Monday, September 16, 2019

നാരങ്ങ തിന്നുമ്പോളറിയുക. കണ്ടത് കളയും.

നാരങ്ങ
തിന്നുമ്പോളറിയുക.

കണ്ടത്
കളയും.

എന്ത് കണ്ട്
വാങ്ങിയോ,
ആദ്യം അത്
കളയും.

തൊലി
കളയും.

കണ്ടതും
കാണിക്കുന്നതും
കളയാനുള്ളത്
മാത്രം.

മണവാട്ടിയുടെ
വസ്ത്രവും
അലങ്കാരവും,
അനുഭവത്തില്,
കളയാന് മാത്രം.
ഭാരം മാത്രം.

No comments: