Thursday, November 2, 2023

ഫലസ്തീൻ ഇസ്രയേൽ : കളവും സത്യവും ഇടകലർത്തുന്നതാണ് പ്രശ്നം.

ഫലസ്തീൻ ഇസ്രയേൽ സംഘർഷം:.

ആരുടെയും ശരിയും തെറ്റും പറയുന്നില്ല. നിചസ്ഥിതി അറിയാതെ.

പക്ഷേ കളവും സത്യവും ഇടകലരുന്നതാണ് പ്രശ്നം. 

ദുർബലനായ എതിരാളിയെ കുറിച്ച് അക്രമിയായ ശക്തന് എന്തും പറഞ്ഞ് പ്രചരിപ്പിക്കാൻ സാധിക്കും എന്നിടത്താണ് പ്രശ്നം. ആട് പട്ടിയാവും എന്നിടത്ത്.

തന്ത്രപൂർവ്വം നിക്ഷിപ്ത താൽപര്യങ്ങൾ വെച്ച് കളവും സത്യവും ഇടകലർത്തുന്നതാണ് പ്രശ്നം.

എന്നിട്ട് അതേ തന്ത്രം ഉപയോഗിച്ച് കളവിന് മുൻതൂക്കം നൽകുന്നതും കിട്ടുന്നതും.

ഹമാസ് പിടിച്ചു കൊണ്ടുപോയി തിരിച്ചുവന്നവർ അവരുടെ പെരുമാറ്റത്തെ കുറിച്ച് വാനോളം പുകഴ്ത്തിപ്പറഞ്ഞ നല്ല കാര്യങ്ങൾ ആരും പ്രചരിപ്പിക്കുന്നുമില്ല.

അവിടെയാണ് ഏകപക്ഷീയമായ അജണ്ട നടക്കുന്നത്.

ഹമാസിൻ്റെ വിശ്വാസപരമായ തീവ്രത നമുക്ക് എതിർക്കാം. എന്നുവെച്ച് അവർ ചെയ്യാത്തത് അവരുടെ തലയിൽ കെട്ടിവെക്കാൻ പാടില്ല. 

തീവ്രവാദി ഭീകരവാദി ആയിക്കൊള്ളണം എന്നത് നിർബന്ധമല്ല. 

തീവ്രവാദം വാദത്തിലെയും വിശ്വാസത്തിലേയും തീവ്രതമാത്രമാണ്. 

തങ്ങൾ മാത്രം ശരി,  തങ്ങളുടെതല്ലാത്തതെല്ലാം തെറ്റ് എന്ന് കരുതുന്ന തീവ്രവാദം. 

എല്ലാവരിലും കുറഞ്ഞും കൂടിയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു എതെങ്കിലും അർഥത്തിൽ ഈ തീവ്രവാദം.

ഭീകരവാദി മാത്രമാണ് ഭീകരവാദി. 

ഭീകരവാദം എല്ലാ നാടുകളിലും വേണ്ടത്രയുണ്ട്. ഭരണകൂട പിന്തുണയോടെ വരെയുണ്ട് ഭീകരവാദം. ഇന്ത്യയിലടക്കം.

******

ഹമാസ് ബലാൽസംഗം ചെയ്തു, കഴുത്തറുത്ത് കൊന്നു, ശവം വലിച്ചിഴച്ച് നടന്നു, ശവത്തിന് ചുറ്റും നൃത്തം ചെയ്തു എന്നതും മറ്റുമൊക്കെ വെറും തെറ്റായ, കളവ് മാത്രമായ, fake വാർത്തകൾ. 

ഒരു വിശ്വാസിസമൂഹത്തിന് ബലാത്സംഗം എങ്ങിനെ പറ്റും? 

അതും നൃത്തവും സംഗീതവും നിഷിദ്ധം എന്ന് കരുതുന്ന ഒരു വിശ്വാസി വിഭാഗത്തിൻ്റെ പേരിൽ നട്ടാൽ കുരുക്കാത്ത ഇത്തരം കഥകൾ ഉണ്ടാക്കി പ്രചരിക്കുന്നു. 

എന്തുകൊണ്ട്?

ശത്രുക്കൾ ശക്തരാണ്. അവർക്ക് ലോകത്തെയാകമാനം ചലിപ്പിക്കാനുള്ള ശക്തിയുണ്ട്. 

ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന വാർത്താമാധ്യമങ്ങൾ അവരുടേതായി തന്നെ സ്വന്തമായുണ്ട്. 

വാർത്താമാധ്യമങ്ങൾ വിലക്ക് വാങ്ങിയ ഭരണകൂടങ്ങൾ എങ്ങിനെ കാര്യങ്ങൾ ചെയ്യും, നിന്യന്ത്രിക്കും എന്ന് ഇവിടെ ഇന്നത്തെ ഇന്ത്യയിൽ നിന്ന് പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മാത്രം. റിപബ്ലിക്, ടൈംസ് നോ പോലുള്ള TV ചാനലുകൾ കാണുമ്പോൾ.

ഹമാസിന് അവരുടെ കാര്യങ്ങൾ ഉളളത് ഉളളത് പോലെ പറയാൻ പോലും സ്വന്തമായി വാർത്താമാധ്യമങ്ങൾ ഇല്ല. 

അവർക്ക് ഒരു കരുത്തുമില്ല. 

അവർ അശക്തരാണ് എന്നത് നമ്മൾ അറിയാതെ പോകും. 

നമ്മൾ ആടിനെ പാട്ടിയായി കാണും. 

ആടിനെ പട്ടിയാക്കി കാണിക്കുന്നവരെ വിശ്വസിക്കും.

കഴുത്തറുത്ത് കൊന്നത് വേറെ എവിടെയോ എപ്പോഴോ ഉളളത്. അത് തന്നെ ഇവിടെയും ഹമാസ് ചെയ്തു എന്നത് പോലെ വെറുതേ എടുത്തുപറയുന്നു. 

തിരുത്താൻ ആരുമില്ല. തിരുത്തിന് പ്രചാരണം കിട്ടുന്നില്ല 

ഗാസയിലെ ജനങ്ങൾ അവരുടെ കൂടെയായത് കൊണ്ട് ജനങ്ങൾ അവർക്ക് human sheild ആവുന്നു എന്നത് ശരിയാണ്. അതുകൊണ്ട് ഇസ്രായേൽ ആക്രമണത്തിൽ നിഷ്കളങ്കരായ ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നു. കാരണം ഹമാസ് എന്നത് ഗാസയിലെ ജനങ്ങൾ മുഴുവൻ ഉൾകൊള്ളുന്ന ജനകീയതയാണ്.

ബാക്കിയുള്ളത് ശരിയായാലും തെറ്റായാലും ഒന്നും പറയുന്നില്ല. കാരണം ഈയുള്ളവൻ ആരുടെയും വക്താവല്ലാത്തത് കൊണ്ടും ആരെയും ന്യായീകരിക്കുക ബാധ്യത അല്ലാത്തത് കൊണ്ട്.

*******

എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗം ചെയ്യുന്നതിൽ കുറേ തെറ്റുകൾ ഉണ്ട്, ഉണ്ടാവും.

ഒന്നും നഷ്ടപ്പെടാത്ത, നഷ്ടപ്പെടാൻ ഇല്ലാത്ത നമ്മൾ അത് മാത്രം കാണും. 

കാരണം ശക്തന് മറച്ചുപിടിക്കാനും ഇരയെ അക്രമിയായി കാണിക്കാനും തന്ത്രങ്ങൾ മെനയാൻ സാധിക്കും.

ദുർബലനെ സംബന്ധിച്ചിടത്തോളം രക്ഷപ്പെടാനുള്ള അവസാനത്തെ ചെയ്തി അവർക്ക് പരിമിതമായ സൗകര്യങ്ങൾ വെച്ച്, സാധിക്കുന്നത് വെച്ച് മാത്രം ചെയ്യുക. 

അവർക്കെതിരെ അണിനിരക്കുന്നത് അമേരിക്കയും ബ്രിട്ടനും സർവ്വശക്തിയും ആണെന്ന് നാം ഓർക്കണം. 

നീതി നിഷേധിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട ദുർബലരായ ജനതയുടെ പ്രതികരണത്തിന് കുറ്റം കാണുകയും അവരോട് അക്രമം ചെയ്യുന്ന അക്രമികളുടെ കുറ്റം കാണാതിരിക്കുകയും ചെയ്യുന്നതും പാടില്ലല്ലോ? 

അക്രമികൾക്കും ആക്രമിക്കപ്പെടുന്നവർക്കും ഇടയിൽ നിഷ്പക്ഷത എന്ന് പറയുന്നത് അക്രമികളോട് ചേർന്നുനിൽക്കുന്നതിന് തുല്യമാണ്. 

ഇവിടെ ഏറ്റവും ദുർബലർ ആരാണെന്ന് മാത്രം ചിന്തിച്ചും നിലപാട് എടുക്കേണ്ടതുണ്ട്. 

അവരുടെ തെറ്റായ ചെയ്തികളെ തെറ്റാണെന്ന് സൂചിപ്പിച്ചു കൊണ്ട് തന്നെ.

*******

ജൂതന്മാരെ കെട്ടുകെട്ടിച്ചതല്ല. പ്രത്യേകിച്ചും ഇപ്പറഞ്ഞ മുസ്‌ലിംകളോ ഹമാസോ കെട്ടുകെട്ടിച്ചതല്ല. ചരിത്രം നോക്കിയാൽ അത് മനസ്സിലാവും. 

ഏറിയാൽ ജൂതന്മാരെ കയറ്റിവിട്ടതും കൊന്നുതീർത്തതും കെട്ടുകെട്ടിച്ചതും കൃസ്ത്യാനിൾ മാത്രം. 

മുസ്ലിംകളുമായി ജൂതൻമാർക്ക് ഇക്കാണുന്ന പ്രശ്നം ഈയടുത്ത്, 1948ന് ശേഷം ജൂതൻ മാരെ അവിടെ അന്താരാഷ്ട്ര സമൂഹം ഫലസ്തീനികളുടെ അനുവാദമില്ലാതെ കുടിയുരുത്തിയതിന് ശേഷം.

അതേസമയം ജൂതന്മാർക്കും കൃസ്ത്യാനികൾക്കും ഇടയിൽ തീർത്താൽ തീരാത്ത കുടിപ്പകയുണ്ട്. 

യേശുക്രിസ്തു ജൂതവിശ്വാസത്തെ ചോദ്യം ചെയ്ത് തിരുത്താൻ ശ്രമിച്ചത് കൊണ്ടും..., 

യേശുവിനെ ജൂതന്മാർ പീഡിപ്പിച്ച്, അപമാനിച്ച്, പരിഹസിച്ച് കൊന്നതിൻെറ പേരിലും...., 

യേശുവിനെ വേശ്യാപുത്രൻ എന്നും മറിയത്തെ വേശ്യയെന്നും വിളിച്ചതിൻ്റെ പേരിലും..... 

ജൂതന്മാർക്കും കൃസ്ത്യാനികൾക്കും ഇടയിൽ തീർത്താൽ തീരാത്ത കുടിപ്പകയുണ്ട്. 

പിന്നെ ഫലസ്തീനിൽ മുൻപുണ്ടായിരുന്ന, ക്രിസ്ത്യാനികൾ ലോകത്താകെ എന്ന പോലെ ജൂതന്മാരെ കയറ്റിവിട്ടതിനും കൊന്നുതീർത്തതിനും കെട്ടുകെട്ടിച്ചതിനും ശേഷവും ബാക്കിയുണ്ടാകുമായിരുന്ന ജൂതന്മാർ എവിടെ പോയി?

അവർ സ്വയം മതം മാറിയത്. മുസ്‌ലിംകളായി ഫലസ്തീനിലെ ഇപ്പോഴത്തെയും അപ്പോഴത്തെയും ഫലസ്തീനികൾ ആയി. ബാക്കിയുള്ള ഇടങ്ങളിലും ഫലസ്തീനിലും എന്നിട്ടും ബാക്കിയുണ്ടായിരുന്ന ജൂതന്മാർ അവിടവിടെ തന്നെ ജൂതന്മാരായിത്തന്നെ അതാത് നാട്ടുകാരായിത്തന്നെ ജീവിക്കുകയും ചെയ്തു. 

അക്കോലത്തിൽ പറഞാൽ ഇപ്പോൾ ഫലസ്തീനിലെ ജനതയായ പലസ്തീനികൾ പുറമേ നിന്ന് വന്നവരല്ല. യഥാർത്ഥ ജൂതൻമാർ മതം മാറി ആയവർ. 

ഇപ്പോഴത്തെ ജൂതൻമാർ  മാത്രം പുറമേ നിന്ന് വന്നവർ. 1948 മുതലും അതിന് മുൻപും ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായി അന്താരാഷ്ട്രസാമൂഹം പിന്തുണച്ച് കുടിയേറി വന്നവർ.

******

മുസ്‌ലിംകൾക്ക് വിശ്വാസപരമായി പ്രശ്നങ്ങൾ ഉണ്ടെന്നത് ശരിയാണ്. 

പക്ഷേ ആ പ്രശ്നം മുസ്‌ലിംകൾക്ക് മാത്രമല്ല, അതിലേറെ ആ പ്രശ്നങ്ങൾ ജൂതൻമാർക്കും ഉണ്ട്. സെമിറ്റിക് മതങ്ങൾക്ക് മുഴുവൻ ഉണ്ട്. 

സെമിറ്റിക് മതങ്ങളെ എല്ലാവരും ഉൾക്കൊള്ളണം, അവർ ആരെയും ഉൽകൊള്ളില്ല, അവർ മാത്രം ശരി, അവർ അവസാനത്തേത് എന്ന വാദം എല്ലാ സെമിറ്റിക് മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങൾക്കും ഉണ്ട്. 

പക്ഷേ അതുകൊണ്ട് മാത്രം വസ്തുതകളെ വളച്ചൊടിച്ചും തെറ്റായും പ്രചരിപ്പിക്കരുത് പറഞ്ഞുപറത്തരുത്.

No comments: