"നിങ്ങള്‍ക്കാര്‍ക്കും എന്താണ്
ഒരു വിഷമവും ഇല്ലാത്തത്?"
ഒരു വിഷമവും ഇല്ലാത്തത്?"
"എന്താണ് പ്രശ്നം?
എന്തിന് വിഷമിക്കണം.?
എന്തിന് വിഷമിക്കണം.?
"അറിയില്ലേ, എന്റെ ഗുരു
മരിച്ചിരിക്കുന്നു.
നിങ്ങളില്‍ ഒരുവനല്ലേ
എന്റെ ഗുരു?
നിങ്ങളിൽ ഒരുവനല്ലേ മരിച്ചത്?"
മരിച്ചിരിക്കുന്നു.
നിങ്ങളില്‍ ഒരുവനല്ലേ
എന്റെ ഗുരു?
നിങ്ങളിൽ ഒരുവനല്ലേ മരിച്ചത്?"
"മരിക്കുകയുയോ?
ജനനം തന്നെ
ഒരു വലിയ നുണയാകുമ്പോള്‍
പിന്നെങ്ങിനെ മരണം?
ജനനം തന്നെ
ഒരു വലിയ നുണയാകുമ്പോള്‍
പിന്നെങ്ങിനെ മരണം?
"ആര് പറഞ്ഞു
നിന്റെ ഗുരു മരിച്ചുവെന്ന്?"
നിന്റെ ഗുരു മരിച്ചുവെന്ന്?"
"കാണാനില്ല.
അത് കൊണ്ട് തന്നെ."
അത് കൊണ്ട് തന്നെ."
"കാണാനില്ലേല്‍
മരിച്ചെന്നാണോ?
മരിച്ചെന്നാണോ?
"പിന്നെന്താണ്
കാണാനില്ലേല്‍
മനസ്സിലാക്കേണ്ടത്?"
കാണാനില്ലേല്‍
മനസ്സിലാക്കേണ്ടത്?"
"കാണാനില്ലെന്ന് മാത്രം
മനസ്സിലാക്കണം.
കാണാതെയും ജീവിതം
ഇല്ലെന്നുണ്ടോ?"
മനസ്സിലാക്കണം.
കാണാതെയും ജീവിതം
ഇല്ലെന്നുണ്ടോ?"
"എന്ന് വെച്ചാല്‍?"
"കാണാനില്ലാത്തത് തന്നെ
യാഥാര്‍ത്ഥത്തില്‍ ജീവിതം."
യാഥാര്‍ത്ഥത്തില്‍ ജീവിതം."
"അപ്പോൾ,
ജനനം പച്ചയായ
നുണയാണെന്നോ?
എങ്കിൽ നാം കാണുന്ന
മരണം?"
ജനനം പച്ചയായ
നുണയാണെന്നോ?
എങ്കിൽ നാം കാണുന്ന
മരണം?"
"മറ്റൊരു നുണ.
മരണം മറ്റൊരു നുണ."
മരണം മറ്റൊരു നുണ."
"അതെങ്ങിനെ?"
"ഒരു നുണയെ
മറ്റൊരു നുണ കൊണ്ട്
മറക്കുക.
അങ്ങനെ തന്നെ.
മുള്ളിനെ മുള്ള് കൊണ്ട്.
മറ്റൊരു നുണ കൊണ്ട്
മറക്കുക.
അങ്ങനെ തന്നെ.
മുള്ളിനെ മുള്ള് കൊണ്ട്.
"ഇല്ലാത്ത നിന്നെ,
ഇല്ലാത്ത നിന്റെ ജനനത്തെ,
ഇല്ലാത്ത മരണം കൊണ്ട്
ഇല്ലായ്മ ചെയ്യുക.
ജീവിതം മാത്രം
ബാക്കിയാവുക.
അത്ര തന്നെ."
ഇല്ലാത്ത നിന്റെ ജനനത്തെ,
ഇല്ലാത്ത മരണം കൊണ്ട്
ഇല്ലായ്മ ചെയ്യുക.
ജീവിതം മാത്രം
ബാക്കിയാവുക.
അത്ര തന്നെ."
"അപ്പോൾ, ഇപ്പോൾ
ഗുരുവെ
കാണാനില്ലാത്തതോ?
ഇനിയങ്ങോട്ട്
കാണാനില്ലാതേയും
ആയാലോ ?
ഗുരുവെ
കാണാനില്ലാത്തതോ?
ഇനിയങ്ങോട്ട്
കാണാനില്ലാതേയും
ആയാലോ ?
"കാണാനും
കാണാനില്ലാതാവാനും തന്നെ
ജീവിതം.
കാണാനില്ലാതാവാനും തന്നെ
ജീവിതം.
"ഉടുത്തതഴിച്ചില്ലാതാവാന്‍ തന്നെ
ജീവിതം.
ജീവിതം.
"ഉടുപ്പിക്കുന്നതും
അഴിക്കുന്നതും തന്നെ
ജീവിതം"
അഴിക്കുന്നതും തന്നെ
ജീവിതം"
"എന്ന് വെച്ചാല്‍?
അഥവാ എന്റെ ഗുരു
മരിച്ചെന്ന് തന്നെ വന്നാലോ?"
അഥവാ എന്റെ ഗുരു
മരിച്ചെന്ന് തന്നെ വന്നാലോ?"
"മരിച്ചാലെന്ത്?
മരിച്ചെന്ന് തന്നെ വന്നാലെന്ത്?
ഗുരുവെന്നല്ല; ആരും."
മരിച്ചെന്ന് തന്നെ വന്നാലെന്ത്?
ഗുരുവെന്നല്ല; ആരും."
"ഇനി, നിന്റെ ഗുരു
മരിച്ചാല്‍ തന്നെയും
അതിൽ നമുക്കെന്ത്?
അത് നമ്മോട് പറഞ്ഞിട്ടെന്ത്?"
മരിച്ചാല്‍ തന്നെയും
അതിൽ നമുക്കെന്ത്?
അത് നമ്മോട് പറഞ്ഞിട്ടെന്ത്?"
"നിങ്ങളില്‍ ഒരുവനല്ലേ?
മരണമല്ലേ?
അറിയേണ്ടതല്ലേ?
മരണമല്ലേ?
അറിയേണ്ടതല്ലേ?
"മരണം
അറിവല്ല;
അറിയാതിരിക്കലാണ്.
അറിവല്ല;
അറിയാതിരിക്കലാണ്.
"മരണം
അറിയാനല്ല;
അറിയാതിരിക്കാനാണ്.
അറിയാനല്ല;
അറിയാതിരിക്കാനാണ്.
"മരണം
അറിയുന്നവന്‍
ഇല്ലാതാവലും
ഇല്ലാതാവാനുമാണ്."
അറിയുന്നവന്‍
ഇല്ലാതാവലും
ഇല്ലാതാവാനുമാണ്."
"ഞാന്‍ എന്ന
ജീവിതത്തിന്റെ
പൊള്ളയായ തോന്നല്‍
ഇല്ലാതായി
വെറും ജീവിതമാകലാണ്
മരണം.
ജീവിതത്തിന്റെ
പൊള്ളയായ തോന്നല്‍
ഇല്ലാതായി
വെറും ജീവിതമാകലാണ്
മരണം.
"എങ്കിലും,
അല്പം വിഷമം ഉണ്ടാകില്ലല്ലേ?"
അല്പം വിഷമം ഉണ്ടാകില്ലല്ലേ?"
"എന്തിന്?
നമുക്ക് വിഷമിക്കാനറിയില്ല. ആഘോഷിക്കാനല്ലാതെ.
ജീവിതത്തിനും അപ്പടി.
നമുക്ക് വിഷമിക്കാനറിയില്ല. ആഘോഷിക്കാനല്ലാതെ.
ജീവിതത്തിനും അപ്പടി.
"ജീവിതം
ആഘോഷ നൃത്തമാണ്.
അതിന്റെ ഇളക്കവും ചലനവുമാണ്
ജീവിതം.
വിഷമിച്ച് ഘനീഭവിക്കുന്നതല്ല
ജീവിതം.
ആഘോഷ നൃത്തമാണ്.
അതിന്റെ ഇളക്കവും ചലനവുമാണ്
ജീവിതം.
വിഷമിച്ച് ഘനീഭവിക്കുന്നതല്ല
ജീവിതം.
"ജീവിതം
വേഷം മാറാനെടുക്കുന്ന
ഒരുപാധി മാത്രം
മരണം.
വേഷം മാറാനെടുക്കുന്ന
ഒരുപാധി മാത്രം
മരണം.
"അതിനാല്‍ തന്നെ
മരണത്തില്‍
നമുക്കെന്ത് കാര്യം?
മരണത്തില്‍
നമുക്കെന്ത് കാര്യം?
"മരിച്ചു തന്നെ ജീവിതം.
"തുടർച്ചയായ
മരണം തന്നെ
ജീവിതം?
മരണം തന്നെ
ജീവിതം?
"അല്ലേലും,
മരിച്ചുവെന്ന്
നീ പറയുന്ന
നിന്റെ ഗുരു
നിന്റെ ഗുരുവായിത്തന്നെ
ജനിച്ചിരുന്നില്ല.
മരിച്ചുവെന്ന്
നീ പറയുന്ന
നിന്റെ ഗുരു
നിന്റെ ഗുരുവായിത്തന്നെ
ജനിച്ചിരുന്നില്ല.
"നിന്റെ ഗുരുവെന്നത്
താല്‍കാലികമായ
ഒരു വേഷം മാത്രം.
താല്‍കാലികമായ
ഒരു വേഷം മാത്രം.
"ജീവിതത്തിന്റെ
നൂറായിരം വേഷങ്ങളില്‍
ഒരു വേഷം.
നൂറായിരം വേഷങ്ങളില്‍
ഒരു വേഷം.
"അതിനാല്‍, നിന്റെ
ഗുരുവെ കാണുന്നില്ലേല്‍
ജീവിതം മറ്റെന്തോ വേഷം
എടുത്തുവെന്ന് കരുതുക."
ഗുരുവെ കാണുന്നില്ലേല്‍
ജീവിതം മറ്റെന്തോ വേഷം
എടുത്തുവെന്ന് കരുതുക."
"അപ്പോൾ ഗുരു മരിച്ചില്ലേ?"
"നിങ്ങള്‍ക്ക്
ആണ്‍പൂച്ചകളെ അറിയില്ല.
ആണ്‍പൂച്ചകളെ അറിയില്ല.
"ഉടുത്തതഴിച്ച്
ഉള്ളതൊഴിവാക്കി
അറിയാത്ത വഴികളിലേക്ക്
ഉള്‍വിളി പോലെ
എല്ലാം ഇട്ടെറിഞ്ഞ്പോകുന്ന
ആണ്‍പൂച്ചകളെ
നിങ്ങള്‍ക്കറിയില്ല.
ഉള്ളതൊഴിവാക്കി
അറിയാത്ത വഴികളിലേക്ക്
ഉള്‍വിളി പോലെ
എല്ലാം ഇട്ടെറിഞ്ഞ്പോകുന്ന
ആണ്‍പൂച്ചകളെ
നിങ്ങള്‍ക്കറിയില്ല.
"നിങ്ങള്‍ക്ക്
യാഥാര്‍ത്ഥ ഗുരുക്കന്മാരെയും
അറിയില്ല.
യാഥാര്‍ത്ഥ ഗുരുക്കന്മാരെയും
അറിയില്ല.
"ജീവിതം
ആണ്‍പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ.
വെറുതെ വീര്‍ത്തത്.
ആണ്‍പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ.
വെറുതെ വീര്‍ത്തത്.
"ജീവിതം
ആണ്‍ പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ
ഏത് നിമിഷവും പൊട്ടും.
എവിടെ വെച്ചും പൊട്ടി
ആ അവസ്ഥയില്‍ നിന്ന്
ഇല്ലാതാവും.
ആണ്‍ പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ
ഏത് നിമിഷവും പൊട്ടും.
എവിടെ വെച്ചും പൊട്ടി
ആ അവസ്ഥയില്‍ നിന്ന്
ഇല്ലാതാവും.
"അല്ലേലും നിങ്ങൾ
നൈമിഷികതയിലെ
കാലപ്പെരുക്കവും
സൂക്ഷ്മത്തിലെ
സ്ഥലപ്പെരുക്കവും
കാണുന്നില്ല.
നൈമിഷികതയിലെ
കാലപ്പെരുക്കവും
സൂക്ഷ്മത്തിലെ
സ്ഥലപ്പെരുക്കവും
കാണുന്നില്ല.
"അല്ലേലും നിങ്ങള്‍ക്കറിയില്ല
ഗുരുക്കന്മാര്‍ നിന്നിടത്ത്
നിൽക്കാത്തവരെന്നും,
ഒരവസാന വാക്കും
നല്‍കാത്തവരെന്നും.
ഗുരുക്കന്മാര്‍ നിന്നിടത്ത്
നിൽക്കാത്തവരെന്നും,
ഒരവസാന വാക്കും
നല്‍കാത്തവരെന്നും.
"നിങ്ങള്‍ക്കറിയില്ല
ഗുരുക്കന്മാര്‍
സൂചി പോലെ
രക്ഷപ്പെടാന്‍
സ്വന്തമായ ഒരോട്ട വഴിയായി
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവരെന്ന്.
ഗുരുക്കന്മാര്‍
സൂചി പോലെ
രക്ഷപ്പെടാന്‍
സ്വന്തമായ ഒരോട്ട വഴിയായി
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവരെന്ന്.
"അതിനാല്‍ കാണാതായാല്‍
മരിച്ചുവെന്ന് കരുതേണ്ട.
മരിച്ചുവെന്ന് കരുതേണ്ട.
"പുതിയ വഴിയും
പുതിയ തട്ടകവും
ഉണ്ടാക്കി കണ്ടെത്തി
കടന്ന് പോയെന്ന്
മനസ്സിലാക്കിയാല്‍ മതി.
പുതിയ തട്ടകവും
ഉണ്ടാക്കി കണ്ടെത്തി
കടന്ന് പോയെന്ന്
മനസ്സിലാക്കിയാല്‍ മതി.
"പിറകില്‍ പാവങ്ങളായ
നൂലുകള്‍ക്ക്
സ്ഥിരമായി നിൽക്കാൻ
വിശ്വാസത്തിന്റെ ഒരു താവളം
നല്‍കിക്കൊണ്ട്.
നൂലുകള്‍ക്ക്
സ്ഥിരമായി നിൽക്കാൻ
വിശ്വാസത്തിന്റെ ഒരു താവളം
നല്‍കിക്കൊണ്ട്.
"കാണപ്പെടുന്നത് മാത്രം
ജീവിക്കുന്നുവെന്നും
നിങ്ങൾ കരുതേണ്ട.
ജീവിക്കുന്നുവെന്നും
നിങ്ങൾ കരുതേണ്ട.
"ജീവിതവും മരണവും
ഒരുപോലെ
കാണാത്തതും കാണുന്നതും."
ഒരുപോലെ
കാണാത്തതും കാണുന്നതും."
"എന്നാലും,
നിങ്ങൾ പറഞ്ഞ് തരണം
എന്റെ ഗുരു എവിടെ പോയി?"
നിങ്ങൾ പറഞ്ഞ് തരണം
എന്റെ ഗുരു എവിടെ പോയി?"
"കെട്ടുപോയ വെളിച്ചം
എവിടെയോ,
അവിടെ പോയി.
എവിടെയോ,
അവിടെ പോയി.
"ഒരാളിലും ഒന്നിലും
നിന്നെയും ഗുരുവിനെയും
പ്രതിഷ്ഠിച്ച്
തടവിലിടാതിരിക്കാന്‍
നിന്റെ ഗുരു ഒളിച്ച്പോയി.
അത്ര മാത്രം.
നിന്നെയും ഗുരുവിനെയും
പ്രതിഷ്ഠിച്ച്
തടവിലിടാതിരിക്കാന്‍
നിന്റെ ഗുരു ഒളിച്ച്പോയി.
അത്ര മാത്രം.
"ആണ്‍പൂച്ചകള്‍ അങ്ങനെയാണ്.
അതിനാല്‍ ഗുരുക്കന്മാരും
അങ്ങനെയാണ്.
അതിനാല്‍ ഗുരുക്കന്മാരും
അങ്ങനെയാണ്.
"നിങ്ങൾ
എന്തെല്ലാം സുഖസൗകര്യങ്ങള്‍ ഒരുക്കിയാലും
ആണ്‍പൂച്ചകള്‍,
അതിന്റെ ഉള്‍വിളി വന്നാല്‍,
അണഞ്ഞു പോകും.
എന്തെല്ലാം സുഖസൗകര്യങ്ങള്‍ ഒരുക്കിയാലും
ആണ്‍പൂച്ചകള്‍,
അതിന്റെ ഉള്‍വിളി വന്നാല്‍,
അണഞ്ഞു പോകും.
"അതൊക്കെയും ഒഴിവാക്കി
രക്ഷപ്പെടും.
രക്ഷപ്പെടും.
"അരക്ഷിതാവസ്ഥയിലേക്ക്
അതതിനെ സ്വയം വലിച്ചെറിയും.
അതതിനെ സ്വയം വലിച്ചെറിയും.
"അപരിചിതത്ത്വത്തെ
അത് പരിണയിക്കും.
അത് പരിണയിക്കും.
"ഗുരുക്കന്മാരും അപ്പടി.
"നിങ്ങൾ സന്യാസം
പറയുന്നു. സങ്കല്പിക്കുന്നു.
പറയുന്നു. സങ്കല്പിക്കുന്നു.
"ആണ്‍പൂച്ചകള്‍ അത്
ഉള്‍വിളി പോലെ നടപ്പാക്കുന്നു.
കൊട്ടാരവും സൗകര്യവും
പ്രശ്നമാക്കാതെ.
ബാലഹീനതയാക്കാതെ.
ഉള്‍വിളി പോലെ നടപ്പാക്കുന്നു.
കൊട്ടാരവും സൗകര്യവും
പ്രശ്നമാക്കാതെ.
ബാലഹീനതയാക്കാതെ.
"നിങ്ങൾ
ജീവിതം വഴിപോക്ക്
എന്ന് പറയും.
ജീവിതം വഴിപോക്ക്
എന്ന് പറയും.
"ആണ്‍പൂച്ചകള്‍ അത്
പ്രവർത്തിച്ചു കാണിക്കും."
പ്രവർത്തിച്ചു കാണിക്കും."
"എന്നാലും ഈയുള്ളവനറിയില്ല
എല്ലാ സുഖവും സുഭിക്ഷതയും
ഇട്ടേച്ചു,
ഈയുള്ളവന്‍ പുറത്ത്പോയ
ഒരു ഞായറാഴ്ച വേളയില്‍,
ആ ബാല്യക്കാരന്‍
ആണ്‍പൂച്ച
എന്തിന്, എവിടേക്ക്
പോയെന്ന്?"
എല്ലാ സുഖവും സുഭിക്ഷതയും
ഇട്ടേച്ചു,
ഈയുള്ളവന്‍ പുറത്ത്പോയ
ഒരു ഞായറാഴ്ച വേളയില്‍,
ആ ബാല്യക്കാരന്‍
ആണ്‍പൂച്ച
എന്തിന്, എവിടേക്ക്
പോയെന്ന്?"
"അതിന് മാത്രം
അതിന്നുണ്ടായ
ഉള്‍വിളി എന്തെന്ന്.
തെളിച്ചവും
ബോധോദയവും
എന്തെന്ന്?"
അതിന്നുണ്ടായ
ഉള്‍വിളി എന്തെന്ന്.
തെളിച്ചവും
ബോധോദയവും
എന്തെന്ന്?"
"അതേ.
അത് നിങ്ങൾ മനുഷ്യര്‍ക്ക്
മനസ്സിലാവില്ല.
അത് നിങ്ങൾ മനുഷ്യര്‍ക്ക്
മനസ്സിലാവില്ല.
"അത് മനസ്സിലാവാത്തതാണ്
നിങ്ങൾ മനുഷ്യരുടെ ജീവിതം.
നിങ്ങൾ മനുഷ്യരുടെ ജീവിതം.
"അത് കൊണ്ടാണ്
നിങ്ങൾ മനുഷ്യര്‍
മനുഷ്യര്‍ തന്നെ ആയത്.
നിങ്ങൾ മനുഷ്യര്‍
മനുഷ്യര്‍ തന്നെ ആയത്.
"അത് കൊണ്ടാണ്
നിങ്ങളുടെ ജീവിതം
നിങ്ങളുടെ ജീവിതമായത്."
നിങ്ങളുടെ ജീവിതം
നിങ്ങളുടെ ജീവിതമായത്."
No comments:
Post a Comment