നിരാകരിക്കാതിരിക്കാനും സ്വീകരിക്കാനും പറയുന്നതല്ല.
അത്തരം ഗ്രന്ഥത്തിൽ നിന്ന് ചിലത് മാത്രം ഉദ്ധരിച്ചുപറയുന്നത് കൊണ്ട് മാത്രം ബാക്കിയുള്ള വിശദീകരണം തരുന്നതാണ്.
വിശ്വസിച്ചാലും ഇല്ലെങ്കിലും ഉളളത് ഉളളത് പോലെ, അതാത് ആൾക്കാർ എങ്ങിനെ പറയുന്നുവോ അങ്ങനെ തന്നെ പരമാവധി നിഷ്പക്ഷമായി നിന്ന് വസ്തുതാപരമായ സത്യത്തോട് ചേർന്ന് നിന്ന് പറയണമല്ലോ.
******
ഖുറാനിൽ പൊതുവേ പറഞ്ഞത് വിശ്വാസപരമായ കാര്യങ്ങൾ മാത്രം.
ഇടക്ക് ജൂതന്മാരെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കൾ ആക്കരുത് എന്ന് പറഞ്ഞു.
അവർ പരസ്പരം സുഹൃത്തുക്കൾ ആകുമെന്നും (ഏറെക്കുറെ ഇപ്പോൾ തെളിഞ്ഞുവരുന്നത്) പറഞ്ഞു.
ബാക്കിയുള്ളത് ഹദീസുകൾ.
അവ ഭൂരിപക്ഷവും പിന്നീട് എങ്ങിനെയൊക്കെയോ ഉണ്ടായവയാണ്.
*******
മുഹമ്മദ് നബി ജീവിച്ച കാലത്തും പ്രദേശത്തും പശ്ചാത്തലത്തിലും കാര്യമായും ഉണ്ടായിരുന്നവരെ, (കാര്യമായും ജൂത, ക്രൈസ്തവ, ബഹുദൈവ വിശ്വാസികളെ) അഭിസംബോധന ചെയ്തും അവരെ കൈകാര്യം ചെയ്യാനുള്ള വഴികൾ പറഞ്ഞും അവരോട് വിശ്വാസകാര്യങ്ങളിലുള്ള എതിർപ്പുകൾ എന്തൊക്കെയാണെന്ന് പറഞ്ഞും തന്നെയാണ് ഖുർആൻ ഉളളത്.
അങ്ങനെയുള്ള ചിലതാണ് പലരും ഉദ്ധരിച്ചത്.
അറിയാമല്ലോ, ക്രിസ്ത്യാനികളെയും ജൂതൻമാരെയും മുൻമുറക്കാരായും വേദക്കാരായും തന്നെയാണ് ഖുർആൻ കൈകാര്യം ചെയ്തത്.
പക്ഷേ ജൂതൻമാരും ക്രിസ്ത്യാനികളും അവർക്ക് യഥാർഥത്തിൽ കിട്ടയ സത്യസന്ദേശത്തിൽ നിന്നും വഴിപിഴച്ചവാരായി മാറി എന്ന വാദം ഉയർത്തിക്കൊണ്ട്, അതിനെ തിരുത്താൻ വേണ്ടി മുഹമ്മദ് നബി വന്നു എന്ന നിലക്ക് ഖുർആൻ കാര്യങ്ങളെ അവതരിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ മുസ്‌ലിംകൾക്ക് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ഭക്ഷണം (പന്നി പോലുള്ള നിഷിദ്ധമായതൊഴികെ) കഴിക്കാം, അവരിലെ പെൺകുട്ടികളെ (മാത്രം) കല്യാണം കഴിക്കാം എന്നൊക്കെയുള്ള വിശ്വാസപരമായി താദാത്മ്യപ്പെടുന്ന ഇളവുകളും മുസ്‌ലിംകൾക്കുണ്ട്.
ക്രിസ്ത്യാനികളും ജൂതന്മാരും പുണ്യപുരുഷൻമാരായി കണക്കാക്കുന്ന എല്ലാവരെയും ഖുർആനും ഇസ്ലാമും മുസ്ലിംകളും പുന്യപുരുഷൻമാരായും പ്രവാചകൻമാരായും തന്നെ കാണുന്നു.
മറിയം, ജോസഫ്, എബ്രഹാം എന്നിവരുടെ പേരിൽ ഖുറാനിൽ അധ്യായങ്ങൾ തന്നെ ഉണ്ട്.
നോഹയും സോളമനും ദാവീദും യാഖോബും മോസാസും ലോത്തും ഇയ്യോബും ഇഷാഖും എല്ലാം മുസ്‌ലിംകൾക്ക് പ്രവാചകൻമാരാണ്. ഖുർആനിൽ സവിസ്തരം കൈകാര്യം ചെയ്യപ്പെട്ടവരുമാണ്.
യേശുവിന് ക്രിസ്ത്യാനികൾ ഉണ്ടെന്ന് പറയുന്ന എല്ലാ കഴിവുകളും പ്രത്യേകതകളും സിദ്ധികളും അപ്പടി തന്നെ ഖുറാൻ അംഗീകരിക്കുന്നുമുണ്ട്.
ദൈവത്തിൻ്റെ വചനം, ജനിച്ച ഉടനെ തൊട്ടിലിൽ വെച്ച് സംസാരിക്കുകയും സത്യപ്രഘോഷണം നടത്തുകയും ചെയ്ത കാരൃം വരെ.
ദൈവത്തിൻ്റെ മകനെന്ന വാദം ഒഴികെ.
ഖുർആനും ഇസ്ലാമും തീരേ നിഷേധിച്ച് നിന്നതും നിഷിദ്ധമാക്കിയതും ബഹുദൈവവിശ്വാസികൾ എന്ന് ഖുറാൻ കരുതുന്നവരെ മാത്രമാണ് (ക്രിസ്ത്യാനികളും ജൂതൻമാരും അല്ലാത്തവരെ).
ഖുർആൻ മുഴുവൻ വായിക്കുമ്പോൾ മനസ്സിലാവും.
എവിടെ നിന്നെങ്കിലും ഏതെങ്കിലും ഭാഗം മാത്രം എടുത്താൽ മനസ്സിലാവില്ല.
അതുകൊണ്ട് തന്നെ ഈ വിഷയം വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്.
No comments:
Post a Comment