Saturday, January 25, 2020

പേടിയാവുന്നു. ഇനിയൊരിക്കൽ......

പേടിയാവുന്നു.
ഇനിയൊരിക്കൽ
പോലീസ് തന്നെ ബലാല്‍സംഗം ചെയത്, അതേ പോലീസ് തന്നെ ആ ഇരയെ ചുട്ടുകൊന്ന്, ആ പൊലീസ് തന്നെ യാഥാര്‍ത്ഥ പ്രതികളായ തങ്ങളെ മറച്ചുവെച്ച്, പകരം പുതിയ പാവങ്ങളായ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കുറച്ച് പ്രതികളെ ഉണ്ടാക്കി, കുറ്റങ്ങള്‍ കഥ മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ച്, ആ പൊലീസ് തന്നെ ആ പ്രതികളെ encounterലൂടെ കൊന്നാല്‍, അതും ഈ ജനത കൈയടിച്ചു വിശ്വസിച്ചു സ്വീകരിക്കുമോ?
അതും ഈ ജനത വാ തൊടാതെ വിഴുങ്ങുമോ?
അപ്പോഴും ഈ പൊലീസ് വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമോ?
ജനതക്ക് കേട്ടുരസിച്ച് ആവേശം കൊള്ളുകയല്ലേ വേണ്ടൂ. ക്രൂരവിനോദത്തിന്റെ ആത്മരതി തീര്‍ക്കുകയല്ലേ വേണ്ടൂ.
അതിന്‌വേണ്ടി കുറെ കഥകളും കുറെ കഥാപാത്രങ്ങളും വീരപുത്രന്‍മാരും വേണം. അത്ര തന്നെ. 
ശരിക്കും പേടിയാവുന്നു.
ചിതലുകള്‍ തന്നെ രക്ഷാകവചം എന്ന് കരുതേണ്ടി വരുമ്പോൾ.
ജനങ്ങൾ അങ്ങനെ കരുതുമ്പോള്‍. 
****
പൊലീസ് വെടിവെച്ചു കൊല്ലുന്നു. 
തെമ്മാടികള്‍ ചുട്ടു കൊല്ലുന്നു.
എല്ലാവർക്കും അവരുടേതായ ന്യായങ്ങള്‍, കഥകൾ. 
ജനാധിപത്യം എന്നതൊക്കെ ഇനിയങ്ങോട്ട് ഇങ്ങനെയായിരിക്കും.
ജനങ്ങൾ തന്നെ, അല്ലെങ്കിൽ പോലീസ് തന്നെ, നേരിട്ട് കൈകാര്യം ചെയ്യുക എന്ന് ജനാധിപത്യത്തിന് പുതിയ അര്‍ത്ഥം, നിര്‍വ്വചനം.

No comments: