പിശാച് എന്ന ദൈവത്തിനുള്ള ഏക വിപരീത ശക്തി ഉണ്ടെന്നതിനാലും അതിനെ പേടിക്കുന്നത് കൊണ്ടുമല്ല പേടി.
പകരം ജീവിതത്തെ അപകടപ്പെടുത്തുന്ന എന്തിനെയും പേടിക്കുന്നത് കൊണ്ടാണ് പേടി.
അത് രാത്രിയിലായാലും പകലിലായാലും. ശ്മശാനത്തിലായാലും നഗരത്തിലായാലും
പിന്നെ ജീവിതത്തെ അപകടപ്പെടുത്തുന്ന എന്തും പിശാച് എന്ന് നിര്‍വ്വചനം വേണ്ടി വരും.
അനാവശ്യം പിശാചെന്ന്. ആവശ്യം ദൈവമെന്നും.
****
ഭയം ഉണ്ട്, ഉണ്ടാവണം.
ഭയം ജീവിതത്തിന്റെ അതിജീവന ബോധവും തന്ത്രവും ആയി ബന്ധപ്പെട്ടതാണ്. ജീവിതം ജീവിതത്തെ സംരക്ഷിക്കാന്‍ വേണ്ടിയെടുക്കുന്ന തന്ത്രം
പക്ഷേ ഭയം പിശാചിനെയല്ല.
പിശാച് ആണല്ലോ ഇവിടെ വിഷയം.
പേടി മുഴുവന്‍ പിശാച്, പിശാചിനെ എന്ന് പറയേണ്ടതില്ല.
*****
രാത്രിയില്‍ കാണാത്തതും അറിയാത്തതും ഉണ്ട്, ഉണ്ടാവും. അത്ര തന്നെ.
അറിയാത്തതിനെ പേടിക്കുന്നു.
അറിയാത്തതിനെ പ്രതിരോധിക്കാന്‍ എന്തുവേണം എന്ന് അറിയാത്തത് കൊണ്ട് രാത്രിയെയും ശ്മശാനത്തെയും പേടിക്കുന്നു.
ആ അറിവില്ലായ്മയില്‍ തന്നെ ഒരു പിശാച് ഉള്ളത് കൊണ്ട്.
അറിവില്ലായ്മ തന്നെ ആ നിലക്ക് പിശാചാണ് എന്നതിനാല്‍.
കാണാത്തതും അറിയാത്തതും ആ നിലക്ക് പിശാച്. അത് ദൈവം തന്നെ ആയാലും.
പിശാച് ദൈവം തന്നെയല്ലാതെയും അല്ല.
ആവശ്യമായ് സ്ഥാനത്ത് വരുന്ന എന്തും ദൈവം.
അനാവശ്യമായ് അസ്ഥാനത്ത് വരുന്നതെന്തും പിശാച്.
ദൈവം തന്നെയായ പിശാച്.
പിശാച് തന്നെയായ ദൈവം.
രണ്ട് ഇല്ലാത്ത ഒന്ന്. രണ്ടല്ലാത്ത ഒന്ന്.
ദൈവം വിപരീതം ഇല്ലാത്തത്ര ഏകമാണ് എന്നതിനാല്‍.
****
പിശാച് എന്ത് എന്തല്ല എന്ന് വ്യക്തമാക്കിയതാണ്.
പിശാച് മാത്രമായി ഇല്ല എന്ന് പറയാൻ.
കാരണം പിശാച് എന്ന വിപരീത ശക്തിയെ മൂര്‍ത്തമായുണ്ടാക്കി നിര്‍ത്തിയാണ് സെമിറ്റിക് മതങ്ങൾ ദൈവത്തിന്റെ പേരില്‍ കല്‍പനകള്‍ ഉണ്ടാക്കുന്നതും, സ്വര്‍ഗനരക സങ്കല്‍പത്തിന് ശക്തി കൂട്ടി തീവ്രവാദം ഉറപ്പാക്കുന്നതും.
No comments:
Post a Comment