Monday, September 16, 2019

'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാ' ഒന്നല്ലാത്ത ഒന്നുമില്ലെന്നറിയുക. ആ ഒന്ന് മാത്രമേ ഉള്ളൂവെന്നറിയുക.

'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
ഒന്നല്ലാത്ത
ഒന്നുമില്ലെന്നറിയുക.
ആ ഒന്ന് മാത്രമേ
ഉള്ളൂവെന്നറിയുക.
അത്‌
പറയുക.
അതും
സാക്ഷ്യം പറയുക.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
പഴം കഴിച്ച്
പഴം ഇല്ലാതെയായി
കഴിച്ചവന്‍
മാത്രമാകുന്ന
അറിവ്.
******
ഒന്നുമില്ലായ്മയെ
ഒന്നാക്കി,
ആ ഒന്നിനെ
ഒന്നെന്നും,
ഒന്നുമല്ലെന്നുമാക്കി, 
ദൈവമെന്നും,
ദൈവമല്ലെന്നുമാക്കി
പേര്‌ വിളിക്കുന്ന
അറിവാണത്.
ഒന്നുമില്ലാതാക്കുന്ന
അറിവ്.
അറിവില്ലായ്മയെ
അറിവാക്കുന്ന
അറിവ്. 
അറിഞ്ഞതില്‍ നിന്നും
അറിവില്‍ നിന്നും
മോചനം നല്‍കുന്ന,
അറിവില്ലായ്മ
തന്നെയായ
അറിവ്.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
ആര്‍ക്കും
ആരുടെമേലും
അടിച്ചേല്‍പിക്കാന്‍
പറ്റാത്ത അറിവ്.
അറിവില്ലായ്മ.
കാഴ്ച.
അന്ധത.
യാഥാര്‍ത്ഥത്തില്‍
എന്തുണ്ടോ,
അല്ലേല്‍,
യാഥാര്‍ത്ഥത്തില്‍
എന്തില്ലയോ
അത്‌ മാത്രമേയുള്ളൂ,
അല്ലാത്തതൊന്നും
ഇല്ലെന്നറിയുന്ന
അറിവ്.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
*****
അത്രക്ക്
എളുപ്പത്തിലങ്ങ്
അറിയാമോ
പറയാമോ
കാണാമോ
കാണാതിരിക്കാമോ? 
ഗർഭം
ധരിക്കാതെയും
ധരിക്കുന്നതിന്
മുന്‍പും
പ്രസവിക്കാമോ?
ദൂരം കടക്കാതെ
ദൂരെയെത്തുകയോ?
ഉണ്ടെന്നായാലും
ഇല്ലെന്നായാലും
ദൂരം കടന്നറിയണം.
എവിടെയെല്ലാമോ
പോയുറപ്പിച്ചറിയണം.
അങ്ങനെ
അതറിഞ്ഞ് തന്നെ
പറയണം. 
ഒന്നുമില്ലെന്നും
പിന്നെ
എല്ലാറ്റിനും
പകരമായി
ഒന്നുണ്ടെന്നും
അറിയുകയങ്ങിനെ.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
വല്ലാത്തൊരു
ദൂരം,
കടക്കാനായും
കടന്നുപോകുന്നതായും
അതിലുണ്ട്.
സൂക്ഷ്മവും
സ്ഥൂലവുമായ
സര്‍വ്വ
പ്രപഞ്ചങ്ങളിലൂടെയും
ഒറ്റക്കലഞ്ഞ്
അന്വേഷിക്കണം.
ഇതറിയാന്‍.
ഇത് പറയാന്‍. 
തൊട്ടറിഞ്ഞുറപ്പിച്ച്
വേണം
ഇത് പറയാൻ. 
അങ്ങിനെ
ഉറപ്പിച്ച് മാത്രം
പറയണമിത്. 
അതും,
അങ്ങിനെ മാത്രം
സാക്ഷ്യം
പറയണം.
കണ്ടെന്നും
കണ്ടില്ലെന്നും.
അറിഞ്ഞെന്നും
അറിഞ്ഞില്ലെന്നു. 
സാക്ഷ്യമെന്നാല്‍,
കണ്ണാലെ
കണ്ടെന്ന്
പറയുക
സാരം.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
*****
ഒരു ജന്മവും
ഒരായിരം ജന്മങ്ങളും
മതിയാവില്ല
അങ്ങനെയൊരു
അന്വേഷണത്തിനും
അറിവിനും
സാക്ഷ്യത്തിനും.
*****
അതല്ലേല്‍,
നിസ്സഹായത
നിഷേധമായും
വിശ്വാസമായും
പറയുക
സത്യം.
അറിയായ്ക്
അറിവെന്ന്
പറയുക
സത്യം. 
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
ആരോ
പറഞ്ഞത്,
ആരോ
പറഞ്ഞ
ഭാഷയില്‍
പറയുക
വെറും കളവ്.
അത്‌
യാഥാര്‍ത്ഥത്തിലുള്ളത്‌
യാഥാര്‍ത്ഥത്തിലുണ്ടെന്ന്‌
പറയുകയാവില്ല.
*****
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
മലമുകളില്‍
എത്തുകയെന്നാല്‍,
മലമുകളില്‍
എത്തുക
തന്നെ.
'മലമുകളില്‍'
'മലമുകളില്‍'
എന്നൊരായിരം വട്ടം
താഴ്‌വരയില്‍
തന്നെയുറച്ചുനിന്നു
ആവര്‍ത്തിച്ചുരുവിടുക
അതിന്
പകരമാവില്ല.
പരിഹാരവുമാവില്ല. 
അത്‌
മലമുകളില്‍
എത്തുകയാവില്ല.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'. 
*****
എന്നിട്ടും,
നാമതങ്ങിനെ യാന്ത്രികമായനുകരിച്ച്,
അറിയാതെ
പറയുന്നു.
അഥവാ
അങ്ങനെ
പറഞ്ഞ്‌
പരിഹസിക്കുന്നു. 
അങ്ങനെ
പറഞ്ഞ്‌
പരിഹസിക്കുക
നിര്‍ബന്ധവും
ആക്കുന്നു.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'
****
എന്നിട്ടും,
നാം
അങ്ങനെ
പറയുന്നതിന്റെയും
പരിഹസിക്കുന്നതിന്റെയും
പറയാത്തതിന്റെയും
പരിഹസിക്കാത്താതിന്റെയും
പേരില്‍
യുദ്ധം
ചെയ്യുന്നു.
വേര്‍തിരിക്കുന്നു.
അതിര്‍ത്തികള്‍
നിശ്ചയിക്കുന്നു. 
*****
അറിയുക, 
ഒന്നുമില്ലായ്മയെ
ഒന്നാക്കി,
ആ ഒന്നിനെ
ഒന്നെന്നും,
ഒന്നുമല്ലെന്നും,
ദൈവമെന്നും,
ദൈവമല്ലെന്നും
പേര്‌ വിളിക്കുന്ന
അറിവാണത്.
ഒന്നുമില്ലാതാക്കുന്ന
അറിവ്.
അറിവില്ലായ്മയെ
അറിവാക്കുന്ന
അറിവ്. 
അറിഞ്ഞതില്‍ നിന്നും
അറിവില്‍ നിന്നും
മോചനം നല്‍കുന്ന
അറിവില്ലായ്മ
തന്നെയായ
അറിവ്.
ഒരര്‍ത്ഥത്തില്‍
എല്ലാവരുടെയും
നിസ്സഹായതയില്‍
ഒളിഞ്ഞിരിക്കുന്ന
നിസ്സഹായത
തന്നെയായ
അറിവ്.
അറിവില്ലായ്മ
തന്നെയായ
അറിവ്.
'അശ്ഹദു
അന്‍ ലാ ഇലാഹ
ഇല്ലല്ലാ'.

No comments: