പാർട്ടിയെയും നേതാക്കളെയും വളര്‍ത്താന്‍ ഒരു രാജ്യം. ഇന്ത്യ.
അതിന് വേണ്ട കുടിലതന്ത്രങ്ങള്‍ മാത്രം ഇവിടെ രാജ്യസ്നേഹം.
ഈ രാജ്യത്തെ യഥാര്‍ത്ഥത്തില്‍ വളര്‍ത്താന്‍ ഒരു പാർട്ടിയും നേതാവും ഇല്ല.
മുറിവൈദ്യന്‍മാര്‍ മാത്രമായ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും പണിയും പണവും കിട്ടാന്‍ വേണ്ട ഉപാധിയും വഴിയും മാത്രമായ് ഈയൊരു രാജ്യത്തെ ഒരുക്കിനിര്‍ത്തുന്നു.
അതിന് വേണ്ടി മാത്രം അവര്‍ നാടിനെ അമ്മയെന്ന് പേര് വിളിക്കുന്നു. വെറും കപടമായി.
എന്നിട്ടോ, എപ്പോഴും ആ വിളിയിലെ മാതൃസ്നേഹം മറയാക്കി, അതേ അമ്മയെ എപ്പോഴും രോഗി മാത്രമാക്കി നിലനിര്‍ത്തുന്നു.
തങ്ങള്‍ക്കുള്ള പണിയും പണവും എപ്പോഴുമെപ്പോഴും ഉണ്ടെന്നുറപ്പിക്കാന്‍.
അതാണ്, അത് മാത്രമാണ് നമ്മുടെ നിലവിലെ ഇന്ത്യൻ രാഷ്ട്രീയപാർട്ടികളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പണി. രാഷ്ട്രീയപ്രവര്‍ത്തനം. നിലവാരം.
അതിനപ്പുറം ഒരു പദ്ധതിയും പ്ലാനും ഇല്ലാതെ.
വെറും വിരകളും കൊക്കൂണുകളും മാത്രമായി നാടിന്റെ ശരീരത്തെ കാർന്നുതിന്ന് ജീവിക്കുക മാത്രമല്ലാതെ.
ചിതലിനെ പോലെ സംരക്ഷിക്കുന്നു എന്ന് തോന്നിപ്പിച്ചു നാടിനെ പൊതിഞ്ഞു നില്‍ക്കുക മാത്രമല്ലാതെ.
അങ്ങനെ നാടിനെ ഉള്ളില്‍ നിന്നും കാർന്നുതിന്ന് നശിപ്പിക്കുക മാത്രമല്ലാതെ
അഥവാ, ഇപ്പോഴും നാടിനെ അവർ രോഗിയാക്കി കാർന്നുതിന്ന് നശിപ്പിച്ച് കൊണ്ടേയിരിക്കുന്നു.
No comments:
Post a Comment