എല്ലാ ഓരോ സ്ത്രീയിലും വേശ്യയുണ്ട്.
എല്ലാ ഓരോ പുരുഷനിലും ജാരനുണ്ട്.
മറയായ പേടിയും കാപട്യവും വികാരരാഹിത്യവും
മാറ്റി നിര്‍ത്തിയാല്‍.
*******
പെണ്ണിനോട് ശരിക്കും നീതി ചെയ്യാനാവണമെങ്കിൽ,
മനസ്സ് കൊണ്ടെങ്കിലും നിങ്ങൾ
അവളെ വിവാഹം ചെയ്യാതിരിക്കുക.
കാമുകിയാക്കി നിര്‍ത്തുക.
********
ബാക്ടീരിയയെയും ഉറുമ്പിനെയും
കൊതുകിനെയും കൊല്ലാന്‍ നിനക്കെളുപ്പം.
ആ എളുപ്പം നിന്നെ കൊല്ലാന്‍
പ്രകൃതിക്കും നിങ്ങളില്‍ ചിലര്‍ക്കും.
*******
പെണ്ണ് പറഞ്ഞു:
"കളവാണ് സുഖം. സത്യം പറയേണ്ട.
വസ്ത്രവും ഒരു കളവ്.
സത്യം വികൃതം. അത് മറച്ച കളവ് ശരി,
ജീവിതത്തിന്റെ സൗന്ദര്യം, ധൈര്യം”
******
വൃക്ഷം ഗുരുവോട്:
"കപടനാര്?"
"തണലില്‍ വരുന്നവന്‍.
കൂട്ടുകാരനെന്ന് തോന്നിപ്പിക്കുന്നവന്‍.
പക്ഷേ, ക്ഷീണം മാറിയാല്‍ വെട്ടുന്നവന്‍”
******
"ഗുരോ, എന്താണ് ശരിയായ തെറ്റിദ്ധാരണ?"
"കൂടെയുള്ളവരൊക്കെ നിന്റെ കൂടെയുള്ളവരാണെന്ന നിന്റെ ധാരണ.”
******
ജീവിതം പച്ചയായി രാവും പകലുമായി
നേരിടാൻ നല്ല ഉള്ളുറപ്പു വേണം.
മദ്യം, ഭക്തി, ജോലി, സാമൂഹ്യ
പ്രവർത്തനം എന്നീ ഒളിച്ചോട്ടങ്ങളില്ലാതെ.
*******
'എന്താണ് കാപട്യം?' ഭാര്യ ചോദിച്ചു.
'സ്വർഗ്ഗത്തിലും നീ മാത്രം മതി' എന്ന
എന്റെ പറച്ചിൽ, നിന്റെ പറച്ചിൽ.
ശുദ്ധ കാപട്യം.
******
സ്വയം ഇഷ്ടപ്പെട്ടായാലും നിര്‍ബന്ധിതമായിട്ടായലും
ദൈവത്തിന് വഴങ്ങി മാത്രം എല്ലാം.
നിന്റെ ഇഷ്ടവും നിസ്സഹായതയും
ദൈവത്തിന്റെ വേണ്ടുക.
********
മതം വിശ്വാസിയിൽ മൂന്നു കാര്യം ഉറപ്പാക്കും.
കുറ്റബോധം, ആത്മവിശ്വാസം ഇല്ലായ്മ,
ദൈവത്തിലെ അവിശ്വാസം. അതിനാൽ പ്രാർത്ഥന.
*******
ഭരണകൂടം: വീട്ടില്‍ ഒരുകാര്യവും
നേരാംവണ്ണം ചെയ്യാത്ത പിതാവ്,
പാവം പൂച്ചയെയും അയല്‍വാസിയേയും
കുറ്റംപറഞ്ഞ്
വിശപ്പടക്കാന്‍ പറയുന്നു
********
No comments:
Post a Comment