Saturday, September 21, 2019

സത്യം പറഞ്ഞ്‌ തുടങ്ങുമ്പോഴേക്കും കളവ് അധികാരം നേടിയിരിക്കും. കപടന്‍ അധികാരത്തില്‍ കൂടെ ഇരിക്കുന്നുമുണ്ടാവും.

കള്ള്കുടിച്ചു
തെറിപറഞ്ഞില്ല.
പെണ്ണ്പിടിച്ച്
തെമ്മാടിയായി
നടന്നില്ല.
കളവ്
പറഞ്ഞതോ
നടത്തിയതോ ഇല്ല.
ചൂതാട്ടം
നടത്തിയില്ല.
കൊന്ന്
കൊലവിളി
നടത്തിയില്ല.
അവയൊക്കെ
ചെയ്തവരും
ചെയ്യുന്നവരും
അനേകായിരങ്ങള്‍
അവിടങ്ങളിലും
മറ്റെവിടെയും
ഉണ്ടായിരുന്നു...
എന്നിട്ടും
നാടും
നാട്ടുകാരും
പരിഹസിച്ച്
പീഢിപ്പിച്ചു
കൊന്നത്
യേശുവിനെ,
സ്നാനപകയോഹന്നാനെ,
സോക്രട്ടീസിനെ.
അഞ്ചപ്പം കൊണ്ട്‌
അയ്യായിരം പേരെ
ഊട്ടിയവന്,
വെള്ളം
വീഞ്ഞാക്കിയവന്,
പാണ്ടും അന്ധതയും
ഭേദമാക്കിക്കൊടുത്തവന്
മരിച്ചവന് ജീവൻ
കൊടുത്തവന്
പാരിതോഷികം
നിഷേധം,
കുരിശ് മരണം. 
പിന്തുണ നല്‍കാനും
രക്ഷിക്കാനും
അതനുഭവിച്ചവരില്‍
ഒരാൾ പോലും
ധൈര്യം കാട്ടിയില്ല.
******
സത്യം
സുഖിപ്പിക്കുന്നില്ല.
ആരെയും. 
കഥയിലും
സങ്കല്‍പത്തിലും
ഒഴികെ.
പകരം,
സത്യം ചൊടിപ്പിക്കുന്നു.
പ്രത്യേകിച്ചും
അധികാരികളെ.
സത്യം
അറിയുകയും
പറയുകയും
സൃഷ്ടിക്കുക
അരക്ഷിതാവസ്ഥ.
സത്യമറിയാൻ,
പറയാൻ,
സ്വതന്ത്രനാവാന്‍
അരക്ഷിതനാവുക
നിര്‍ബന്ധം.
സുരക്ഷിതരാവാന്‍
അസ്വതന്ത്രരാവണം.
ജയിലറക്കുള്ളിലെ
സുരക്ഷിതത്വം
മറ്റെവിടെയും
ഇല്ല തന്നെ.
******
സ്നേഹം മാത്രം
പറഞ്ഞവരായിട്ടും,
മഹാത്ഭുതങ്ങൾ
ഒരേറെ
കാണിച്ചിട്ടും,
നാടും നാട്ടാരും
ദാക്ഷിണ്യമല്പവും,
മരുന്നിന് പോലും,
കാട്ടാതെ
നാട്ടിലൂടെ,
നടവഴിയിലൂടെ,
വലിച്ചിഴച്ച്
തലയറുത്ത്
വിഷം കൊടുത്ത്
കൊന്നു. 
സത്യമറിഞ്ഞവരെ,
പറഞ്ഞവരെ.
*****
സത്യം
മയമുള്ളതെങ്കിൽ,
നയത്തില്‍ മാത്രം
പറയുന്നതും
ആയിരുന്നെങ്കിൽ,
ഇതെങ്ങിനെ? 
സത്യം
മയമുള്ളത്‌
തന്നെ.
സത്യം
സ്നേഹം
തന്നെ.
സത്യം
വെളിച്ചം
തന്നെ.
സത്യം
ഭാരം
കുറക്കുന്നത്
തന്നെ.
സത്യം
സ്വാതന്ത്ര്യത്തെ,
മടിയെ,
ആലസ്യത്തെ
സമ്പാദ്യമാക്കുന്നത് തന്നെ 
പക്ഷെ അത്,
അനര്‍ഹനും
അക്രമിക്കും അല്ല.
അവര്‍ക്കതങ്ങിനെ
തോന്നില്ല. 
അധികാരിക്കും
കപടനും
അങ്ങനെയല്ല.
അവര്‍ക്കതങ്ങിനെ
തോന്നില്ല.
അവർക്കത്
അലോസരവും
പ്രയാസകരവും.
ഭാരമുള്ളതും
ഭയപ്പെടുത്തുന്നതും
പരുപരുത്തതും. 
കാരണം,
സത്യം
സ്നേഹവും
സ്നേഹത്തിന്റെതും
തന്നെയെങ്കിലും,
വെറുതെ കപടമായി
കൃത്രിമമായിപ്പറഞ്ഞ്‌,
കാല്‍പനികതയില്‍
ചാലിച്ച്
സുഖിപ്പിക്കാന്‍
പറയുന്നതല്ല.
അങ്ങനെ
പറഞ്ഞതായി
ഒരു സത്യവുമില്ല.
സത്യം
നഗ്നമായ
കാഴ്ചയാണ്.
മറയൊഴിഞ്ഞ
പ്രതിബിംബനമാണ്. 
****
പകരം,
സത്യം
വെറുപ്പിക്കുന്നത്.
എത്ര
ഭംഗിയായിപ്പറഞ്ഞാലും,
സത്യം
ശത്രുത
ചോദിച്ച് വാങ്ങുന്നത്.
സത്യം
അടിസ്ഥാനപരമായും
അരാജകം. 
സത്യം
ജാഡയും
ജഡികത്തവും
ഇല്ലാതാക്കുന്നത്. 
സത്യം
ഉടുത്തതഴിക്കുന്നത്.
സത്യം
ഒന്നുമില്ലെന്ന്,
ഒന്നുമല്ലെന്ന്,
വരുത്തുന്നത്.
അത്
പുരോഹിതന്റെ
സുരക്ഷിതവഴിയല്ല.
സത്യം
ഗുരുവെ കുറിച്ച്
വാതോരാതെ
സംസാരിച്ചു
ശമ്പളവും
പ്രശസ്തിയും വാങ്ങി
സുരക്ഷിതത്വം
തേടുന്ന
നേടുന്ന
കപടശിഷ്യന്മാരുടെതുമല്ല.
*****
ആ നിലക്ക്,
സത്യം
അറിഞ്ഞവരും
പറഞ്ഞവരും
നിലപാടുള്ളവർ.
തങ്ങളുടെ നില
ഒരു പാട് തന്നെ
ആക്കിയവർ. 
അവർ ഒറ്റപ്പെടും,
വിമര്‍ശിക്കപ്പെടും,
അവഗണിക്കപ്പെടും.
മിന്നേറില്‍
പേടിച്ചു കണ്ണടക്കുന്നവർ
സര്‍വ്വരും. 
******
നിലപാടെന്നാല്‍
ബുദ്ധിപരം,
ചിന്താപരം,
ആശയപരം.
നിലപാടെന്നാല്‍
സൂചി പോലെ
അരക്ഷിതനായി
മുമ്പേ പോയി
നൂലുകള്‍ക്ക്
സ്ഥിരമായി നിൽക്കാൻ
വഴികൾ ഉണ്ടാക്കുക.
നിലപാടെന്നാല്‍
ലോകത്തെ
അങ്ങുനിന്നിങ്ങോളം
മാറ്റിയ സംഗതി.
ചാലകശക്തി. 
നിലപാടെന്നാല്‍,
അതുണ്ടായെടുത്ത
കാലത്ത്
വെറുക്കപ്പെട്ടതും,
പിന്നീട്
വിശ്വാസമായി
കൊണ്ട്നടക്കപ്പെട്ടതും. 
നിലപാടെന്നാല്‍
മറ്റുള്ളവരുടെ
സ്വാതന്ത്ര്യത്തെയും
അവകാശത്തെയും
ഹനിക്കുന്ന പ്രവർത്തനങ്ങൾ
എന്നര്‍ത്ഥമില്ല.
നിലപാടെന്നാല്‍
വെളിച്ചം.
ഇരുട്ടിനെ
വെളിച്ചം
ആട്ടിയോടിക്കുന്നില്ല.
പകരം,
നിലപാടെന്ന
വെളിച്ചം വരികയാല്‍
ഇരുട്ട് സ്വയം
ഇല്ലാതായിപ്പോകുമെന്ന്
ഇരുട്ടും
അതിന്‍ വക്താക്കളും
സ്വയമറിയുന്നു.
അതിനാലവർ
ഇരുട്ടിനെതിരെ
സ്വയം
അടഞ്ഞിരിക്കുന്നു. 
അവകാശത്തെയും
സ്വാതന്ത്ര്യത്തെയും
ഹനിക്കുന്നവരെ,
അക്രമികളെ,
ജനങ്ങൾ
സഹിക്കും.
അവരെ
ഭരണാധികാരികള്‍
വരെയാക്കും. 
പകരം,
നിലപാടുള്ളവരെ,
ആ നിലപാട്
നിലവിലുള്ള
വിശ്വാസങ്ങള്‍ക്ക്
എതിരാവും
എന്ന കാരണത്താല്‍,
വെറുക്കും,
ഒറ്റപ്പെട്ടുത്തും,
കൈകാര്യം ചെയ്യും.
ഇതൊരു
ചരിത്രവസ്തുത
കൂടി മാത്രം.
******
അപ്പോൾ
പരിഹാരം?
നിലപാട്
ഇല്ലാതിരിക്കുക.
തലവേദനക്ക്
തലവെട്ട്
ചികിത്സ. 
******
നിലപാട്
വെറുക്കപ്പെട്ടത്. 
അത്‌ കൊണ്ട്‌ മാത്രം
യേശുവും സോക്രട്ടീസും
സ്നാപക യോഹന്നാനും
കൊല്ലപ്പെട്ടു.
നൂറായിരം
തെമ്മാടികള്‍
അവിടങ്ങളില്‍
സ്വൈരവിഹാരം
നടത്തിക്കൊണ്ടിരിക്കെ.
ചെയതുകാണിച്ച
അത്ഭുതങ്ങളും,
അതനുഭവിച്ചവരും,
കൂട്ടായി
സഹായമായി
വരാതെ.
മുഹമ്മദിനും
മോസസിനും
ബുദ്ധനും
നാട് വിടേണ്ടി വന്നു
എന്നും ഓര്‍ക്കുക.
മാര്‍ക്സ്
ഒറ്റപ്പെടുക മാത്രമല്ല,
സ്വന്തം കുട്ടിയുടെ
ശവമടക്കിന് വരെ
ക്ലേശിച്ചു.
കപടമന്‍മാര്‍ക്കാണ്
താല്‍ക്കാലിക
പ്രായോഗിക വിജയം.
സത്യം പറഞ്ഞ്‌
തുടങ്ങുമ്പോഴേക്കും
കളവ്
അധികാരം നേടിയിരിക്കും.
കപടന്‍
അധികാരത്തില്‍
കൂടെ ഇരിക്കുന്നുമുണ്ടാവും.

No comments: