പൗരത്വ ഭേദഗതി നിയമം.
ഒരു ചോദ്യം.
ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും എന്തിനാണ് മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുന്നത്?
ഒരു ചോദ്യം.
ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും എന്തിനാണ് മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുന്നത്?
ഉത്തരം.
ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും ഇപ്പോൾ എന്തിനാണ് കുറെപേർ കേരളത്തില്‍ വരുന്നത്?
ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും ഇപ്പോൾ എന്തിനാണ് കുറെപേർ കേരളത്തില്‍ വരുന്നത്?
അത് പോലെ തന്നെ.
ജോലിയും കൂലിയും ജീവിതവഴിയും ഉപജീവനവും അന്വേഷിച്ച് കൊണ്ട്.
അതിൽ മതപരമായ കാരണങ്ങൾ വളരെ കുറവ്.
ഉള്ളത് മനുഷ്യത്വപരമായ അതിജീവനത്തിന്റെ കാരണങ്ങൾ.
ജീവിതം മാത്രം കാരണം. എല്ലാവർക്കും ഒന്നായ, ഒരുപോലെയായ ജീവിതം
അങ്ങനെ വരുന്നവരില്‍ വളരെ കുറച്ച് പേർ സ്വാഭാവികമായും സാമൂഹ്യവിരുദ്ധരും ആവുന്നു. ഏത് സംഗതിയിലും എന്ന പോലെ. ഏത് സമൂഹത്തിലും എന്ന പോലെ.
കേരളത്തില്‍ വരുന്നവരുടേയും വന്നവരുടെയും കാര്യത്തിലും ഇത് മാത്രം ഒരുപോലെ ശരി.
ഇങ്ങനെ തന്നെയായിരുന്നു ഏതോ കാലത്തു മധ്യേഷ്യയില്‍ നിന്നും ആര്യന്‍മാര്‍ ഇന്ത്യയിലേക്ക് കയറിവന്നതും. വെറും ജീവിതവഴി തേടിക്കൊണ്ട്. ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ട്.
ഇനി, തിരിച്ചങ്ങോട്ട് ഒരു ചോദ്യം.
നമ്മളില്‍ പലരും ഗൾഫ് നാടുകളിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നതിന്റെ ഉദ്ദേശം എന്താണ്?
അതേ ഉദ്ദേശം, അതേ ന്യായം. ജോലി, കൂലി, സുരക്ഷിത, സുഖ ജീവിതം. എല്ലാവർക്കും ഒന്നായ, ഒരുപോലെയായ ജീവിതം.
****
ചോദ്യം.
ഇങ്ങനെ കയറിക്കൂടുന്നത് തടയൽ തന്നെയല്ലേ പൗരത്വ നിയമം കൊണ്ടുദ്ദേശിക്കുന്നത്?
ഇങ്ങനെ കയറിക്കൂടുന്നത് തടയൽ തന്നെയല്ലേ പൗരത്വ നിയമം കൊണ്ടുദ്ദേശിക്കുന്നത്?
ഉത്തരം.
അതേ.
അതേ.
രാജ്യം എന്ന നിലക്ക്, രാജ്യവും അതിന്റെ വിഭജനവും അതിര്‍ത്തിയും യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക്, അത് നിര്‍ബന്ധമാണ്.
പക്ഷേ എലിയെ കൊല്ലാന്‍ ഇല്ലം ചുടുമോ? ഉറുമ്പിനെ കൊല്ലാന്‍ AK47 വേണമോ?
അതിന് വേണ്ടി ഇന്ത്യയിലെ മുസ്ലിംകളെ മുഴുവന്‍ മാത്രം പ്രതിക്കൂട്ടിലാക്കി, സംശയത്തിന്റെ നിഴലിലും പേടിയിലും നിര്‍ത്തണം എന്നുണ്ടോ?
അങ്ങനെ പുറത്ത് നിന്ന് വരുന്നവർക്ക്, ആരായാലും ഏത് മതക്കാരന്‍ ആയാലും, ഒരേ നിയമം ബാധകമാക്കേണ്ടതല്ലേ?
ഇന്ത്യക്കുള്ളില്‍ നിലവില്‍ ഉള്ളവരുടെ കാര്യത്തിലും അതങ്ങനെ തന്നെ ഒരുപോലെയാവേണ്ടെ?
ഒരു കൂട്ടര്‍ക്ക് രേഖകൾ വേണ്ട, മറ്റൊരു കൂട്ടര്‍ക്ക് വേണം എന്നായിക്കൂടല്ലോ?
തെരഞ്ഞെടുപ്പില്ലാതെ ജന്മംകൊണ്ട് മതം മാറിപ്പോയതിന്റെ പേരില്‍, പേര് മാറിയത് കൊണ്ട് മാത്രം, എത്ര രേഖ നല്‍കിയാലും പോര എന്ന് വരരുതല്ലോ?
അത്രയേ ഉള്ളൂ വിഷയം.
അയല്‍വാസികളില്‍ ചിലരെ മാത്രം വകതിരിച്ച് വിട്ടില്‍ വിളിച്ചു വരുത്തുന്നതും സല്‍ക്കരിക്കുന്നതും കൊള്ളാം. പക്ഷെ, അത് സ്വന്തം വീട്ടുകാരെ ഉപദ്രവിച്ചു കൊണ്ടും ഉപദ്രവിക്കാനും ആവരുതല്ലോ?
*******
ശരിയാണ്.
ഒരു സംശയവും ഇല്ല. ഇസ്ലാമികരാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടും. ഒരു സംശയവും ഇല്ല.
ഒരു സംശയവും ഇല്ല. ഇസ്ലാമികരാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടും. ഒരു സംശയവും ഇല്ല.
ഒന്ന് മാത്രം, മുഹമ്മദ് മാത്രം, ഖുര്‍ആന്‍ മാത്രം ശരി, അവസാനത്തേത്, വിശ്വസം സ്വര്‍ഗനരകം തീരുമാനിക്കാന്‍ ഹേതു എന്ന് വിശ്വസിക്കുന്ന ഒരു മതവും ആ മതവിശ്വാസികളും സ്വാഭാവികമായും അങ്ങനെ ആയിപ്പോകും.
അതൊരു ശരിയല്ല. അത് നമ്മളും അനുകരിച്ച് പ്രതികാരമാക്കി ഇങ്ങ് നടപ്പാക്കേണ്ട കാര്യമല്ല.
പകരം ഇങ്ങ് ഇന്ത്യയിലെ മുസ്ലിംകളെ പോലും ക്രമേണയുള്ള വിദ്യഭ്യാസ പരിഷ്കരണത്തിലൂടെയും മദ്രസ്സകള്‍ നിരോധിച്ചു കൊണ്ടും മാറ്റി എടുക്കുകയാണ് വേണ്ടത്. മതേതരര്‍ ആക്കുകയാണ് വേണ്ടത്.
നമ്മുടെ നാടും ഭരണഘടനയും അങ്ങനെ അവരുടേത് പോലെ അല്ല. അത് മുസ്ലിംകളെ കൂടി ഉള്‍ക്കൊള്ളുന്ന താണ്. അതാണ് ഇവിടത്തെ ഇപ്പോഴത്തെ പ്രശ്നവും.
ആ നമ്മുടെ നല്ല ഭരണഘടന വെച്ച് മുസ്ലിംകളെയും നമ്മൾ വളര്‍ത്തി മാറ്റിയെടുക്കുകയാണ് വേണ്ടത്.
ഇവിടെ നമ്മുടെ ഭരണഘടന വെച്ച് എല്ലാവരും തുല്യരാണ്.
ഒപ്പം ഭാരതീയ സങ്കല്‍പവും വിശ്വാസവും അങ്ങനെയല്ലേ? വിശ്വാസപരമായ തീവ്രതയും വിഭജനവും ഭാരതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. എറിയാല്‍ തെറ്റായി വ്യാഖ്യാനിച്ച് നടപ്പാക്കപ്പെട്ട ജാതി കൊണ്ടല്ലാതെ. സവര്‍ണ്ണ അവര്‍ണ വിഭജനം അല്ലാതെ.
ഹിന്ദു എന്നത് പോലും 'ഇങ്ങനെ പ്രത്യേക തരത്തില്‍, പ്രത്യേക കാര്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നവന്‍ എന്ന് എവിടെയും നിര്‍വ്വചിച്ചിട്ടില്ലല്ലോ?
വിശാലമായ നിര്‍വ്വചനത്തില്‍ എല്ലാ ഓരോ മുസ്ലിമും ഹിന്ദു തന്നെയല്ലേ?
അങ്ങനെ മുസ്ലിമിനെയും ഹിന്ദുവാക്കി ഉള്‍ക്കൊള്ളുകയല്ലേ വേണ്ടത്? അതല്ലേ വിശാലതയുടെയും വളർച്ചയുടെയും വഴി, രീതി.
ചോദ്യം.
രേഖകൾ ഉണ്ടെങ്കിൽ പ്രശ്‌നം ഇല്ലല്ലോ?
രേഖകൾ ഉണ്ടെങ്കിൽ പ്രശ്‌നം ഇല്ലല്ലോ?
ഉത്തരം.
താങ്കള്‍ പറഞ്ഞത് ശരിയാണ്.
താങ്കള്‍ പറഞ്ഞത് ശരിയാണ്.
രേഖകൾ ഉണ്ടെങ്കിൽ പ്രശ്‌നമില്ല.
പക്ഷേ, രേഖകൾ എന്തൊക്കെ എന്നത് എല്ലാവർക്കും ഒരുപോലെ ആക്കിക്കൂടെ?
അത്രയേ ഉള്ളൂ ഇതിലെ വിഷയവും ചോദ്യവും സങ്കീര്‍ണതയും.
എല്ലാവർക്കും ഒരുപോലെ എന്ന് പറയാൻ സാധിച്ചാല്‍ തീരുന്ന അങ്കലാപ്പ് മാത്രമേ ഇവിടെയുള്ളൂ.
അല്ലാതെ ഒരു ചെറിയ ന്യൂനപക്ഷത്തെ ഭീതിയിലാഴ്ത്തി മഹാഭൂരിപക്ഷത്തെ ധ്രുവീകരിക്കാനാവരുതല്ലോ ഒരു നിയമവും ഭേദഗതിയും?
അത് രാഷ്ട്രീയമായി ലാഭം ഉണ്ടാക്കും. ഏതെങ്കിലും പാർട്ടിക്ക്. പക്ഷേ രാജ്യത്തെ അപകടത്തിലാക്കും.
ചോദ്യം.
മുസ്ലിംകള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ മറ്റെവിടെയെങ്കിലും ഇന്‍ഡ്യയില്‍ എന്ന പോലെ സംരക്ഷിക്കപ്പെടുന്നുണ്ടോ?
ഉത്തരം.
ഇല്ല.
പൂര്‍ണമായും ശരിയാണ്.
പക്ഷേ ഈ പൗരത്വ ഭേദഗതി നിയമം അത് നഷ്ടപ്പെടുത്തുന്നതിന്റെ ആദ്യപടിയും പണിയുമാണോ എന്ന് ന്യായമായും സംശയിച്ചു പോകുന്നു. പേടിച്ചു പോകുന്നു.
ആ സംശയവും പേടിയും മാറ്റിക്കൊണ്ട് മുന്നോട്ട് പോയാല്‍ മതി.
അത്രയേ ഉള്ളൂ പ്രശ്നം.
******
ചോദ്യം.
ഇന്ത്യയെ ഒരുമിച്ച് നിര്‍വ്വചിച്ചു കൊണ്ടു പോകണ്ടേ? അതിനെന്താണ് പോംവഴി?
ഏതെങ്കിലും ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തുകയല്ല അതിനുള്ള പോംവഴി.
ഒറ്റപ്പെടുത്തിയാല്‍ കൂടുതൽ മോശമാകും. ഒറ്റപ്പെടുത്തല്‍ ഒരു മുറിവാകും. മുറിവാകുമ്പോള്‍ പഴുത്ത് കൊണ്ടേയിരിക്കും. പകയും വെറുപ്പും ചലമൊഴുക്കി പഴുപ്പ് കൂടുതൽ വളരും. വഷളാവുന്ന പഴുപ്പ് ക്രമേണ അര്‍ബുദമായി മാറും. വലിയ ശരീരമുള്ള വലിയ നാടാണ്. ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം.
അധികാരം പാര്‍ട്ടികള്‍ക്ക് കുറച്ച് കാലത്തേക്കുള്ള കാര്യം മാത്രമാണ്. രാജ്യം എപ്പോഴും നിലനില്‍ക്കേണ്ടതും.
വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്.
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ കൊല്ലരുത്.
*****
അറിയാമല്ലോ, ഇന്ത്യ പുരോഗമിക്കാത്തത് മതപരമായ വിഭജനവും സങ്കുചിതത്തവും വേരോടിയതിനാലാണ്.
മതവിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് മുസ്ലിംകള്‍ക്കടക്കം പലർക്കും മുഖ്യധാരയിലേക്കും ദേശീയധാരയിലേക്കും പൂർണ്ണമായും വന്ന് ചേരാന്‍ കഴിയാത്തത്.
എങ്കിൽ അതിനുള്ള പോംവഴിയാണ്, പരിഹാരമാണ് അന്വേഷിക്കേണ്ടത്, നടപ്പാക്കേണ്ടത്.
ചോദ്യം.
എന്താണ് അതിനുള്ള പരിഹാരം പോംവഴി?
എന്താണ് അതിനുള്ള പരിഹാരം പോംവഴി?
ഉത്തരം.
മുസ്ലിംകളെ എന്നല്ല എല്ലാ ഇന്ത്യക്കാരെയും ദേശീയവല്‍ക്കരിക്കണം.
മുസ്ലിംകളെ എന്നല്ല എല്ലാ ഇന്ത്യക്കാരെയും ദേശീയവല്‍ക്കരിക്കണം.
ചോദ്യം.
അതിനുള്ള, ദേശീയവല്‍ക്കരിക്കണം നടത്താനുള്ള, വഴി എന്താണ്?
അതിനുള്ള, ദേശീയവല്‍ക്കരിക്കണം നടത്താനുള്ള, വഴി എന്താണ്?
വെറുതെ ഒരു വിഭാഗത്തെ പേടിപ്പിക്കുകയും മറുവിഭാഗത്തെ ധ്രുവീകരിക്കുകയും അല്ല അതിന്റെ വഴി.
അത് വിഭജനത്തിന്റെ വഴിയാണ്. തല്‍ക്കാലം അധികാരം നേടാനുള്ള വഴി. രോഗിയെ ചികിത്സിക്കുന്നതിന് പകരം രോഗിയെ വെച്ച് ലാഭം ഉണ്ടാക്കുന്ന കൊല്ലുന്ന വഴി.
ചോദ്യം.
പിന്നെ അതിനുള്ള വഴി?
പിന്നെ അതിനുള്ള വഴി?
ഉത്തരം.
വിദ്യാഭ്യാസം മാത്രം. ദേശീയമായ വിദ്യഭ്യാസം.
വിദ്യാഭ്യാസം മാത്രം. ദേശീയമായ വിദ്യഭ്യാസം.
ചോദ്യം.
എന്ന് വെച്ചാല്‍?
എന്ന് വെച്ചാല്‍?
ഉത്തരം.
വിദ്യഭ്യാസം പൂര്‍ണമായും ദേശീയവല്‍ക്കരിക്കുക.
വിദ്യഭ്യാസം പൂര്‍ണമായും ദേശീയവല്‍ക്കരിക്കുക.
ചോദ്യം.
വിശദീകരണം വേണം?
വിശദീകരണം വേണം?
ഉത്തരം.
രാജ്യത്തിന്റെ ചിലവിലും മേല്‍നോട്ടത്തിലും ഇന്ത്യ എന്തെന്ന് നിര്‍ബന്ധമായും പഠിപ്പിക്കുക.
രാജ്യത്തിന്റെ ചിലവിലും മേല്‍നോട്ടത്തിലും ഇന്ത്യ എന്തെന്ന് നിര്‍ബന്ധമായും പഠിപ്പിക്കുക.
ഇന്ത്യ സൗജന്യവിദ്യഭ്യാസവും റേഷന്‍ അരിയും കിട്ടാന്‍ മാത്രമുള്ള ഒരുപായം മാത്രമല്ല എന്ന് പഠിപ്പിക്കുക.
ഏറ്റവും ആദ്യം നാം വിചാരം കൊണ്ടും വികാരം കൊണ്ടും ഇന്ത്യക്കാരാവണം എന്ന് പഠിപ്പിക്കുക.
മാതാടിസ്ഥാനത്തിൽ ഉള്ള എല്ലാ വിദ്യഭ്യാസ രീതിയും സ്ഥാപനങ്ങളും നിര്‍ത്തലാക്കുക. അത് മദ്രസ്സയായാലും, മറ്റേത് മതക്കാരുടെ വിദ്യഭ്യാസസ്ഥാപനങ്ങളായാലും നിര്‍ത്തുക.
അറബിഭാഷയും സംസ്കൃതവും ഒക്കെ സർക്കാർ അംഗീകരിച്ച സ്കൂളുകളില്‍ മാത്രം സർക്കാർ അംഗീകരിച്ച സിലബസ് വെച്ച് മാത്രം പഠിപ്പിക്കുക. അതിന് മദ്രസ്സയോ മറ്റ് മതസ്ഥാപനങ്ങളോ വേണ്ട. മതതീവ്രത വളര്‍ത്താനുള്ള മറയായി അതിനെ ഉപയോഗിക്കുന്നത് തടയുക.
മതപാഠങ്ങൾ വേണമെങ്കില്‍ അവനവന്റെ വീട്ടില്‍ മാത്രം പഠിപ്പിക്കുക എന്നാക്കുക.
രാജ്യം വേറെ രാഷ്ട്രീയം വേറെ.
രാജ്യത്തിന് വേണ്ടി ചിന്തിക്കുമ്പോള്‍ വിവേകം വെച്ച് ചിന്തിക്കണം. ബാക്കി താല്‍പര്യങ്ങള്‍ എല്ലാം വേണ്ടെന്ന് വെക്കണം.
70 കൊല്ലം ഭാരിച്ചവർ ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉണ്ടാക്കാൻ മറന്നു. ജനാധിപത്യവും മതേതരത്വവും ദേശീയതയും ദേശസംസ്കാരവും ദര്‍ശനവും ഒന്നും പഠിപ്പിച്ചില്ല. പ്രീണനവും കൊണ്ട് പേടിച്ച് നടന്നു. സ്വന്തം കാര്യം സിന്ദാബാദ് നടപ്പാക്കി. രാജ്യത്തെ നിര്‍മ്മിച്ചില്ല.
നമ്മൾ ഒന്നറിയണം.
ജനാധിപത്യവും മതേതരത്വവും ഒരൊറ്റ രാത്രി കൊണ്ട്, സ്വാതന്ത്ര്യം കിട്ടി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം നടപ്പാകുന്ന കാര്യമല്ല.
രാജ്യം ജനങ്ങളിലൂടെ അത് നടപ്പാക്കിയെടുക്കണം.
ഭാരതീയനും ഹിന്ദുവും വിശ്വാസം കൊണ്ട് ഏറെക്കുറെ മതേതരന്‍ ആണെങ്കിലും, അവനറിയാതെ ക്ഷുദ്രശക്തികള്‍ അവനെയും വിഭജിക്കുന്നുണ്ട്.
ഒരു മുസ്ലിമിന് ഇസ്ലാമികമായി ചിന്തിച്ചാല്‍ ജനാധിപത്യവും മതേതരത്വവും ദേശീയതയും ഒന്നും യഥാര്‍ത്ഥത്തില്‍ മതപരമായി യഥാര്‍ത്ഥത്തില്ഉള്‍കൊള്ളാന്‍ പറ്റാത്ത കാര്യങ്ങളാണ്.
അത് മാറ്റിയെടുക്കാന്‍ സാധിക്കണം. ദേശീയമായ തുടർച്ചയായ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ.
അങ്ങനെ ജനത വളരണം.
ജനാധിപത്യവും മതേതരത്വവും നടപ്പാക്കാന്‍.
ജനാധിപത്യവും മതേതരത്വവും നടപ്പാക്കാന്‍.
*****
ഒരൊറ്റ രാത്രികൊണ്ട് നമ്മൾ ജനാധിപത്യവും മതേതരത്തവും ഭരണഘടനയില്‍ മാത്രം നടപ്പാക്കി. ജനങ്ങൾ വളരാതെ.
അപ്പോൾ പിന്നെ ഭരണഘടന വിഭാവന ചെയതത് നടപ്പാക്കിക്കിട്ടാന്‍ നമ്മൾ ചെയ്യേണ്ടത് നിര്‍ബന്ധമായും ചെയ്യണം.
ആ നിലക്ക് ജനങ്ങളെ വളര്‍ത്തണം.
ജനാധിപത്യവും മതേതരത്വവും ദേശീയതയും പ്രൈമറി സ്കൂൾ മുതൽ പറ്റിയ കോലത്തില്‍ പാഠമാക്കിക്കൊണ്ട്. വളരേ ചെറൂപ്പത്തില്‍ തന്നെ ഓരോരുവനെയും ഇന്ത്യക്കാരന്‍ ആക്കിക്കൊണ്ട്.
ഉപബോധ മനസ്സിനെ തന്നെ ഭാരതീയവല്‍ക്കരിച്ചു കൊണ്ട്.
അങ്ങനെ പൗരത്വ ഭേദഗതിയേക്കാള്‍ വലിയ ഭേദഗതി അതിലൂടെ നമ്മൾ നമുക്കുള്ളിൽ സാധിക്കണം.
ഓരോരുവന്റെയും മനസ്സിനെ ഭാരതീയവ ല്‍ക്കരിച്ചു കൊണ്ട്.
No comments:
Post a Comment