Monday, September 16, 2019

ഫേസ്ബുക് സാക്ഷി. ഒരായിരം തെളിവുകൾ സഹിതം.

ഫേസ്ബുക്
സാക്ഷി.
ഒരായിരം
തെളിവുകൾ
സഹിതം.
ഫേസ്ബുക്കിലെ
ഒരായിരം
പുരുഷകേസരികള്‍
സാക്ഷി
ഒരായിരം
തെളിവുകൾ
സഹിതം.
യേശുവും
മുഹമ്മദും
സോക്രട്ടീസും
സ്നാപകയോഹന്നാനും
സുന്ദരികളായ
സ്ത്രീകളായി
ജനിച്ചിരുന്നാല്‍
മതിയായിരുന്നു. 
നാട്കടത്തപ്പെടുകയോ,
പീഡിപ്പിക്കപ്പെടുകയോ
ക്രൂശിക്കപ്പെടുകയോ
കൊല്ലപ്പെടുകയോ
ചെയ്യില്ലായിരുന്നു.
അധികാരം
കയ്യാളുന്നതും
കയ്യാളാത്തതുമായ
ആബാലവൃദ്ധം
പുരുഷജനങ്ങളും
പിന്തുണ
നല്‍കിയേനെ. 
അപകടകരമായ
സത്യങ്ങൾ,
അപകടകരമായിത്തന്നെ,
ഭൂമികുലുക്കുന്നതായിത്തന്നെ
പറഞ്ഞിരുന്നുവെങ്കിലും
അവര്‍ക്ക് മേല്‍
അവർ പോലും
അര്‍ഹിക്കാത്ത
പിന്തുണ
മഴയായ്
പെയ്തേനെ.
പിന്തുണ കൂടി
ശ്വാസംമുട്ടി
അകാലമൃത്യു വരിച്ചു
കളംവിട്ടുപോയെങ്കിലോ
എന്നതേ
ബാക്കിയായി
പേടിക്കാനുണ്ടാവൂ.
*****
ഇപ്പോൾ
കുരുവിക്കും
അതറിയാം.
കാലത്തിലൂടെ
കടന്നുവന്ന
കാലത്തിനു
സാക്ഷിയായ
കുരുവിയും
അതേറ്റ്പറയുന്നു.
കിണര്‍ പോലെ
ആഴ്ന്നു നിൽക്കുന്ന
സ്ത്രീയായി ജനിക്കണം.
എഴുതുമ്പോള്‍
ഒരു സ്ത്രീയായും
എഴുതണം.
ഒരേറെ
ഇഷ്ടങ്ങൾ
കിട്ടാന്‍.
പുരുഷനായ
മഴയുടെ
ഇഷ്ടങ്ങൾ
മഴയായ്
പെയ്തിറങ്ങാന്‍.
പുരുഷൻ
പെയ്യും,
പെയ്തിറങ്ങും,
ഉറപ്പ്.
പുരുഷൻ
ഇഷ്ടം
ഇഷ്ടമായിത്തന്നെ
അറിയിക്കും.
അവന്നവൾ
സ്വന്തമാകാത്തിടത്തോളം.
കുരുവി
ഉറപ്പിച്ച്
പറയുന്നൂ. 
പുരുഷനായി
ജനിച്ചാലത്
കിട്ടില്ല.
കിണര്‍ പോലെ
ഉള്ളിലേക്ക് മാത്രം
വലിഞ്ഞിരിക്കുന്ന
സ്ത്രീ
ഒരിക്കലും
പെയ്തു വീഴില്ല. 
ഇഷ്ടമാണേലും
ഇഷ്ടമാണെന്ന്
ഒരു സ്ത്രീയും
തെളിച്ച് പറയില്ല.
ഏറിയാല്‍
ഉള്ളില്‍
ഒരേറെ വെള്ളം
ഒളിപ്പിച്ചു വെക്കുമെന്നല്ലാതെ.
ഒരിക്കലും
ദാഹം മാറ്റാത്ത
വെള്ളം. 
ഒരിക്കലും
ചായയില്‍
മധുരം ചേര്‍ക്കാത്ത.
ചാക്കിലെ പഞ്ചസാര.
എപ്പൊഴും
ചിത്രത്തിലെ
മുന്തിരി
മാത്രമായ്. 
വായിൽ
പുളി
തരാതെ. 
എന്നാൽ
പുരുഷനോ? 
ഇല്ലേലും
ഉണ്ടേലും,
സ്ത്രീയോട്
ഉണ്ടെന്ന്‌
തെളിച്ച് പറയും.
ചായയിലെ
പഞ്ചസാര
തന്നെയാവും.
കൈയിലെ
മുന്തിരിയും. 
ഞാനൊരു സ്ത്രീയാണേല്‍,
സുന്ദരി കൂടിയാണേല്‍,
പിന്നെ പറയേണ്ട. 
ഒരു നൂറായിരം
പുരുഷൻമാരുണ്ടാവും
ഇഷ്ടപ്പെടാന്‍.
ഇഷ്ടമാണെന്നറിയിക്കാന്‍.
ഒളിയും മറയും
ഇല്ലാതെ.

No comments: