ഒരു കാര്യം പറയാം.
നിങ്ങൾ സംശയിക്കരുത്.
നിങ്ങൾ സംശയിക്കരുത്.
ആകാശത്തിന്റെ വളയം
എന്റെ കൈകളിലാണ്.
എന്റെ കൈകളിലാണ്.
ഞാനത്
വളച്ച് പിടിക്കുന്നതിനാലാണ്
നിങ്ങള്‍ക്ക് ആകാശം
വളഞ്ഞ് കാണുന്നത്.
വളച്ച് പിടിക്കുന്നതിനാലാണ്
നിങ്ങള്‍ക്ക് ആകാശം
വളഞ്ഞ് കാണുന്നത്.
കടലിന്റെ പങ്കായം
എന്റെ കൈകളിലാണ്.
എന്റെ കൈകളിലാണ്.
ഞാനത് തുഴയുന്നതിനാലാണ്
നിങ്ങൾ കടലില്‍
തിരമാലകളെ കാണുന്നത്.
നിങ്ങൾ കടലില്‍
തിരമാലകളെ കാണുന്നത്.
കരയുടെ കൈകൾ
എന്റെ കൈകളിലാണ്.
എന്റെ കൈകളിലാണ്.
ഞാനതിറുക്കി
ഒതുക്കിപ്പിടിക്കുന്നതിനാലാണ്
അവിടെ എല്ലാം
ഇരുന്നിടത്ത് ഇരിക്കുന്നത്.
ഒതുക്കിപ്പിടിക്കുന്നതിനാലാണ്
അവിടെ എല്ലാം
ഇരുന്നിടത്ത് ഇരിക്കുന്നത്.
പക്ഷേ,
നിങ്ങൾ സംശയിക്കരുത്.
നിങ്ങൾ സംശയിക്കരുത്.
സംശയമാണ്
നിങ്ങളുടെ ജീവിതത്തെ
അസ്ഥിരമാക്കുന്നത്.
നിങ്ങളുടെ ജീവിതത്തെ
അസ്ഥിരമാക്കുന്നത്.
സംശയമാണ്
പക്ഷികളെ
ചിറകടിപ്പിച്ച്
പറപ്പിക്കുന്നത്.
പക്ഷികളെ
ചിറകടിപ്പിച്ച്
പറപ്പിക്കുന്നത്.
സംശയമാണ്
നാല്‍ക്കാലികളെയും
നിങ്ങൾ ഇരുകാലികളെയും
നടത്തുന്നത്.
നാല്‍ക്കാലികളെയും
നിങ്ങൾ ഇരുകാലികളെയും
നടത്തുന്നത്.
സംശയമാണ്
എല്ലാം അസ്ഥിരമാക്കുന്ന
ചലനം.
എല്ലാം അസ്ഥിരമാക്കുന്ന
ചലനം.
പൂര്‍ണത തേടി
അപൂര്‍ണത സ്വന്തമാക്കുന്ന
സംശയം.
അപൂര്‍ണത സ്വന്തമാക്കുന്ന
സംശയം.
സംശയമുണ്ടാക്കുന്ന
ചലനം.
ചലനം.
നിന്റെ
സര്‍വ്വവിധ
ചിന്താവഴികളും
കര്‍മ്മപരിപാടികളും.
സര്‍വ്വവിധ
ചിന്താവഴികളും
കര്‍മ്മപരിപാടികളും.
No comments:
Post a Comment