Saturday, January 25, 2020

തലച്ചോറുണ്ടാക്കുന്ന രസതന്ത്രപരമായ അഹംബോധത്തിനപ്പുറം ഒരു ഞാന്‍ ഇല്ല തന്നെ.

തലച്ചോറുണ്ടാക്കുന്ന രസതന്ത്രപരമായ
അഹംബോധത്തിനപ്പുറം ഒരു ഞാന്‍ ഇല്ല തന്നെ.
തലച്ചോറ് ഇല്ലാതായാല്‍ ഇല്ലാതാവുന്ന വെറും താല്‍ക്കാലിക ഞാന്‍ മാത്രം. 
ഈ താല്‍ക്കാലിക ഞാന്‍ എന്നത്‌ വെറും അതിജീവനത്തിന്റേത് മാത്രം. 
ഒഴിവാക്കാനാവില്ല.
അങ്ങനെയല്ലെന്നു പറയുന്നത്, മരിച്ചാലും തുടരുന്ന എന്റെ 'ഈ ഞാന്‍ ബോധം' ഉണ്ടെന്ന് പറയുന്നത് വെറും അഭിനയം, അവകാശവാദം.
അതിനപ്പുറം, എവിടെക്കും തുടരുന്ന ഒരു 'ഞാന്‍' ഇല്ല തന്നെ. 'ഞാന്‍ ബോധം' ഇല്ല തന്നെ. 
ഇനി എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ തന്നെ അത് ദൈവത്തിന്റെ ഞാന്‍ മാത്രം. ദൈവമെന്ന പദാര്‍ത്ഥമെന്ന ബോധമെന്ന ഊര്‍ജമെന്ന ഞാന്‍ മാത്രം. 
ഞാന്‍ എന്ന് വിചാരിക്കാത്ത, ഞാന്‍ എന്ന് വിചാരിക്കേണ്ടതില്ലാത്ത ദൈവത്തിന്റെ ഞാനല്ലാത്ത ഞാന്‍ മാത്രം.
വിപരീതമില്ലാത്തതിനാല്‍ ഞാന്‍ എന്ന് പറയാനില്ലാത്ത ദൈവത്തിന്റെ ഞാന്‍.
ജീവിതം മാത്രമായി തീരുന്ന വെറും ഞാന്‍. 
അതിജീവന ബോധത്തിനപ്പുറം ഞാന്‍ ഇല്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഏകദേശ മോക്ഷമായി. മോക്ഷം തന്നെയായി.
ഞാന്‍ ഇല്ലാതാവുന്ന, എന്റെ തടവറയില്‍ നിന്ന് ജീവിതം മോക്ഷം നേടുന്ന മോക്ഷം.

No comments: