Monday, September 16, 2019

അണ്ണാറക്കണ്ണാ നീ ചെറുതും വലുതുമാണ്.

അണ്ണാറക്കണ്ണാ
നീ ചെറുതും
വലുതുമാണ്.
ചെറുതായി
വലുതാവാന്‍
എന്തൊരു സുഖം.
വലുതായി
ചെറുതാവാന്‍
വല്ലാത്തൊരു പാടും. 
അതിനാല്‍,
ചെറുതും
വലുതുമായി
ആഴവും
പരപ്പും
കാണിച്ച്
പറയുന്നു.
നല്‍കാനുമില്ല
സ്വീകരിക്കാനുമില്ല.
ഉള്ളതെന്തോ
അറിഞ്ഞതെന്തോ
അത്‌ തന്നെ.
അത്‌ നിന്റെത്
കൂടി.
നീ അറിഞ്ഞാലും
ഇല്ലേലും,
നീയറിയുന്നതും
പറയുന്നതും
ചെയ്യുന്നതും
മാത്രമേ ഉള്ളൂ,
വേണ്ടതുള്ളൂ.
ജീവിതത്തിന്
അങ്ങിനെയെന്നതും
നീ അറിഞ്ഞാലും ഇല്ലേലും,
നിനക്ക് കൂടി
അറിയാവുന്നതും
പറയാവുന്നതും
ചെയ്യാവുന്നതും
തന്നെയേ ഉള്ളൂ.
നീ ഉള്ള ഇടത്തെ
നിനക്ക് ഒന്ന്‌ കൂടി
കൈയടക്കാനും
കീഴടക്കാനുമില്ല.
നീയുള്ളയിടം തന്നെ,
അത്‌ മാത്രമാണ്‌,
അതെന്നറിയുക,
അറിയിക്കുക.
നീയും
അത് പറയുന്നു.
അറിയാതെ,
പറയാതെ. 
ഒന്നും
അറിയാനില്ല
എന്നുമറിയുക
മാത്രം.
ജീവിക്കാനും
അതിജീവിക്കാനും
വേണ്ട
അത്യാവശ്യമായ
ചിലതൊഴികെ.
അവയാണെങ്കിൽ
ജനനവും
ജീവിതവും
സ്വമേധയാ
സാധ്യമാക്കുന്നു.
ഏതു വിധേനയും.
അണ്ണാറക്കണ്ണാ
നീ ചെറുതും
വലുതുമാണ്.

No comments: