എന്തായാലും ഒന്നുറപ്പ്.
ഈ ഭരണകൂടത്തിന്റെ ഭീകരതയല്ല, വഞ്ചനയല്ല, കളവല്ല
നാമെല്ലാം കൊതിച്ചു പോകുന്ന
ഹൈന്ദവതയും സനാതന ധര്‍മ്മവും.
*******
തെമ്മാടിത്തവും കളവും കൊണ്ട്
അധികാരത്തിലെത്തുക,
അധികാരം നിലനിര്‍ത്തുക,
അധികാരത്തില്‍ തുടരുക.
പിന്നെന്ത് നീതി, നന്മ, ക്ഷേമം?
*******
അധികാരം: രാജ്യസ്നേഹം പറഞ്ഞ്
നാട് നശിപ്പിക്കാനുള്ള ലൈസൻസോ?
എവിടെ നിന്ന് കിട്ടി ഈ പാഠം?
രോഗം വിതരണം ചെയ്യുന്ന വൈദ്യനെയും?
*******
ഭ്രാന്തൻ നായ്ക്കളെ പോലെ ചില പാർട്ടികൾ.
സ്വന്തം ഭ്രാന്തും വെപ്രാളവും രോഗവും
ജനങ്ങളുടേത് കൂടിയാക്കുന്നു.
ജനങ്ങൾക്ക് കൂനിന്മേൽ കുരു.
*******
വിരോധാഭാസം.
വിശ്വാസവ്യത്യാസം പറഞ്ഞ്
കല്യാണത്തിന് പോലും ക്ഷണിക്കാത്തവര്‍
മതേതരത്വവും സ്വാതന്ത്ര്യവും പറഞ്ഞ്
സമരം ചെയ്യുന്നു.
*******
പള്ളിയും ചര്‍ച്ചും കണ്ടാല്‍ കൈകൂപ്പുന്ന,
അവിടത്തെ ഭണ്ഡാരത്തിലും
പൈസ നിക്ഷേപിക്കുന്ന
ഹിന്ദു വിശ്വാസസംസ്കാരം
ഇന്നും നിലനില്‍ക്കുന്നു.
*******
ഹിന്ദുവിശ്വാസത്തിന് ഒരജണ്ടയുമില്ലായിരുന്നു.
പക്ഷേ കയറിവന്ന സെമിറ്റിക് വിശ്വാസങ്ങള്‍ക്ക്
കുറെ ഒളിയജണ്ടകളുണ്ടായി എന്നതാണ് പ്രശ്നം.
********
ലോകം ഒരു രാജ്യമായിത്തീരുന്ന,
തീരാന്‍ ആഗ്രഹിക്കുന്ന കാലത്താണ്
ഇവിടെ മതവും ജാതിയും പറഞ്ഞ്
അതിർത്തികള്‍ ഉണ്ടാക്കി വഴിപിരിയുന്നത്.
*******
ഇത് ഇന്ത്യയുടെ ആത്മാവ്
ഒന്നെന്ന് കണ്ടെത്തേണ്ട പ്രശ്നം.
മുസ്ലിമും ഹിന്ദുവും പരസ്പരം
വേര്‍തിരിച്ചറിഞ്ഞ് പോരാടെണ്ട പ്രശ്നമല്ല.
*******
നമ്മുടെ മാനിഫെസ്റ്റോക്ക് വേണ്ടി
ഭരണഘടനയെ മാറ്റരുത്.
സ്വന്തം വീട്ടുകാരെ ഉപദ്രവിച്ചും ഉപദ്രവിക്കാനും
അയല്‍വാസികള്‍യെ സ്നേഹിക്കരുത്.
*******
പറച്ചിലില്‍ മാത്രം രാജ്യസ്നേഹം
ഉപയോഗിക്കുന്ന എല്ലാ പാർട്ടികളും
വളരുന്നത് അതേ രാജ്യത്തെ നശിപ്പിച്ചും
കുട്ടിച്ചോറാക്കിയും.
********
ഇന്ത്യാവിഭജനം പാടില്ലായിരുന്നു.
ഇന്നും ദുരിതങ്ങള്‍ക്ക് കാരണമത്.
ഒന്നിക്കാന്‍ മതം - അധികാരം മാത്രം നോട്ടമുള്ളവർ
മുന്‍കൈ എടുക്കുമോ?
*******
തെറ്റോ ശരിയോ,
ബിജെപി ദീര്‍ഘലക്ഷ്യംവെച്ച് കളിച്ചു.
ബാക്കിയുള്ളവർ
താല്‍ക്കാലിക ലാഭവും അധികാരവും ലക്ഷ്യമിട്ടു.
ഫലം ഇപ്പോൾ കാണുന്നത്.
*******
പൗരത്വബില്‍.
ശിവസേന എതിര്. ജെഡിയു അനുകൂലം.
എന്ത് മനസിലാക്കാം?
ആര്‍ക്കും ദീര്‍ഘദൃഷ്ടി ഇല്ല.
രാജ്യം പ്രധാനമല്ല. അധികാരം പ്രധാനം.
*******
ഹൈദരാബാദ്.
ഉന്നതരായിരുന്നു പ്രതികളെങ്കിൽ
ഇങ്ങനെ വെടിവെച്ച് കൊല്ലപ്പെടുമായിരുന്നോ?
അവിടെയും പാവപ്പെട്ടവനും അധഃസ്ഥിതനും ഇര.
അനീതി.
******
വെറുപ്പും വിദ്വേഷവും പരത്തി
അധികാരത്തിലേറാം; ഭരിക്കാനാവില്ല.
ഭരിക്കാന്‍ അറിവ് കരുത്താകണം,
ക്ഷേമം ലക്ഷ്യമാക്കണം. ഭരിക്കാനറിയണം.
*******
നമുക്കത്രയേ ഉള്ളൂ.
നമ്മുടെ പാർട്ടി നാട് ഭരിക്കണം.
എങ്കിലെന്ത് തെറ്റും ശരി.
നാടും നാട്ടാരും ദുരിതത്തിലായാലും പ്രശ്നമല്ല.
*******
പേടിപ്പിക്കലും ഭീഷണിയുമാവരുത്
ഭരണാധികാരികളുടെ തുറുപ്പുചീട്ട്.
പകരം സുരക്ഷാബോധവും സമാധാനവും
നല്കുന്നതാവണം അവരുടെ തുറുപ്പുചീട്ട്.
******
ഉള്ളിയുടെ വില ചോദ്യംചെയ്താൽ
രാജ്യദ്രോഹമാകുമോ?
അത്രക്ക് ആരും ഒന്നും ചോദ്യംചെയ്യാതായിരിക്കുന്നു,
പേടിക്കുന്നു ഇവിടെ നമ്മുടെ നാട്ടില്.
******
തെമ്മാടികള്‍ തന്നെ ഭരിക്കണം.
ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല.
പേടിപ്പിച്ചാല്‍, ഒന്ന് കണ്ണുരുട്ടിയാല്‍
എന്ത് തെറ്റും അവിടെ ശരി.
******
പൗരത്വ ഭേദഗതി നിയമം:
അനുകൂലിക്കുന്നവർ മുഴുവന്‍ വര്‍ഗീയവാദികളല്ല.
ഏത് പോലെ? എതിർക്കുന്നവർ മുഴുവന്‍
മതേതരവാദികള്‍ അല്ലാത്തത് പോലെ.
*****
വൈറസിന് മരുന്നില്ല.
തീവ്രവാദത്തിനെന്ന പോലെ.
വൈറസും തീവ്രവാദവും സ്വയം ജീവനില്ലാതെ.
കയറിയ ശരീരത്തെ സ്വന്തം ശരീരമാക്കി ജീവിക്കുന്നു.
*******
ഇന്ത്യയിലാരും ഇന്ത്യയുടെ ശത്രുവല്ല, ആവരുത്.
ഏതേലും പാർട്ടിയെയും ആശയത്തെയും എതിര്‍ത്താല്‍
ഇന്ത്യയുടെ ശത്രുവെന്നർത്ഥമില്ല, ആവരുത്.
*******
സുപ്രീംകോടതി ശരിക്കും സുപ്രീമോ?
ഒരുതരം പേടിയും സ്വാധീനവും ഇല്ലാതെ?
അതല്ലേല്‍, വേരും തടിയും ചിതലരിച്ച
തെങ്ങിന്‍മുകളിലെ കാക്കരാജാവോ?
*******
*******
സമരം ചെയ്യുന്നവരൊക്കെ
രാജ്യദ്രോഹികള്‍, പട്ടികള്‍.
അവരെ യഥേഷ്ടം കൊല്ലാം. ശരി.
പക്ഷേ നിങ്ങൾ പ്രതിപക്ഷത്തിരുന്ന്
സമരം ചെയ്യുമ്പോഴൊ?
ദേവേന്ദര്‍ സിങ്!! നാം വഞ്ചിക്കപ്പെടുകയോ?
എങ്കിൽ പാര്‍ലമെന്റ്, പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങൾ
പുനരന്വേഷിക്കേണ്ടതല്ലേ?
പക്ഷേ ആര്?
******
EVMലൂടെ അധികാരം നേടിയവർ അതറിയുന്നു.
ഇനിയങ്ങോട്ട് EVM ഇല്ലേലും അധികാരം ഉറപ്പാവണം.
അതിനുള്ള ധ്രുവീകരണ ശ്രമം കൂടിയാകുമോ CAA+NRC?
*****
പൗരത്വ സമരത്തില്‍ ആരും
പാർട്ടികളുടെ കൊടി ഉപയോഗിക്കരുത്.
പാർട്ടിയെ വളര്‍ത്താനല്ല;
ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനാണ്
ഈ സമരം.
*******
No comments:
Post a Comment