ട് തന്നെ 

ചോദിക്കട്ടെ..


ഈയുളളവനുള്ളിടത്തോളം

നിനക്കു വേണ്ടി 

ഈയുള്ളവൻ വിളക്ക് കൊളുത്തും.


ശരിയാണ്. 


പക്ഷേ ഒരിക്കൽ

ഈയുളളവനും ഇല്ലതാവും.


അപ്പോൾ പിന്നെ, 

ഈയുള്ളവൻ ഇല്ലാതായാൽ,

നിനക്കുവേണ്ടി 

ആര് വിളക്ക് കൊളുത്തും?


ചന്തത്തിലും ചൂടിലും 

ഇല്ലാക്കഥകളും 

പെരുംനുണകളും

അഗ്നിയെയും തോൽപ്പിക്കും.


ഈയുള്ളവനെ 

അസ്വസ്ഥപ്പെടുത്തുന്നത് 

അതാണ്.

അത് മാത്രം.


മഴപ്പാറ്റകൾ കണക്കെ

ആകർഷിച്ച് വീഴുന്ന

അനേകായിരങ്ങൾ തെളിവ്.


ഈയുള്ളവൻ മാത്രമല്ലേ 

നിന്നെ അറിയൂ.

ഈയുളളവനറിയാനാവുന്നത് പോലെ 

ആർക്കറിയാനാവും നിന്നെ.


അത് പോട്ടെ...


ഈയുള്ളവന് ശേഷം 

ഈയുള്ളവന് വേണ്ടി ആരെങ്കിലും 

വിളക്ക് കൊളുത്തും.


മഴപ്പാറ്റകൾ ഒടുങ്ങാനുള്ള അഗ്നി

എപ്പോഴും എവിടെയും തെളിയുന്നത്

അതിന് തെളിവ് 


പക്ഷെ, അവർ കൊളുത്തുന്ന 

വിളക്കുകൾ 

നിനക്ക് വേണ്ടി കൂടിയാവുമോ? 


അതാണ് 

ഈയുള്ളവൻ്റെ സംശയം.

സംശയമായി മാറിയ ആഗ്രഹം. 


സംശയം തീരാൻ ഉത്തരം 

നീ തന്നെ പറഞ്ഞുതരണം.


അഗ്നി

ഒടുക്കാനുള്ളത് മാത്രമാണോ?

അഗ്നി

ഒരുക്കാനും കൂടിയുള്ളതല്ലേ? 


പിന്നീട് ഈയുള്ളവന് വേണ്ടി 

വിളക്ക് കൊളുത്തിയവരും 

അവർക്ക് ശേഷമുള്ളവരുമൊക്കെ

ഇല്ലാതാവും.


അവരൊക്കെയും ഇല്ലാതായാൽ പിന്നെ ആരൊക്കെയോ 

ആർക്കൊക്കെയോ വേണ്ടി 

വിളക്ക് കൊളുത്തും


ആ കൊളുത്തുന്ന വിളക്കുകളും 

നിനക്ക് വേണ്ടി നിനക്കുള്ളതാവുമോ?


ഈയുളളവന് വേണ്ടിയുള്ളതാവില്ല

അവയെങ്കിലും

നിനക്ക് വേണ്ടിയുള്ളതെങ്കിലുമാവണം. 

എന്നത് ഈയുളളവൻ്റെ പ്രാർത്ഥന.

*****

ചില ഇല്ലാക്കഥകളും 

നുണകളും വിശ്വസിക്കാനിഷ്ടം.

അതുകൊണ്ടെങ്കിലും 

നീ അഗ്നിയായി തെളിഞ്ഞ്

സ്വയം കൊളുത്തി

മറുപടി തരിക.

******

പ്രണയിക്കുമ്പോഴുള്ള സൗന്ദര്യം മാത്രം ജീവിതത്തിന്. 

പ്രണയമാണെങ്കിൽ ഇല്ലാത്തതും ഇല്ലാത്തത് കൊണ്ടും. 

മരീചിക തേടിയുള്ള യാത്ര തന്നെ ജീവിതവും പ്രണയവും 



Monday, December 5, 2022

കാഫിറെന്ന് വിളിക്കപ്പെടുന്നവൻ വിശ്വാസിയെക്കാൾ നല്ല വിശ്വാസി.

കാഫിർ എന്നാൽ നിഷേധി. 

കാഫിർ എന്നാൽ അറിഞ്ഞിട്ടും മറച്ചുവെക്കുന്നവൻ. 

ദൈവം ഉണ്ടെന്നറിഞ്ഞുകൊണ്ട് ആര് നിഷേധിക്കുന്നു? 

ദൈവത്തെ കണ്ടിട്ടും ആര് മറച്ചുവെക്കുന്നു? 

എല്ലാവരും ഒരുപോലെ വിശ്വാസികൾ. 

ആവുന്നത് വെച്ച് ആവുന്നത് വിശ്വസിക്കുന്നവർ. 

ആവാത്തത് നിഷേധിച്ചുപോകുന്നവർ.

ആവാത്തത് വിശ്വസിക്കാത്തവർ.

*****

കാഫിറെന്ന് വിളിക്കപ്പെടുന്നവൻ വിശ്വാസിയെക്കാൾ നല്ല വിശ്വാസി. 

വിശ്വാസി സ്വാർത്ഥനായി, സാമുഹ്യസുരക്ഷിതത്വത്തിനായി, ആളുകൾ കാണാനായി, അന്വേഷിക്കാതെ, കണ്ണടച്ച്, അനുകരിച്ച് വിശ്വസിക്കുന്നവൻ, ചെയ്യുന്നവൻ.  

നിഷേധി നിസ്വാർത്ഥനായി, സാമൂഹ്യസുരക്ഷിതത്വത്തിനല്ലാതെ, ആരെയും കാണിക്കാനില്ലാതെ, കണ്ണ് തുറന്ന്, അനുകരിക്കാതെ അന്വേഷിച്ച് വിശ്വസിക്കുന്നവൻ, ചെയ്യുന്നവൻ.

******

ഇല്ലെന്ന് വിശ്വസിക്കാമെങ്കിൽ ഉണ്ടെന്നും വിശ്വസിക്കാം. 

രണ്ടിനും ഒരേ അധ്വാനം, ഒരേ ചിന്ത, ഒരേ ഫലം. 

ഒന്ന് മാത്രം. 

നിനക്ക് തോന്നുന്നത് പോലെ മാത്രം നീ വിശ്വസിച്ചാലും നിഷേധിച്ചാലും മതി. 

എങ്കിൽ രണ്ടും ഒന്നാണ്. 

രണ്ടും വിശ്വാസമാണ്, രണ്ടും നിഷേധമാണ്. 

ആരെങ്കിലും പറയുന്ന ഒന്നും നിനക്ക് ബാധകമല്ല. 

ആരെങ്കിലും പറയുന്നത് നിൻ്റെ വിശ്വാസവും നിഷേധവും ആവില്ല .

*****

നിഷേധിക്കുന്നു: മതങ്ങൾ പറയുന്ന, ബാധ്യതയായ, പേടിയായ ദൈവത്തെ. 

വിശ്വസിക്കുന്നു: മതങ്ങൾ പറയാത്ത, ബാധ്യതയാവാത്ത, പേടിയാമാവാത്ത ദൈവത്തെ

*****

മതം മാറുന്നവന് വധശിക്ഷ എന്ന രാഷ്ട്രീയമായ വിധിയും ഭീഷണിയും ഇല്ലായിരുന്നെങ്കിൽ ചിത്രം മാറിയേനെ. 

ആളുകൾ പിരിഞ്ഞു പോയെനെ. ഇന്നുള്ള, 

ഇക്കോലത്തിലുള്ള ഇസ്ലാമും ഉണ്ടാവില്ലായിരുന്നു.

*****

ദൈവം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. 

ദൈവം എങ്ങിനെയോ ആവട്ടെ, ആവാതിരിക്കട്ടെ. 

പക്ഷേ, അതൊന്നും വെറും 1400 അല്ലെങ്കിൽ 2000 വർഷങ്ങൾ മുൻപ് മാത്രം ഉണ്ടായി എന്ന് പറയപ്പെടുന്ന ചില ഗ്രന്ഥങ്ങൾ പറയുന്നത് പോലെയും പറയുന്നതിനാലും അല്ല.

*****

വിവേകി അനുസരിക്കും. 

വിവേകിക്ക് മാത്രമേ അങ്ങനെയെങ്കിലും വിഡ്ഢിയെ അനുസരിക്കാൻ പറ്റൂ. 

എന്നുവെച്ച് വിഡ്ഢി പറയുന്നത് മുഴുവൻ വിഡ്ഢി പറയുംപോലെ ഒരു വിവേകിക്കും ചെയ്യാൻ പറ്റില്ല. 

കാരണം, വിഡ്ഢി ചന്ദ്രനെ പിടിച്ചുകൊടുക്കാനും ആവശ്യപ്പെട്ടേക്കും. 

എന്നാലും ഒന്നറിയണം. 

വിഡ്ഢിക്ക് ഒരിക്കലും വിവേകിയെ വേണ്ടവിധം അനുസരിക്കാൻ വിഡ്ഢിക്ക് സാധിക്കില്ല.




എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രമാണെങ്കിൽ.

കണ്ണിൽ കാണാത്തത് ഇല്ലെന്നു കരുതുന്നവൻ മൂഢൻ.

ഒരു സുഹൃത്ത് ഉണർത്തി.

ഇങ്ങനെയൊരു സുഹൃത്തിൻ്റെ പറച്ചിലിന് കാരണം താഴേ പറഞ്ഞത് പോലെ ഈയുള്ളവൻ പറഞ്ഞത്.

"ഇല്ലാത്തത് പരലോകമല്ല. ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്. ഇല്ലാത്തത് ഞാനാണ്. പരലോകമുണ്ട്. പക്ഷേ ഞാനില്ല, ഞാനുണ്ടാവില്ല."


ഇനി ഈയുള്ളവന് തിരിച്ചു പറയാനുള്ളത്.

ശരിയാവാം. 

ആപേക്ഷിക ലോകത്തെ നാം നിശ്ചയിച്ച അളവുകോൽ ഒന്നും മതിയാവില്ല എല്ലാം മനസ്സിലാക്കാൻ. 

പ്രത്യേകിച്ചും നമ്മുടെ മാനത്തിനപ്പുറമുള്ളതും ആത്യന്തികമായതും. 

നമ്മുടെ ഇന്ദ്രിയങ്ങൾ മുഴുവൻ ആപേക്ഷികമായത് അനുഭവിക്കാനും അറിയാനും മാത്രം ഉതകുന്നത്.

അതുകൊണ്ട് തന്നെ തീർത്തും പദാർത്ഥപരമായി പറഞാൽ പോലും:

വല്ലാതെ ചെറുതും വല്ലാതെ വലുതും കാണില്ല, കേൾക്കില്ല. 

അണുവേയും  ആകാശത്തെയും കാണില്ല. 

കണ്ണിനോട് ഒട്ടിനിന്നടുത്തതും വല്ലാതെ ദൂരെയും കാണില്ല. 

എന്നിട്ടും കാണുന്നതും അനുഭവിക്കുന്നതും മാത്രം ഉള്ളത്??? 

നീയും ഞാനും പോലും അനുഭവത്തിൽ, അനുഭവിക്കുമ്പോൾ മാത്രം. അല്ലാതെയില്ല.

അതുകൊണ്ട് തന്നെ കാണുന്നു, കാണുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് ഒന്നിനെയും നിഷേധിക്കാൻ പറ്റില്ല, പാടില്ല.

നാം കാണുമ്പോഴേ നാം കാണുന്ന ഈ ലോകം നിലനിൽക്കുന്നുള്ളൂ എന്നത് നമുക്ക് ഏകപക്ഷീയമായി പറഞ്ഞ് ശരിയാക്കാൻ സാധിക്കുമെങ്കിലും അതപ്പടി ശരിയല്ല. 

******

ഇനി മേൽ വിഷയത്തിൽ, മേൽ വിഷയം പറഞ്ഞതിനുള്ള യുക്തി വെച്ച് മറിച്ചൊന്ന് പറയട്ടെ... 

കണ്ണിൽ കാണുന്നത് തന്നെ യഥാർഥത്തിൽ സ്ഥായിയായി ഇല്ല എന്നാണെങ്കിൽ. 

എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രമാണെങ്കിൽ.  

താൽക്കാലികമായ ഒരുക്കൂട്ടുകൾ ഉണ്ടാക്കുന്ന ഞാൻ മാത്രമേഉള്ളൂവെങ്കിൽ. 

അല്ലാത്ത ഞാനില്ലെങ്കിൽ. 

അല്ലാത്ത ഒന്നുമില്ലെങ്കിൽ.

പിന്നെങ്ങിനെ കണ്ണിൽ കാണാത്തത് മാത്രം, കണ്ണിൽ കാണുന്നില്ല എന്നത് കൊണ്ട് മാത്രം ഉള്ളതാവും? 

കാണുന്നില്ല എന്നതും കാണുന്നു എന്നതും ഒരു സംഗതി എപ്പോഴും സ്ഥായിയായി ഉള്ളതാണ് എന്നതിന് ന്യായമല്ല.

അതുകൊണ്ട് തന്നെ കണ്ണിൽ കാണുന്നത് തന്നെ ഇല്ലെന്ന് കരുതുന്നവൻ പിന്നെന്ത് പറയണം?

അവന് ബാധകമായ പരലോകം ഇല്ലെന്നല്ലാതെ.. 

അഥവാ ഈ കാണപ്പെടുന്ന  ഞാൻ സ്ഥിരമായ അർത്ഥത്തിൽ ഇല്ലെന്ന് കരുതുന്നു, പറയുന്നു.

ഈ ഞാൻ സ്ഥായിയായി ഉണ്ടെങ്കിലല്ലേ ഈ എനിക്ക് ബാധകമായ പരലോകമുളളൂ..

ഈ ഞാൻ ഇല്ലാത്ത പരലോകം ഇല്ലെന്ന് പറയുന്നുമില്ലല്ലോ? 

ഞാൻ ഇല്ലാത്ത ലോകം മുഴുവൻ പരലോകം എന്ന് പറയാൻ മടിക്കുന്നുമില്ല.

****

ഇല്ലെന്ന് വിശ്വസിക്കാമെങ്കിൽ ഉണ്ടെന്നും വിശ്വസിക്കാം. 

രണ്ടിനും ഒരേ അധ്വാനം, ഒരേ ചിന്ത, ഒരേ ഫലം. 

ഒന്ന് മാത്രം. 

നിനക്ക് തോന്നുന്നത് പോലെ മാത്രം നീ വിശ്വസിച്ചാലും നിഷേധിച്ചാലും മതി. 

എങ്കിൽ രണ്ടും ഒന്നാണ്. 

രണ്ടും വിശ്വാസമാണ്, രണ്ടും നിഷേധമാണ്. 

ആരെങ്കിലും പറയുന്ന ഒന്നും നിനക്ക് ബാധകമല്ല. 

ആരെങ്കിലും പറയുന്നത് നിൻ്റെ വിശ്വാസവും നിഷേധവും ആവില്ല 


ദാമ്പത്യത്തിൽ എന്തുകൊണ്ട് തോറ്റുകൊണ്ട് ജയിക്കണം?

ദാമ്പത്യത്തിൽ എന്തുകൊണ്ട് നിങൾ തോറ്റുകൊടുക്കണം. 

ദാമ്പത്യത്തിൽ എന്തുകൊണ്ട് തോറ്റുകൊണ്ട് ജയിക്കണം? 

വ്യക്തമായ ന്യായവും വിവരവും ന്യായീകരണവും ഇല്ലാത്തവൻ, അല്ലേൽ ഇല്ലാത്തവൾ കോപിച്ചും കുറ്റംപറഞ്ഞും ആരോപണങ്ങൾ ഉണ്ടാക്കിയും അധികാരം ചെലുത്തിയും വിജയിക്കാൻ നോക്കും. 

അത്രയേ ഉള്ളൂ.

അതുകൊണ്ട് തോറ്റ് കൊടുത്തേക്കാം

*****

ഭർത്താക്കന്മാർ കൂടുതൽ സത്യസന്ധരും ആത്മാർഥതയുള്ളവരുമായപ്പോൾ ഭാര്യമാർ കൂടുതൽ സംശയമുള്ളവരായി. 

മുൻകാലങ്ങളിൽ ഭർത്താക്കന്മാർ തീരെ സത്യസന്ധരും ആത്മാർഥതയുള്ളവരുമായിരുന്നില്ല. 

അപ്പോഴൊക്കെ ഭാര്യമാർ തീരെ സംശയമുള്ളവരുമായിരുന്നില്ല. അഥവാ, സംശയം പ്രകടിപ്പിക്കാൻ സാധിച്ചവരായിരുന്നില്ല.

*****

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയില്ലാതെ സ്വാതന്ത്ര്യം പറയുക. 

ഉപബോധമനസ്സിൻ്റെ തടവറയിലായിരിക്കെ വിപ്ലവം നാക്ക്കൊണ്ട് മാത്രം പറയുക. 

കുട്ടിപ്രായത്തിൽ ശീലാമാക്കി കയറ്റിവെച്ചതിൽ രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും അവയുടെ കലവറയായ ഉപബോധമനസും കൊണ്ടുനടക്കുക. 

അങ്ങനെ വാർദ്ധക്യം വരെ തടവിലായി ഒരു മാറ്റവുമില്ലാതെ കരഞ്ഞ് തുടരുക.







Sunday, December 4, 2022

ജീവിക്കാൻ എളുപ്പം വിഡ്ഢികൾക്കാണ്.

വിഡ്ഢിത്തം വിളമ്പാതിരിക്കുക.

ഒരു നല്ല സുഹൃത്ത് ഉപദേശിച്ചു.

ഉപദേശിക്കാൻ കാരണം ഈയുള്ളവൻ താഴെ പറഞ്ഞത് പോലെ പറഞ്ഞത്.

'ഇല്ലാത്തത് പരലോകമല്ല. ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്. ഇല്ലാത്തത് ഞാനാണ്. പരലോകമുണ്ട്. പക്ഷേ ഞാനില്ല, ഞാനുണ്ടാവില്ല."


ഉപദേശം സ്വീകരിച്ചു കൊണ്ട് തന്നെ ആ സുഹൃത്തിനോട് ഈയുള്ളവന് പറയാനുള്ളത്:

താങ്കൾ ഇങ്ങനെ വല്ലാതെ അസ്വസ്ഥപ്പെടാതിരിക്കൂ...

വിഡ്ഢികൾക്കും അവർക്ക് തോന്നിയത്, തോന്നിയത് പോലെ പറയണമല്ലോ?

അല്ലെങ്കിലും വിഡ്ഢികൾക്ക് മാത്രമേ ധൈര്യപൂർവം തോന്നിയത് വിളിച്ചുപറയാൻ സാധിക്കൂ... 

വിഡ്ഢികൾക്കും ജീവിക്കേണ്ടതില്ലേ? 

വിഡ്ഢികൾക്കും അവരുടേതായ സ്വാതന്ത്ര്യമില്ലേ?

ചുരുങ്ങിയത് മറ്റുള്ള ആരെയും ബുദ്ധിമുട്ടിക്കാതെ, അവരുടെ അകത്തളങ്ങളിൽ വരാതെ വിഡ്ഢികൾ പറയട്ടെ.....

പിന്നെ ഇങ്ങനെ എളുപ്പം വിധികളും മുൻവിധികളും പറയാൻ സാധിക്കുന്നത്... അത് ശരിക്കും ബുദ്ധിയും വിവേകവും ഉറച്ചവർക്ക് മാത്രമേ സാധിക്കൂ എന്നും തോന്നിപ്പോകുന്നു


ഇനി ആരാണ് വിഡ്ഢി എന്നത്. 

തീർത്തും ആപേക്ഷികമായ കാര്യം. 

പലപ്പോഴും വസ്തുനിഷ്ഠത ഇല്ലാത്ത വെറും ആത്മനിഷ്ഠമായ കാര്യം. 

ആർക്കും മറ്റൊരാളെ കുറിച്ച് എളുപ്പം കരുതാനും പറയാനും സാധിക്കുന്നത്. 

തനിക്ക് മനസ്സിലാവാത്തത് മറ്റൊരാൾ പറഞാൽ അങ്ങനെയുള്ള ഏതൊരു മറ്റൊരാളും വിഡ്ഡി തന്നെ. 

മനസ്സിലാവാത്തവനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും പറഞ്ഞയാൾ വിഡ്ഢി തന്നെ. 

അധികം ചിന്തിക്കാതിരിക്കാൻ എളുപ്പം അങ്ങനെ വിധിയും മുൻവിധിയും ഉണ്ടാക്കുന്നതും അങ്ങനെ രക്ഷപ്പെടുന്നതും തന്നെ. 

ചരിത്രത്തിൽ അങ്ങോളമിങ്ങോളം അങ്ങനെ വിധിയെഴുതപ്പെട്ടു വിഡ്ഢികൾ ആയവർ എത്രയെത്ര....  


ഇനി വേറൊരു സ്വകാര്യം പറയാം. 

ജീവിക്കാൻ എളുപ്പം വിഡ്ഢികൾക്കാണ്. 

കാരണം, വിഡ്ഡിക്ക് അവകാശവാദങ്ങൾ ഇല്ല. 

വിഡ്ഡിക്ക് ആരേയും ഒന്നും ബോധ്യപ്പെടുത്താൻ ഇല്ല. 

വിഡ്ഡിക്ക് തോന്നിയത് പോലെ ജീവിക്കാം. 

വിഡ്ഡിക്ക് അഭിനയിക്കാനും വിധേയപ്പെടാനും ഇല്ല.

അറിയാമല്ലോ, ബുദ്ധിപരാത വല്ലാതെ അവകാശവാദങ്ങൾ ഉണ്ടാക്കും. 

ബുദ്ധി പലരെയും പലതും ബോധ്യപ്പെടുത്താൻ നിർബന്ധിക്കും. 

ബുദ്ധി അഭിനയവും കൃത്രിമത്വവും മസിൽപിടുത്തവും ആവശ്യപ്പെടും. 

ബുദ്ധി സ്വാതന്ത്ര്യവും സ്വാഭാവികതയും നഷ്ടപ്പെടുത്തും. വിധേയത്വം കൂട്ടും... 

അതല്ലെങ്കിൽ, ബുദ്ധി ഏറെയും രക്ഷപ്പെടാൻ സാധിക്കാതെ ചോദ്യം ചെയ്ത് ക്ഷീണിപ്പിക്കും.

അതിനാൽ ഈയുള്ളവൻ വളരേ സന്തോഷപൂർവം വിഡ്ഢിയായിത്തന്നെ, വിഡ്ഢിത്തം വിളമ്പി തന്നെ തുടരട്ടെ..

വല്ലാതെ ചെറുതും വല്ലാതെ വലുതും കാണില്ല, കേൾക്കില്ല.

മറ്റാരേക്കാളും ശക്തമായി ദൈവത്തെ നിഷേധിക്കുന്നു. 

അതേസമയം മറ്റാരേക്കാളും ശക്തമായി ദൈവത്തിൽ വിശ്വസിക്കുന്നു.

*****

നിഷേധിക്കുന്നു: മതങ്ങൾ പറയുന്ന, ബാധ്യതയായ, പേടിയായ ദൈവത്തെ. 

വിശ്വസിക്കുന്നു: മതങ്ങൾ പറയാത്ത, ബാധ്യതയാവാത്ത, പേടിയാമാവാത്ത ദൈവത്തെ

*****

ഇല്ലെന്ന് വിശ്വസിക്കാമെങ്കിൽ ഉണ്ടെന്നും വിശ്വസിക്കാം. 

രണ്ടിനും ഒരേ അധ്വാനം, ഒരേ ചിന്ത, ഒരേ ഫലം. 

ഒന്ന് മാത്രം. 

നിനക്ക് തോന്നുന്നത് പോലെ മാത്രം നീ വിശ്വസിച്ചാലും നിഷേധിച്ചാലും മതി. 

എങ്കിൽ രണ്ടും ഒന്നാണ്. 

രണ്ടും വിശ്വാസമാണ്, രണ്ടും നിഷേധമാണ്. 

ആരെങ്കിലും പറയുന്ന ഒന്നും നിനക്ക് ബാധകമല്ല. 

ആരെങ്കിലും പറയുന്നത് നിൻ്റെ വിശ്വാസവും നിഷേധവും ആവില്ല 

*****

ഇല്ലാത്തത് പരലോകമല്ല. 

ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്. 

ഇല്ലാത്തത് ഞാനാണ്. 

പരലോകമുണ്ട്. 

പക്ഷേ ഞാനില്ല.

ഞാനുണ്ടാവില്ല.

******

വല്ലാതെ ചെറുതും വല്ലാതെ വലുതും കാണില്ല, കേൾക്കില്ല. 

അണുവേയും  ആകാശത്തെയും കാണില്ല. 

കണ്ണിനോട് ഒട്ടിനിന്നടുത്തതും വല്ലാതെ ദൂരെയും കാണില്ല. 

എന്നിട്ടും കാണുന്നതും അനുഭവിക്കുന്നതും മാത്രം ഉള്ളത്??? 

നീയും ഞാനും പോലും അനുഭവത്തിൽ, അനുഭവിക്കുമ്പോൾ മാത്രം. 

അല്ലാതെയില്ല.

*****

എന്തെല്ലാം വിപ്ലവം നാക്ക് കൊണ്ട് ബാഹ്യമായി പറയുമ്പോഴും, നമ്മൾ ഉപബോധമനസ്സിൻ്റെ തടവറയിൽ തന്നെ. 

പലതും ശീലാമാക്കി കുട്ടിപ്രായത്തിൽ കയറ്റിവെച്ചതിൽ രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും, അതിൻ്റെ കലവറയായ ഉപബോധമനസ്സ്.

അത് തന്നെയാണ് എല്ലാവരെയും തടവിലിട്ട് വാർദ്ധക്യം വരേ കാതലായ ഒരു മാറ്റവും ഇല്ലാതെ കൊണ്ടുനടക്കുന്നത്.

****

എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രം.  

താൽക്കാലികമായ ഒരുക്കൂട്ടുകൾ ഉണ്ടാക്കുന്ന ഞാൻ മാത്രം. 

അല്ലാത്ത ഞാനില്ല. 

അല്ലാത്ത ഒന്നുമില്ല.

Thursday, December 1, 2022

തുടക്കമുള്ളതെല്ലാം ഒടുക്കത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത്.

കടലിനെന്ത് ലക്ഷ്യം? 

കടൽ തന്നെയല്ലാതെ 


കടലിന് എവിടെയെത്താനുള്ള ലക്ഷ്യം?

കടലിൽ തന്നെയല്ലാതെ.


അതുകൊണ്ട് തന്നെ

കടൽ എന്തിനൊഴുകണം?


കടൽ വെറും വെറുതേ 

ആയിരിക്കുക മാത്രം.

നിറഞ്ഞ് നിൽക്കുക മാത്രം.


കടൽ 

വേറെന്ത് ചെയ്യാൻ? 


ലക്ഷ്യമില്ലാതെ, 

ഉദ്ദേശമില്ലാതെ 

കടൽ.


ആയിരിക്കും പോലെ ആയിരുന്ന്,

അവനവനിൽ തിരകളിളക്കി, 

നൃത്തം ചവിട്ടുന്നു കടൽ. 


തനിക്ക് താൻ മാത്രം 

ലക്ഷ്യവും തുടക്കവും 

ഒടുക്കവും ഉദ്ദേശവും 

ഉദ്ദേശരാഹിത്യവുമാക്കി

കടൽ.


ലക്ഷ്യമുള്ളതല്ലേ ഒഴുകുക? 


അതിനാൽ പുഴ ഒഴുകുന്നു.


തുടക്കള്ളത് ഒഴുകുന്നു.


തുടക്കള്ളത് മുഴുവൻ

ഒടുക്കത്തിലേക്ക് ഒഴുകുന്നു.


തുടക്കള്ളത്

നശിക്കാൻ ഒഴുകുന്നു.


തുടക്കത്തിനും ഒടുക്കത്തിനുമിടയിലുള്ള

താൽക്കാലികതയുടെ തടവിൽ നിന്നും 

നശിക്കാൻ ഒഴുകുന്നു.


പുഴ ഒഴുകുന്നു.

വളർച്ചയെന്ന് പേരുള്ള

നാശത്തിന് വേണ്ടി.


എല്ലാ ഓരോ നിമിഷവും 

മരിച്ചു കൊണ്ട്

പുഴ ഒഴുകി വളരുന്നു.


വളർച്ച അന്വേഷിച്ചുകൊണ്ടൊഴുകുന്ന

പുഴ തളർച്ച നേട്ടമാക്കും 


വളർന്നുകൊണ്ട് തളർന്നൊഴുകുന്നു

പുഴ.


പുഴക്ക് ലക്ഷ്യമുണ്ട്. 

കടലിലെത്താനുള്ള ലക്ഷ്യം. 


കാരണം,

തുടക്കമുള്ളത് മുഴുവൻ 

ഒടുക്കവുമുള്ളത്. 


കാരണം,

തുടക്കമുള്ളത്ത് മുഴുവൻ 

അതിൻ്റെ ഒടുക്കം കൂടി അന്വേഷിക്കുന്നു.


അതിൻ്റെ തന്നെ

ഒടുക്കം അന്വേഷിക്കുന്നതാണ് 

പുഴയുടെ ഒഴുക്ക്.


തുടക്കമുള്ളത് മുഴുവൻ വളരുന്നത് 

തളരാൻ, ഒടുങ്ങാൻ

എന്ന് പുഴ

ഒഴുകിക്കൊണ്ട് പറയും.


തുടക്കമുള്ളതെല്ലാം

ഓരോ നിമിഷവും 

തളർന്നുകൊണ്ടും 

ഒടുങ്ങിക്കൊണ്ടും 

വളരുന്നു.

പുഴയെ പുഴയാക്കുന്ന

പുഴയുടെ ഭാഷ്യമാണത് 


തുടക്കമുള്ളതെല്ലാം 

ഒടുക്കത്തിലേക്ക് 

ഓടിക്കൊണ്ടിരിക്കുന്നത്.


അതിനാൽ പുഴയും 

ഓടിക്കൊണ്ടിരിക്കുന്നത്.


തന്നത്താൻ ഒടുക്കാൻ.


തുടക്കവും ഒടുക്കവുമില്ലാത്ത

അതിനാൽ ലക്ഷ്യമില്ലാത്ത

കടലാക്കി തന്നെ

മാറ്റി ഒടുക്കാൻ.

Wednesday, November 30, 2022

ബോറടിക്കുന്നുവോ? നിനക്ക് നിന്നെ വേണ്ടെന്നർത്ഥം.

'ചെയ്യുന്ന ജോലിയുടെ അര്‍ത്ഥം ജീവിതത്തിന്' എന്ന് മനുഷ്യന്‍. 

'പക്ഷേ അതെങ്ങനെ? ജീവിക്കാൻ വേണ്ടി ചെയ്യേണ്ടി വരുന്നതല്ലേ ജോലി?' എന്ന് ജീവിതം.

*****

ഒറ്റക്കാവുമ്പോൾ, ഒന്നും ചെയ്യാതിരിക്കുമ്പോൾ ബോറടിക്കുന്നുവോ? 

എങ്കിൽ നിനക്ക് നിന്നെ വേണ്ടെന്നർത്ഥം.

ബോറടിമാറ്റാൻ സമയം കൊല്ലുക എന്നത് ലക്ഷ്യവും ആവശ്യവും ആക്കേണ്ടി വരുന്നോ?  

എങ്കിൽ അപ്പോഴൊക്കെയും നീ നിന്നെ കൊല്ലുന്നു, നീ ആത്മഹത്യ ചെയ്യുന്നു എന്നർത്ഥം. 

അറിയണം, നീ കൊല്ലുന്ന, നിനക്ക്  വേണ്ടാത്ത സമയം തന്നെയാണ് നീയും നിൻ്റെ ജീവിതവും.

അക്കരപ്പച്ച കണ്ട് നീ ഇക്കരയെ വെറുക്കുന്നതാണ് ബോറടി. 

പക്ഷേ, നീ വെറുക്കുന്ന ഇക്കരെയാണ് നീയും ജീവിതവും. 

അക്കരെ എത്തിയാലും അത് നിനക്ക് വീണ്ടും ഇക്കരേയും നീയും തന്നെ ആയിത്തീരും.

ഒറ്റക്ക് ഒന്നും ചെയ്യാതിരിക്കുമ്പോൾ ബോറടിക്കുന്ന നീ സ്വർഗവും സമാധിയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും എന്തിന്?

നിനക്ക് പിന്നെ എങ്ങിനെ നിനക്ക് സ്വർഗ്ഗത്തിലും സമാധിയിലും ആയിരിക്കാൻ സാധിക്കും?  എല്ലാം നിറഞ്ഞാലും തികഞ്ഞാലും പിന്നെ എന്ത് ചെയ്യാൻ?

ആയിരിക്കും പൊലെ ആയിരിക്കാൻ സാധിക്കുകയാണ് സ്വർഗവും സമാധിയും. 

ആയിരിക്കുന്ന അവസ്ഥയിൽ മതിയും പൂർണ്ണതയും കണ്ടെത്തുകയാണ് സ്വർഗ്ഗവും സമാധിയും. 

ആവശ്യങ്ങൾ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുകയും, ആവശ്യങ്ങൾ നിറവേറ്റാൻ എന്തോക്കെയോ ചെയ്യേണ്ടി വരികയും വരാതിരിക്കുകയാണ് സ്വർഗവും സമാധിയും.

നീ മാത്രമാവുമ്പോഴുള്ള നീയുമായും ജീവിതവുമായും ഉള്ള നിൻ്റെ പൊരുത്തമാണ് സ്വർഗവും സമാധിയും.

ഉള്ളത് എന്താണോVഅതിൽ ആയിരിക്കലും, പിന്നെ വേറൊന്ന് അന്വേഷിക്കേണ്ടി വരാതിരിക്കലുമാണ് സമാധി, സ്വർഗം. 

അക്കരേയും അക്കരപ്പച്ചയും ഇല്ലാതിരിക്കുക സമാധി, സ്വർഗം.  

ബാക്കിയാവുന്ന അർത്ഥരാഹിത്യത്തിലും ശൂന്യതയിലും അർത്ഥവും പൊരുത്തവും കണ്ടെത്താൻ കഴിയുന്ന നിനക്കക്കേ ജീവിക്കാൻ യോഗ്യതയും അർഹതയും ഉള്ളൂ. അങ്ങനെയുള്ള ജീവിതത്തിന് മാത്രമേ സ്വർഗവും സമാധിയും ഉളളൂ.

ബാഹ്യമായി നീ ഉടമപ്പെടുത്തുന്ന ഒന്നിൻ്റെയും അല്ല നീയും ജീവിതവും.

നിൻ്റെ അർത്ഥവും വ്യക്തിത്വവും അതുമൂലം കിട്ടുന്ന നിറവും ജീവിക്കാൻ വേണ്ടി നീ ചെയ്യേണ്ടി വരുന്ന അതും ഇതും ആയ എന്തെങ്കിലും കാര്യങ്ങളുടെയും ജോലികളുടെയും അല്ല.

ഒന്നും ചെയ്യാനില്ലെന്ന് വന്നാൽ ബോറടിക്കുന്ന നിനക്ക് നിന്നെയും ജീവിതത്തെയും വേണ്ടെന്നാണർത്ഥം. 

എപ്പോഴും എന്തെങ്കിലും ചെയ്തേ തീരൂ, എന്തിലെങ്കിലും മുഴുകിയേ തീരൂ എന്നുണ്ടെങ്കിൽ നിനക്ക് നിന്നെ ഒഴിവാക്കേണ്ടി വരുന്നു, നിന്നെ മറച്ചുപിടിക്കാൻ മറ്റ് പലതും വേണ്ടിവരുന്നു എന്നാണർത്ഥം. 

ഇല്ലാത്ത നിന്നെ മറ്റെന്തോക്കെയോ വെച്ച് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടി വരുന്നു എന്നർത്ഥം. 

അല്ലെങ്കിൽ തന്നെ ഇല്ലാത്ത നീ ജീവിതത്തിൽ നിന്നും നിന്നിൽ നിന്നും ഒളിച്ചോടുന്നു എന്നർത്ഥം. 

ശരിക്കും അങ്ങിനെ ബോറടിക്കുന്നുവെന്ന് പറയേണ്ടി പോലും വരരുത്. 

അങ്ങിനെ ബോറടിക്കുന്നുവെന്ന് പറയേണ്ടി വരുന്ന നിമിഷം നീ ജീവിക്കാൻ അനർഹനാവുന്നു. ജീവിതം നിനക്ക് വേണ്ടാത്തതാവുന്നു. നിനക്ക് നീ വേണ്ടാത്തതാവുന്നു.

ആ വഴിയിൽ നീ ജീവിതത്തിന് ഇല്ലാത്ത അർത്ഥം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. 

ആ ശ്രമത്തിൻ്റെ ഭാഗമായി മറ്റെന്തിലോ മുഴുകുന്നു. 

സമയം തന്നെ ജീവിതം എന്നറിയാതെ നീ സമയത്തെ കൊല്ലാൻ ശ്രമിക്കുന്നു. 

അങനെ നീ ജീവിതത്തെ തന്നെ  കൊല്ലുന്നു. 

ഫലത്തിൽ നീ എപ്പോഴും ആത്മഹത്യ ചെയ്യുന്നു.

എങ്കിൽ നീ ഒന്ന്മറിച്ച് ചിന്തിച്ചു നോക്കുക.

നീ കൊതിക്കുന്ന, കിട്ടേണമെന്ന് ആഗ്രഹിച്ച്  പ്രാർത്ഥിക്കുന്ന സ്വർഗ്ഗത്തിൽ എത്തിയാൽ നീ എന്ത് ചെയ്യും? 

അവിടെ നിനക്ക് ഒന്നും ചെയ്യാൻ ഉണ്ടാവില്ലല്ലോ? 

അവിടെ നിനക്ക് ബോറടി വരില്ലേ? 

*******

എങ്കിൽ നീ ചോദിക്കും.  

ബോറടി എന്നതിന് എന്താണ് പരിഹാരം? 

നീ അറിയുമോ, നിനക്ക് നിന്നെയും നിൻ്റെ ജീവിതത്തെയും യഥാർഥത്തിൽ വേണ്ടാതാവുന്നതാണ് ബോറടി?

അതിനുള്ള ഏക പരിഹാരം ഒന്നുകിൽ നീ നിന്നെ വേണ്ടെന്ന് വെക്കുക. അതായത് ജീവിതം തന്നെ വേണ്ടെന്ന് വെക്കുക. വേറെ എന്തൊക്കെയോ ആണ് ജീവിതം എന്ന് ധരിക്കുന്നത് വേണ്ടെന്ന് വെക്കുക.

അതല്ലെങ്കിൽ, നീ നീയുമായി രമ്യതയിൽ ആവുക. 

നിനക്കും ജീവിതത്തിനും അർത്ഥം ഇല്ലെങ്കിൽ ആ അർത്ഥമില്ലായ്മയാണ് അർത്ഥം എന്ന് അംഗീകരിക്കുക. 

ആ അർത്ഥമില്ലായ്മയുമായി ഒത്തുപോകുക. 

ജീവിതം ഇത്രയേ ഉള്ളൂ, ഇത്രക്കെ ഉള്ളൂ എന്ന് ഉള്ളുകൊണ്ട് ശരിക്കും അംഗീകരിക്കുക. 

ബാക്കിയെല്ലാം, ജീവിതം മറ്റെന്തൊക്കെയോ ആണെന്ന് വരുത്തിത്തീർക്കാനുള്ള നിൻ്റെ വെറും കാട്ടിക്കൂട്ടലുകൾ മയ്ത്രമാണെന്ന് സമ്മതിക്കുക. 

അങനെ നീ നീയുമായും ജീവിതവുമായും പൊരുത്തത്തിൽ ആവുക. 

എന്താണോ അതായി. 

എങ്ങനെയാണോ അങ്ങനെ.

എന്നുവെച്ചാൽ, ബോറടിക്ക് പരിഹാരം അർത്ഥരാഹിത്യം അംഗീകരിച്ച് ഒത്തുപോവുക മാത്രം. 

നീ നീയുമായി പൊരുത്തത്തിലാവുക മാത്രം. 

നീ നിന്നിൽ രമിക്കുന്ന രാമനാവുക മാത്രം. 

ഭക്തി, ലഹരി, ജോലി, അധികാരം, സാമൂഹ്യസേവനം, സ്ഥാനം, മാനം എന്നിത്യാദി വെച്ച് ഒരുപക്ഷേ നിന്നെയും അർത്ഥരാഹിത്യത്തെയും നിനക്ക് താൽകാലികമായി ഒളിപ്പിച്ചുവെക്കാം, മൊഞ്ചുള്ളതാക്കാം, മറച്ചുപിടിക്കാം. 

പക്ഷേ, ആ അർത്ഥമില്ലായമ അവിടെ തന്നെയുണ്ട്. 

ഒളിച്ചുപിടുത്തം അത് പരിഹരിക്കില്ല, ഇല്ലാതാക്കില്ല. കൂടുതൽ പഴുപ്പിക്കുക മാത്രമല്ലാതെ.

അറിയണം ആരെങ്കിലും അറിയുന്നതും ആർക്കെങ്കിലും അറിയാനാവുന്നതും അല്ല  നീയും നിൻ്റെ ജീവിതവും.

ആരും നമ്മളെ അറിയാതിരിക്കുമ്പോഴും എല്ലാവരും നമ്മെ മറക്കുമ്പോഴും ആണ് നമ്മുടെ സ്വാതന്ത്ര്യവും ജീവിതവും തുടങ്ങുന്നതും ആഘോഷിക്കപ്പെടുന്നതും. 

നമ്മൾ നമ്മളെ അറിയുന്നതും അറിഞ്ഞ് തുടങ്ങുന്നതും അപ്പോഴാണ്. 

ഒപ്പം ശരിക്കുമുള്ള ചുറ്റുപാടും ലോകവും നാം ശരിക്കും കാണുന്നതും അപ്പോൾ മാത്രമാണ്.

മറ്റുള്ളവരുടെ നമ്മെ കുറിച്ച അറിവ് അയഥാർത്ഥവും നമ്മുടെ സ്വതന്ത്ര്യം വിലക്ക് വാങ്ങുന്നതും ജീവിതംകളയുന്നതുമാണ്. 

അവ നമ്മെ നമുക്ക് യഥാർഥത്തിൽ ഇല്ലാത്തത് വെച്ച് നിർവചിച്ച് ശ്വാസം മുട്ടിക്കും. 

നാം അതിന് വേണ്ടി അഭിനയിച്ച് കപടൻമാരായി ജീവിക്കേണ്ടിയും വരും.

അറിയണം, നീയും ഞാനും വലുതാകുന്നതിൻ്റെ പേരല്ല അഹംബ്രഹ്മാസ്മി, അനൽഹഖ്, തത്വമസി. 

നീയും ഞാനും ഇല്ലാതാവുന്നതിൻ്റെയും നീയും ഞാനും ഇല്ലെന്ന് പറയുന്നതിൻ്റെയും ചെറുപ്പമാണ് അഹംബ്രഹമാസ്മി, അനൽഹഖ്, തത്വമസി.

സമ്മാനങ്ങകളുടെ വലുപ്പം അത് തന്നവൻ്റെ വലുപ്പമാണ്.

ഒന്നുറപ്പിച്ച് പറയാം. 

എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരമാണ്. 

ഞാൻ വലുതാവുമ്പോൾ ദൈവമാണ് വലുതാവുന്നത്. 

എൻ്റെ അഹങ്കാരം ദൈവത്തെ വലുതാക്കലാണ്, ദൈവത്തിനുള്ള സ്തുതിയാണ്, പ്രകീർത്തനമാണ്.

******

ഒരു വാക്കിൻ്റെ അർത്ഥമാണ് ആ വാക്കിൻ്റെ അഹങ്കാരം. ഞാൻ എന്ന വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം. ഏത് വാക്കിൻ്റെയും അർത്ഥം അതു ഉച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം. 

*****

സമ്മാനങ്ങകളുടെ വലുപ്പം അത് തന്നതിൻ്റെ, അല്ലെങ്കിൽ അത് തന്നവൻ്റെ വലുപ്പമാണ്. 


സംഭവങ്ങളുടെ വലുപ്പം അത് സംഭവിപ്പിച്ചതിൻ്റെതാണ്. അല്ലെങ്കിൽ അത് സംഭവിപ്പിച്ചവൻ്റെതാണ്.


സംഭവിപ്പിച്ച സംഗതിയെ അവനെന്നോ അതെന്നോ അവളെന്നോ വിളിക്കുന്നത് നിങ്ങളുടെ സൗകര്യം.


****"


ഒന്ന് മാത്രം വ്യക്തമാണ്.


എൻ്റെതൊന്നും എൻ്റേതല്ല. 


ഞാൻ തന്നെയും എൻ്റേതല്ല. 


എന്നെ ഞാൻ സ്വന്തമാക്കുന്നില്ല.


ഞാൻ എൻ്റെ തന്നെ സ്വന്തമോ സൃഷ്ടിയോ അല്ല. 


എന്നെ ഞാനാക്കുന്ന നൂറായിരം കോടി കാര്യങ്ങളിൽ ഒന്നും ഞാൻ നിശ്ചയിച്ചതല്ല. 


എന്നെ ഞാനാക്കുന്ന നൂറായിരം കോടി കാര്യങ്ങളിൽ ഒന്നിനെയും ഞാൻ നിയന്ത്രിക്കുന്നില്ല.


*****


എങ്കിൽ ഞാനെന്ന ഈ സംഭവത്തിൻ്റെ, സമ്മാനത്തിൻ്റെ അഹങ്കാരം ആരുടേതാണ്, ആർക്ക് വേണ്ടിയാണ്? എന്തിൻ്റെതാണ്, എന്തിന് വേണ്ടിയാണ്?


എൻ്റെ അഹങ്കാരം ഈ എന്നെ തന്നതിൻ്റെതാണ്, സംഭവിപ്പിച്ചതിൻ്റെതാണ്. അല്ലെങ്കിൽ തന്നവൻ്റെതാണ്, സംഭവിപ്പിച്ചവൻ്റെതാണ്. 


(അതായാലും അവനായാലും അവളായായാലും ഒന്ന്.)


ഞാനും എൻ്റേതും ആരുടെയോ എന്തിൻ്റെയോ സമ്മാനമാണെങ്കിൽ, ഞാനും എൻ്റേതും ആരോ എന്തോ സംഭവിപ്പിച്ചതാണെങ്കിൽ, എൻ്റെ വലുപ്പം അത് തന്നതിൻ്റെതാണ്, അത് സംഭവിപ്പിച്ചതിൻ്റെതാണ്. അത്രയേ ഉള്ളൂ.


മറ്റാരെങ്കിലും മറ്റെന്തെങ്കിലും സംഭവിപ്പിച്ച, എൻ്റെതെന്ന് തോന്നുന്ന ഞാൻ മാത്രം.


എന്നെ സമർത്ഥിക്കാനും സ്ഥാപിക്കാനുമെന്ന് തോന്നിപ്പിക്കുന്ന എൻ്റെ അഹങ്കാരം.


ആ ഞാൻ ബോധവും അഹങ്കാരവും ആരുടേതാണ്, ആർക്ക് വേണ്ടിയാണ്? 


ആ ഞാൻ ബോധവും അഹങ്കാരവും സംഭവിപ്പിച്ചതിൻ്റെതാണ്, സംഭവിപ്പിച്ചതിന് വേണ്ടിയാണ്.


ഞാനും എൻ്റേതും ആരോ എന്തോ സംഭവിപ്പിച്ച സംഭവം മാത്രം.


ഞാനും എൻ്റേതും ആരുടെയോ എന്തിൻ്റെയോ സമ്മാനം മാത്രം. 


എങ്കിൽ അതിൻ്റെ വലുപ്പം അത് തന്നവൻ്റെത്, അത് സംഭവിപ്പിച്ചവൻ്റെത്.


അഥവാ എൻ്റെ വലുപ്പം എന്നെ തന്നതിൻ്റെത്, എന്നെ സംഭവിപ്പിച്ചതിൻ്റെത്.

*****

നമ്മൾ ഇല്ലാത്തത്ര ദൈവം.

ദൈവം തുടർച്ചയാണ്. 

ദൈവം എല്ലാ ഇടപെടലുകളുമാണ്. 

ദൈവം എല്ലാ ഇടപെടലുകളിലുമാണ്. 

ഉള്ളും പുറവും ദൈവം. 

നമ്മളായും, 

നമ്മൾ കളിക്കുന്ന കളിയായും, 

നമ്മുടെ കളിപ്പാട്ടമായും, 

നമ്മളുടെ ഉദ്ദേശമായും, 

നമ്മൾ ചെയ്യുന്ന കാര്യങ്ങളായും 

എല്ലാം ദൈവം. 

നമ്മൾ ഇല്ലാത്തത്ര ദൈവം.

ദൈവം മാത്രം ആവുന്നത്ര നമ്മളില്ല 

*****

ഒന്നുറപ്പിച്ച് പറയാം. 

എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരമാണ്. 

ഞാൻ വലുതാവുമ്പോൾ ദൈവമാണ് വലുതാവുന്നത്. 

എൻ്റെ അഹങ്കാരം ദൈവത്തെ വലുതാക്കലാണ്, 

എൻ്റെ അഹങ്കാരം ദൈവത്തിനുള്ള സ്തുതിയാണ്, പ്രകീർത്തനമാണ്.

***

നമ്മളും നമ്മൾ ചെയ്യുന്നതും മാത്രം.

ദൈവമില്ല.

ദൈവവും ദൈവം ചെയ്യുന്നതും മാത്രം.

നമ്മളില്ല. 

****

ഭൂരിപക്ഷം ആ ഒരു തുണിയും വെച്ച് നടക്കുന്നത് കൊണ്ട് അവരുടെ ആ തുണി വെച്ച് തന്നെ തുന്നിക്കൊടുക്കുന്നു എന്ന് മാത്രം. 

അവർക്ക് മനസ്സിലാവുന്ന അതേ വാക്ക് ഉപയോഗിക്കുന്നു എന്ന് മാത്രം. 

അതല്ലെങ്കിൽ ഇല്ലെന്നും ഉണ്ടെന്നും പറയുന്നതിന് ഒരേ അർത്ഥം. 

ഉള്ളതെന്തോ അതുണ്ട്. 

ഇല്ലാത്തതെന്തോ അതില്ല .

*****

നിർവ്വചനം ഇല്ലാത്തത് ദൈവം. 

എന്തും ആകാവുന്നത്. 

ഒന്നും ആവാത്തത്.

*****

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന് വാദം. 

ശരിയാണ്, ശരിയാവാം. 

പക്ഷേ, വ്യക്തികൾക്ക് ആർക്കും സ്വതന്ത്ര്യം കിട്ടിയതായി കാണുന്നില്ല. 

സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും കിട്ടേണ്ടതാണ്. 

സ്വാതന്ത്ര്യം രാജ്യത്തിന് കിട്ടുന്നതല്ല.




Tuesday, November 29, 2022

കളി കൊതിപ്പിക്കും, ഭ്രമിപ്പിക്കും, ലഹരി പോലെ തന്നെയാവും.

കളി കൊതിപ്പിക്കും.

കളി ഭ്രമിപ്പിക്കും.

കളി ലഹരി പോലെ തന്നെയാവും.


കളി ഇതാ ഇങ്ങെത്തി, കിട്ടിപ്പോയി എന്ന് വരെ തോന്നിപ്പിക്കും. 


പ്രത്യേകിച്ചും ക്രിക്കറ്റ് കളിക്കാൻ പോയാൽ...

കുട്ടി പ്രായത്തിൽ ക്രിക്കറ്റ് കളിക്കാൻ പോയാൽ...

കുട്ടികളെ കളിപ്പിക്കുന്ന മാതാപിതാക്കൾക്ക് വരെ....


പക്ഷേ മഹാഭൂരിപക്ഷത്തിനും എല്ലാം വെറും വെറുതെ...

കുരെ മരീചികകളുടെ പിന്നാലെയുള്ള ഓട്ടം.

*****

ശ്രദ്ധിക്കുക. 

കളിയാണ്. 

കളിയുടെ മുന്നിലും പിന്നിലും മറ്റാരുടെയൊക്കെയോ മറ്റെന്തോക്കെയോ കളിയാണ്.

ജീവിതത്തിൻ്റെതായ രസം നുകർന്ന് കുട്ടികളുടെ നന്നായി പഠിക്കേണ്ട സമയം സീരിയസ് ആയി കളിക്കുന്ന രീതിയിൽ കളിപ്പിച്ചാൽ ക്രിക്കറ്റ് പോലുള്ള കളി കൊണ്ടുപോകും... 

കൗമാരമാകുമ്പോഴേക്കും കുട്ടി പൂർണമായും ശ്രദ്ധ നഷ്ടപ്പെട്ടവനാവും. 

കളിക്കാരനാവും എന്ന സ്വപ്നത്തിൽ വളർന്നുവരുമ്പോഴേക്കും കാര്യം കൈവിട്ടുപോകും. 

ശ്രദ്ധിക്കുക. 

കളി ഒരുറപ്പുമില്ലാത്തതാണ്.

കളി ഒരുറപ്പും തരാത്ത മേഖലയാണ്. 

കളിക്കാരനാവുക വളരേ വിദൂരമായ സാധ്യത മാത്രമാണ്.

ഇക്കരെ വിട്ട് പോയാൽ ഏറെക്കുറെ അക്കരെയെത്താൻ കഴിയാത്ത മേഖലയാണ് കളി.

കളിയുടെ പേരും പറഞ്ഞ് കുട്ടി ഇല്ലത്ത് നിന്ന് വിടും. പക്ഷേ അമ്മാത്ത് എത്തുകയുമില്ല.

ലഹരിക്ക് അടിപ്പെടുന്നത് പോലെ തൽക്കാലം കുട്ടികൾ കളിയിലാവും.

ബുദ്ധിപരമായ വെല്ലുവിളികൾ ആണ് കുട്ടികൾക്ക് ഏറ്റവും പ്രയാസമേറിയ വെല്ലുവിളികൾ. ശാരീരികമായ ത് പ്രശ്നമില്ല. റബ്ദര മണിക്കൂർ വെയിലത്ത് കളിക്കുന്ന കുട്ടിക്ക് പത്തു മിനിറ്റ് പുസ്തകവുമായി മല്ലിടാൻ സാധിക്കില്ല. ഉറക്കവും ക്ഷീണവും വരും.

അതിനാൽ തന്നെ, കുട്ടി പ്രായത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ ഒഴിവാക്കാൻ കൂടി കുട്ടികൾ കളിയുടെ പിന്നാലെ പോകും, പോകാൻ താൽപര്യം കാണിക്കും, അതിനുളള സ്വപ്നങ്ങൾ നെയ്യും. സംഗതികളുടെ അപകടം മനസ്സിലാക്കാത്ത മാതാപിതാക്കൾ കുട്ടികളല്ലേ എന്ന വൈകാരിക തലം വെച്ച് കൂടെ നിൽക്കുകയും ചെയ്യും. 

കളിയിൽ കാര്യമില്ലെന്ന് അറിയുമ്പോഴേക്കും കാരൃം കയ്യിൽ നിന്ന് വിട്ടിരിക്കും.

പഠിപ്പാണെങ്കിൽ സമയം കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കുകയുമില്ല.

ശരിയാണ്. കളി കുട്ടിപ്രായത്തിൽ അലങ്കാരമാണ്, കിരീടമാണ്. പറഞ്ഞുനടക്കാൻ സുഖമുള്ള കാര്യമാണ്. 

വലുതാകുമ്പോൾ, അതൊരു തൊഴിലായി മാറിയിട്ടില്ലെങ്കിൽ ഇതേ കളി കുരിശായും ഭാരമായും മാറുമെന്ന് മാത്രം.

*****

ഇത് വെറുതേ പറയുന്നതല്ല. 

അനുഭവം ഗുരുവായി പറയുന്നതാണ്.

ക്രിക്കറ്റിൽ ഇങ്ങനെയുള്ള അനുഭവം കേട്ടും അറിഞ്ഞും ഉണ്ടായിരുന്നു.... 

ശരിക്കും കേരള ക്രിക്കറ്റ് under 14 ഉം under 16 ഉം കളിച്ച, കേരളത്തിൽ തന്നെ ഏറ്റവും റൺസും സെഞ്ചുറിയും അടിച്ച, ജില്ലക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി രണ്ട് സെഞ്ചുറിയും ഹാഫ് സെഞ്ചുറികളും തുടർച്ചയായി അടിച്ച കുട്ടിയെ സ്കൂൾ സബ് ജില്ലയിൽ നിന്ന് വരെ ഒഴിവാക്കിയ പിന്നിലെ കളിയുടെ അനുഭവം... 

Bone test എന്ന ഉമ്മാക്കി കാണിച്ച് സ്റ്റേറ്റ് കാമ്പിൽ നിന്ന്, സംസ്ഥാനത്തെ ഏറ്റവും നല്ല കളിക്കാരനായിട്ടും, കോച്ചുമാരുടെയും സെലക്ടർമാരുടെയും അസോസിയേഷനുകളുടെയും പിന്നിൽ നിന്നുള്ള കുത്ത് വെച്ച് ഒഴിവാക്കിയ അനുഭവവും. ചെന്നെയിൽ പോയി കേരളത്തിന് വേണ്ടി under 14 കളിക്കാൻ പോയപ്പോൾ അവനെ എങ്ങിനെയെങ്കിലും കളിപ്പിക്കരുതെന്ന് (അവനെ പിന്തുണയ്ക്കേണ്ട) സ്വന്തം ജില്ലാ അസോസിയേഷനിൽ നിന്നും വിളിച്ചുപറയുന്ന അനുഭവം. 

എന്തിന്? 

അസോസിയേഷൻ മൂന്ന് നാല് കോച്ച്മാരെ വെച്ച് ഭക്ഷണവും പാർപ്പിടവും വസ്ത്രവും കൊടുത്ത് പരിശീലനം ചെയ്യുന്ന അക്കാദമിയിലെ കുട്ടികൾക്ക് വേണ്ടി, അവനെ തഴയാൻ.

കാരണം മറ്റു ചിലത് കൂടിയാണ്.

പൈസ എറിഞ്ഞ്, പെണ്ണും കള്ളും കൊടുത്ത്, പിന്നിൽ നിന്ന് കളിച്ചില്ല. 

മത്സരം നടക്കുന്ന നടക്കുന്ന സ്ഥലത്ത്, selection നടക്കുന്ന സമയത്ത് പോയി കോച്ചുമാരെയും സെലക്ടർാർമാരെയും സ്വാധീനിച്ചില്ല.

*****

ഇതിനെല്ലാം പുറമേ, കുറേ സ്കൂളുകളും ടീച്ചർമാരും വീതിച്ചെടുക്കുന്ന പരിപാടിയാണ് ഒരു നിലവാരവും ഇല്ലാത്ത സ്കൂൾ ക്രിക്കറ്റും മറ്റ് സ്കൂൾ പരിപാടികളും എന്നും മനസ്സിലായി.

അതോടെയും, അല്ലാതെ കണ്ട ഒരുപാട് പിന്നിൽ നിന്ന് കുത്തലും പാരയും കണ്ടപ്പോൾ, കളി തന്നെ വേണ്ടെന്ന് വെച്ചു. 

കുട്ടിക്കും അത് കൃത്യമായി മനസ്സിലായി. 

വീട്ടിൽ തന്നെ പിച്ചും നെറ്റ്സും ഉള്ള ജില്ലയിലെ (ഒരുപക്ഷേ സംസ്ഥാനത്തെ തന്നെ) ഒരേയൊരു കുട്ടി. 

കുട്ടി പത്താം ക്ലാസ്സ് അവസാനം വരേ കളിച്ചു. ഏകദേശം December വരെ. പാട അതിൻ്റെ മൂർധന്യത്തിൽലാണെന്ന് മനസ്സിലാക്കിയതോടെ പത്താം ക്ലാസ്സ് അവസാനത്തോടെ കളി ഒഴിവാക്കി.

നന്നായി ശ്രമിച്ച് പഠിക്കാൻ തുടങ്ങി.. 

സാധാരണ നിലയിൽ പഠിക്കുന്ന കുട്ടി കളിക്കില്ല, കളിക്കാൻ ഉഷാറും ഉത്സാഹവും കാണിക്കില്ല. കളിക്കുന്ന കുട്ടി പഠിക്കില്ല, പഠിക്കാൻ ഉഷാറും ഉത്സാഹവും കാണിക്കില്ല.

ഈ കുട്ടി അതിന് വിപരീതമായി, അപവാദമായി 

പത്താം ക്ലാസ്സ്, കളിയിൽ നിന്നും തിരിച്ചു വന്നത് വൈകിയാണെങ്കിലും, പ്ലസ് ടൂവിന് ശേഷം ഇന്ത്യയിൽ തന്നെ എറ്റവും നല്ല എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് ചെയ്യാൻ അഡ്മിഷൻ നേടി. രണ്ട് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിഗ്രി ഒന്ന് ഐഐടി മദ്രാസിൽ) അങ്ങനെ ഒരുമിച്ച് ചെയ്യുന്നു.

ഇപ്പോൾ പഠനം രണ്ട് വർഷം കഴിയുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കമ്പനിയിൽ ഏറ്റവും വലിയ ഏഴക്കത്തിനടുത്ത ശമ്പളത്തിന് വരെ ഏറെക്കുറെ ഓഫർ കിട്ടുന്നു... 

പഠനം പൂർത്തിയാവുന്നതിന് മുൻപ് തന്നെ രക്ഷപ്പെടുന്ന അവസ്ഥ...

*****

എല്ലാ കുട്ടികളും സ്വയം പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പ്രായത്തിൽ നല്ലത്. 

ബാക്കിയെല്ലാം നമ്മെ പറ്റിക്കുക മാത്രമാണ്. 

കോച്ചുമാരും അധ്യാപകരും  സെലക്ടർാർമാരും കുട്ടികളുടെ ജീവിതം വെച്ച് കുട്ടികളോട് ക്രൂരത ചെയ്യുന്ന ഏറ്റവും വലിയ വഞ്ചകരാണ്. വെറും അറവുകാരെ പോലെ. അവർക്ക് മൃഗങ്ങൾ അറുക്കാൻ മാത്രമാണ്. മറ്റൊരു വികാരവും അവരിൽ നടമാടില്ല 

ഇത് നിങൾ ഒരോരുവരും ക്രമേണ അനുഭവം കൊണ്ടറിയും. 

ഈയുള്ളവൻ അത് മുൻകൂട്ടി പറയുന്നു എന്ന് മാത്രം. 

കൊണ്ട് പഠിക്കുന്നതിനേക്കാൾ നല്ലത് കണ്ടും കേട്ടും പഠിക്കുന്നതാണ്. പ്രത്യേകിച്ചും സ്വന്തം കുട്ടികളുടെ കാര്യത്തിൽ.

ഈയുള്ളവൻ കൊണ്ടു തന്നെ പഠിച്ചവനാണ് എന്നതിനാൽ.

******

എന്ത് പറഞ്ഞാലും ശരി.

കേരളത്തിൽ നിന്ന് ക്രിക്കറ്റ് കളിച്ച് സാധിക്കുന്നതിനേക്കാൾ സാധ്യത ലോട്ടറിക്കുണ്ട്. ലോട്ടറി എടുക്കുന്നതിലുണ്ട്. 

ദിവസവും ലോട്ടറി ഏതെങ്കിലും ഒരാൾക്കെങ്കിലും കിട്ടും. 

കളി കൊണ്ട് ലോട്ടറി കൊണ്ട് കിട്ടുന്നത്ര പോലും സാധ്യതയും നേട്ടവും കിട്ടില്ല. 

കുട്ടികളുടെ കളിക്ക് ചിലവാക്കുന്നതോ? പ്രത്യേകിച്ചും ക്രിക്കറ്റ് പോലുളള കളിയിൽ.

ലോട്ടറിക്ക് ചിലവാക്കുന്നതിൻ്റെ എത്രയോ എത്രയോ പതിന്മടങ്ങ് ഇരട്ടികകളാണ്. 

*****

ക്രിക്കറ്റ് കളിച്ചു കൊണ്ട് ഇന്ത്യയിലേക്ക് അവസരം കിട്ടിയ കേരളക്കാരുടെ മൊത്തം എണ്ണം വെറുമൊരു കൈവിരലിൽ എണ്ണാവുന്നത്. അതും എഴുപത് കൊല്ലത്തിനിടയിൽ.

പഠിച്ച് രക്ഷപ്പെട്ടവരോ? നൂറായിരങ്ങൾ.


പഠിച്ചാൽ നൂറായിരം പേർക്ക് നൂറായിരം സാധ്യതകളുണ്ട്.


ഒരു സച്ചിനെ കണ്ട് നാം എല്ലാവരും ചാടിയിട്ട് കാര്യമില്ല.


****