Thursday, November 2, 2023

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ രാഷ്ട്രീയം മാത്രമാണ്.

ഇന്ത്യയുടെ ഫലസ്തീൻ കാര്യത്തിലെ മാറിവരുന്ന നിലപാട് ഈ നാട് ഭരിക്കുന്ന പാർട്ടി അങ്ങുനിന്നിങ്ങോളം, അധികാരം നേടാനും അധികാരം തുടർത്താനും നടത്തുന്ന വെറുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണോ എന്നത് ആർക്കും ഉണ്ടാവേണ്ട ന്യായമായ സംശയം. 

അനിൽ ആൻ്റണിയും രാജീവ് ചന്ദ്രശേഖറും ഈ അടുത്ത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് നടത്തിയ കളവ് മാത്രമായ പ്രചാരണം വരെ അതിൽ ചിലത്.

ഹിമാലയം പോലെയാക്കി പെരുപ്പിച്ച് പറഞ്ഞ കെട്ടുകഥ മാത്രമായ കേരള സ്റ്റോറി പ്രധാനമന്ത്രി വരെ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ, ആ സിനിമക്കും അതുപോലുള്ളതിനും നികുതി ഇളവ് നൽകുമ്പോൾ. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് ഇന്ത്യയിലെ ഏകദേശം ഇരുപത് ശതമാത്തോളം വരുന്ന മുസ്ലിംകളിൽ നിന്ന് ഒരു എംഎൽഎയോ എംപിയോ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഇല്ലെന്ന് വരുമ്പോൾ. 

എന്നിട്ടും ഒരു ആനുപാതിക സംവരണവും കിട്ടാത്ത ഒരു വിഭാഗമായ മുസ്‌ലിംകൾ എല്ലാം അടിച്ചുകൊണ്ടുപോകുന്നു എന്നത് പോലുളള പെരുംകളവ് കെട്ടിപ്പൊക്കി അതുകൊണ്ട് കിട്ടുന്ന വെറുപ്പ് വിറ്റ് അധികാരം വാങ്ങുന്നത് ശീലമാക്കിയ പാർട്ടി lയുടെ ഇസ്രായേൽ നിലപാടും സംശയത്തോടെ തന്നെ നോക്കേണ്ടി വരില്ലേ?

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി അധികാരം നേടുന്ന, അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയം.

No comments: