Saturday, January 25, 2020

പൗരത്വസമരം. മതേതരശക്തികളും രാജ്യസ്നേഹികളും ശ്രദ്ധിക്കേണ്ടത്.

പൗരത്വസമരം. മതേതരശക്തികളും രാജ്യസ്നേഹികളും ശ്രദ്ധിക്കേണ്ടത്.
ഈ സമരം ഇസ്ലാമികതീവ്രവാദം വളര്‍ത്താനാവരുത്.
എന്നല്ല, ഈ സമരം മറ്റേതൊരു മത തീവ്രവാദവും വര്‍ഗീയതയും പ്രതികരണപരമായും ധ്രുവീകരണമായും പോലും വളരാൻ കാരണമാകരുത്. 
അല്ലേലും, വിശ്വാസപരമായി ഒളിഞ്ഞു നിന്ന്, അവസരം പാത്തുനില്‍ക്കുന്ന തീവ്രവാദം വെളിയില്‍ വന്ന് വിളയാട്ടം നടത്താൻ കാരണമാവരുത് ഈ സമരം. 
ഒന്ന് മാത്രം ശരി, ബാക്കിയെല്ലാം തെറ്റ്, നരകത്തിലേക്ക്, അവയെയൊക്കെയും ആവുമെങ്കിൽ ഉന്മൂലനം ചെയ്യണം എന്ന് പറയുന്ന തീവ്ര ഇസ്ലാമിനെ ആ നിലക്ക് തന്നെ സംരക്ഷിക്കാനല്ല ഈ സമരം. ആ നിലക്കുള്ള ജിഹാദി ഇസ്ലാമിനെ സംരക്ഷിക്കാനല്ല, ആവരുത് ഈ സമരം. 
പകരം പാവങ്ങളായ, ജന്മം കൊണ്ട്‌ മുസ്ലിംകള്‍ ആയിപ്പോയ എല്ലാ ഇന്ത്യൻ മുസ്ലിമിനെയും ഇന്ത്യക്കാരെയും സംരക്ഷിക്കാന്‍ മാത്രമാവണം ഈ സമരം. ഇന്ത്യയെ സംരക്ഷിക്കാന്‍ മാത്രം. 
മൂര്‍ഖനെ മൂര്‍ഖനെയെന്ന പോലെ തന്നെ സംരക്ഷിക്കാനാവരുത് ഈ സമരം.
പകരം ആ മൂര്‍ഖനിലെ വിഷത്തെ മതേതരത്വം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ജനാധിപത്യബോധം കൊണ്ടും നാനാത്വത്തില്‍ ഏകത്വം കൊണ്ടും കളയാനായിരിക്കണം ഈ സമരം. 
ആരുടെയും ജിഹാദ് ആഹ്വാനം, ഈ സമരത്തിന്റെ മയില്‍, പ്രോത്സാഹിപ്പിക്കാനാവരുത് ഇപ്പോൾ നടത്തുന്ന പൗരത്വസമരവും പ്രതിഷേധവും. 
അത്തരക്കാരെയും അവരുടെ തീവ്രവാദത്തേയും തിരുത്തി, പകരം രാജ്യം സംരക്ഷിക്കാനായിരിക്കണം ഇവിടെ സമരം. രാജ്യത്തിന്റെ ആത്മാവ് സൂക്ഷിക്കാന്‍ മാത്രം. രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കാന്‍ മാത്രം. 
എല്ലാവരും ഇന്ത്യക്കാര്‍ മാത്രമാവുന്നതിന്‌ വേണ്ടിയായിരിക്കണം ഈ സമരം.
മതവും രാജ്യവും വന്നാല്‍ രാജ്യത്തെ തെരഞ്ഞെടുക്കുന്ന, രാജ്യത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരു മാനസിക നിലവാരം വളര്‍ത്തിയെടുക്കാനായിരിക്കണം നമ്മുടെ ഈ സമരവും പ്രതിഷേധവും. ഏത് മതക്കാരനായാലും . 
മതേതരത്വം സംരക്ഷിക്കാന്‍ മാത്രം ഈ സമരം.
ആ നിലയ്ക്കുള്ള തുല്യത നടപ്പിലാക്കാന്‍ മാത്രം, ഒരു നിലക്കും വര്‍ഗീയമായി പരിണമിക്കാത്ത കോലത്തില്‍, ആയിരിക്കണം ഈ സമരം. 
70 കൊല്ലവും നാം ആ നിലക്ക് മതേതരത്വം സംരക്ഷിക്കാനും സമൂഹത്തെ മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും ശരിയായ ദിശയില്‍ പഠിപ്പിക്കാനും ആ നിലക്ക് അവരെ വളര്‍ത്താനും ഒരു ശ്രമവും നടത്തിയില്ല എന്നതും നാം ഓര്‍ക്കണം.
ഇപ്പോൾ നാം കഴുതയെ പോലെ കാമം കരഞ്ഞ് തീര്‍ക്കുമ്പോള്‍.

No comments: