സാമ്പത്തിക മാന്ദ്യം.
ഒരുവര്‍ഷംകൊണ്ടും
ഒരാളെകൊണ്ടും മാത്രമോ?
കുറേകാലമായ് കായ്ച്ചത്,
ഇപ്പോൾ മൂത്ത്പഴുക്കുന്നു എന്നും
മനസിലാക്കാമോ?
********
ആത്യന്തികനായ ആത്മീയവാദിയും
ആത്യന്തികനായ ഭൗതികവാദിയും
ഒരുപോലെ.
രണ്ടാള്‍ക്കും ഒന്ന് മാത്രം.
രണ്ടില്ലാത്ത, രണ്ടല്ലാത്ത ഒന്ന്.
********
അനുഭവിക്കാം,
പക്ഷെ,
അന്യന്‍ നല്‍കുന്ന
സുഖലോലുപതയുടെയും
ആഢംബരത്തിന്റെയും
സൗജന്യത്തിന്റെയും
പേരല്ല
ആത്മീയത, അന്വേഷണം.
*******
സത്യം പറഞ്ഞ് തുടങ്ങുമ്പോഴേക്കും
കളവ് അധികാരം നേടിയിരിക്കും.
കപടന്‍ കൈയടിച്ച്
അധികാരത്തില്‍
കൂടെ ഇരിക്കുന്നുമുണ്ടാവും.
********
നിലപാടുള്ളവർ ഒറ്റപ്പെടും,
വിമര്‍ശിക്കപ്പെടും, അവഗണിക്കപ്പെടും.
അപ്പോൾ പരിഹാരം?
നിലപാട് ഇല്ലാതിരിക്കുക.
No comments:
Post a Comment