Monday, September 16, 2019

മുല്ല ഉറങ്ങങ്ങുകയാണ്. പൂച്ചയെ പോലെ. പക്ഷെ, മാനം വേറെ, പ്രതലം വേറെ.

മുല്ല
ഉറങ്ങങ്ങുകയാണ്.
രാത്രിയില്‍, ഇരുട്ടില്‍.
ഒറ്റക്ക്.
പൂച്ചയെ പോലെ.
പക്ഷെ,
മാനം വേറെ,
പ്രതലം വേറെ. 
പൂച്ച
കണ്ണ് കൊണ്ട്‌
സമാന്തരമായി
പടര്‍ന്നുപിടിക്കുന്നു.
മുല്ല
വള്ളിയായി
നീളത്തില്‍
പടർന്നുപിടിക്കുന്നു. 
കാട്ടില്‍
പൂമണം പരത്തുന്നവന്ന്,
ഇരുട്ട് ഭാരമല്ല.
വെളിച്ചത്തെ
ഭക്ഷണമാക്കുന്നവന്ന്,
ഇരുട്ട് പാനമാണ്.
പകലിനെ
വസ്ത്രമാക്കുന്നവന്ന്,
രാത്രി നഗ്നതയാണ്.
ഇരുട്ടില്‍
വെളിച്ചം കാണുന്നവന്,
ഇരുട്ട്
വെളിച്ചത്തിന്റെ
വസ്ത്രമാണ്.
വെളിച്ചത്തെ
വെളിച്ചമായി കാണുന്നവന്,
വെളിച്ചം
വെളുത്ത ഇരുട്ടാണ്.
ഇരുട്ടിനെ
ഇരുട്ടായി കാണുന്നവന്,
ഇരുട്ട്
കറുത്ത വെളിച്ചമാണ്.

No comments: