Saturday, January 25, 2020

2. പൗരത്വ ഭേദഗതി നിയമം (തുടരുന്നു.....)

2. പൗരത്വ ഭേദഗതി നിയമം (തുടരുന്നു.....)
ഒരു ചോദ്യം.
ഇസ്ലാമും മുഹമ്മദും ഖുര്‍ആനും ഇന്ത്യൻ ഭരണഘടനക്ക് കീഴെയാണെന്ന് നിങ്ങള്‍ക്ക് യാഥാര്‍ത്ഥത്തില്‍ കരുതാന്‍ സാധിക്കുമോ?
അഥവാ, ഇന്ത്യൻ ഭരണഘടന ഇസ്ലാമിനും മുഹമ്മദിനും ഖുര്‍ആനിനും മേലെയാണെന്ന് നിങ്ങള്‍ക്ക് യാഥാര്‍ത്ഥത്തില്‍ കരുതാന്‍ സാധിക്കുമോ?
മുസ്ലിംകള്‍ ആലോചിച്ച് സത്യസന്ധമായി ഉത്തരം പറയണം.
പാലില്‍ പഞ്ചസാര എങ്ങിനെയോ, അങ്ങനെ നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസത്തെ എല്ലാ ഇതരവിശ്വാസങ്ങളുമായ് ലയിപ്പിച്ച്, ഒന്നായി നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ സാധിക്കുമോ?
പ്രത്യേകിച്ചും സ്വയം ഇസ്ലാമിസ്റ്റ്‌കള്‍ എന്ന് വിശേഷിപ്പിക്കുന്ന മുസ്ലിംകള്‍ ഇതിന്‌ ഉത്തരം പറയണം. 
*****
ഇനിയൊന്ന് ജാമിയ മില്ലിയയിലെ പെണ്‍കുട്ടി പറഞ്ഞ കാര്യത്തിലേക്ക്. 
"നമ്മൾ സുജൂദ് ചെയ്യുന്ന (സാഷ്ടാംഗം നമിക്കുന്ന) അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ആരെയും പേടിക്കുന്നില്ല, പേടിക്കില്ല."
പൗരത്വനിയമത്തിനെതിരെ നടക്കുന്ന സമരത്തിനിടയില്‍ ബര്‍ഖാദത്തിന് നല്‍കിയ മറുപടിയാണിത്. 
ഇതൊരു നിഷ്കളങ്കമായ പറച്ചിലല്ല. അബദ്ധത്തില്‍ പറഞ്ഞുപോയ പറച്ചിലുമല്ല. പകരം, ഉള്ളിലുറഞ്ഞ യാഥാര്‍ത്ഥ വിശ്വാസത്തിന്റെ പൊട്ടിഒഴുക്കാണ്. ഈ സമരത്തിനിടയില്‍ പോലും സമാന്തരമായി നടക്കുന്ന ചാക്കിലെ യാഥാര്‍ത്ഥ പൂച്ചയെ പുറത്ത് ചാടിച്ച പറച്ചില്‍.
യാഥാര്‍ത്ഥ ഇസ്ലാമികവിശ്വാസം അതിന്റെ തനത് സ്വഭാവത്തില്‍ തീവ്രമാണ് എന്ന് തെളിയിച്ചുതരുന്ന പറച്ചില്‍ 
ഇസ്ലാമിസ്റ്റ്‌കളും ഒരുവേള മഹാഭൂരിപക്ഷം മുസ്ലിംകളും മേല്‍ പറച്ചിലില്‍ ഉള്ളാലെ ആവേശം കൊള്ളുന്നുണ്ടാവാം. അവരുടെ ഉലയിലെ തീ ആളിക്കത്തിക്കാന്‍ ഉപയോഗപ്പെടുത്തുന്നുമുണ്ടാവും. 
പക്ഷേ ആ പറച്ചിലും ഉള്ളിലിരിപ്പും എല്ലാവരേയും യഥാര്‍ത്ഥത്തില്‍ ഏറെ പേടിപ്പെടുത്തേണ്ടതും ഇരുത്തി ചിന്തിപ്പിക്കേണ്ടതുമല്ലേ? 
മതേതരത്വത്തെയും ജനാധിപത്യത്തേയും ഭരണഘടനയെയും തന്നെ വെല്ലുവിളിക്കുന്ന ഒരുള്ളിലിരിപ്പും തുറന്ന്പറച്ചിലും തന്നെയല്ലേ അത്?
പൗരത്വനിയമത്തിന് എതിരെയല്ല, പകരം അല്ലാഹുവിന് വേണ്ടിയാണ് സമരം ചെയ്യുന്നത് എന്നും, ആ സമരത്തില്‍ ഭരണഘടനയെ വരെ വകവെക്കില്ല എന്നും തന്നെയല്ലേ അതര്‍ത്ഥമാക്കുന്നത്?
സമയവും സ്ഥലവും ഒത്തുവന്നാല്‍ അല്ലാഹുവും ഖുര്‍ആനും ഇസ്ലാമും തന്നെ ഇവിടെ ഭരിക്കും എന്ന് തന്നെയല്ലേ അതിന്റെ അര്‍ത്ഥം? 
എന്നിരിക്കെ ഇപ്പോൾ മതേതരത്വവും ജനാധിപത്യവും മനുഷ്യാവകാശവും ഒക്കെ പറയുന്നത്, അതിന്റെ മറയെ സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്നത്‌, വെറും നിസ്സഹായത കൊണ്ട്‌ കപടമായയി മാത്രം എന്ന് തന്നെയല്ലേ അര്‍ത്ഥം?
*****
പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ ഇന്ത്യൻ ഭരണകൂടത്തെ നമുക്ക് എങ്ങിനെയും തിരുത്താം. ജനാധിപത്യരീതിയില്‍ ശ്രമിക്കാം. 
പക്ഷേ ഇത്തരുണത്തില്‍ വിശ്വാസികള്‍ സ്വന്തത്തിലേക്കും ഒന്ന് തിരിഞ്ഞു നോക്കണം. വിശ്വാസം നിങ്ങളെ ഒരു ഒഴിഞ്ഞ തുരുത്ത് മാത്രമാക്കി മാറ്റുന്നുണ്ടോ എന്നറിയാൻ. പഞ്ചസാരക്ക് പകരം പാലിലെ വെറും കല്ലിന്‍ കഷണങ്ങളായി മാത്രം നിങ്ങൾ, ഈ വിശ്വാസം കാരണം, മാറുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താന്‍. അങ്ങനെ നിങ്ങൾ നിങ്ങളെ തന്നെ, വേണമെങ്കിൽ, എങ്ങിനെ തിരുത്തുമെന്നും ചിന്തിക്കാന്‍. 
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവർ അതിനെ എതിര്‍ക്കുന്നത്‌ ഇസ്ലാമിനെ അതിന്റെ മേല്‍പറഞ്ഞ തനത് സ്വഭാവത്തില്‍ അറിയുന്നത് കൊണ്ടോ, അംഗീകരിക്കുന്നത് കൊണ്ടോ, ഇഷ്ടപ്പെടുന്നത് കൊണ്ടോ അല്ല. അങ്ങനെയാണെന്ന് ആരും തെറ്റിധരിക്കരുത്.
പകരം, അത് വെറും മനുഷ്യത്വപരമായ പിന്തുണയാണ്‌. ആ നിലക്ക് നിങ്ങളും മതംവിട്ട് സ്വയം മനുഷ്യത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം. ഇതൊന്നും നിങ്ങളുടെ മതാന്ധതക്കുള്ള അംഗീകാരമായ് കാണരുത്.
നാടിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം അട്ടിമറിക്കപ്പെടാതിരിക്കാനും, തുല്യമായ സമീപനം ഉറപ്പാക്കേണ്ടതിന്റെയും പേരില്‍ മാത്രമാണ്‌ ഏറിയാല്‍ ഈ സമരം. അതിനാല്‍ ഈ സമരത്തോടെ, നിങ്ങളും വെറും മതേതരനായ ഇന്ത്യക്കാരനായ നാട്ടുകാരനായി തീരാന്‍ തയാറാവണം. 
അല്ലാതെ, ഈ സമരത്തിന്റെ മറയെ ഉപയോഗപ്പെടുത്തി കൂടുതൽ മതതീവ്രതയിലേക്കും സങ്കുചിതത്ത്വത്തിലേക്കും പോകുകയല്ല വേണ്ടത്.
പകരം പാലില്‍ പഞ്ചസാര പോലെ, വേറിട്ട് നില്‍ക്കാതെ, ചേര്‍ന്ന്നിന്ന് രുചികൂട്ടുകയാണ് വേണ്ടത്.
ഓരോ ഇന്ത്യക്കാരനും അങ്ങനെയാണെന്ന് മനസിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.
******
നിങ്ങൾ ഇസ്ലാം മതവിശ്വാസികള്‍ ആയിരിക്കാം.
പക്ഷെ മഹാഭൂരിപക്ഷവും അറിയാതെ, ജന്മം കൊണ്ട്‌ മാത്രം ആയതാണ് എന്ന് കൂടി മനസിലാക്കണം. മറ്റേതൊരു മതവിശ്വാസിയും ആയത് പോലെ മാത്രം. . 
അറിയാമല്ലോ, ഇസ്ലാമിന്റെതായ തട്ടകത്തില്‍ നിങ്ങൾ ഇപ്പോൾ വെറും വിശ്വാസമതമായി ലളിതമായി മനസ്സിലാക്കുന്നത് പോലെയല്ല ഇസ്ലാം.
ഇപ്പോൾ ഇന്‍ഡ്യയില്‍ കാണുന്ന സംഗതികളെക്കാള്‍ അപകടകാരിയാണ് അവിടെ ഇസ്ലാം, ഇസ്ലാമിന്റെ തനത് സ്വഭാവത്തില്‍.
അവിടെ ഇസ്ലാം അപകടകരമായ ഏകസത്യാവാദത്തിലൂന്നിയ ഒരു അസഹിഷ്ണുത സൂക്ഷിക്കും. മറ്റ് വിശ്വാസങ്ങളോട്, വിശ്വാസികളോട്.
ഇവിടെ നിസ്സഹായതയില്‍ മതേതരത്വവും ജനാധിപത്യവും ഒക്കെ പുറത്ത്‌ പറയുന്നുണ്ടെങ്കിലും, ഇസ്ലാം യാഥാര്‍ത്ഥത്തില്‍ മതേതരത്വവും ജനാധിപത്യവും ഉള്‍ക്കൊള്ളില്ല, അംഗീകരിക്കില്ല.
ഇത് തന്നെയാണ്, ഇത്കൊണ്ട്‌ തന്നെയാണ്, മുസ്ലിംകള്‍ എവിടെയും ഒരു തുരുത്ത് പോലെയാകുന്നതും, ഇസ്ലാം അവരെ അങ്ങനെ ഒരു തുരുത്ത് പോലെ ആക്കുന്നതും.
നിങ്ങൾ അറിഞ്ഞാലും ഇല്ലേലും ബഹുദൈവവിശ്വാസിയെ ഇസ്ലാം അംഗീകരിക്കില്ല. ഖുര്‍ആനികമായി ബഹുദൈവവിശ്വാസി നജസ് ആണ്‌. എന്ന് വെച്ചാല്‍ വൃത്തികേട്, അയിത്തം. കാഫിര്‍ എന്ന് നിങ്ങൾ എളുപ്പത്തില്‍ വിളിക്കുന്നവർ നരകവാസികളും ആണ്‌. 
അതിനാല്‍ തന്നെ യഥാര്‍ത്ഥത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട നിങ്ങളുടെ ഉള്ളിലിരിപ്പ് എന്താണെന്ന്, മതേതരമാകണമെന്ന് ആഗ്രഹിച്ച് മുറവിളി കൂട്ടുന്ന ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ചിന്തിച്ചുറപ്പിക്കണം.
