Monday, September 16, 2019

പറയാന്‍ ഒന്ന് തന്നെയേ ഉള്ളൂ.

പറയാന്‍
ഒന്ന് തന്നെയേ
ഉള്ളൂ.
പലതായി പറയുന്നു
എന്ന് മാത്രം.
മനസ്സിലാകാത്തവന്
മനസിലാകാന്‍
ബിസ്കറ്റ്
പാലിലിട്ട്
കൊടുക്കുന്നു
എന്ന് മാത്രം.
മണ്ണും വിണ്ണും തന്നെ
പഴവും പൂവും
മലയും മരവും
ആകുന്ന മന്ത്രം
അരിയേ തന്നെ
പുട്ടും പത്തിരിയും
ചോറും ദോശയും
ഒക്കെയാക്കുക
മാത്രം.

No comments: