Monday, September 16, 2019

പുരുഷലൈംഗീകതയിലെ നിറശൂന്യത.

പുരുഷലൈംഗീകതയിലെ നിറശൂന്യത.

നിറശൂന്യത തന്നെയാണ് പുരുഷൻ (മൊത്തത്തില്‍ മനുഷ്യനും) ജീവിതത്തിലാകെ നിഴലിട്ട് കാണുന്നത്.

ഒരുവേള, നിറശൂന്യതയും അതിലെ നിസ്സഹായതയും നിരാശയും തന്നെയാണ് പുരുഷനെ (മനുഷ്യനെ തന്നെയും) ഒരളവോളം, സ്വയം തിരിച്ചറിയാനും സമര്‍ഥിച്ച് സ്ഥാപിക്കാനും കൃത്രിമമായി ശ്രദ്ധ മാറ്റാനും പല മേഖലകളിലേക്കും വ്യാപൃതനാവാനും തിരിച്ചു വിടുന്നത്

ഉള്ള് തൊടുന്ന നിറശൂന്യത തന്നെയാണ് അവനെ അധികാരത്തിലേക്കും, അമിതമായ തൊഴിലിലേക്കും, കവിതയിലേക്കും, ദാര്‍ശനികതയിലേക്കും, രാഷ്ട്രീയ സാമൂഹ്യസേവനങ്ങളിലേക്കും, ചിന്തയിലേക്കും, സന്യാസത്തിലേക്കും, പ്രണയത്തിലേക്കും എല്ലാം ക്രമേണ നയിക്കുന്നത്‌.

പുരുഷന് (പൊതുവെ മനുഷ്യന്) ഇതെല്ലാം ഒരുതരം ഒളിച്ചോട്ടമനശാസ്ത്രവും മറയും പോലെ. തന്നില്‍ നിന്ന് തന്നെയുള്ള ഒളിച്ചോട്ടമനശാസ്ത്രം

പുരുഷനെ ചരിത്രത്തിലുടനീളം വലച്ചതും വീഴ്ത്തിയതും ചതിച്ചതും തകര്‍ത്തതും അവന്റെ നിറശൂന്യത തളംകെട്ടി നില്‍ക്കുന്ന ലൈംഗീകത തന്നെയാണ് എന്നതിനാല്‍ മാത്രം ചിലത്:

വാസ്തവവും വസ്തുതയും വെച്ച്, വെറും ചിന്തക്കും കാല്‍പനികതക്കും പര്‍വ്വതീകരണത്തിനും നില്‍ക്കാതെ, ചിലത് പറയണം:

*****

അല്ലേലും പുരുഷന് എവിടെ, എന്ത് ലൈംഗീകത? എവിടെ, എന്ത് രതിമൂര്‍ച്ച (orgasam)?

സ്വയംഭോഗം ചെയ്താലുള്ളതില്‍ നിന്നും വ്യത്യസ്തമായും അധികവും ഒന്നും പുരുഷന് ലൈംഗീകതയില്‍ കിട്ടാനില്ല. വെറും തോന്നൽ മാത്രമല്ലാതെ

പുരുഷലൈംഗീകത ഒരു നിലക്കും അവന്റെ ശരീരം മുഴുവന്‍ തുടിച്ചും നിറഞ്ഞും നില്‍ക്കുന്നതല്ല.

പുരുഷന്റെ എണ്ണലും എണ്ണിത്തീര്‍ക്കലുമല്ല ലൈംഗീകത. ശരീരവും ബോധവും ഒന്നാകുന്ന  കണ്ണടച്ചനുഭവമല്ല പുരുഷന് ലൈംഗീകത.

പുരുഷൻ വെറുമൊരു വിത്ത് പേറിനടക്കുന്ന വാഹനം മാത്രം.

വിത്ത് വിതരണം ചെയ്യാൻ വേണ്ടത്, വേണ്ടത്ര മാത്രം ചെയ്യാൻ കഴിയുന്ന ഒരു വാഹനം

സങ്കല്‍പത്തിലാണ് പുരുഷന് ലൈംഗീകത കൂടുതല്‍ സുന്ദരമാവുന്നത്.

സ്ത്രീസൗന്ദര്യവും അപ്പടി. വെറും സങ്കല്‍പത്തില്‍.

സങ്കല്‍പമാണെങ്കിൽ ഏറെക്കുറെ നിഷേധം കൊണ്ടും നിഷേധിക്കപ്പെടുന്നത് കൊണ്ടും ഉണ്ടാകുന്നതും. യാഥാര്‍ത്ഥ്യത്തി നും യാഥാര്‍ത്ഥ അനുഭവത്തിനും പുറത്ത് നില്‍ക്കുന്നത് കൊണ്ട്മാത്രം

കിട്ടാത്ത, നടക്കാത്ത, എന്നാല്‍ ക്ഷീണമല്ലാത്ത ഒന്നും നൽകാനില്ലാത്ത, ലൈംഗീകതയെ പുരുഷൻ പലതുമായ് വന്യമായ് സങ്കല്പിച്ചുകളയും. കിട്ടാത്തിടത്തോളം. അല്ലേല്‍ ചില പ്രത്യേക പ്രായഘട്ടത്തില്‍ മാത്രം

സ്ത്രീയുടെ ആകാരവടിവും മുഖസൗന്ദര്യവും വെച്ച് അവളുടെ യോനിയെയും ലൈംഗീകതയെയും അവന്‍ എന്തൊക്കെയോ ആയി സങ്കല്പിക്കും. യാഥാര്‍ത്ഥ്യത്തിനും എത്രയോ ദൂരെ

നിലക്ക് മുഖവും ആകാരവും മാത്രം കണ്ട് യോനിയിലും ലൈംഗികക്രീഢയിലും അവന്‍ വ്യത്യാസം സങ്കല്‍പ്പിക്കും, വ്യത്യസ്തമായത് പ്രതീക്ഷിക്കും. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാതെ

ലൈംഗീകതയില്‍ പുരുഷൻ മരീചികക്ക് പിന്നാലെ എന്നപോലെ. വെറും മായയില്‍ പെട്ടെന്നപോലെ.

പുരുഷന്റെ പ്രകൃതം  തന്നെയാണ് സ്ത്രീ, അവളറിയാതെ പോലും, ആകാരഭംഗിയിലും മുഖകാന്തിയിലും ചുണ്ട് നനയ്ക്കുന്നതിലും സൂക്ഷിക്കുന്നത്.

അതിലവൾ വല്ലാതെ ശ്രദ്ധിക്കുന്നതിന്റെ പിന്നിലെ, അവൾ പോലും ഒരുപക്ഷെ അങ്ങനെ തന്നെ മനസ്സിലാക്കാത്ത, മനശാസ്ത്രം അതാണ്.

ഇരയെ വീഴ്ത്തുന്ന, ചിലന്തി വലയൊരുക്കുന്ന, അതേ മനശാസ്ത്രം ഇക്കാര്യത്തില്‍ സ്ത്രീയുടെത്.

അവളൊരുക്കിയെടുക്കുന്ന സൗന്ദര്യം പുരുഷനെ ഇരയായ് വീഴ്ത്തുന്ന ചിലന്തിവല മാത്രം. പുരുഷന്‍ വെറും ഇര. അവള്‍ക്ക് ഉപകരണം ആവാനുള്ള ഇര

വിത്ത് വിതരണം ചെയ്യേണ്ട പുരുഷൻ ഇരയായി അതിൽ വീഴുക പ്രകൃതിപരമായ നിര്‍ബന്ധം, കെണി

മുഖം നന്നാക്കി, മുഖത്തിലൂടെ ചളിക്കുഴികളില്‍ ചതിച്ചുവീഴ്ത്താമെന്ന് സ്ത്രീ ക്രമേണയായറിയുന്നു, സാധിക്കുന്നു

അതല്ലേല്‍ ആര്‍ത്തവരക്തസ്രാവം കൊണ്ടും, തൊട്ടടുത്തു തന്നെ നടക്കുന്ന മലമൂത്ര വിസര്‍ജ്ജനം കൊണ്ടും, തന്റെ യോനിക്ക് ഒരുതരം ആകാരമോ നിറമോ സൗന്ദര്യമോ ഇല്ലെന്ന് കണ്ടും, വൈകൃതം മാത്രമാണെന്ന് കണ്ടും യോനിയെപ്രതി അപകര്‍ഷതാബോധം പേറി നടക്കുമായിരുന്നവൾ മാത്രമായിരുന്നു സ്ത്രീ.

അപകര്‍ഷതാബോധം തന്നെയാണ് അവളെ പര്‍ദ്ദ ധരിക്കുന്നിടത്ത് വരെ കൊണ്ട്ചെന്നെത്തിക്കുന്നത്.

അപകര്‍ഷതാബോധം തന്നെയാണ് പുരുഷന് ഒരു വലിയ കാലയളവില്‍, ഇതുവരെ, അവളുടെ മേല്‍ മേല്‍ക്കോയ്മയും അധികാരവും അധീശത്വവും നേടിക്കൊടുത്തത്.

ബ്ലേഡും പാഡും ഇല്ലാത്ത കാലത്ത് നിന്ന് ആലോചിച്ച് തുടങ്ങിയാല്‍ ഇത് വേഗം മനസ്സിലാവും

അവളെ അടിച്ചമര്‍ത്താനും അവളെക്കൊണ്ട് പര്‍ദ്ദ ധരിപ്പിക്കാനും അപകര്‍ഷതാബോധം സാധിപ്പിക്കുന്നത് അങ്ങനെയാണ്

ലൈംഗീകതക്ക് സ്ത്രീ ഇരുട്ടിനെ ആഗ്രഹിക്കുന്നത് വരെ, ലൈംഗികാവയവത്തെയും ക്രീഢയെയും കുറിച്ച സ്ത്രീയുടെ അപകര്‍ഷതാബോധം കൊണ്ട്കൂടിയാണ്‌.

കൗമാരത്തിന്റെ ആദ്യ ഘട്ടത്തിലവൾ അങ്ങിനെ തന്നെ അപകര്‍ഷത പൂണ്ട് തുടങ്ങുകയും ചെയ്യുന്നു.

പുരുഷൻ അവളെ സമീപിച്ച്, പ്രണയം എന്ന് വിളിക്കുന്ന കാര്യത്തിലൂടെ, പുതിയ തിരിച്ചറിവും ആത്മവിശ്വാസവും അവള്‍ക്ക് നല്‍കും വരെ.

നിലക്ക് പ്രണയം അപകര്‍ഷത പൂണ്ട് നില്‍ക്കുന്ന സ്ത്രീക്ക് കിട്ടുന്ന, നല്‍കുന്ന, അംഗീകാരവും ആത്മവിശ്വാസവും ബഹുമാനവും ആണ്.

പ്രണയം സ്ത്രീയെ മാനിക്കലും ബഹുമാനിക്കലും അംഗീകരിക്കലും ആണ്‌. സ്ത്രീയെ സംബന്ധിച്ചേടത്തോളം

ആകാരവടിവിലും മുഖത്തും കാണുന്നത് തന്നെയാണ് പുരുഷൻ യോനിയിലും, പിന്നെ അതിലൂടെയുള്ള ലൈംഗീകതയിലും സങ്കല്പിച്ചു കാണുന്നതും പ്രതീക്ഷിക്കുന്നതും എന്നവൾ പിന്നീട് മനസ്സിലാക്കുന്നു.

അവനിലുണ്ടാക്കുന്ന താല്പര്യത്തിനപ്പുറം
മുഖകാന്തിയും ആകാരവടിവും, യോനിയിലും അതിലൂടെയുള്ള ലൈംഗീകതയിലും ഒരു വ്യത്യാസവും ഉണ്ടാക്കില്ലെങ്കിലും, പുരുഷൻ അതിന്റെയൊക്കെ അടിസ്ഥാനത്തില്‍ തന്നെ അവളിലും ലൈംഗീകതയിലും കെണിയും

നിഷേധിക്കപ്പെടുമ്പോൾ എന്തൊക്കെയോ ഉണ്ടെന്ന തോന്നലില്‍ വശംവദനാവും എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ലൈംഗീകതയില്‍ പുരുഷന് ശിഷ്ടം പൂജ്യം. കുറെ ഭാരങ്ങളും ബാധ്യതകളും ശിക്ഷകളും ക്ഷീണവും ഒഴികെ.

വിത്ത് വിതരണത്തിന് വേണ്ട ആകര്‍ഷണവും, അതിന്വേണ്ട വെറും ഒരു തള്ളിച്ചയും മാത്രമല്ലാതെ പുരുഷന്റെ ലൈംഗീകത വേറെ ഒന്നുമല്ല, വേറെ ഒന്നുമില്ലാത്തത്

പുരുഷൻ വെറുതെ ഒരുപകരണമാവുക മാത്രം.

സ്വയം കെണിയിലായ, കെണിയിലാവാനുള്ള ഉപകരണം.

ലൈംഗീകതയില്‍ കാളയെ പോലെ പുല്ലും പ്രതീക്ഷിച്ച് ഓടിക്കിതക്കുന്നവന്‍ പുരുഷൻ.

അങ്ങനെ ഓടിക്കിതച്ച് ഒന്നും കിട്ടാതെ ക്ഷീണിച്ച് മടങ്ങുന്നവന്‍ പുരുഷൻ.

ഒന്നിനുമല്ലാതെ ബലാല്‍സംഗം ചെയ്യുന്നതെന്നും, സ്ത്രീ പീഢനകനെന്നും ഒക്കെയുള്ള വിശേഷണങ്ങളും പേരുകളും ഒഴികെ

*****

പുരുഷന്, പുരുഷലൈംഗീകത ഉള്ളി പൊളിക്കും പോലെ.

ഉള്ളിലുണ്ടെന്ന് വിചാരിച്ചത് ഒന്നും ഉള്ളിലില്ലെന്നറിഞ്ഞ് ക്ഷീണിക്കുന്ന അനുഭവം.

***

പുരുഷലൈംഗീകതയെ കുറിച്ച് വായിക്കാൻ നല്ല സുഖമുള്ളത്, വളരെ കാവ്യാത്മകമായത്, ഏറെ ഭാവനാവിലാസം ഉപയോഗിച്ച് എഴുതിപ്പിടിപ്പിക്കാം

പക്ഷെ നിത്യജീവിത വസ്തുതയും വാസ്തവവും പറയണമല്ലോ?

പ്രകൃതിപരമായി പറയണമല്ലോ?

പൂച്ചക്കും നായക്കും കാക്കക്കും കോഴിക്കും ബാധകമായത് കൂടി പറയണമല്ലോ?

വെറും കാല്‍പനികത കൊണ്ട്പെരുപ്പിച്ച് സാമാന്യവല്‍ക്കരിച്ച് പറഞ്ഞത് കൊണ്ട്കാര്യമില്ലല്ലോ?

യാഥാര്‍ത്ഥ്യത്തിനും വളരേ ദൂരേയുള്ള ഒരു ലൈംഗിക തടാകത്തെ രൂപപ്പെടുത്തിയെടുക്കാനല്ലല്ലോ പറയേണ്ടതും എഴുതേണ്ടതും

സങ്കല്‍പ്പത്തില്‍ അങ്ങനെയൊക്കെ പറയാം, ആവാം.

കഥകളിലും കവിതകളിലും നിറം പിടിപ്പിച്ച് എഴുതാം

പക്ഷെ പ്രകൃതി ഏല്പിച്ച വിത്ത് വിതരണത്തിന്റെ ലൈംഗീകത അങ്ങനെ അത്രയ്ക്കൊന്നും ഇല്ല, പുരുഷന്. വളച്ച്കെട്ടില്ലാതെ കാപട്യം ഏതുമില്ലാതെ തെളിച്ച് പറഞ്ഞാൽ.

പ്രകൃതിപരമായും ദൈവികമായും പറഞ്ഞാൽ, ലൈംഗീകതയെന്നാല്‍ (അത്സ്ത്രീയുടെതായാലും പുരുഷന്റെതായാലും) വിത്ത് വിതറാനും സ്വീകരിക്കാനും മാത്രം.

അതാകയാല്‍, അതിൽ അന്തര്‍ലീനമായ, ഒഴിവാക്കാനാവാത്ത, തോന്നലാണ് വിവിധമായത് തേടുക എന്നത്‌. വൈവിധ്യവും വ്യത്യാസവും അന്വേഷിക്കുക എന്നത്.

പുരുഷനും പുരുഷലൈംഗീകതയും അവിടെ വെറും ഉപകരണവും വിത്ത് വിതരണത്തിനുള്ള ന്യായവും മാത്രം.

അതിനാല്‍ തന്നെ വ്യത്യസ്തമായ താ ആണെങ്കിൽ അവന് കൂടുതൽ താല്‍പര്യം ജനിക്കുന്നു.,അഭിനയിക്കന്നില്ലേല്‍, സ്ത്രീക്കും

അതിനാല്‍ തന്നെ പുരുഷലൈംഗീകത വെറും ഉപരിതലത്തില്‍ മാത്രം.

ഉപരിതലത്തിലുള്ളത് മാത്രമായാല്‍ മാത്രമേ വിതരണം എത്രയും അധികം എളുപ്പത്തിൽ ഏറ്റവും കൂടുതൽ നടക്കുന്നത്

അതിനാല്‍ കുറെ ഉണ്ടാവും.

എണ്ണത്തിലും വണ്ണത്തിലും.

പക്ഷേ ആഴവും പരപ്പും ഇല്ലാത്തത്.

ഏറെയും വൃഥാവില്‍ ആവുന്നത്.

പൂത്തത് മുഴുവന്‍ കായ്ക്കാതെ.

കായ്ച്ചത് മുഴുവന്‍ മൂക്കാതേ.

മൂത്തത് മുഴുവന്‍ പഴുക്കാതേ.

പഴുത്തത് മുഴുവന്‍ വീണ്ടും വിത്താവാതെ

വിത്തായി വീണ്ടും മുളതേടാതെ, മുളനേടാതെ.

അങ്ങനെയാണ് പുരുഷ വികാരവും ലൈംഗീകതയും.

പുരുഷപ്രകൃതവും വികാരവും ഒരു ദിവസവും, ഒരു മാസവും, ഒരു വര്‍ഷവും എത്രയും വിതരണം ചെയ്യാൻ പറ്റുന്ന വിധത്തില്‍.

പുരുഷപ്രകൃതവും വികാരവും ഒരു സ്ത്രീയെ മാത്രം ലാക്കാക്കി അല്ലാത്തത്.

ഒരു സ്ത്രീക്ക് ഒരു മാസത്തിലും ഒരു വര്‍ഷത്തിലും ഒരേയൊരു പ്രാവശ്യം മാത്രമേ വിത്ത് എന്ന നിലയില്‍ വിത്ത് സ്വീകരിക്കാന്‍ സാധിക്കൂ.

ഒന്ന് സാധിക്കാന്‍ ഒരേറെ വികാരം സ്ത്രീക്ക്.

ഒരേറെ സാധിക്കാന്‍ ഒരേറെ വികാരവും വിത്തുകളും പുരുഷന്

*****

ദൈനംദിന വാസ്തവവുമായി തട്ടിച്ച് വാസ്തവത്തില്‍ നിന്ന് കൊണ്ട്പുരുഷന്റെ നിസ്സഹായാവസ്ഥ പറയുന്നു എന്ന് മാത്രം.

പ്രകൃതി പുരുഷനെ വെറും ഒരു ഉപകരണം മാത്രമാക്കിയ കഥ പറയുന്നു എന്ന് മാത്രം. അവളുടെ സംരക്ഷണച്ചുമതല ഏല്പിക്കുന്ന രീതി പറയുക മാത്രം

പുരുഷ ലൈംഗീകത എങ്ങിനെ എന്ന് എത്ര വിപുലീകരിച്ച്, വിശേഷിപ്പിച്ച് പറഞ്ഞാലും, പുരുഷ lന് അവസാനം ബോധ്യപ്പെടുന്ന സംഗതി ഇതാണ്. പുരുഷ ലൈംഗീകത ഉള്ളി പൊളിക്കാന്‍ പുറപ്പെടും പോലെ തന്നെയാണ് എന്ന്.

ഉള്ളിലുണ്ട്, ഉള്ളിലുണ്ട് എന്ന് ധരിച്ച്, ധരിച്ച് അവസാനം അവന്‍ ഉള്ളില്‍ ഒന്നുമില്ല എന്ന തിരിച്ചറിവോടെ ക്ഷീണിച്ച് തിരിച്ച് മടങ്ങും.

*****

അപ്പോൾ, പുരുഷൻ സ്ത്രീയെ പീഡിപ്പിക്കുന്ന വാർത്തകളോ

ശരിയാണ്‌.
പുരുഷവികാരം മുഴച്ചു നില്‍ക്കും.

പുരുഷവികാരം കല്ല് പോലെ.

കരുത്തുറ്റതാണ് എന്ന് തോന്നിപ്പിക്കുകയും ചെയ്യും.

Flexible അല്ലാത്ത പുരുഷ വികാരം, നിലക്ക് തന്നെ വേഗം വീണ് പൊട്ടുന്ന തും, ഏത് വെള്ളത്തിലും തകർന്ന് ലയിച്ച് ഇല്ലാതാവുന്നതും.

പുരുഷന് ഒരു നേരിയ കാരണം മതി. വ്യത്യസ്തമായത്. വ്യത്യസ്തമാകുക എന്നത്വിത്ത് വിതരണത്തിന് പ്രധാന ന്യായം

അങ്ങനെ, പുരുഷവികാരം പെട്ടെന്ന് നശിക്കുന്നതും ലയിക്കുന്നതും തകരുന്നതും, നശിക്കാനും തകരാനും വെമ്പുന്നത് തന്നെയാണ്.

അതാണ് പീഡനങ്ങളും മറ്റുമായി നമ്മൾ കേള്‍ക്കുന്ന വാർത്തകൾ.

നിലക്ക് പുരുഷവികാരം പെട്ടെന്ന് ചൂടാവും പെട്ടെന്ന് തണുക്കും.

വിത്ത് വിതരണം അത്രക്ക് കെട്ടിക്കുടുക്ക് ഇല്ലാത്തതും എളുപ്പവും ആക്കുന്ന പ്രകൃതിയുടെ രീതിയും കൂടിയാണത്‌.

പ്രകൃതിയിലും പ്രകൃതിക്കും ദൈവത്തിനും ജീവിതത്തിനും പീഢനം എന്നതൊന്നും ഇല്ല.

അവിടെ ജീവിതം തുടര്‍ത്താനും ഇരട്ടിപ്പിക്കാനും വേണ്ടത് സംഭവിപ്പിക്കുക മാത്രമേ ഉള്ളൂ.

പീഢനം എന്നതൊക്കെ നാം ഉണ്ടാക്കിയെടുത്ത സമൂഹവും വ്യവസ്ഥിതിയും നിയമവും നമുക്ക് വേണ്ടി നിശ്ചയിച്ചത് മാത്രം.

ഒന്നറിയുക.

പുരുഷലൈംഗീകത കുഞ്ഞിനെയും കെട്ടിയോളെയും ഏറ്റെടുക്കാന്‍ മാത്രം ആഴമുള്ളതല്ല. അതിനാല്‍ വിവാഹവും വ്യവസ്ഥയും വ്യവസ്ഥിതിയും.

അല്ലേല്‍ പുരുഷൻ ഓടിമറയുന്നവന്‍ മാത്രം.

എത്രയുമെത്രയും വീണ്ടും വീണ്ടും വിതരണം ചെയ്യുന്ന വിധം.

പ്രകൃതിപരമായ, അഥവാ 
ദൈവികമായ
പുരുഷലൈംഗീകത വിത്ത് വിതരണത്തിന്റെത് മാത്രം. വ്യത്യസ്തത നിര്‍ബന്ധമുള്ളത്

അതില്‍ ഒരു ഭാര്യ, ഒരു കുടുംബം എന്നതില്ല.

ഒരു സ്ത്രീയെ മാത്രം ഗർഭംധരിപ്പിക്കാന്‍ മാത്രമുള്ളത്രയല്ല പുരുഷലൈംഗീകതയും അതിന്റെ ശേഷിയും. പ്രകൃതിപരമായും ദൈവികമായും

എന്നാല്‍ സാമൂഹ്യമായ, സുരക്ഷിതത്വം ലക്ഷ്യമിട്ട് നാമുണ്ടാക്കിയ വ്യവസ്ഥിതി നിശ്ചയിച്ച പുരുഷലൈംഗീകതയില്‍ ഒരു ഭാര്യ എന്നതും ഒരു കുടുംബം എന്നതും ഉണ്ട്.


പുരുഷനെ സംബന്ധിച്ചേടത്തോളം തീർത്തും കൃത്രിമമായ, പ്രകൃതിവിരുദ്ധമായ നിയന്ത്രണത്തിലൂടെയും ഭീഷണിയിലൂടെയും പേടിയിലൂടെയും ഉണ്ടാവുന്നത് ഒരു ഭാര്യ, ഒരു കുടുംബം എന്നത്.

No comments: