Saturday, January 25, 2020

മണ്ണിനെ വേര് എങ്ങിനെയും വിവർത്തനം ചെയ്യും?

കാലം കടന്നാൽവിഭജനം ഇല്ലാതായാൽ
യേശുവിനും ബുദ്ധനും നിന്റെയും എന്റെയും മുഖം.
നിനക്കും എനിക്കും യേശുവിന്റെയും ബുദ്ധന്റെയും മുഖം.

*******



ബാക്ടീരിയെയും ഉറുമ്പിനെയും 
കൊതുകിനെയും കൊല്ലാന്‍ നിനക്കുള്ള എളുപ്പം
അത്‌തന്നെ നിന്നെ കൊല്ലാന്‍ പ്രകൃതിക്കും 
നിങ്ങളില്‍ചിലര്‍ക്കും.

******

എന്തിനു ജീവിക്കുന്നുഉത്തരം
'ജനിച്ചത് കൊണ്ട് ജീവിക്കുന്നു.
മരിക്കാൻ ഭയമുള്ളതിനാലും’ എന്ന് മാത്രം.
മറ്റുചിലത് മതം പറയിപ്പിച്ചാലും.


********

മണ്ണിനെ വേര് എങ്ങിനെയും വിവർത്തനം ചെയ്യും.
പൂക്കളും പഴങ്ങളും അനവധിയാവുന്നതങ്ങിനെ.
വിവർത്തന-ആവിഷ്കാര സ്വാതന്ത്ര്യം.

********

അശക്തന്റെ അഹിംസയിലും പഞ്ചാരവാക്കിലും 
ഫാസിസം ഇല്ലെങ്കിൽഅതിനു കാരണം 
നിസ്സഹായതയും പേടിയും
അതൊരു നിലപാടോ സ്ഥായിയായ പ്രകൃതമോ അല്ല.


*******


അസ്വസ്ഥപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും ദൈവമല്ല;
പകരം ദൈവത്തെ അറിയാതെ പറയുന്നവരാണ്മതങ്ങളാണ്.

*********

പുരുഷവികാരം എത്ര പൊള്ള
എന്നിട്ടും ബലാല്‍സംഗം ചെയ്യുന്നു
സ്ത്രീ ധരിക്കുന്നത് പുരുഷന് കാര്യമായെന്തോ 
ലൈംഗീകതയിലുണ്ടെന്ന്
വെറുംകെണി.

*******

സ്വീകാര്യത കിട്ടുമ്പോള്‍
സ്വീകാര്യത തന്നവര്‍ക്കെതിരെ 
സത്യങ്ങൾ പറയാൻ കഴിയാതെ വരും
അത്തരം സ്വാധീനങ്ങളാണ് 
യാഥാര്‍ത്ഥ വെല്ലുവിളി.


*******

No comments: