മണ്ടനെന്നാല്‍?
മണ്ട ഉള്ളവന്‍ എന്നല്ല;
ഇല്ലാത്തവന്‍ എന്ന് സാരം.
കമ്യൂണിസ്റ്റ് എന്നാലോ?
കമ്യൂണിസം തീണ്ടാത്തവനും
അറിയാത്തവനും എന്നോ?
********
രതി.
സ്ത്രീ ഉള്ളില്‍ കണ്ട്,
ഉള്ളില്‍ തട്ടി,
ഉള്ളിലറിയുന്നത്.
പുരുഷന്‍ പുറത്ത് കണ്ട്,
പുറത്ത് തട്ടി,
പുറത്ത് കളയുന്നത്.
********
Finals കാണുക.
നല്ല ശ്രമങ്ങളോടും കഴിവുകളോടും
sports അസ്സോസിയേഷനുകള്‍
എത്ര ക്രൂരമായി പെരുമാറുമെന്നറിയാം.
ക്രിക്കറ്റില്‍ ഇത് നേരനുഭവം.
******
വ്യക്തിയെ വിട്ട്
വിഷയം കൈകാര്യം ചെയ്യുകയാണ്
സംവാദം.
വ്യക്തിയെയും
അയാളോടുള്ള വെറുപ്പും വെച്ച്
വിഷയം കൈകാര്യം ചെയ്യുക
വെറും തർക്കം.
******
നമ്മുടെ മാനത്തിനുള്ളില്‍ നിന്ന്
നാം ഇല്ലാത്തതെന്ന് വിചാരിക്കാന്‍
സാധിക്കില്ല.
അതിനാല്‍ ഇനിയങ്ങോട്ടും
ഉണ്ടാവുമെന്ന് കരുതിപ്പോവും.
********
വിത്തും മരവും ഒരുപോലെ
പരസ്പരം
ഗുരുവും ശിഷ്യനുമാണ്.
മാതാവും കുഞ്ഞുമാണ്.
പിതാവും പുത്രനുമാണ്.
No comments:
Post a Comment