ജനിച്ചത് കൊണ്ട്‌ മാത്രം ഒരു വിവരവും തെരഞ്ഞെടുപ്പുമില്ലാതെ മുസ്ലിംകള്‍ ആയവരാണ് മഹാഭൂരിപക്ഷം മുസ്ലിംകളും. ആ നിലക്ക് ഹിന്ദുവില്‍ നിന്നും കൃസ്ത്യാനിയില്‍ നിന്നും ഒരു മുസ്ലിമും വ്യത്യസ്തനല്ല. 
പക്ഷേ, സാധാരണ മുസ്ലിംകള്‍ മനസ്സിലാക്കുന്നില്ല, പക്ഷെ, അവർ വികാരംകൊണ്ട്‌ നെഞ്ചിലേറ്റിനടക്കുന്ന യാഥാര്‍ത്ഥ ഇസ്ലാം എന്തെന്ന്. സ്വര്‍ഗനരക ചിന്തയിലും ഭയത്തിലും അവരത് ചിന്തിക്കാതിരിക്കുന്നു, നിസാരമായി കാണുന്നു.
സ്വര്‍ഗ-നരക ചിന്തയുമായി ബന്ധപ്പെടുത്തിയ ഇസ്ലാമിനെ മതേതരവാദികള്‍ക്ക് എളുപ്പം പിടികിട്ടുകയോ തിരുത്താനാവുകയോ ഇല്ല. 
ഇസ്ലാം, വെറും വിശ്വാസമതം എന്നതിനപ്പുറം സ്വന്തം രാഷ്ട്രീയമുള്ള, കുറെ കണിശമായ നിര്‍ബന്ധങ്ങളുള്ള രാഷ്ട്രീയമതമാണ്. ബാക്കിയുള്ള എല്ലാ വിശ്വാസരീതികളുടെയും നിലനില്പിനെ തന്നെ നിഷേധിക്കുന്ന, ഒരു ഉന്മൂലന രാഷ്ട്രീയമതമാണ്, സിദ്ധാന്തമാണ് ഇസ്ലാം. 
അത് കൊണ്ട്‌ തന്നെ ഇസ്ലാം
കടന്ന്ചെന്ന ഒട്ടുമിക്ക രാജ്യങ്ങളിലും അവിടങ്ങളിലെ തനത് സംസ്കാരവും വിശ്വാസങ്ങളും പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇറാഖ്‌ ഈജിപ്ത്, സിറിയ, ഇറാന്‍, ഫലസ്തീന്, മക്ക, ലിബിയ.... എന്നിങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള്‍. 
അതിനാല്‍ തന്നെ, ഇന്ത്യയിലെന്നല്ല ലോകത്തെവിടെയുമുള്ള മുസ്ലിംകള്‍ കാര്യമായി ആലോചിച്ച് ചിന്തിച്ച് പറയണം.
രാജ്യവും ഇസ്ലാമും ഒരുമിച്ച് വന്നാല്‍, മതേതരത്വവും ഇസ്ലാമും ഒരുമിച്ച് വന്നാല്‍, നിങ്ങൾ യാഥാര്‍ത്ഥത്തില്‍ രാജ്യത്തെ തെരഞ്ഞെടുക്കുമോ, അതല്ല മതം തെരഞ്ഞെടുക്കുമോ? മതേതരത്ത്വം തെരഞ്ഞെടുക്കുമോ, അതല്ല ഇസ്ലാം തെരഞ്ഞെടുക്കുമോ? 
രാജ്യത്തിന് വേണ്ടി നിലകൊള്ളുമോ, അതല്ല ഇസ്ലാമിന്‌ വേണ്ടി നിലകൊള്ളുമോ? 
ഇന്ത്യയില്‍ ജീവിക്കുന്ന നിങ്ങൾ നിങ്ങളോട് തന്നെ ഇത് ചോദിക്കണം.
യാഥാര്‍ത്ഥ ഇസ്ലാമിന്‌ മതേതരത്വവുമായി, ജനാധിപത്യവുമായി, ദേശസ്നേഹവുമായി ഒത്തുപോകാൻ കഴിയുമോ?
ഉത്തരം: ഇല്ല എന്ന് മാത്രമേ ആകാൻ പറ്റൂ. അതാണ്‌, അങ്ങനെയാണ് ഇസ്ലാമും അതിലെ വിശ്വാസരീതികളും എന്നതിനാല്‍. 
ഇസ്ലാം മതേതരത്വം അംഗീകരിക്കില്ല. ഇസ്ലാമിന് അത് പറ്റില്ല.
ഇസ്ലാമിന് എല്ലാം ഇസ്ലാം മാത്രം.
കാരണം, ഇസ്ലാം ഒരു വിശ്വാസമതം മാത്രമല്ല. പകരം, നിങ്ങൾ അറിയുന്ന ഇസ്ലാം രാഷ്ട്രീയമതമാണ്‌. രാഷ്ട്രീയം ഉണ്ടാക്കിയ മതമാണ്. ആ രാഷ്ട്രീയത്തെ സ്വര്‍ഗ്ഗവും നരകവുമായി ബന്ധപ്പെടുത്തിയ തീവ്രമതവുമാണ്. 
നാം ഇപ്പോൾ കാണുന്ന ഇസ്ലാം രാഷ്ട്രീയ ഇസ്ലാം മാത്രമാണ്. എല്ലാറ്റിനേയും അന്യംനിന്ന് കാണുന്ന, അന്യവല്‍ക്കരിച്ചു കാണുന്ന ഇസ്ലാം. എല്ലാം ഇസ്ലാം മാത്രമാണ്‌ എന്ന് കരുതുന്ന മതം. ഖുര്‍ആനും മുഹമ്മദും ആണ് എല്ലാറ്റിനും അവസാനവാക്ക് എന്ന് വിശ്വസിക്കുന്ന, വിശ്വസിക്കാൻ നിര്‍ബന്ധിച്ചാവശ്യപ്പെടുന്ന മതം. 
നിങ്ങൾക്കറിയുമോ, ഇസ്ലാമില്‍ ദേശസ്നേഹം എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തെ സ്നേഹിക്കുക എന്നത്‌ മാത്രമാണ്‌. സന്ദര്‍ഭത്തില്‍ നിന്ന് അടർത്തിയെടുത്ത് ദേശസ്നേഹം ഇസ്ലാമിന്റെ ഭാഗമാണെന്ന് പറയുമെങ്കിലും. പലതും പറയും പോലെ. പലതും അവകാശപ്പെടുന്നത് പോലെ 
ദൈവരാഷ്ട്രവും ദൈവികഭരണവും മാത്രം ഉദ്ഘോഷിക്കുന്ന ഇസ്ലാമിന് ജനാധിപത്യമെന്നതേ ചിന്തിക്കാൻ സാധിക്കില്ല. മതേതരത്വം തീരേയും. 
കാണുക. ഖുര്‍ആന്‍ വ്യക്തമായും എന്ത് പറയുന്നുവെന്ന്. 
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര് ഭരിച്ചില്ലയോ അവന്‍ തെമ്മാടിയാണ്. (ഖുര്‍ആന്‍) 
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര് ഭരിച്ചില്ലയോ അവന്‍ അക്രമിയാണ്. (ഖുര്‍ആന്‍)
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര് ഭരിച്ചില്ലയോ അവന്‍ സത്യനിഷേധിയാണ്. (ഖുര്‍ആന്‍)
"ഇനില്‍ഹുകുമ ഇല്ലാ ലില്ലാ".
ഭരണം അല്ലാഹുവിനല്ലാതെ ഇല്ല. (ഖുര്‍ആന്‍)
ഇതിൽ എവിടെയാണ്, എങ്ങിനെയാണ് മതേതരത്വവും ജനാധിപത്യവും ദേശസ്നേഹവും സാധിക്കുന്ന വർത്തമാനം ഇസ്ലാമിലുള്ളത്?
ഇസ്ലാമികമല്ലാത്ത ഒരു രാജ്യത്തെ സ്നേഹിക്കാന്‍ പറയുന്ന ഒരു ഖുര്‍ആന്‍ സൂക്തമെങ്കിലും ഉദ്ദരിച്ച് കാണിക്കാൻ സാധിക്കുമോ? 
ഇല്ല. 
ഇനി മറ്റൊരു ചോദ്യം.
ഇസ്ലാമികരാജ്യത്ത് അഭിപ്രായം സ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ഉണ്ടോ, ഉണ്ടാവുമോ, സാധിക്കുമോ?
ഇല്ല. 
ഇസ്ലാമികരാജ്യത്ത് മതം മാറിയാല്‍ എന്താണ്‌ വിധി? 
വധശിക്ഷ.
മതം മാറിയാല്‍ രാജ്യദ്രോഹം എന്ന് കരുതും.
അങ്ങനെ മതം മാറുന്നവനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച് വധിക്കുക. ആടിനെ പട്ടിയെന്ന് വിളിച്ച് മതം മാറിയവനെ കൊല്ലുക. അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുക. 
എവിടെയാണ് ഇതിൽ മതേതരത്വവും മതസ്വാതന്ത്ര്യവും ജനാധിപത്യവും കാണാന്‍ കഴിയുക? 
ഇനി ഈ മതത്തിന്റെ തുടക്കക്കാരനായ, പ്രപിതാവായ അബ്രഹാം ചെയ്തുവെന്ന് ഇസ്ലാം കൊട്ടിഘോഷിക്കുന്ന സംഗതി എന്താണ്‌?
ബഹുദൈവ വിശ്വാസികളുടെ കണ്ണ് വെട്ടിച്ച് അമ്പലത്തിലുള്ള വിഗ്രഹങ്ങള്‍ അദ്ദേഹം തകർത്തത്. 
അതിൽ എവിടെയാണ് പരമതസഹിഷ്ണുത? 
മുഹമ്മദിന്റെ കാലത്തുണ്ടായിരുന്ന കഅബയിലെ 360 വിഗ്രഹങ്ങള്‍ക്കെന്ത് പറ്റി?
അവ, എന്ത് ന്യായം പറഞ്ഞായാലും, ഇസ്ലാം തകര്‍ത്തത് തന്നെയല്ലേ?
അവയില്‍ ഒന്നും ഇസ്ലാം അവിടെയും എവിടെയും സൂക്ഷിച്ചില്ലല്ലോ?
ഒരു പുരാവസ്തുവായി പോലും?
ആ നിലക്ക് പിറകിലേക്ക് നോക്കിയാല്‍ കഅബ ഒരു ക്ഷേത്രം മാത്രം തന്നെയായിരുന്നില്ലേ? അബ്രാഹം പണിത ആദ്യത്തെ പള്ളിയാണ് എന്ന കെട്ടുകഥ മാത്രമായ ഐതിഹ്യം മാറ്റിവെച്ചാല്‍.
ആ ഐതിഹ്യത്തിന് വേണ്ടിയാണ്, അതിനെ കേന്ദ്രീകരിച്ച വിശ്വാസത്തിന് വേണ്ടിയാണ്‌, കഅബയിലെ വിഗ്രഹങ്ങളെ ഇസ്ലാം തകർത്തതെങ്കില്‍ രാമക്ഷേത്രത്തിന് വേണ്ടി പള്ളി തകര്‍ത്തതില്‍ തെറ്റ് പറയാമോ?
ഇവിടെയും പരമതസ്നേഹം അന്യമല്ലേ? 
പിന്നെയും പറയാം. 
മക്കാവിജയ വിളംബരം എന്തായിരുന്നു?
എല്ലാവരും നിര്‍ബന്ധമായും ഇസ്ലാംമതം സ്വീകരിച്ചു കൊള്ളുക.
അല്ലെങ്കിൽ കൊല്ലപ്പെടും.
അതിനാല്‍ കൊല്ലപ്പെടാതിരിക്കാന്‍ അവനവന്റെ വീട്ടില്‍ അഭയം തേടുക. എന്നുവെച്ചാല്‍ വീട്ടുതടങ്കലില്‍ ജീവിച്ച് കൊള്ളുക. പൊതുവഴിയില്‍ കണ്ട് പോകരുത്. കൊല്ലപ്പെടും.
അതുമല്ലെങ്കിൽ ഹറമില്‍ അഭയം തേടുക.
അതുമല്ലെങ്കിൽ അബൂസുഫ്യാന്റെ വീട്ടില്‍ അഭയം തേടുക. (ഇത് അബൂ സുഫ്യാന്‍ എന്ന നാട്ടുപ്രമാണിയെ സുഖിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള ഇളവ്). 
അല്ലെങ്കിൽ, ഇസ്ലാംമതം സ്വീകരിച്ചില്ലെങ്കില്‍, കൊല്ലും, കൊല്ലപ്പെടും എന്ന് തന്നെയായിരുന്നു വിളംബരം. ആരെയും കൊല്ലേണ്ടി വന്നില്ല. എല്ലാവരും കീഴടങ്ങി. 
ഇതിൽ എവിടെയാണ് മതസ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും? 
നമ്മൾ ഒന്ന് തെളിച്ചു പറയണം, തെളിഞ്ഞ് ചിന്തിക്കണം. 
******
ജനിച്ചത് കൊണ്ട്‌ മാത്രം മുസ്ലിം ആയിപ്പോയ പാമര മുസ്ലിംകൾക്ക് പറ്റിയ വലിയ ഒരബദ്ധം ഉണ്ട്.
ഖുര്‍ആന്‍ അറബിയില്‍ ആയത്കൊണ്ട്‌ ഒന്നും നേരിട്ടറിയാതെ അതിൽ എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ ഉണ്ടെന്ന് വെറും വെറുതെയങ്ങ് ഊഹിച്ചു ധരിക്കുക.
അങ്ങനെ ഒന്നും പഠിക്കാതെ, അറബിയില്‍ മാത്രമുള്ള ഖുര്‍ആനിനപ്പുറം പോകാതെ, എല്ലാ പുരോഗമന മതേതര ചിന്തകളെയും പ്രതിരോധിച്ച് കൊണ്ട്‌ സ്തംഭിച്ചു നില്‍ക്കുക.
അങ്ങനെ മൊട്ടുസൂചി പോലും സ്വന്തമായി ഉണ്ടാക്കാന്‍ സാധിക്കാതെ വരിക. 
യാഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ എന്തുണ്ട് എന്ന് ഭൂരിപക്ഷം മുസ്ലിംകള്‍ക്കും അറിയില്ല. എന്തൊക്കെയോ ഉണ്ടെന്ന വെറും മിഥ്യധാരണകള്‍ അല്ലാതെ. അല്ലെങ്കില്‍ ഉള്ളതിനെ വെറുതെ പോലിപ്പിച്ച് വലുതാക്കി ആനയും കുതിരയും പോലെ അവതരിപ്പിക്കുക മാത്രമല്ലാതെ. 
ആ തെറ്റിദ്ധാരണയെ പൗരോഹിത്യവും മത-രാഷ്ട്രീയ നേതൃത്വവും ചൂഷണം ചെയ്യുക.
യാഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ വലിയ കാര്യങ്ങൾ ഒന്നും ഇല്ലെന്നറിയാതെ.
ഇതിനപ്പുറം ഖുര്‍ആനും ഇസ്ലാമും ആര്‍ക്കും ഒന്നുമല്ല. 
*****
ഇനി, ഇസ്ലാമിസ്റ്റ്‌കള്‍ ഇസ്ലാമികഭരണത്തെ കുറിച്ച് പറയുമ്പോള്‍ ഒരേയൊരു ചോദ്യം.
ഇന്നത്തെ, എന്നല്ല ഏതെങ്കിലും കാലത്തെ, രാജ്യക്രമത്തെയും രാജ്യസങ്കല്‍പത്തെയും സമഗ്രമായും ഭരിക്കാന്‍ വേണ്ട വല്ല കാര്യങ്ങളും അതിന്റെ വിശദാംശങ്ങളും ഖുര്‍ആനില്‍ ഉണ്ടോ?
ഇല്ല.
ഒന്നുമില്ല.
വെറും തെറ്റായ ഊഹം മാത്രമല്ലാതെ.

No comments: