Monday, September 16, 2019

ഇന്ന്‌ 20 വര്‍ഷം. ഇന്നിത് ഞായറാഴ്ച. അന്നത് ബുധനാഴ്‌ച.

ഇന്ന്‌ 20 വര്ഷം.
ഇന്നിത് ഞായറാഴ്ച.
അന്നത് ബുധനാഴ്‌ച.

*****


20 ദിവസം പോലും

ആയിത്തോന്നാത്ത
20 വര്ഷം.

20 വര്ഷവും

നമ്മൾ ഒന്നായില്ല.

അവകാശവാദത്തിന് വേണ്ടി പോലും.


രണ്ടായിത്തന്നെ

ജീവിച്ചു.

രണ്ട് കരകളായിരുന്നതിലാണ്

അതിന്റെ ഭംഗി.

കാപട്യമില്ലാത്ത ഭംഗി.


അക്കരെയും

ഇക്കരെയും
നോക്കി അറിയുന്ന
സൗന്ദര്യം

കരയും കടലും

പോലെ തന്നെ
രണ്ടായി നിന്നു.

നിര്ത്താതെ

തിരതല്ലി
കടൽ.

തിരതല്ലേറ്റ്

കര.

കാറ്റ് വീശും.

അങ്ങോട്ടും
ഇങ്ങോട്ടും.

ശരിയും തെറ്റും

ആ വഴിയില്
മാറിയും മറിഞ്ഞും.

ഉയര്ച്ചയും താഴ്ചയുമതും.


ആര് മേലെ

ആര് താഴെ,
ആര് ശരി
ആര് തെറ്റ്
എന്ന് തിക്തമായ്
വ്യക്തമായ്
പറയാനാവാതെ.

കടൽ

തിരയായി
ഇളകിയാടി
കരയില്
തലതല്ലിച്ചിതറും.

ഭാവവ്യത്യാസമേതും

ബാഹ്യമായറിയിക്കാതെ.
കര ഗൗരവം പൂണ്ട
കല്ലായുറച്ച്
ഉള്ളിലുരഞ്ഞും
ഉരുകിയും.

തല്ലിച്ചിതറും കടൽ

പൂര്വസ്ഥിതിയില്
കടൽ തന്നെയാവും.

തിരതല്ലി
തകർന്ന് പിളരുന്ന കര,
പൂര്വസ്ഥിതിയിലേക്ക്
ഒരു മടക്കമില്ലാതെ.

ഇത്‌ പറഞ്ഞും

കരയെ
പേടിപ്പിക്കും,
ഭീഷണിപ്പെടുത്തും,
കടൽ.

ദാമ്പത്യത്തിന്റെ

ഒരു പ്രായോഗികതലം
അങ്ങിനെ.

രണ്ടും

രണ്ടായി തന്നെ.

ജനിച്ചതും

ശ്വസിക്കുന്നതും
രുചിക്കുന്നതും
വേദനിക്കുന്നതും
ഒറ്റക്ക്.

അവളും

ഈയുള്ളവനും
മറ്റാരും.

അതിനാല്

ജീവിക്കുന്നതും
ഒറ്റക്ക്.

ഒന്നായി

ഒറ്റയായി.

ആ ഒറ്റയില്

സര്വ്വതും ലയിപ്പിച്ച്.

ഇന്നും

അവളുടെ നാക്കില്
പഞ്ചസാര വെച്ചാൽ
ഈയുള്ളവന്
മധുരം അറിയില്ല.

അത്രയ്ക്ക്

പരസ്പരം
അകലത്തില്.

***


20 വര്ഷവും

ഭരിക്കുന്ന ഭർത്താവും
ഭരിക്കപ്പെടുന്ന ഭാര്യയും
ആവാതെ ജീവിച്ചു.

ഈയുള്ളവന്

അവള്ക്കോ,
അവൾ
ഈയുള്ളവനോ
സ്വാതന്ത്ര്യം കൊടുത്തില്ല.

കാരണം

സ്വാതന്ത്ര്യം
ആരും കൊടുക്കുന്നതല്ല.

പരസ്പരം

സ്വാതന്ത്ര്യം
കവര്ന്നെടുത്തുമില്ല.

പകരം,

രണ്ട് പേരും
അവരവര്ക്കുള്ള
സ്വാതന്ത്ര്യം,
ജന്മസിദ്ധമായത്,
സ്വയമങ്ങ് എടുത്തു.
പ്രയോഗിച്ചു.

പരസ്പരം

ചോദ്യം ചെയ്യാനില്ലാതെ.

ഉത്തരം പറയാനും

ബോധിപ്പിക്കാനും ഇല്ലാതെ.

*****


ആ നിലക്ക്,

20 വര്ഷവും
പരസ്പരം
ഉത്തരവാദികളല്ലാതെ,
ചോദിക്കാതെ,
പറയാതെ,
പരസ്പ്പരമറിഞ്ഞ്,
ചെയ്യുന്നവരായ്
ജീവിച്ചു.

അവൾ ദേവിയെങ്കിൽ

ഈയുള്ളവന് ദേവനായി.

രണ്ട്

വേറെ വേറെ
തന്നെയായ
പകുതികള് ആയിട്ട്.

സമാന്തര രേഖകൾ

തന്നെയായ്.

****


അഞ്ച് പൈസ

വകയില്ലാതെ
വിവാഹിതനായി.

പ്രതീക്ഷ നല്കാതെ.


പ്രതീക്ഷ

തുടക്കത്തിലേ
ഇരുന്നതും കിടന്നതും
താഴെ മാത്രം.

താഴെ കിടക്കുന്നവന്

വീഴുന്നത് പേടിക്കാനില്ലാതെ.

വിവാഹം കഴിക്കുവോളം

ഒരു ജോലിയും ചെയ്യാതെ.

അവളെ

സംരക്ഷിക്കാനല്ലെങ്കിൽ
പുരുഷന് എന്തിന്‌
ജോലി ചെയ്യണം?

അവളാണ്

പുരുഷനെക്കൊണ്ട്
പണിയെടുപ്പിക്കുന്നവൾ.

അത്‌

ശിവന് തന്നെയും
പിന്നെ
വിഷ്ണുവും ബ്രഹ്മാവും
തന്നെയാണെങ്കിലും.

പക്ഷേ,

അഞ്ച് പൈസക്ക്
ഇന്നിതുവരെ  
ബുദ്ധിമുട്ടാതെ,
ആരേയും 
ബുദ്ധിമുട്ടിക്കാതെ
ഒഴുക്ക് പോലെ
കടന്ന് പോയി
20 വര്ഷം.

സാധിക്കുമെങ്കിൽ,

അവള്ക്ക്
കൊട്ടാരം.

സാധിക്കില്ലെങ്കില്,

കടലവില്ക്കും.
അവൾ
കടല വറുത്ത് തരണം.

അതായിരുന്നു

അവളുമായുണ്ടാക്കിയ
ആദ്യത്തെയും
അവസാനത്തെയും
കരാർ, വാക്ക്.

*****


ഒരു ഭാഗത്ത്

ഭാര്യയും ഭര്ത്താവും
അദ്ധ്വാനിക്കുന്നു.

ഇവിടെ

ഈ വീട്ടില്
രണ്ട് പേരും
അധ്വാനിക്കാതെ,
വിശ്രമിച്ച്.

ഗ്യാലറിയില് ഇരുന്ന്

വീക്ഷിച്ച്
കളി കാണുന്നു.

നിസ്സംഗമായി.

നിഷ്ക്രിയമായി.

****


മടിയന്മാരാണ്‌.


ശരിയാണ്.


മടിയന്മാര്

ആയിത്തീരുക
എളുപ്പമല്ല.

ആയിരിക്കുന്ന

അവസ്ഥയില്
ആയിരിക്കാന്
മതി വരേണം.

മതി വന്നാലേ

മടി വരൂ.
മടിയന് ആകൂ.

സംഘർഷമില്ലാത്ത

പൊരുത്തം തരുന്ന
സംതൃപ്തി വരേണം
മടിയാന്.

"മടിയന്മാരാവണം.

ജീവിതത്തെ അറിയാൻ,
നിരീക്ഷിക്കാന്."

അതാണവൾ

ഈയുള്ളവന്
ആവര്ത്തിച്ച്
തരുന്ന പാഠം.

"അലസമായി

മെല്ലെ മെല്ലെയേ
ജീവിക്കാനൊക്കൂ.
ജീവിതം ആസ്വദിക്കാനാവു."

"അവകാശവാദങ്ങൾ വെച്ച്

അലസനാവാന് പറ്റില്ല.

"ധീരന് മാത്രമേ

മടി സാധിക്കൂ.

"ബോധോദയം 

സമ്മാനിക്കുക
ആലസ്യം മാത്രം.
മടി മാത്രം.

"ഒന്നും

വേണ്ടെന്ന് വരുന്ന,
ഒന്നും
ചെയ്യേണ്ടതില്ലാത്ത
ആലസ്യം."

എന്നവൾ

ഈയുള്ളവന്
പാഠം തരുന്നു.

*****


അവൾ മടിച്ചിയാണ്.


ശരിയാണ്‌.


അതാണവളിലെ

ശരിയായ
ഗുണം.
സൗന്ദര്യം.

ഒന്നും

ബാക്കിവെക്കാത്തതിനാല്
മടിച്ചി.

മടിച്ചിയെന്നാല്,

എല്ലാം ഒരുക്കി, ഒരുങ്ങി
കാത്തിരിക്കുന്നവളും
എന്നർത്ഥം.

അതിനാല് തന്നെ

ഒരു പണിയും
ബാക്കിവെക്കാത്തവൾ .

വീട്ടിനുള്ളില്

എന്നല്ല എവിടെയും
ഒരു മണ്തരി പോലും
കാണാനിട
വരുത്താത്തവൾ.

അങ്ങനെ കണ്ടാല്

അവള്ക്ക്
മടിഞ്ഞിരിക്കാനാവില്ല.

"നല്ല മടിയന്മാര്

നല്ല വേഗം
കാര്യം നടത്തുന്നവർ."

മടിയന്മാര്

പണികള്
വേഗം തീര്ക്കും.

സ്വസ്ഥത പൂകാന്.

പിന്നാമ്പുറങ്ങളില്
ഒന്നും ബാക്കിവെക്കാതെ.

"പിന്നാമ്പുറചിന്ത

മടിയെ ഭാരവും
ബാധ്യതയുമാക്കും.
ഉള്ളിടത്ത് ഇല്ലാതാക്കും."
അവൾ അങ്ങിനെയും
പുലമ്പും.

മടി ഉപേക്ഷിക്കാനാവില്ല.


വ്യത്യാസം തേടുമ്പോൾ

ഒഴികെ.

മടി ഉപേക്ഷിക്കാന്

വ്യത്യസ്തത വേണം,
വ്യത്യസ്തത കാണണം.

അവൾക്കും

പിന്നെ ഈയുള്ളവനും.

അതിനാലെപ്പോഴും

ജീവിതം
വ്യത്യസ്തത തേടും.

വ്യത്യസ്തത

ഉണര്വ്വ് തേടും,
ഉണര്വ്വ് നേടും.
ഉണര്വിന്റെ ഇളക്കം, 
ഉണര്വിന്റെ ചലനം, 
ഉത്സാഹം.

വ്യത്യസ്തത ഇല്ലേല്

മടിഞ്ഞു തന്നെ ഇരിക്കും.

ഭക്ഷണം

പാചകം ചെയ്യാന് വരെ.

*****


"എല്ലാം

എത്രയും വേഗം
ചെയത് തീര്ക്കണം.

"ഒന്നൊഴിയാതെ.


"മടിയെ,

ആലസ്യത്തെ
ശിഷ്ടമായ്
സേവിക്കാന്.

"മടിയന്മാരാവാന്

പരിശീലിക്കണം.

"അല്ലെങ്കിൽ 

സ്വര്ഗത്തെയും 
തിരിച്ചറിയാനാവില്ല.

"സ്വര്ഗ്ഗവും ഭാരവും

ബാധ്യതയുമാവും.

സ്വര്ഗവും
ആസ്വദിക്കാന് പറ്റില്ല."

അവൾ

കാര്യങ്ങളെ കാണുന്നത്‌
അങ്ങനെയാണ്‌.

***

അതിനാല്
ഈ വീട്ടില്, നാം
രണ്ട് പേരും
ഒന്നിനും
ശ്രമിക്കാത്തവര്.

ഒന്നിന് വേണ്ടിയും

ശ്രമിക്കാനില്ലാത്തവർ.

ശ്രമം നടക്കാത്ത ഇടം

ഈ വീട്.
ആശ്രമം.
വിശ്രമിക്കാന്
ഒരു കൂട്.

അവിടെ

അവൾ ദേവി.

അവള്ക്ക് വേണ്ടത്

ചെയത് കൊടുക്കാന് മാത്രം
അവളെ
പൊതിഞ്ഞു നില്ക്കുന്ന
ആകാശം ഈയുള്ളവന്,
ദേവന്.

ദേവി

ചൊടിക്കാതിരിക്കാന്,
കുളിര്ക്കാന് ,
മേഘമിട്ട്
തണലിട്ട്
വെളിച്ചവും വെള്ളവും
പെയ്യുന്ന ആകാശം.

*****


പെണ്ണവൾ ഭൂമി,

ഭൗതികം,
പദാര്ത്ഥപരം,
രൂപമുള്ളത്,
formal,
തിക്തം.

പുരുഷനിവന്

ആകാശം,
ആത്മം,
അഭൗതികം,
അനുമാനം
രൂപമില്ലാത്തത്,
Informal.

പുരുഷനിവനെ

സ്ത്രീയവൾ
formal ആക്കും.
പദാര്ത്ഥപരനും
സ്വാര്ത്ഥനുമാക്കും.
ലക്ഷ്യവും പേടിയും
ഉള്ളവനാക്കും.

അതവൾ,

ഈയുള്ളവനെ
നോക്കിയും
തെളിച്ച് പറയുന്നുമുണ്ട്.

"പുരുഷൻമാര്

വിഡ്ഢികള്.
ഉപകരണങ്ങള്
മാത്രമാവാന്
വിധി.

"പരാജയം മാത്രം

ഉള്ളില് നുണയുന്നവന്.
അതിനാല്
അധികാരവും മദ്യവും
കവിതയും ചിന്തയും
സന്യാസവും
പ്രവാചകത്വവും കൊണ്ട്‌
തന്നെ സ്ഥാപിക്കേണ്ടിയും
സമര്ഥിക്കേണ്ടിയും
തെളിയിക്കേണ്ടിയും
വരുന്നവന്.

ബാഹ്യത്തില്

പ്രതിബിംബിച്ച്
നിഴലിട്ട്,
മുഴുകി
ധൃതിപ്പെട്ടു
തിരിച്ചറിയേണ്ടി
വരുന്നവര്.

ആ വഴിയിലും

ക്ഷീണവും
നിരാശയും മാത്രം
സമ്പാദ്യമാക്കുന്നവന്.

ആവലാതിപ്പെടാനില്ല.


വേവലാതികള്

പറയാനുമില്ല."

*****


രണ്ടാളും തോറ്റ്‌,

രണ്ടാളും ജയിക്കുന്ന കളി.
അതാണ് ദാമ്പത്യം.

രണ്ടാളും തോറ്റ്,

തോല്ക്കാത്തത് പോലെ നിന്ന്,
രണ്ടാളും ജയിക്കുന്ന കളി.

പക്ഷേ,

അക്കാര്യം
ഈയുള്ളവന്
അവളോട് പറയാതെ
അടക്കിപ്പിടിച്ചു.
ചിരിച്ചു നിഷ്കളങ്കമായ്,
നിശ്ചേഷ്ടനായ്
നിസ്സംഗനായ് നിന്നു.

കുഞ്ഞു കുട്ടിയെ പോലെ


ജീവിതത്തിന്റെ

ഒരു വലിയ രഹസ്യം
പിടിച്ച് നിര്ത്തി ഒളിപ്പിച്ച്
വെക്കും പോലെ.

കോഴിയും കുറുക്കനും

കള്ളനും പൊലീസും
കളിക്കും പോലെ.ഇന്ന്‌ 20 വര്ഷം.
ഇന്നിത് ഞായറാഴ്ച.
അന്നത് ബുധനാഴ്‌ച.

*****

20 ദിവസം പോലും
ആയിത്തോന്നാത്ത
20 വര്ഷം.

20 വര്ഷവും
നമ്മൾ ഒന്നായില്ല.

അവകാശവാദത്തിന് വേണ്ടി പോലും.

രണ്ടായിത്തന്നെ
ജീവിച്ചു.

രണ്ട് കരകളായിരുന്നതിലാണ്
അതിന്റെ ഭംഗി.

കാപട്യമില്ലാത്ത ഭംഗി.

അക്കരെയും
ഇക്കരെയും
നോക്കി അറിയുന്ന
സൗന്ദര്യം

കരയും കടലും
പോലെ തന്നെ
രണ്ടായി നിന്നു.

നിര്ത്താതെ
തിരതല്ലി
കടൽ.

തിരതല്ലേറ്റ്
കര.

കാറ്റ് വീശും.
അങ്ങോട്ടും
ഇങ്ങോട്ടും.

ശരിയും തെറ്റും
ആ വഴിയില്
മാറിയും മറിഞ്ഞും.

ഉയര്ച്ചയും താഴ്ചയുമതും.

ആര് മേലെ
ആര് താഴെ,
ആര് ശരി
ആര് തെറ്റ്
എന്ന് തിക്തമായ്
വ്യക്തമായ്
പറയാനാവാതെ.

കടൽ
തിരയായി
ഇളകിയാടി
കരയില്
തലതല്ലിച്ചിതറും.

ഭാവവ്യത്യാസമേതും
ബാഹ്യമായറിയിക്കാതെ.
കര ഗൗരവം പൂണ്ട
കല്ലായുറച്ച്
ഉള്ളിലുരഞ്ഞും
ഉരുകിയും.

തല്ലിച്ചിതറും കടൽ
പൂര്വസ്ഥിതിയില്
കടൽ തന്നെയാവും.
തിരതല്ലി
തകർന്ന് പിളരുന്ന കര,
പൂര്വസ്ഥിതിയിലേക്ക്
ഒരു മടക്കമില്ലാതെ.

ഇത്‌ പറഞ്ഞും
കരയെ
പേടിപ്പിക്കും,
ഭീഷണിപ്പെടുത്തും,
കടൽ.

ദാമ്പത്യത്തിന്റെ
ഒരു പ്രായോഗികതലം
അങ്ങിനെ.

രണ്ടും
രണ്ടായി തന്നെ.

ജനിച്ചതും
ശ്വസിക്കുന്നതും
രുചിക്കുന്നതും
വേദനിക്കുന്നതും
ഒറ്റക്ക്.

അവളും
ഈയുള്ളവനും
മറ്റാരും.

അതിനാല്
ജീവിക്കുന്നതും
ഒറ്റക്ക്.

ഒന്നായി
ഒറ്റയായി.

ആ ഒറ്റയില്
സര്വ്വതും ലയിപ്പിച്ച്.

ഇന്നും
അവളുടെ നാക്കില്
പഞ്ചസാര വെച്ചാൽ
ഈയുള്ളവന്
മധുരം അറിയില്ല.

അത്രയ്ക്ക്
പരസ്പരം
അകലത്തില്.

***

20 വര്ഷവും
ഭരിക്കുന്ന ഭർത്താവും
ഭരിക്കപ്പെടുന്ന ഭാര്യയും
ആവാതെ ജീവിച്ചു.

ഈയുള്ളവന്
അവള്ക്കോ,
അവൾ
ഈയുള്ളവനോ
സ്വാതന്ത്ര്യം കൊടുത്തില്ല.

കാരണം
സ്വാതന്ത്ര്യം
ആരും കൊടുക്കുന്നതല്ല.

പരസ്പരം
സ്വാതന്ത്ര്യം
കവര്ന്നെടുത്തുമില്ല.

പകരം,
രണ്ട് പേരും
അവരവര്ക്കുള്ള
സ്വാതന്ത്ര്യം,
ജന്മസിദ്ധമായത്,
സ്വയമങ്ങ് എടുത്തു.
പ്രയോഗിച്ചു.

പരസ്പരം
ചോദ്യം ചെയ്യാനില്ലാതെ.

ഉത്തരം പറയാനും
ബോധിപ്പിക്കാനും ഇല്ലാതെ.

*****

ആ നിലക്ക്,
20 വര്ഷവും
പരസ്പരം
ഉത്തരവാദികളല്ലാതെ,
ചോദിക്കാതെ,
പറയാതെ,
പരസ്പ്പരമറിഞ്ഞ്,
ചെയ്യുന്നവരായ്
ജീവിച്ചു.

അവൾ ദേവിയെങ്കിൽ
ഈയുള്ളവന് ദേവനായി.

രണ്ട്
വേറെ വേറെ
തന്നെയായ
പകുതികള് ആയിട്ട്.

സമാന്തര രേഖകൾ
തന്നെയായ്.

****

അഞ്ച് പൈസ
വകയില്ലാതെ
വിവാഹിതനായി.

പ്രതീക്ഷ നല്കാതെ.

പ്രതീക്ഷ
തുടക്കത്തിലേ
ഇരുന്നതും കിടന്നതും
താഴെ മാത്രം.

താഴെ കിടക്കുന്നവന്
വീഴുന്നത് പേടിക്കാനില്ലാതെ.

വിവാഹം കഴിക്കുവോളം
ഒരു ജോലിയും ചെയ്യാതെ.

അവളെ
സംരക്ഷിക്കാനല്ലെങ്കിൽ
പുരുഷന് എന്തിന്‌
ജോലി ചെയ്യണം?

അവളാണ്
പുരുഷനെക്കൊണ്ട്
പണിയെടുപ്പിക്കുന്നവൾ.

അത്‌
ശിവന് തന്നെയും
പിന്നെ
വിഷ്ണുവും ബ്രഹ്മാവും
തന്നെയാണെങ്കിലും.

പക്ഷേ,
അഞ്ച് പൈസക്ക്
ഇന്നിതുവരെ ബുദ്ധിമുട്ടാതെ,
ആരേയും ബുദ്ധിമുട്ടിക്കാതെ
ഒഴുക്ക് പോലെ
കടന്ന് പോയി
20 വര്ഷം.

സാധിക്കുമെങ്കിൽ,
അവള്ക്ക്
കൊട്ടാരം.

സാധിക്കില്ലെങ്കില്,
കടലവില്ക്കും.
അവൾ
കടല വറുത്ത് തരണം.

അതായിരുന്നു
അവളുമായുണ്ടാക്കിയ
ആദ്യത്തെയും
അവസാനത്തെയും
കരാർ, വാക്ക്.

*****

ഒരു ഭാഗത്ത്
ഭാര്യയും ഭര്ത്താവും
അദ്ധ്വാനിക്കുന്നു.

ഇവിടെ
ഈ വീട്ടില്
രണ്ട് പേരും
അധ്വാനിക്കാതെ,
വിശ്രമിച്ച്.

ഗ്യാലറിയില് ഇരുന്ന്
വീക്ഷിച്ച്
കളി കാണുന്നു.

നിസ്സംഗമായി.
നിഷ്ക്രിയമായി.

****

മടിയന്മാരാണ്‌.

ശരിയാണ്.

മടിയന്മാര്
ആയിത്തീരുക
എളുപ്പമല്ല.

ആയിരിക്കുന്ന
അവസ്ഥയില്
ആയിരിക്കാന്
മതി വരേണം.

മതി വന്നാലേ
മടി വരൂ.
മടിയന് ആകൂ.

സംഘർഷമില്ലാത്ത
പൊരുത്തം തരുന്ന
സംതൃപ്തി വരേണം
മടിയാന്.

"മടിയന്മാരാവണം.
ജീവിതത്തെ അറിയാൻ,
നിരീക്ഷിക്കാന്."

അതാണവൾ
ഈയുള്ളവന്
ആവര്ത്തിച്ച്
തരുന്ന പാഠം.

"അലസമായി
മെല്ലെ മെല്ലെയേ
ജീവിക്കാനൊക്കൂ.
ജീവിതം ആസ്വദിക്കാനാവു."

"അവകാശവാദങ്ങൾ വെച്ച്
അലസനാവാന് പറ്റില്ല.

"ധീരന് മാത്രമേ
മടി സാധിക്കൂ.

"ബോധോദയം സമ്മാനിക്കുക
ആലസ്യം മാത്രം.
മടി മാത്രം.

"ഒന്നും
വേണ്ടെന്ന് വരുന്ന,
ഒന്നും
ചെയ്യേണ്ടതില്ലാത്ത
ആലസ്യം."

എന്നവൾ
ഈയുള്ളവന്
പാഠം തരുന്നു.

*****

അവൾ മടിച്ചിയാണ്.

ശരിയാണ്‌.

അതാണവളിലെ
ശരിയായ
ഗുണം.
സൗന്ദര്യം.

ഒന്നും
ബാക്കിവെക്കാത്തതിനാല്
മടിച്ചി.

മടിച്ചിയെന്നാല്,
എല്ലാം ഒരുക്കി, ഒരുങ്ങി
കാത്തിരിക്കുന്നവളും
എന്നർത്ഥം.

അതിനാല് തന്നെ
ഒരു പണിയും
ബാക്കിവെക്കാത്തവൾ .

വീട്ടിനുള്ളില്
എന്നല്ല എവിടെയും
ഒരു മണ്തരി പോലും
കാണാനിട
വരുത്താത്തവൾ.

അങ്ങനെ കണ്ടാല്
അവള്ക്ക്
മടിഞ്ഞിരിക്കാനാവില്ല.

"നല്ല മടിയന്മാര്
നല്ല വേഗം
കാര്യം നടത്തുന്നവർ."

മടിയന്മാര്
പണികള്
വേഗം തീര്ക്കും.

സ്വസ്ഥത പൂകാന്.
പിന്നാമ്പുറങ്ങളില്
ഒന്നും ബാക്കിവെക്കാതെ.

"പിന്നാമ്പുറചിന്ത
മടിയെ ഭാരവും
ബാധ്യതയുമാക്കും.
ഉള്ളിടത്ത് ഇല്ലാതാക്കും."
അവൾ അങ്ങിനെയും
പുലമ്പും.

മടി ഉപേക്ഷിക്കാനാവില്ല.

വ്യത്യാസം തേടുമ്പോൾ
ഒഴികെ.

മടി ഉപേക്ഷിക്കാന്
വ്യത്യസ്തത വേണം,
വ്യത്യസ്തത കാണണം.

അവൾക്കും
പിന്നെ ഈയുള്ളവനും.

അതിനാലെപ്പോഴും
ജീവിതം
വ്യത്യസ്തത തേടും.

വ്യത്യസ്തത
ഉണര്വ്വ് തേടും,
ഉണര്വ്വ് നേടും.
ഉണര്വിന്റെ ഇളക്കം, ഉണര്വിന്റെ
ചലനം, ഉത്സാഹം.

വ്യത്യസ്തത ഇല്ലേല്
മടിഞ്ഞു തന്നെ ഇരിക്കും.

ഭക്ഷണം
പാചകം ചെയ്യാന് വരെ.

*****

"എല്ലാം
എത്രയും വേഗം
ചെയത് തീര്ക്കണം.

"ഒന്നൊഴിയാതെ.

"മടിയെ,
ആലസ്യത്തെ
ശിഷ്ടമായ്
സേവിക്കാന്.

"മടിയന്മാരാവാന്
പരിശീലിക്കണം.

"അല്ലെങ്കിൽ സ്വര്ഗത്തെയും തിരിച്ചറിയാനാവില്ല.

"സ്വര്ഗ്ഗവും ഭാരവും
ബാധ്യതയുമാവും.
സ്വര്ഗവും
ആസ്വദിക്കാന് പറ്റില്ല."

അവൾ
കാര്യങ്ങളെ കാണുന്നത്‌
അങ്ങനെയാണ്‌.

***
അതിനാല്
ഈ വീട്ടില്, നാം
രണ്ട് പേരും
ഒന്നിനും
ശ്രമിക്കാത്തവര്.

ഒന്നിന് വേണ്ടിയും
ശ്രമിക്കാനില്ലാത്തവർ.

ശ്രമം നടക്കാത്ത ഇടം
ഈ വീട്.
ആശ്രമം.
വിശ്രമിക്കാന്
ഒരു കൂട്.

അവിടെ
അവൾ ദേവി.

അവള്ക്ക് വേണ്ടത്
ചെയത് കൊടുക്കാന് മാത്രം
അവളെ
പൊതിഞ്ഞു നില്ക്കുന്ന
ആകാശം ഈയുള്ളവന്,
ദേവന്.

ദേവി
ചൊടിക്കാതിരിക്കാന്,
കുളിര്ക്കാന് ,
മേഘമിട്ട്
തണലിട്ട്
വെളിച്ചവും വെള്ളവും
പെയ്യുന്ന ആകാശം.

*****

പെണ്ണവൾ ഭൂമി,
ഭൗതികം,
പദാര്ത്ഥപരം,
രൂപമുള്ളത്,
formal,
തിക്തം.

പുരുഷനിവന്
ആകാശം,
ആത്മം,
അഭൗതികം,
അനുമാനം
രൂപമില്ലാത്തത്,
Informal.

പുരുഷനിവനെ
സ്ത്രീയവൾ
formal ആക്കും.
പദാര്ത്ഥപരനും
സ്വാര്ത്ഥനുമാക്കും.
ലക്ഷ്യവും പേടിയും
ഉള്ളവനാക്കും.

അതവൾ,
ഈയുള്ളവനെ
നോക്കിയും
തെളിച്ച് പറയുന്നുമുണ്ട്.

"പുരുഷൻമാര്
വിഡ്ഢികള്.
ഉപകരണങ്ങള്
മാത്രമാവാന്
വിധി.

"പരാജയം മാത്രം
ഉള്ളില് നുണയുന്നവന്.
അതിനാല്
അധികാരവും മദ്യവും
കവിതയും ചിന്തയും
സന്യാസവും
പ്രവാചകത്വവും കൊണ്ട്‌
തന്നെ സ്ഥാപിക്കേണ്ടിയും
സമര്ഥിക്കേണ്ടിയും
തെളിയിക്കേണ്ടിയും
വരുന്നവന്.

ബാഹ്യത്തില്
പ്രതിബിംബിച്ച്
നിഴലിട്ട്,
മുഴുകി
ധൃതിപ്പെട്ടു
തിരിച്ചറിയേണ്ടി
വരുന്നവര്.

ആ വഴിയിലും
ക്ഷീണവും
നിരാശയും മാത്രം
സമ്പാദ്യമാക്കുന്നവന്.

ആവലാതിപ്പെടാനില്ല.

വേവലാതികള്
പറയാനുമില്ല."

*****

രണ്ടാളും തോറ്റ്‌,
രണ്ടാളും ജയിക്കുന്ന കളി.
അതാണ് ദാമ്പത്യം.

രണ്ടാളും തോറ്റ്,
തോല്ക്കാത്തത് പോലെ നിന്ന്,
രണ്ടാളും ജയിക്കുന്ന കളി.

പക്ഷേ,
അക്കാര്യം
ഈയുള്ളവന്
അവളോട് പറയാതെ
അടക്കിപ്പിടിച്ചു.
ചിരിച്ചു നിഷ്കളങ്കമായ്,
നിശ്ചേഷ്ടനായ്
നിസ്സംഗനായ് നിന്നു.

കുഞ്ഞു കുട്ടിയെ പോലെ

ജീവിതത്തിന്റെ
ഒരു വലിയ രഹസ്യം
പിടിച്ച് നിര്ത്തി ഒളിപ്പിച്ച്
വെക്കും പോലെ.

കോഴിയും കുറുക്കനും
കള്ളനും പൊലീസും
കളിക്കും പോലെ.

No comments: