അവനവനെ അറിയലും, അങ്ങനെ അവനവനെ അറിയാൻ കഴിയില്ലെന്ന് വരെ അറിയുന്ന അത്തരം അറിവില്ലായ്മയും നിസ്സഹായതയും തോട്ടറിയലുമാണ് അറിവിൻ്റെ തുടക്കം.
അത് പറഞ്ഞറിയിക്കുമ്പോഴും ചിലർ മുഖംതിരിഞ്ഞ് അഹങ്കരിച്ചു നിൽക്കുന്നു. അതിൻ്റെ ധിക്കാരവും കാണിക്കുന്നു.
വെറുതേയല്ല തീവ്രവാദവും അസഹിഷ്ണുതയും ഇത്തരക്കാരിൽ വേഗം വളരുന്നത്.
വെറുതെയല്ല മത രാഷ്ടീയ മതനേതൃത്വം തങ്ങളുടെ വിഷപ്പാമ്പുകളെ ഇവരിൽ വളർത്തുന്നത്,
വെറുതെയല്ല മത രാഷ്ട്രീയ നേതൃത്വം ഇത്തരക്കാരിൽ സുഖവും കൃഷിയിടവും കണ്ടെത്തുന്നത്.
പാത്രമറിഞ്ഞ് വിളമ്പാത്ത അബദ്ധം നമ്മളിലുമുണ്ട്.
പഴയകാല ഗുരുക്കന്മാർ വെറുതെയല്ല പലതും പലർക്കും പറഞ്ഞു കൊടുക്കാതിരുന്നത്. അർഹത യില്ലാത്ത് വരാണെന്ന് എറിഞ്ഞു കൊണ്ട് തന്നെയാവണം. മാവ് നന്നായാൽ മാത്രം പോരാ. കല്ല് ചൂടാവുകയും ചെയ്യണം.
ശൂദ്രന് വേദം മനസ്സിലാവില്ല എന്നത് കൊണ്ടും അവൻ അത് തെറ്റായി മനസ്സിലാക്കി ദുരുപയോഗം ചെയ്യുമെന്ന് മനസ്സിലാക്കിയും ആവണം അവൻ അത് കേട്ടാൽ ഇയ്യമുരുക്കി ഒഴിക്കണം എന്ന് പറഞ്ഞതും.
ശൂദ്രൻ എന്നത് അവിടെ ജന്മം കൊണ്ടല്ലെന്നും അറിയായ്കയും അറിയാൻ സാധിക്കായ്‌കയും മനസ്സിലാക്കാൻ സാധിക്കാത്തവരും എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
ക്ഷമിക്കുക...
ഈയുള്ളവന് സൂചന നൽകാൻ മാത്രമേ സാധിക്കൂ...
********
എല്ലാ വിഷയവും നന്നായി മനസ്സിലാക്കി, എല്ലാം അറിഞ്ഞുകഴിഞ്ഞു എന്ന് ആർക്കും എപ്പോഴും പറയാൻ കഴിയും.
അങ്ങനെ പറഞ്ഞുകൊണ്ട് വാതിലടക്കുന്നതാണ് സാധാരണമനുഷ്യരുടെയും യാഥാസ്ഥിതിക മതവിശ്വാസികളുടെയും പ്രശ്നം
ഒന്നും അറിഞ്ഞിട്ടില്ല, ഒന്നും അറിയില്ല എന്ന് അറിഞ്ഞു തുടങ്ങലാണ് അറിവിൻ്റെ തുടക്കം, വിവേകം, പക്വത.
എല്ലാം അറിഞ്ഞു, അറിയാം എന്ന് അവനവൻ തന്നെ കരുതുന്നത് അല്പത്തം, അപക്വത, വിഡ്ഢിത്തം, അതുണ്ടാക്കുന്ന അഹങ്കാരം.
ഓരോരുത്തരും ഒന്ന് ആത്മപരിശോധനക്ക് വിധേയമായാൽ താങ്കൾക്ക് തന്നെ നല്ലത്.
No comments:
Post a Comment