മുസ്ലിംകളോട്: നിങൾ എല്ലാ പക്ഷവും കേൾക്കേണ്ടതുണ്ട്.
LTTയുടെയും ഉക്രൈൻ്റെയും കാര്യത്തിൽ തോന്നാത്ത ഐക്യദാർഢ്യവും എതിർപ്പും ഫലസ്തീൻ്റെ കാര്യത്തിൽ മാത്രം തോന്നുന്നതും വരുന്നതും മാനുഷികതക്ക് മുകളിൽ മതവും സാമുദായികതയും വരുന്നത് കൊണ്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് എതിർക്കപ്പെടണം, തിരിച്ചറിയപ്പെടണം. നീതിയും സത്യവും കൈവിടാതെ.
*******
നമുക്കെതിരെയുള്ളത് കേൾക്കരുത്, വിതരണം ചെയ്യരുത് എന്നത് കൂടിയാണ് ഫാസിസം, തീവ്രവാദം.
നമ്മുടെ ഇടങ്ങളിൽ നമ്മൾ യഥാർഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാവും എന്ന് കൂടി അത് പറഞ്ഞുതരും.
ആര് നിശ്ചയിക്കും മറ്റേയാൾ തൊള്ളയിൽ തോന്നിയത് പറയുന്നു, നിങൾ തെളിവും ന്യായവും ഉളളത് വിവേകപൂർവ്വം പറയുന്നു എന്ന്.
ആര് ആരെ ഏല്പിച്ചു ശരി നിശ്ചയിക്കുന്ന അളവുകോൽ?
ശരി വസ്തുതാ പര വുന് വസ്തുനിഷ്ഠ വും ആയിരിക്കണം. അല്ലാത്ത ശരികൾ ഒരു നൂറായിരങ്ങൾ ആണ്.
അങ്ങനെ വ്യത്യസ്ത അഭിപ്രായമായ ഓരോന്നും ഓരോരുത്തരുടെയും അഭിപ്രായമല്ലേ, അഭിപ്രായങ്ങൾ ആപേക്ഷികമല്ലേ?
വിശ്വാസമല്ലേ മുസ്ലിം മുസ്ലിമാകാനും ജൂതൻ ജൂതനാകാനും ന്യായം, കാരണം?
എങ്കിൽ ബൈബിളും ഖുർആനും അനുസരിച്ച് ജൂതൻമാർ എവിടെയായിരുന്നു?
അവരുടെ നേതാക്കളും പുണ്യപുരുഷന്മാരും എവിടെയായിരുന്നു?
അവരുടെ പുണ്യസ്ഥലം എവിടെയാണ്?
ജൂതൻ എന്നത് ജൂതമതവിശ്വാസികൾ ആണ്.
അതിൽ വംശീയത ഇല്ല.
എവിടെ നിന്ന് വരുന്ന വരായലും ജൂതൻ ജൂതൻ തന്നെ.
മുസ്‌ലിംകൾക്ക് മക്കയും മദീനയും പോലെ തന്നെയല്ലേ അവർക്ക് ജറുസലേം?
ചുരുങ്ങിയത് നമ്മൾ നമുക്കനുകൂലമായി ന്യൂനപക്ഷ സംരക്ഷണം പറയുന്നില്ലേ?
വെറും ഒരുകോടി മാത്രം വരുന്ന ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷമല്ലെ ജൂതൻമാർ?
അന്താരാഷ്ട്രസമൂഹം തീരുമാനിച്ച് കൊടുത്തതല്ലേ ആ സ്ഥലം അവർക്ക്?
അങ്ങനെയല്ലേ ഇസ്രയേൽ അവിടെ ഉണ്ടാവുന്നത്?
അന്താരാഷ്ട്ര സമൂഹം തീരുമാനിച്ച് കൊടുത്തത് അംഗീകരിക്കാതെ, അന്താരാഷ്ട്ര സമൂഹത്തെ ശക്തിയുക്തം നേരിടാതെ, അവിടെ വന്നവരെ ആക്രമിച്ച് നടന്നത് കൊണ്ടല്ലേ ബാക്കിയുള്ള സ്ഥലങ്ങൾ ഘട്ടം ഘട്ടമായി മുഴുവൻ നഷ്ടപ്പെട്ടതും, അവർ പിടിച്ചെടുത്തതും അവർക്ക് കീഴിൽ ആയതും?
ഇപ്പോൾ നടക്കുന്നതും അതല്ലേ?
പോരാത്തതിന് തീർത്തും സുഖലോലുപരും ആർഭാട പ്രിയരും അഹങ്കാരികളും ആയിരുന്ന ഫലസ്തീനികളിൽ വലിയൊരു വിഭാഗം (മുൻപ് അവരുണ്ടായുരുന്ന സ്ഥലങ്ങളിലും അവരുടെ കൂടെയും കീഴിലും ഗൾഫിൽ ജീവിച്ചവർക്ക് അറിയാം) നല്ല വില കിട്ടിയപ്പോൾ വിറ്റ് അമേരിക്കയിലും മറ്റും പോയപ്പോൾ ജൂതർക്ക് വാങ്ങിക്കൂട്ടിയ കുറേ ഭൂമികളും.
അല്ലാതെ വെറുതെ ഇവിടെയൊക്കെ നടക്കുന്നത് പോലെ എവിടെ നിന്നോ ആരും കാണാതെ വന്ന് കുടിയേറിയതല്ലല്ലോ അവരവിടെ?
എല്ലാവരും കാൺകെ മാത്രം നടന്നത് എല്ലാം.
1948ന് ശേഷം.
നമ്മൾ മുസ്‌ലിംകൾ കുറച്ച്കൂടി വിവേകം കാണിച്ച് ആദ്യം മുതലെ സഹിഷ്ണുത കാട്ടിയിരുന്നുവെങ്കിലോ? ഉൾക്കൊണ്ടിരുന്നുവെങ്കിലോ?
അങ്ങനെയൊക്കെ തീരുമാനിച്ച് സംഭവിച്ച സ്ഥിതിക്ക് ജൂതന്മാരെ സഹിഷ്ണുതയോടെ അവിടെ ഉൾക്കൊണ്ടാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.
ഇതുവരെ നടന്നതും ഇപ്പോൾ നടക്കുന്നതും നടക്കില്ലായിരുന്നു.
കണ്ട് പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും.
അതാണ് ഇന്ത്യയിലും എല്ലായിടത്തും മുസ്‌ലിംകൾക്ക് പറ്റുന്ന അമളി..
എല്ലാം ഒരിടത്ത് ഒരു കാലത്ത് അവസാനിപ്പിച്ചത് കൊണ്ടുള്ള അമളി.
*******
ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം.
പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യ ആയുധവും അജണ്ടയും ആയിരിക്കെ.
ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക.
പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.
ഇന്ത്യയെ നിങൾ ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ?
ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?
എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ?
ലോക രാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ?
എങ്കിൽ നിങൾ ഇപ്പോ ഉൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു.
പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?
********
ഇസ്രയേൽ പലസ്തീൻ:
ഒരു നിലപാടും ഇല്ലതെ ഒരു രാജ്യം.
അഥവാ ഉണ്ടായിരുന്ന നിലപാട് സ്വന്തം പൗരന്മാരോട് തന്നെയുള്ള വെറുപ്പ് കാരണം ഇല്ലാതാക്കിയ രാജ്യം.
അല്ലെങ്കിലും ആ ഒരു രാജ്യത്തിൻ്റെ നിലപാടിനെ അന്താരാഷ്ട്ര തലത്തിൽ ആരും മാനിക്കുന്നില്ല.
സ്വന്തം പൗരൻമാരായ ഒരു വിഭാഗത്തോടുള്ള വിരോധം കൊണ്ട് മാത്രം വിദേശനയം ഇസ്രയേലിന് അനുകൂലമാക്കുന്ന രാജ്യം.
വെറുപ്പ് നടത്തുന്ന ആ രാജ്യത്തിൻ്റെ ഭരണകൂട വിരോധാഭാസം ആരെയും ആശ്ചര്യപ്പെടുത്തുന്നു.
വെറുപ്പിൻ്റെ കടുപ്പം എവിടെ വരെയെന്നോർത്ത്.
സ്വന്തം പൗരന്മാരായ ഒരു വിഭാഗത്തോടുള്ള വെറുപ്പ് മാത്രമല്ലാത്ത ഒരു നിലപാടും വിദേശനയവും ഇല്ലാത്ത ഒരു രാജ്യം എന്ന് വരുന്നു.
No comments:
Post a Comment